ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ചവരെ മദ്യവില്‍പ്പനയ്ക്ക് നിരോധനം.വെള്ളപ്പൊക്ക കെടുതി രൂക്ഷമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ നടത്തിപ്പില്‍ മദ്യത്തിന്റെ ഉപഭോഗവും വിപണനവും വിഘാതം സൃഷ്ടിക്കുകയും , പൊതുസമാധാനത്തിന് വലിയ തോതില്‍ ഭംഗം വരുത്തുകയും ചെയ്യുന്നതിനാല്‍ അബ്കാരി ആക്ട് 54 വകുപ്പ്...
പ്രളയത്തെ തുടര്‍ന്ന് വലിയ ചെമ്പില്‍ കയറിയ സംഭവത്തില്‍ ട്രോളിയവരോട് പ്രതികരണവുമായി നടി മല്ലികാസുകുമാരന്‍. തിരുവനന്തപുരത്ത് നടി മല്ലികാ സുകുമാരന്റെ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മല്ലികയെ വലിചെമ്പില്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. ഇതിനെ സാമൂഹ്യമാധ്യമങ്ങള്‍...
കോഴിക്കോട്: കക്കോടിയില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. കണ്ണാടിക്കല്‍ വടക്കേവയല്‍ സിദ്ധീഖ്(50) എന്നയാളുടെ മൃതദേഹമാണ് ഇന്ന് ഉച്ചക്ക് 2.45 ഓടെ കൂടിയാണ് മൃതദേഹം കണ്ടെടുത്തത്. മഴക്കെടുതിയില്‍ കാണാതായ ഇദ്ദേഹത്തെ ബന്ധുക്കള്‍ അന്വേഷിക്കുകയായിരുന്നു.
പ്രളയ ദുരിതത്തില്‍ മുങ്ങുന്ന കേരളത്തിന് ഐക്യദാര്‍ഢ്യവുമായി സുഡാനി ഫ്രം നൈജീരിയ താരം സാമുവല്‍ അബിയോള റോബിന്‍സണ്‍. കേരളത്തെ സഹായിക്കണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്നും സാമുവല്‍സണ്‍ പറഞ്ഞു. ഫേസ്ബുക്കില്‍ മലയാളത്തിലാണ് സാമുവലിന്റെ പോസ്റ്റ്. പോസ്റ്റിന്റെ...
തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് നടത്തുന്ന ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചു. കേരളം നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രപതി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതായി പിണറായി...
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ മാറി നിന്നതോടെ രക്ഷാപ്രവര്‍ത്തനത്തിന് ആക്കം കൂടുന്നു. എല്ലാ ജില്ലകളിലും റെഡ് അലേര്‍ട്ടും പിന്‍വലിച്ചിട്ടുണ്ട്. പലയിടങ്ങളിലും ദുരിതാശ്വാസ ക്യാംപുകളിലേക്ക് നിരവധി പേരെ മാറ്റിക്കഴിഞ്ഞു. ഇപ്പോഴും ആളുകള്‍ കുടുങ്ങിക്കിടക്കുന്ന ചെങ്ങന്നൂരില്‍ അടക്കം ഇന്ന്...
ഒട്ടാവ: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സര്‍വ സഹായവും നല്കി ഒപ്പം നില്‍ക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. കേരളത്തിലെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ കാനഡയുടെ ജനത പങ്കുചേരുന്നതായി അദ്ദേഹം...
ഓവുചാലില്‍ നിന്ന് കരച്ചില് കേട്ട് പുറത്തിറങ്ങി വീട്ടമ്മ പിഞ്ചുകുഞ്ഞിന് രക്ഷകയായി. ചെന്നൈ വലസരവക്കത്തുള്ള ഗീതയെന്ന യുവതിയാണ് ഓവുചാലില്‍ കിടന്ന കുഞ്ഞിന് രക്ഷകയായത്. വീട്ടില്‍ പാലു കൊണ്ടുവരുന്ന വ്യക്തിയാണ് ഗീതയെ സംഭവം വിളിച്ചറിയിച്ചത്. കുഞ്ഞിന്റെ ശബ്ദം കേള്‍ക്കുന്നതായി...
ചെങ്ങന്നൂര്‍: പ്രളയം കനത്ത നാശം വിതച്ച ചെങ്ങന്നൂരില്‍ വിമന്‍സ് ഹോസ്റ്റലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ നാട്ടുകാരുടെ അക്രമം. ശ്രീ അയ്യപ്പ കോളജിലെ ഹോസ്റ്റലില്‍ കുടുങ്ങിയ 44 ഓളം വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ ഹോസ്റ്റലില്‍ കയറി രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തിയത്....
കൊച്ചി: പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 357 ജീവനുകള്‍ നഷ്ടമായതായി ഔദ്യോഗിക റിപ്പോര്‍ട്ട്. നാലു ദിവസത്തിനിടെ 193 പേര് മരിച്ചു. ഇന്നലെ മാത്രം 39 പേരാണ് മരിച്ചത്. പ്രളയക്കെടുതിയില്‍ പല പ്രദേശങ്ങളിലും ഒറ്റപ്പെട്ടു പോയവര്‍ക്ക് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്....