തിരുവനന്തപുരം: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് വൈരാഗ്യത്തോടെ വീട്ടമ്മയെ ആക്രമിച്ച ഡെലിവറി ബോയ് ആയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മണക്കാട് സ്വദേശി അക്ഷയ് ജിത്ത് (26) ആണ് അറസ്റ്റിലായത്.
കുളത്തൂരിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുഞ്ഞുമായി വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന വീട്ടമ്മയെ യുവാവ് ആക്രമിക്കുകയായിരുന്നു. കഴുത്തില്‍ കുത്തിപ്പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും, രക്ഷപ്പെട്ടോടിയ യുവതി പിന്നീട് പൊലീസില്‍ പരാതി നല്‍കി.
സംഭവത്തിന് മുന്‍പ് കൊന്നു കളയുമെന്ന് യുവാവിന്റെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടായിരുന്നുവെന്നും യുവതി മൊഴി നല്‍കി.
കൊറിയര്‍ സര്‍വീസ് നടത്തുന്നതിനിടെയാണ് അക്ഷയ് ജിത്ത് വീട്ടമ്മയെ പരിചയപ്പെടുന്നത്. തുടര്‍ന്നാണ് നിരന്തരം ഫോണ്‍ വിളിച്ചും സന്ദേശങ്ങള്‍ അയച്ചും ഇയാള്‍ യുവതിയെ ശല്യപ്പെടുത്തിയത്. തുടക്കത്തിലേ തന്നെ പ്രണയാഭ്യര്‍ഥന നിരസിച്ചിട്ടും ശല്യം തുടര്‍ന്നതായും യുവതി പൊലീസിനോട് പറഞ്ഞു.