News

വഞ്ചിയൂരില്‍ ഐഎഎസ് അക്കാദമിയില്‍ ആക്രമണം; ബാര്‍ ജീവനക്കാരന്‍ ജനല്‍വാതിലും ലോഗോ ബോര്‍ഡും തകര്‍ത്തു

By webdesk17

December 27, 2025

തിരുവനന്തപുരം: വഞ്ചിയൂരില്‍ ബാര്‍ ജീവനക്കാരനായ യുവാവ് ഐഎഎസ് അക്കാദമിയില്‍ ആക്രമണം നടത്തി. സ്ഥാപനത്തിന്റെ ജനല്‍വാതിലും ലോഗോ ബോര്‍ഡും അടിച്ച് തകര്‍ത്തു.

അക്കാദമിയുടെ മുന്നില്‍ നടന്ന വാക്കുതര്‍ക്കം ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് യുവാവ് അക്രമാസക്തനായത്. ആക്രമണം നടന്ന സമയത്ത് അക്കാദമിയില്‍ കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു.

സ്ഥാപന ഡയറക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വഞ്ചിയൂര്‍ പൊലീസ് യുവാവിനെതിരെ കേസെടുത്തു.