india

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 10 സൈനികര്‍ മരിച്ചു

By webdesk17

January 22, 2026

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ 10 സൈനികര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. വാഹനം റോഡില്‍ നിന്ന് തെന്നി കൊക്കയിലേക്ക് മറിഞ്ഞതാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. ഭാദേര്‍വ-ചമ്പ അന്തര്‍സംസ്ഥാന റോഡിലെ ഖന്നി ടോപ്പിലാണ് അപകടം നടന്നത്.

17 സൈനികരെ വഹിച്ചുകൊണ്ടുള്ള ബുള്ളറ്റ് പ്രൂഫ് ആര്‍മി വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട്.