Connect with us

kerala

എംഎസ്എഫ് മുൻ സംസ്ഥാന പ്രസിഡണ്ട് അഡ്വ. ടി പി വി കാസിമിന്റെ സഹോദരൻ ടി പി അബ്ദുൽ റഹ്മാൻ ഹാജി നിര്യാതനായി

Published

on

കൂത്തുപറമ്പ് : പൗരപ്രമുഖനും കൂത്തുപറമ്പ് ജമാഅത്ത് കമ്മിറ്റി മുൻ വൈസ് പ്രസിഡൻ്റുമായിരുന്ന കൂത്തുപറമ്പ് നരവൂർ റോഡിലെ തായിഫിൽ ടി.പി അബ്ദുറഹ്മാൻ ഹാജി ( 83) നിര്യാതനായി. കർണാടകയിലെ കുടകില്‍ കോഫി പ്ലാന്ററും വ്യാപാരിയുമായിരുന്നു. പരേതരായ പിലാക്കൂലിലെ മമ്മു ഹാജിയുടെയും തട്ടാന്റവിട പുതിയ പുരയിൽ ആയിഷ ഹജ്ജുമ്മയുടെയും മകനാണ്.

ഭാര്യ: വി.എം. കുഞ്ഞി പാത്തു. മക്കൾ: വി എം മുഹമ്മദ് അഷ്റഫ് (വ്യാപാരി, സിറ്റി സെന്റർ കൂത്തുപറമ്പ),
വി എം അൻസാരി (ഫാൻസി സ്റ്റോർ, സിദ്ധാപുരം, കർണാടക), വി എം തഫ്ഷീദ് (ബേബി ഹൈപ്പർ മാർക്കറ്റ് കൂത്തുപറമ്പ ), സൗദ, സഫ്രീന ഫർവീനാസ്.

മരുമക്കൾ: അബ്ദുറഹ്മാൻ (സൗദി), സാജിദ് (ചൊക്ലി), ഡി മുനീർ (മട്ടന്നൂർ), റഹിയാന (കതിരൂർ), ഷമീന (പൊന്ന്യം), ഷെർമിന (കോയോട്). സഹോദരങ്ങൾ: ടിപി പോക്കർ (കൂത്തുപറമ്പ്), ടി പി ഹസ്സൈൻ (പള്ളുർ), അഡ്വ. ടി പി വി കാസിം (അബുദാബി), പരേതനായ അഹമ്മദ് (സൈദാർ പള്ളി, തലശ്ശേരി).
ഖബറടക്കം വൈകിട്ട് 4.30ന് കൂത്തുപറമ്പ് പിലാകൂട്ടം ഖബർസ്ഥാനിൽ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിദ്വേഷ പ്രചാരങ്ങള്‍ അഴിയെണ്ണേണ്ടി വരും, കേരളം ഭരിക്കുന്നത് യുഡിഎഫാണ്: പിഎംഎ സലാം

Published

on

ഐക്യ ജനാധിപത്യ മുന്നണി സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും സമൂഹത്തിൽ വർഗീയത പറഞ്ഞും വിദ്വേഷം പരത്തിയും വെല്ലുവിളികൾ ഉയർത്തിയും നിയമവാഴ്ചയെ ചോദ്യം ചെയ്യുന്നവരും അഴിയെണ്ണേണ്ടി വരുമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു.

ഉദ്യോഗക്കസേരയിൽ ഇരുന്ന് പലരുടെയും അച്ചാരം വാങ്ങി യു.ഡി.എഫ് സർക്കാരിന് മേൽ കരിവാരി തേക്കാൻ ആസൂത്രണം ചെയ്യുന്നവരോട് ഒരു കാര്യം വ്യക്തമായി പറയുകയാണ്: ഐക്യ ജനാധിപത്യ മുന്നണിയുടെ പാരമ്പര്യത്തെയും അഭിമാനത്തെയും തകർക്കാൻ ശ്രമിച്ചാൽ 24 മണിക്കൂറിനപ്പുറം ആ കസേരയിൽ ഇരിക്കാൻ കഴിയില്ല. സവർക്കറെ പുകഴ്ത്തി ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. ആഭ്യന്തര വകുപ്പിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിയെ ജയിലിലടച്ചു.

സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം ഒളിച്ചുകടത്താൻ ശ്രമിച്ച ഉദ്യോഗസ്ഥന്റെ നടപടിക്ക് മൂക്കുകയറിട്ടു. നിരന്തരം വിദ്വേഷ പരാമർശങ്ങൾ നടത്തിയ ടി.ജി. മോഹൻദാസിനെ കസ്റ്റഡിയിലെടുത്തു. കാപ്പ കേസ് പ്രതി സുഗതന് അനുകൂലമായി മന്ത്രിയുടെ നിലപാടിനെ മറികടന്ന് ഇടപെടാൻ ശ്രമിച്ച അണ്ടർ സെക്രട്ടറിയോട് വീട്ടിലിരിക്കാനും പറഞ്ഞിട്ടുണ്ട്.- പി.എം.എ സലാം വ്യക്തമാക്കി.

Continue Reading

EDUCATION

പ്ലസ് വൺ അന്തർജില്ലാ ട്രാൻസ്ഫർ ലിസ്റ്റ് 10ന്; പ്രവേശനം 11 വരെ

Published

on

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനു ശേഷമുള്ള ഒഴിവുകളിൽ ജില്ല / ജില്ലാന്തര സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റിനായി അപേക്ഷിക്കാനുള്ള അവസരം നൽകിയിരുന്നു. ഈ അവസരം ഉപയോഗപ്പെടുത്തി 20,199 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ കൺഫർമേഷൻ പൂർത്തിയാക്കിയ 19,896 അപേക്ഷകൾ പരിഗണിച്ചുകൊണ്ടുള്ള ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൾട്ട് ആഗസ്റ്റ് 10 ന് രാവിലെ 11 മണി മുതൽ വിദ്യാർഥിക്ക് പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.

ക്യാൻഡിഡേറ്റ് ലോഗിനിലെ ‘TRANSFER ALLOT RESULTS’ എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാനുള്ള സൗകര്യം അതത് സ്‌കൂൾ പ്രിൻസിപ്പൽമാർ ചെയ്ത് കൊടുക്കേണ്ടതും ട്രാൻസ്ഫർ അലോട്ട്‌മെന്റ് പ്രിന്റൗട്ട് എടുത്ത് നൽകേണ്ടതുമാണ്. അതേ സ്‌കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്‌മെന്റ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റി കൊടുക്കേണ്ടതാണ്.

വിദ്യാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റ്, റ്റി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ എന്നിവയുടെ അസ്സലുകളുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂൾ/കോഴ്‌സിൽ ഓഗസ്റ്റ് 10 രാവിലെ 11 മണി മുതൽ ഓഗസ്റ്റ് 11 ന് വൈകിട്ട് 4 മണിക്കുള്ളിൽ പ്രവേശനം നേടേണ്ടതാണ്.

നിലവിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്കായി സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷമുള്ള ഒഴിവുകൾ മെറിറ്റടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷനായി വിശദ നിർദ്ദേശം ഉൾപ്പടെ ഓഗസ്റ്റ് 13ന് പ്രസിദ്ധീകരിക്കും.

Advertisement
Continue Reading

kerala

കോഴിക്കോട് ജില്ലയില്‍ നാളെ അവധി; പ്രൊഫണല്‍ കോളജുകള്‍ക്ക് ബാധകമല്ല

Published

on

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനാല്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.

അങ്കണവാടികള്‍, മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നിവക്ക് അവധി ബാധകമല്ല.

 

Continue Reading

Trending