Connect with us

More

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനായ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്: യുഎസ് സെനറ്റര്‍ എലിസബത്ത് വാറന്‍

Published

on

ഇറാന്‍ യുദ്ധത്തെ ഉപയോഗിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ വ്യവസായികളായ സുഹൃത്തുക്കളെ സഹായിക്കുകയാണെന്ന ഗുരുതര ആരോപണവുമായി യുഎസ് സെനറ്റര്‍ എലിസബത്ത് വാറന്‍. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനായ പ്രസിഡന്റാണ് ട്രംപെന്നും അവര്‍ വിമര്‍ശിച്ചു.

ഒരു പ്രസ്താവനയിലൂടെയായിരുന്നു വാറന്റെ ശക്തമായ പ്രതികരണം. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ട്രംപിന്റെ രാഷ്ട്രീയ-വ്യാപാരി പങ്കാളികള്‍ നേട്ടമുണ്ടാക്കുകയാണെങ്കില്‍ അമേരിക്കന്‍ ജനത എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ ചോദിച്ചു. ‘അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനായ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം കാരണം ട്രംപിന്റെ സഖ്യകക്ഷികള്‍ വലിയ തോതില്‍ ലാഭം കൊയ്യാന്‍ തുടങ്ങുമ്പോള്‍, അതിനെ ചൂണ്ടിക്കാണിക്കാനും ശക്തമായി എതിര്‍ക്കാനും പോരാടാനുമാണ് നാം മുന്‍കൈ എടുക്കേണ്ടത്,’ എലിസബത്ത് വാറന്‍ വ്യക്തമാക്കി.

ട്രംപിന്റെ എണ്ണക്കമ്പനി സുഹൃത്തുക്കള്‍ക്ക് യുദ്ധം മൂലം വലിയ ലാഭമുണ്ടാകാന്‍ അവസരമൊരുങ്ങുന്നു എന്ന വാറന്റെ പ്രസ്താവന വരും ദിവസങ്ങളില്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിദേശത്ത് പോയി പുരോഗമനവാദം പറയുകയും നാട്ടില്‍ ഭിന്നിപ്പിന്റെ രാഷ്ട്രീയം നടപ്പാക്കുകയും ചെയ്യുന്ന പരിപാടിയാണ് മോഹന്‍ ഭഗവതിന്റെത്: അസദുദ്ദീന്‍ ഉവൈസി

Published

on

ന്യൂഡല്ഹി: ഭാരതത്തില് മുസ്ലിംകള് ഉണ്ടാകരുതെന്ന് കരുതുന്ന ഹിന്ദു യഥാര്ത്ഥ ഹിന്ദുവല്ലെന്ന ആര്എസ്എസ് അധ്യക്ഷന് മോഹന് ഭഗവതിന്റെ ന്യൂയോര്ക്കിലെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ വിമര്ശനവുമായി എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന് ഉവൈസിയും പ്രതിപക്ഷ നേതാക്കളും. വിദേശത്ത് പോയി പുരോഗമനവാദം പറയുകയും നാട്ടില് ഭിന്നിപ്പിന്റെ രാഷ്ട്രീയം നടപ്പാക്കുകയും ചെയ്യുന്ന ആര്എസ്എസിന്റെ വഞ്ചനാപരമായ ഇരട്ടത്താപ്പാണ് ഇതോടെ പുറത്തുവന്നിരിക്കുന്നതെന്ന് നേതാക്കള് കുറ്റപ്പെടുത്തി.
ആര്എസ്എസ് സ്ഥാപക നേതാക്കളുടെ നിലപാടുകളും പുസ്തകങ്ങളും ഉദ്ധരിച്ചാണ് ഉവൈസി മോഹന് ഭഗവതിനെ കടന്നാക്രമിച്ചത്. ‘ലോകത്തിന് മുന്നില് ഒരു മുഖവും സ്വന്തം അനുയായികള്ക്ക് മുന്നില് മറ്റൊരു മുഖവും കാണിക്കുന്നത് ആര്എസ്എസിന്റെ പഴയ തന്ത്രമാണ്’ എന്ന് ഉവൈസി പരിഹസിച്ചു.
സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധിയുടെ നേതൃത്വത്തില് നടന്ന ഹിന്ദു-മുസ്ലിം ഐക്യശ്രമങ്ങളെ ആര്എസ്എസ് സ്ഥാപകന് കെ.ബി. ഹെഡ്‌ഗേവാര് എതിര്ത്തിരുന്നുവെന്ന് സംഘം തന്നെ പ്രസിദ്ധീകരിച്ച ജീവചരിത്രത്തിലുണ്ടെന്ന് ഉവൈസി വ്യക്തമാക്കി. ‘ഒറ്റക്കൊടി, ഒറ്റ നേതാവ്, ഒറ്റ ആശയധാര’ എന്ന ആശയമാണ് ആര്എസ്എസ് പിന്തുടരുന്നതെന്ന് എം.എസ്. ഗോള്വാള്ക്കര് വ്യക്തമാക്കിയിട്ടുള്ളതായി അദ്ദേഹം ഓര്മ്മിപ്പിച്ചു. ഗോള്വാള്ക്കറുടെ ബഞ്ച് ഓഫ് തോട്‌സ് എന്ന പുസ്തകത്തിലെ ‘ആഭ്യന്തര ഭീഷണികള്‘ എന്ന അധ്യായത്തില് ഇന്ത്യയിലെ മുസ്ലിങ്ങളെയും ക്രൈസ്തവരെയും രാജ്യത്തിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും ഭീഷണികളായാണ് ചിത്രീകരിച്ചിരിക്കുന്നത്.
2002-ലെ ഗുജറാത്ത് വംശഹത്യ, ഏകീകൃത സിവില് കോഡ്, നിര്ബന്ധിത മതപരിവര്ത്തന നിരോധന നിയമങ്ങള്, യുഎപിഎ ദുരുപയോഗം എന്നിവയിലൂടെ ആര്എസ്എസ് പ്രത്യയശാസ്ത്രം ന്യൂനപക്ഷങ്ങളെ നിരന്തരം വേട്ടയാടുകയാണെന്ന് ഉവൈസി ആരോപിച്ചു. സവര്ക്കര്, ഹെഡ്‌ഗേവാര്, ഗോള്വാള്ക്കര് എന്നിവരുടെ വിഷലിപ്തമായ പുസ്തകങ്ങളിലെ വരികള് പൊതുവേദിയില് ഉറക്കെ വായിക്കാന് തയ്യാറാവണമെന്ന് ഉവൈസി മോഹന് ഭഗവതിനെ വെല്ലുവിളിച്ചു.
വിദേശത്തുവെച്ച് ആര്എസ്എസ് തലവന് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ കോണ്ഗ്രസ് നേതാവ് റഷീദ് അല്വിയും രംഗത്തെത്തി. സ്വന്തം രാജ്യത്ത് പറയാത്ത കാര്യങ്ങള് അമേരിക്കയില് പോയി പറയുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. അസം, ഉത്തര്പ്രദേശ് തുടങ്ങിയ ബിജെപി ഭരണ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര് ന്യൂനപക്ഷങ്ങള്ക്കെതിരെ വിദ്വേഷപ്രചാരണം നടത്തുമ്പോള് വിദേശത്തുപോയി ഭഗവത് നടത്തുന്ന പ്രസ്താവനകള്ക്ക് യാതൊരു വിശ്വാസ്യതയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മോഹന് ഭഗവതിന്റെ പ്രസ്താവന കേള്ക്കാന് നല്ലതാണെങ്കിലും, രാജ്യത്തെ യാഥാര്ത്ഥ്യങ്ങളില് മാറ്റം വരാത്തിടത്തോളം ഇതിന് യാതൊരു വിലയുമില്ലെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്ഡ് നേതാവ് മൗലാന ഖാലിദ് റഷീദ് ഫിരംഗി മഹാലിയും പ്രതികരിച്ചു. വിദേശത്ത് മതേതരത്വം പ്രസംഗിക്കുകയും നാട്ടില് വിദ്വേഷം വിതയ്ക്കുകയും ചെയ്യുന്ന ആര്എസ്എസിന്റെയും ബിജെപിയുടെയും യഥാര്ത്ഥ രാഷ്ട്രീയം ജനങ്ങള് തിരിച്ചറിയണമെന്ന ആവശ്യമാണ് ഇതോടെ ശക്തമാകുന്നത്.
Continue Reading

kerala

ക്യാമ്പസുകളിലെ വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കല്‍: എംഎസ്എഫ് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി

അടിയന്തര അന്വേഷണത്തിന് ഡിവൈ.എസ്പിമാര്‍ക്ക് എസ്.പി നിര്‍ദ്ദേശം

Published

on

മലപ്പുറം: മലപ്പുറത്തെ വിവിധ ക്യാമ്പസുകളിൽ പഠിക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ വ്യാജമായി മോർഫ് ചെയ്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പ്രചരിപ്പിക്കുന്ന നീചമായ സൈബർ ആക്രമണത്തിനെതിരെ മലപ്പുറം ജില്ലാ msf കമ്മിറ്റി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
വിദ്യാർത്ഥിനികളുടെ അന്തസ്സിനെയും വ്യക്തിത്വത്തെയും ഹനിക്കുന്നതും വലിയ മാനസിക സംഘർഷത്തിന് ഇടയാക്കുന്നതുമായ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എത്രയും വേഗം കണ്ടെത്താനും, ആ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നതിനും, പ്രചരിച്ച പ്രസ്തുത ചിത്രങ്ങൾ ഇന്റർനെറ്റിൽ നിന്നും നീക്കം ചെയ്യുന്നതിനും അടിയന്തര സൈബർ പോലീസ് നടപടികൾ ഉണ്ടാകണമെന്നും സംഘം എസ്.പിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
പരാതിയുടെ ഗൗരവം കണക്കിലെടുത്ത്, വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട ഡിവൈ.എസ്.പി (DYSP) മാർക്ക് ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകി.
msf ജില്ലാ പ്രസിഡന്റ് ഫർഹാൻ ബിയ്യം, ജനറൽ സെക്രട്ടറി ജസീൽ പറമ്പൻ, ഹരിത സംസ്ഥാന ജനറൽ കൺവീനർ ടി പി ഫിദ, msf ജില്ലാ ഭാരവാഹികളായ ആയിഷ റിള, നവാഫ് കള്ളിയത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ പോലീസ് മേധാവിയെ സന്ദർശിച്ച് നിവേദനം നൽകിയത്.
പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് വരെയും കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുന്നത് വരെയും ശക്തമായ നിയമ-വിദ്യാർത്ഥി പോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ അറിയിച്ചു.
Continue Reading

kerala

വലതുപക്ഷ സി.പി.എമ്മും സി.പി.ഐയുടെ നിലനില്‍പ്പും

Published

on

കെ.പി.എ മജീദ്

പ്രതിപക്ഷ ഉപനേതൃപദവിയെ കുറിച്ച് സി.പി.ഐ മിണ്ടരുതെന്നും സി.പി.എമ്മില്‍ നിന്ന് ആരാവണമെന്ന് ഞാന്‍ തീരുമാനിച്ച് കത്തുകൊടുക്കുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരിക്കുന്നു. സി.പി.എം ഇടതു മുന്നണിയിലെ വല്ല്യേട്ടന്‍ ചമയുന്നു എന്ന ആരോപണത്തില്‍ നിന്ന് എല്ലാം തമ്പ്രാന്‍ കല്‍പിക്കുമെന്ന നിലയിലെത്തി. മേല്‍മുണ്ട് കക്ഷത്തില്‍ വെച്ച് തിരുമുമ്പില്‍ കുനിഞ്ഞ് നിന്ന് രാജകല്‍പന അനുസരിക്കാന്‍ മാത്രം അടിമകളാണ് സി.പി.ഐക്കാരെന്ന് സി.പി.എമ്മുകാരൊഴികെ കേരള രാഷ്ട്രീയത്തെകുറിച്ച് സാമാന്യ ബോധമുള്ള ആരും പറയില്ല.

തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ക്കപ്പുറം ആധുനിക കേരള ചരിത്രത്തില്‍ സി.പി.ഐക്ക് തനതായൊരു വ്യക്തിത്വമുണ്ടെന്നത് വസ്തുതയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന ശേഷം സി.പി.എം ഇല്ലാതെ സി.പി.എം തുടര്‍ച്ചയായി മുഖ്യമന്ത്രി പദവും തുടര്‍ ഭരണവുമെല്ലാമായി പതിറ്റാണ്ടോളം അന്തസോടെ നിന്നിരുന്നു. സി.പി.എമ്മിന്റെ വലയില്‍ അകപ്പെട്ടതോടെയാണ് സി.പി.ഐ വരാന്തയിൽ തള്ളപ്പെട്ടത്. എല്‍.ഡി.എഫ് ചെയര്‍മാന്‍ കണ്‍വീനര്‍ സ്ഥാനങ്ങളും സി.പി.എമ്മിനാണ്. ഭരണത്തിലുള്ളപ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും ഈ ഉടമ അടിമ വ്യവസ്ഥക്ക് വലിയ മാറ്റമൊന്നുമില്ല.

കഴിഞ്ഞ പിണറായി സര്‍ക്കാറിന്റെ കാലത്ത് സി.പി.ഐയുടെ വാക്കിനെക്കാള്‍ സി.പി.എം കീറച്ചാക്കിനായിരുന്നു വിലകണ്ടിരുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. പിണറായിയും ശിവന്‍കുട്ടിയും പി.എം ശ്രീയില്‍ ഒപ്പിട്ടപ്പോള്‍ യു.ഡി.എഫിന്റെ അതേ ശബ്ദത്തില്‍ സി.പി.ഐ മുന്നണിയോഗത്തിലും പുറത്തുമെല്ലാം അരുതേയെന്ന് ഉറക്കെ പറഞ്ഞിരുന്നു. പി.എം ശ്രീ കരാരില്‍ ഒപ്പിച്ച അതേ പിണറായി ആ കരാറില്‍ നിന്ന് പിന്‍വാങ്ങാന്‍ കഴിയാത്ത യു.ഡി.എഫ് സര്‍ക്കാറിനെതിരെ പറയാന്‍ എന്തെങ്കിലും അര്‍ഹതയുണ്ടോ. വീടിന് തീകൊടുത്ത സി.പി.എം അതു കെടുത്താനെന്ന പേരില്‍ പെട്രോള്‍ ഒഴിക്കുന്നതാണ് പി.എം ശ്രീ വിഷയത്തില്‍ തുടരുന്നു വിരോധാഭാസം.
മുസ്്‌ലിംലീഗും സി.പി.ഐയും കോണ്‍ഗ്രസ്സും ഒന്നിച്ചു ഭരിച്ച അച്യുതമേനോന്‍ സര്‍ക്കാറിന്റെ കാലമാണ് കേരള വളര്‍ച്ചയുടെ അടിത്തറദൃഢപ്പെടുത്തിയത്. വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ വിശ്വാസത്തര കേരളമോഡല്‍ രൂപപ്പെട്ടതു പോലും അക്കാലമാണ്. ഈ യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടക്കുന്ന ഒരേയൊരു പാര്‍ട്ടിയേയൊള്ളൂ; സി.പി.എം. 1969 നവംബര്‍ 1 മുതല്‍ 1977 മാര്‍ച്ച് 25 വരെ മുഖ്യമന്ത്രിയായിരുന്ന സി.അച്യുത മേനോനാണ് കേരളത്തില്‍ ഭൂപരിഷ്‌കരണം യാഥാര്‍ത്ഥ്യമാക്കിയത്. കുടിയാന്‍മാര്‍ക്ക് ഭൂമിയുടെ അവകാശം നല്‍കിയ, കേരളത്തിന്റെ സാമൂഹിക ഘടന തന്നെ മാറ്റിമറിച്ച ആ വിപ്ലവകരമായ നിയമം നടപ്പാക്കിയത് സി.പി.ഐ നേതൃത്വം നല്‍കിയ സര്‍ക്കാരാണ്.

Advertisement

പക്ഷേ, സി.പി.എം ചരിത്രത്തിന് നേരെ കണ്ണടച്ച് ഭൂപരിഷ്‌കരണത്തിന്റെ ക്രെഡിറ്റ് ഇ.എം.എസിലും കെ.ആര്‍ ഗൗരിയമ്മക്കും മാത്രം നല്‍കുന്നു. 2019ല്‍ ഭൂപരിഷ്‌കരണത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗത്തില്‍ അച്യുത മേനോന്റെ പേര് പോലും പറഞ്ഞില്ല. ഇതിനെതിരെ സി.പി.ഐ മുഖപത്രമായ ജനയുഗം മുഖപ്രസംഗത്തിലൂടെ പ്രതിഷേധിച്ചപ്പോഴും പിണറായി തിരുമനസ്സ് മൈന്റ് ചെയ്തില്ല. മുസ്്‌ലിംലീഗും കോണ്‍ഗ്രസ്സും സി.പി.ഐയും ചേര്‍ന്ന് ഭരിച്ചപ്പോഴാണ് കേരളം നമ്പര്‍ വണ്‍ ആയതെന്ന് എത്രകഴിഞ്ഞാലും സി.പി.എമ്മിന് കഴിയില്ല. സാര്‍വത്രിക സ്‌കൂള്‍ വിദ്യാഭ്യാസവും പി.എച്ച്.സികളും മുതല്‍ പി.എസ്.സി, ലാല്‍ ബഹാദൂര്‍ ശാസ്ത്രി സെന്റര്‍, മികച്ച വ്യവസായ നയങ്ങള്‍ തുടങ്ങി മിന്നുന്ന ട്രാക്ക് റിക്കോര്‍ഡുളള സി.പി.ഐ നേതൃത്വം നല്‍കിയ ഭരണത്തെ അംഗീകരിക്കുന്നില്ലെന്നതിന് അര്‍ത്ഥം ഒന്നേയൊള്ളൂ; അഹന്ത.
ഇ.എം.എസ് രാജിവെച്ച് ഒരാഴ്ചക്കുള്ളില്‍ സി.അച്യുത മേനോനെ മുഖ്യമന്ത്രിയാക്കിയ ബാഫഖി തങ്ങളും ആ ഭരണത്തില്‍ മന്ത്രിമാരായി തിളങ്ങിയ സി.എച്ച് മുഹമ്മദ് കോയയും, കെ.അവുക്കാദര്‍ക്കുട്ടി നഹയുമെല്ലാം മുസ്്‌ലിംലീഗിനെയും സി.പി.ഐയെയും ചരിത്രത്തിന്റെ സുവര്‍ണ്ണ ലിപികളിലെഴുതിയ ഒരേ താളില്‍ വായിച്ചെടുക്കാനാവും. മുന്നണിവിട്ട് സി.പി.എമ്മിനൊപ്പം ചേര്‍ന്ന ശേഷവും മുസ്്‌ലിംലീഗും സി.പി.ഐയും ആരോഗ്യകരമായ വിമര്‍ഷനങ്ങളും സംവാദങ്ങളും നടത്തിയിട്ടുണ്ടെങ്കിലും പരസ്പരം അന്തസ്സ് ഹനിക്കുന്ന സമീപനം കൈകൊണ്ടിട്ടില്ല. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി എല്‍.ഡി.എഫില്‍ സി.പി.ഐ അനുഭവിക്കുന്ന വീര്‍പ്പുമുട്ടല്‍ പിണറായി സര്‍ക്കാറിന്റെ പതനത്തോടെ പരമ്യതയിലെത്തുമ്പോള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും വേദനയുണ്ടാവും.

കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 35 സീറ്റിലേക്ക് ഒതുങ്ങിയപ്പോള്‍, സി.പി.ഐ 17ല്‍ നിന്ന് എട്ടിലേക്ക് താഴ്ന്നു. എങ്കിലും ആ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയാണ് സി.പി.ഐ. അവര്‍ക്ക് പ്രതിപക്ഷ ഉപ നേതൃപദവി നല്‍കണമോ വേണ്ടയോ എന്നത് ആ മുന്നണിയുടെ ആഭ്യന്തര കാര്യമാണ്. പക്ഷെ, അതു മിണ്ടാന്‍പോലും അവകാശമില്ലെന്നും എല്ലാം തമ്പ്രാന്‍ കല്‍പ്പിക്കുമെന്ന് പൊതു സമൂഹത്തില്‍ വന്ന് മാധ്യമങ്ങളോട് തുറന്നടിക്കുമ്പോള്‍ സി.പി.ഐ എന്തിനിത്ര ആട്ടുംതുപ്പും സഹിക്കണമെന്ന് ചിന്തിക്കാതെങ്ങനെ.
പിണറായിയുടെ പത്താണ്ടിന്റെ വലതുപക്ഷ ഭരണത്തില്‍ പലതും പൂവണിയാതെ പോയതില്‍ ആ സര്‍ക്കാറിലെ സി.പി.ഐയുടെ സാനിധ്യം ഒരു കാരണമാണെന്നതു കൂടിയാണ് പ്രതിപക്ഷ നേതാവിന്റെ വാക്കും നോക്കും കടുത്തതാകാന്‍ കാരണം. സി.പി.ഐ മുന്നണി വിടണമെന്നോ യു.ഡി.എഫില്‍ അംഗമാവണമെന്നോ ഉള്ള ചര്‍ച്ചകളൊക്കെ അവര്‍ ഒരു നിലപാട് വ്യക്തമാക്കിയ ശേഷം മാത്രം ചര്‍ച്ച ചെയ്യേണ്ടതാണ്. എന്നാല്‍, കോര്‍പ്പറേറ്റ് പാര്‍ട്ടി ഓഫ് മാഫിയ എന്ന തലത്തിലേക്ക് ഗുണവും മണവുമെല്ലാം മാറിക്കഴിഞ്ഞ സി.പി.എം നയിക്കുന്ന മുന്നണിയില്‍, കേരള രാഷ്ട്രീയത്തില്‍ ആളുകളുടെ എണ്ണത്തിനും സീറ്റുകള്‍ക്കുമപ്പുറം സ്ഥാനം നേടിയ സി.പി.ഐക്ക് എന്തു പ്രസക്തിയെന്ന് ആശങ്ക പ്രകടിപ്പിക്കാതെങ്ങനെ.

ഏതെങ്കിലുമൊരു പാര്‍ട്ടിയോ വ്യക്തിയോ വരുന്നതും വരാതിരിക്കുന്നതും ഇപ്പോള്‍ യു.ഡി.എഫിന് ഭീഷണിയോ ആശങ്കയോ സൃഷ്ടിക്കുന്നില്ല. ഏകാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് മാറാത്ത പക്ഷം സി.പി.ഐക്ക് എല്‍.ഡി.എഫില്‍ തുടരുന്നത് ദുഷ്‌കരമാവും. കേരളത്തിലെ യഥാര്‍ത്ഥ ഇടതുപക്ഷം യു.ഡി.എഫാണെന്ന് നൂറുദിന വി.ഡി.എസ് ഭരണം വിളിച്ചുപറയുന്നുണ്ട്. എല്‍.ഡി.എഫ് എന്ന ലേബലൊട്ടിച്ചതുകൊണ്ട് മാത്രം ഇടതുപക്ഷമാവില്ലെന്ന് സി.പി.ഐക്കെങ്കിലും മനസ്സിലാകാതാരിക്കില്ലല്ലോ.

(മുസ്്‌ലിംലീഗ് ദേശീയ ഉപാധ്യക്ഷനാണ് ലേഖകന്‍)

Advertisement
Continue Reading

Trending