Connect with us

More

ഒമാനെ ബോംബിട്ട് തകര്‍ക്കുമെന്ന് ട്രംപിന്റെ ഭീഷണി: യു.എസ്-ഇസ്രായേല്‍ തര്‍ക്കങ്ങള്‍ക്കിടയില്‍ ഗള്‍ഫ് മേഖലയില്‍ ആശങ്ക പുകയുന്നു

Published

on

ഇറാനെതിരായ യു.എസ്-ഇസ്രായേല് യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്ക്ക് തടസ്സം നിന്നാല് ഒമാനെ ബോംബെറിഞ്ഞ് തകര്ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഫോക്‌സ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അമേരിക്കയുടെ നീക്കങ്ങള്ക്ക് ഒമാന് തടസ്സം നില്ക്കുകയാണെങ്കില് രാജ്യത്തെ ആക്രമിക്കുമെന്ന ഭീഷണി ട്രംപ് ആവര്ത്തിച്ചത്. വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള ചര്ച്ചകളില് ദീര്ഘകാലമായി മധ്യസ്ഥത വഹിക്കുന്ന യു.എസ് പങ്കാളിയായ ഒമാനെതിരെ രണ്ടാം തവണയാണ് ട്രംപ് ഇത്തരമൊരു ഭീഷണി മുഴക്കുന്നത്.
ജൂണ് 17-ന് ജി7 ഉച്ചകോടിക്കിടെ ഒപ്പുവെച്ച ധാരണാപത്രം അനുസരിച്ച് ഇരുരാജ്യങ്ങളും തമ്മില് സമാധാന കരാറിലെത്താന് നിശ്ചയിച്ചിരുന്ന രണ്ട് മാസത്തെ (60 ദിവസം) സമയപരിധി തിങ്കളാഴ്ച അവസാനിച്ചു. യുദ്ധം ഉടന് അവസാനിക്കുമെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും, കരാറിലെത്താന് തനിക്ക് തിടുക്കമില്ലെന്നും സമയപരിധി നിശ്ചയിക്കുന്നില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഇറാന് പൂര്ണ്ണമായും കീഴടങ്ങണമെന്നാണ് ട്രംപിന്റെ ആവശ്യം.
ആഗോള എണ്ണവ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്മുസ് കടലിടുക്ക് ഫെബ്രുവരിയില് യുദ്ധം ആരംഭിച്ചതുമുതല് അടഞ്ഞുകിടക്കുകയാണ്. കടലിടുക്കിന്റെ നിയന്ത്രണത്തെക്കുറിച്ച് ഇറാന്റെയും ഒമാന്റെയും ചര്ച്ചകള് പുരോഗമിക്കുന്നതിനിടെയാണ് മേഖല യു.എസ് ഭൂപ്രദേശമായി പ്രഖ്യാപിക്കുമെന്നും ഒമാനെ തകര്ക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയത്. വാഷിംഗ്ടണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്ഡ് കോര്പ്‌സുമായി നേരിട്ട് ചര്ച്ചകള് നടത്തുന്നുണ്ടെന്ന വിവരം ട്രംപ് സ്ഥിരീകരിച്ചു.
അതേസമയം, ട്രംപിന്റെ പ്രകോപനപരമായ പ്രസ്താവനകള് നിലനില്ക്കുമ്പോഴും ഒമാനുമായുള്ള നയതന്ത്ര ചര്ച്ചകള് ഗൗരവമായി മുന്നോട്ട് പോകുന്നുണ്ടെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യു.എസ് ആയുധശേഖരം തീരുന്നതിനെക്കുറിച്ചുള്ള ആശങ്കകള് തള്ളിക്കളഞ്ഞ ട്രംപ്, നിലവിലെ ആക്രമണങ്ങള്ക്ക് ആവശ്യമായ ആയുധങ്ങള് അമേരിക്കയുടെ പക്കലുണ്ടെന്നും വ്യക്തമാക്കി.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സര്‍ക്കാര്‍ സ്‌കൂളുകളുടെ തകര്‍ച്ച മറച്ചുവെക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍; സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി രാജസ്ഥാന്‍ ഭരണകൂടം, ശക്തമായ പരിശോധനകളുമായി മുന്നോട്ട് പോകുമെന്ന് സി.ജെ.പി

Published

on

രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ദയനീയ അവസ്ഥ മറച്ചുവെക്കാനും പൊതുജന പരിശോധന തടയാനുമായി വിവാദ ഉത്തരവിറക്കിയതിനെതിരെ വന്‍ പ്രതിഷേധം. കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി പ്രഖ്യാപിച്ച ‘സ്‌കൂള്‍ ഠീക് കരോ’ (സ്‌കൂളുകള്‍ നന്നാക്കൂ) പ്രചാരണത്തിന് തൊട്ടുപിന്നാലെയാണ് സ്‌കൂളുകളില്‍ പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ചും ചിത്രീകരണങ്ങളും അഭിമുഖങ്ങളും വിലക്കിയും ബി.ജെ.പി ഭരണകൂടം ഉത്തരവിറക്കിയത്.

സെക്കന്‍ഡറി എജ്യുക്കേഷന്‍ ഡയറക്ടര്‍ ലളിത് കുമാര്‍ ഓഗസ്റ്റ് 16-ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, പ്രിന്‍സിപ്പലിന്റെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ ആര്‍ക്കും സ്‌കൂളില്‍ പ്രവേശിക്കാനാകില്ല. അനുമതി ലഭിച്ചവര്‍ക്ക് പോലും ക്ലാസ് റൂമുകള്‍, ടോയ്‌ലറ്റുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും ഭീഷണിയുണ്ട്.

സര്‍ക്കാറിന്റെ നടപടി ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടവും ‘തുഗ്ലക് പരിഷ്‌കാരവും’ ആണെന്ന് ഭീം ആര്‍മി തലവനും എം.പിയുമായ ചന്ദ്രശേഖര്‍ ആസാദ് കുറ്റപ്പെടുത്തി. കുട്ടികളുടെ സുരക്ഷയും സ്വകാര്യതയും വാദിക്കുന്ന സര്‍ക്കാര്‍, തകര്‍ന്നു വീഴാറായ സ്‌കൂള്‍ കെട്ടിടങ്ങളെക്കുറിച്ചും വാതിലുകളില്ലാത്ത ടോയ്‌ലറ്റുകളെക്കുറിച്ചും എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു.

വിദ്യാലയങ്ങളുടെ ദയനീയ സ്ഥിതി പുറത്തുകൊണ്ടുവരുമെന്ന് ഇഖജ കോ-കണ്‍വീനര്‍ അശുതോഷ് റങ്ക വ്യക്തമാക്കി. ‘ബി.ജെ.പി സര്‍ക്കാറിന് വേണമെങ്കില്‍ മുന്‍കൂട്ടി എഫ്.ഐ.ആര്‍ ഇടുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യാം. എന്നാല്‍ രാജസ്ഥാനിലെ സ്‌കൂളുകള്‍ നന്നാക്കുന്നത് വരെ ഞങ്ങളുടെ പരിശോധന തുടരും,’ എന്ന് അദ്ദേഹം വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവറിനെ വെല്ലുവിളിച്ചു.

Advertisement

ജയ്പൂര്‍, അജ്മീര്‍, ജോധ്പൂര്‍, ഉദയ്പൂര്‍ തുടങ്ങിയ നിരവധി ജില്ലകളില്‍ നിന്നാണ് തകര്‍ന്ന സ്‌കൂളുകളെക്കുറിച്ചുള്ള പരാതികള്‍ ഉയര്‍ന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് പകരം അഴിമതിയും വീഴ്ചകളും പുറത്തറിയാതിരിക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ സ്വന്തം വീഴ്ചകള്‍ മറച്ചുവെക്കാന്‍ ഭരണകൂട അധികാരം ദുരുപയോഗം ചെയ്യുന്ന ബി.ജെ.പിയുടെ നടപടിക്കെതിരെ ജനരോഷം ശക്തമാകുകയാണ്.

Continue Reading

india

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് ഗുരുതര പിഴവ്; മൂന്ന് നീറ്റ് പരീക്ഷകള്‍ വീണ്ടും നടത്തും

Published

on

ന്യൂഡൽഹി: യു.ജി.സി- നെറ്റ് പരീക്ഷാ നടത്തിപ്പിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് പിന്നാലെ പരീക്ഷ വീണ്ടും നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി. ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി വിഷയങ്ങളുടെ പരീക്ഷകൾ വീണ്ടും നടത്തും. ഈ മൂന്ന് വിഷയങ്ങളിലെ ചോദ്യപേപ്പറുകളിലും ഗുരുതര പിഴവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷ വീണ്ടും നടത്തുന്നത് എന്ന് അധികൃതർ വ്യക്തമാക്കി.
ജൂൺ 22 മുതൽ 30 വരെ രാജ്യത്തുടനീളം 87 വിഷയങ്ങളിലായാണ് യു.ജി.സി- നെറ്റ് ജൂൺ 2026 പരീക്ഷ നടത്തിയത്. ഇതിലെ ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി പേപ്പറുകളിൽ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് ടെസ്റ്റിങ് ഏജൻസി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് പരിശോധന നടത്തിയിരുന്നു.
ഈ പരിശോധനയിൽ ചോദ്യങ്ങളിൽ വസ്തുതാപരവും അച്ചടിപരവും വിവർത്തനപരവുമായ പിശകുകൾ, പ്രമുഖ വ്യക്തികളുടെ പേരുകളിലെ തെറ്റുകൾ, പുസ്തകങ്ങളുടെ പേരുകളിലെ പിശകുകൾ, ചോദ്യങ്ങളുടെ ഘടനയിലെ പിഴവുകൾ, വ്യാകരണ-വിരാമചിഹ്ന പിശകുകൾ തുടങ്ങിയവ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ വീണ്ടും നടത്താൻ എൻ.ടി.എ തീരുമാനിച്ചത്. പരീക്ഷാ കേന്ദ്രം, നഗര വിവരങ്ങൾ, അഡ്മിറ്റ് കാർഡ് എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിക്കും. പുനഃപരീക്ഷയ്ക്ക് അധിക പരീക്ഷാ ഫീസ് ഈടാക്കില്ല എന്നും അധികൃതർ വ്യക്തമാക്കി.
അതേ സമയം, മറ്റ് 84 വിഷയങ്ങളിലെ പരീക്ഷാർഥികളുടെ ഫലപ്രഖ്യാപനത്തെ പുനഃപരീക്ഷ ബാധിക്കില്ല എന്നാണ് എൻ ടി എ വ്യക്തമാക്കുന്നത്. നേരത്തെ ഉത്തരസൂചിക സംബന്ധിച്ച നടപടികൾ പൂർത്തിയാക്കിയ 84 വിഷയങ്ങളിലെ ഫലങ്ങൾ നിശ്ചയിച്ച സമയക്രമം അനുസരിച്ച് തന്നെ പ്രഖ്യാപിക്കും എന്നും അധികൃതർ വ്യക്തമാക്കി.
പുനഃപരീക്ഷ തീയതി
ഇംഗ്ലീഷ്: സെപ്റ്റംബർ 9, രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ
കൊമേഴ്‌സ്: സെപ്റ്റംബർ 9, വൈകിട്ട് 3 മുതൽ 6 വരെ
സോഷ്യോളജി: സെപ്റ്റംബർ 10, രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ
Continue Reading

kerala

മുഖ്യമന്ത്രിയെ വിമര്‍ശിച്ച പോസ്റ്റുകള്‍ നീക്കം ചെയ്ത സംഭവം: സംഭവത്തില്‍ മുഖ്യമന്ത്രിക്ക് യാതൊരു പങ്കുമില്ല, നടന്നത് സാങ്കേതിക തകരാറെന്ന് മെറ്റ

എഐ സിസ്റ്റത്തില്‍ വരുത്തിയ അപ്‌ഡേഷന്റെ ഭാഗമായി ഉണ്ടായ സാങ്കേതിക തകരാറാണ് പോസ്റ്റുകള്‍ അപ്രത്യക്ഷമാകാന്‍ കാരണമെന്ന് മെറ്റ സംസ്ഥാന സൈബര്‍ പൊലീസിനെ ഔദ്യോഗികമായി അറിയിച്ചു

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമര്‍ശിച്ചുകൊണ്ടുള്ള വാര്‍ത്താ പോസ്റ്റുകളും കാര്‍ഡുകളും ഫേസ്ബുക്കില്‍ നിന്നും അപ്രത്യക്ഷമായ സംഭവത്തില്‍ തങ്ങള്‍ക്ക് വീഴ്ച പറ്റിയതാണെന്ന് വ്യക്തമാക്കി മെറ്റ. എഐ സിസ്റ്റത്തില്‍ വരുത്തിയ അപ്‌ഡേഷന്റെ ഭാഗമായി ഉണ്ടായ സാങ്കേതിക തകരാറാണ് പോസ്റ്റുകള്‍ അപ്രത്യക്ഷമാകാന്‍ കാരണമെന്ന് മെറ്റ സംസ്ഥാന സൈബര്‍ പൊലീസിനെ ഔദ്യോഗികമായി അറിയിച്ചു. സര്‍ക്കാരിന്റെയോ മറ്റ് ഏതെങ്കിലും ഏജന്‍സികളുടെയോ സമ്മര്‍ദ്ദത്തിന്റെയോ ഇടപെടലിന്റെയോ ഭാഗമായിട്ടല്ല പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെട്ടതെന്നും മെറ്റ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.

വാര്‍ത്താ ചാനലുകളുടെയും മറ്റ് മാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ അകാരണമായി നീക്കം ചെയ്യപ്പെട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് ഈ പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെട്ടത് എന്ന തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഈ ആരോപണങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞു. തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന വാര്‍ത്തകള്‍ മുക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധത്തിലുള്ള ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നും, മാധ്യമങ്ങളുടെ കാര്‍ഡുകളും പോസ്റ്റുകളും നിരന്തരം നീക്കം ചെയ്യപ്പെടുന്നതിന് പിന്നിലെ കാരണം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് കഴിഞ്ഞ സൈബര്‍ പൊലീസ് മെറ്റയോട് ഔദ്യോഗികമായി വിശദീകരണം തേടിയത്.

തകരാര്‍ പരിഹരിച്ചതിനെത്തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ടിവി, ന്യൂസ് മലയാളം, കൈരളി തുടങ്ങി വിവിധ മാധ്യമങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും നീക്കം ചെയ്യപ്പെട്ട പോസ്റ്റുകളെല്ലാം ഘട്ടംഘട്ടമായി മെറ്റ ഇപ്പോള്‍ പുനഃസ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ പത്തിലധികം പോസ്റ്റുകള്‍ ഇതിനോടകം പൂര്‍ണമായും തിരികെ എത്തിക്കഴിഞ്ഞു. വരും മണിക്കൂറുകളില്‍ ബാക്കിയുള്ള പോസ്റ്റുകള്‍ കൂടി പൂര്‍ണമായും പുനഃസ്ഥാപിക്കപ്പെടുമെന്നാണ് വിവരം. യാതൊരു പരാതിയും ലഭിക്കാതെയാണ് സൈബര്‍ പൊലീസ് ഈ വിഷയത്തില്‍ മെറ്റയോട് നേരിട്ട് വിശദീകരണം തേടിയത്.

Continue Reading

Trending