Connect with us

News

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 10 സൈനികര്‍ക്ക് വീരമൃത്യു

17 സൈനികരുമായി യാത്ര ചെയ്തിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

Published

on

ജമ്മു കശ്മീരില്‍ ഡോഡ മേഖലയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 10 സൈനികര്‍ക്ക് വീരമൃത്യു.  ഇന്ന് ഉച്ചയ്ക്ക് ദോഡ ജില്ലയിലെ ഖനി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. പരിക്കേറ്റ സൈനികരെ ഉധംപുരിലെ ആശുപത്രിയിലേക്ക് മാറ്റി. 200 അടി താഴ്ച്ചയിലേക്കാണ് വാഹനം മറിഞ്ഞത്. 17 സൈനികരുമായി യാത്ര ചെയ്തിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആദ്യം നാലു പേരുടെ മരണമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അതിനു ശേഷം മരണ സംഖ്യ ഉയരുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടര്‍ന്നു വരികയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ട്വന്റി 20 എന്‍ഡിഎയില്‍ ചേര്‍ന്നു

കൊച്ചിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത്.

Published

on

By

കൊച്ചി: ട്വന്റി 20 എന്‍ഡിഎയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബും തമ്മില്‍ കൊച്ചിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത്. അമിത് ഷാ കേരളത്തില്‍ എത്തിയപ്പോള്‍ സാബുവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനൊപ്പം രാജീവ് ചന്ദ്രശേഖറും ട്വന്റി 20 യെ എന്‍ഡിഎ മുന്നണിയിലെത്തിക്കാനായി നീക്കം ശക്തമായിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ഇന്ന് നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായത്.

 

Continue Reading

News

‘ബസില്‍ പീഡനമോ ശാരീരിക ഉപദ്രവമോ ഉണ്ടായിട്ടില്ല’; ദീപക് ആത്മഹത്യ കേസില്‍ ഷിംജിതയെ പ്രതിക്കൂട്ടിലാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്

ദീപക് ലൈംഗിക അതിക്രമം നടത്തിയതിനാല്‍ തെളിവിനായാണ് വീഡിയോ പകര്‍ത്തിയതെന്നാണ് ഷിംജിതയുടെ നിലപാട്.

Published

on

കോഴിക്കോട്: ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തോടൊപ്പം വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ ദീപക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫയെ പ്രതിക്കൂട്ടിലാക്കി പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ബസില്‍ ദീപകിനാല്‍ പീഡനമോ ശാരീരിക ഉപദ്രവമോ നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഷിംജിത മുസ്തഫ ഏഴ് വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്നും, അവ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണ് ദീപകിന്റെ ആത്മഹത്യയ്ക്ക് കാരണമായ മാനസിക വിഷമം വര്‍ധിപ്പിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഷിംജിതയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചതായും, വിശദമായ ചോദ്യം ചെയ്യലിനായി അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നല്‍കിയതായും പൊലീസ് അറിയിച്ചു.

അതേസമയം, അറസ്റ്റിന് ശേഷവും ബസില്‍ ലൈംഗികാതിക്രമം നടന്നുവെന്ന മൊഴിയില്‍ ഷിംജിത ഉറച്ചുനില്‍ക്കുകയാണ്. ദീപക് ലൈംഗിക അതിക്രമം നടത്തിയതിനാല്‍ തെളിവിനായാണ് വീഡിയോ പകര്‍ത്തിയതെന്നാണ് ഷിംജിതയുടെ നിലപാട്. സംഭവത്തിന്റെ മുഴുവന്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

 

Continue Reading

kerala

ഡോക്ടറെ മര്‍ദിച്ചെന്ന് പരാതി; നടന്‍ കൃഷ്ണപ്രസാദും ബിജെപി കൗണ്‍സിലറായ സഹോദരനും കേസ്

അയല്‍വാസിയായ ഡോക്ടറെ മര്‍ദിച്ചെന്നാണ് പരാതി.

Published

on

By

ചങ്ങനാശേരി: നടന്‍ കൃഷ്ണപ്രസാദും ബിജെപി കൗണ്‍സിലറായ സഹോദരനുമെതിരെ കേസ്. അയല്‍വാസിയായ ഡോക്ടറെ മര്‍ദിച്ചെന്നാണ് പരാതി. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ കോട്ടയം ശ്രീനിലയം വീട്ടില്‍ ഡോ. ബി.ശ്രീകുമാര്‍ (67) ആണ് ചങ്ങനാശേരി പൊലീസില്‍ പരാതി നല്‍കിയത്.

കോട്ടയം നഗരത്തില്‍ താമസിക്കുന്ന ഡോക്ടര്‍ ചങ്ങനാശേരി പെരുന്ന സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിനടുത്ത് ഭാര്യയുടെ പേരിലുള്ള സ്ഥലത്ത് പുതിയ വീട് നിര്‍മിക്കുന്നുണ്ട്. ഇതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നടനും സഹോദരനും മര്‍ദിച്ചെന്നാണ് ഡോക്ടറുടെ പരാതിയില്‍ പറയുന്നത്.

അതേസമയം ഡോക്ടറുടെ പരാതി കള്ളമാണെന്നും മര്‍ദിച്ചിട്ടില്ലെന്നുമാണ് കൃഷ്ണകുമാര്‍ പറയുന്നത്. വയല്‍നികത്തിയ സ്ഥലത്താണ് ഡോക്ടര്‍ നിര്‍മാണപ്രവൃത്തി നടത്തുന്നതെന്നും ഇവിടെ റോഡിനോട് ചേര്‍ന്ന് വെള്ളമൊഴുകുന്ന ഓട നികത്താനുള്ള ശ്രമം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും നടന്‍ പറഞ്ഞു.

Continue Reading

Trending