കൊച്ചി: നിപരോഗബാധയെന്ന സംശയത്തെ തുടര്‍ന്ന് തൃശൂരില്‍ ആരോഗ്യവകുപ്പിന്റെ അടിയന്തിര യോഗം ചേരുന്നു. എറണാംകുളത്തെ രോഗി തൃശൂരില്‍ താമസിച്ചെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തൃശൂരില്‍ യോഗം ചേരുന്നത്. അതേസമയം, കോഴിക്കോട്ടെ ഡോക്ടര്‍മാര്‍ കൊച്ചിയിലേക്ക് പുറപ്പെടും. നിപരോഗബാധിതരെ പരിശോധിച്ച കോഴിക്കോട്...
തിരുവനന്തപുരം: ഇന്നുമുതല്‍ വ്യാഴാഴ്ച്ച വരെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച്ച മലപ്പുറത്തും വ്യാഴാഴ്ച്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്....
കൊച്ചി: എറണാംകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രോഗിയുടെ നിപ വൈറസ് പരിശോധനഫലം ഉച്ചയോടെ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പൂണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ റിപ്പോര്‍ട്ടിനാണ് കാത്തിരിക്കുന്നതെന്നും ഫലം ഉച്ചയോടെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. നിപ...
റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയും കഴിഞ്ഞതോടെ ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്ന തിരക്കിലേക്കമര്‍ന്ന് നാടും നഗരവും. പെരുന്നാളിന് മുന്‍പത്തെ ഞായറാഴ്ച ദിവസത്തില്‍ ആള്‍തിരിക്കിനാല്‍ വീര്‍പ്പുമുട്ടുകയാണ് വസ്ത്രവ്യാപാര മേഖലകള്‍. കോഴിക്കോട് മിഠായിതെരുവ് രാവിലെ മുതല്‍ ജനനിബിഡമായി. പെരുന്നാള്‍ കോടി തേടിവരുന്നവരെ...
തിരുവനന്തപുരം: എറണാകുളത്ത് നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടിയ രോഗിക്ക് നിപ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചെന്ന വിവരം തെറ്റാണെന്ന് മന്ത്രി വ്യക്തമാക്കി. നേരത്തെ, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയും...
ഇടുക്കി: പൈനാവില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകം. പൈനാവ് സ്വദേശിനി റെജീന (48) ആണ് മരിച്ചത്. ഭര്‍ത്താവ് മുത്തയ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം: കൊല്ലം നിയുക്ത എം.പി എന്‍.കെ പ്രേമചന്ദ്രന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു. പരവൂരില്‍ നഗരസഭയിലെ സ്വീകരണ പരിപാടി കഴിഞ്ഞു പൂതക്കുളം പഞ്ചായത്തിലേക്കു പോകുന്നതിനിടെ സി.പി.ഐ- സി.ഐ.ടി.യു പ്രവര്‍ത്തകര്‍ പ്രേമചന്ദ്രന്റെ വാഹനം തടയുകയായിരുന്നു. തുടര്‍ന്ന്...
പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംസ്ഥാന മന്ത്രിസഭ വികസിപ്പിക്കാന്‍ ഒരുങ്ങുന്നു. ഗവര്‍ണര്‍ ലാല്‍ജി ടണ്ടനുമായി അദ്ദേഹം രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തി. അടുത്ത ദിവസം തന്നെ മന്ത്രിസഭാ വികസനം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. നിലവില്‍ സംസ്ഥാന മന്ത്രിസഭയില്‍...
ബാലഭാസ്ക്കറിന്റെ ട്രൂപ്പ് കോര്‍ഡിനേറ്റര്‍ പ്രകാശ് തമ്പി ഉള്‍പ്പെടെയുള്ളവര്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായതോടെ പുറത്തുവെന്ന പുതിയ വെളിപ്പെടുത്തല്‍ വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ അപകടമരണത്തിലെ ചുരുളഴിക്കുമോ. ബാലഭാസ്ക്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ഗായകന്റെ അച്ഛന് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ...
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ നിന്നും പുതുതായി രണ്ട് കെ.എസ്.ആര്.ടി.സി ബസ്സുകള്‍ കൂടി സര്‍വ്വീസ് നടത്തും. നിലവില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നുള്ള ബസ്സിന് പുറമെയാണിത്. മാനന്തവാടിയില്‍ നിന്നും സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നുമാണ് ബസ്സുകള്‍ പുറപ്പെടുക. മാനന്തവാടിയില്‍ നിന്നുള്ള...