നയതന്ത്ര ബാഗേജിനെക്കുറിച്ചുള്ള കാര്യത്തില്‍ ജലീലിന്റെ വിശദീകരണം കസ്റ്റംസ് ആക്ട് 108 പ്രകാരമായിരിക്കും രേഖപ്പെടുത്തുക. ഇത് പിന്നീട് മാറ്റിപ്പറയാന്‍ കഴിയില്ല. കോടതിയില്‍ തെളിവുമൂല്യവും ഉണ്ടാകും. മന്ത്രി ജലീലില്‍നിന്നും ബിനീഷ് കോടിയേരിയില്‍നിന്നും ഇതേ രീതിയിലാണ് ഇ.ഡി. മൊഴിയെടുത്തത്.
നേരത്തെ ആഗസ്റ്റ് രണ്ടിന് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയായ മേദാന്തയില്‍ പ്രവേശിപ്പിച്ചു. ആഗസ്റ്റ് 14ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം താന്‍ വീട്ടുനിരീക്ഷണത്തില്‍ തുടരുകയാണെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു.
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസിലെ പ്രധാന പ്രതികളെ അര്‍ധരാത്രിയില്‍ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. മുഖ്യ പ്രതികളായ സജീവ്, ഉണ്ണി എന്നിവരെയാണ് പുലര്‍ച്ചെ 2 മണിയോടെ സംഭവ സ്ഥലമായ തേമ്പാംമൂട്ടില്‍ എത്തിച്ചത്. വന്‍ സുരക്ഷാ സന്നാഹമൊരുക്കിയായിരുന്നു തെളിവെടുപ്പ്....
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇന്ന് കാസര്‍കോട് ജില്ലയില്‍ ഓറഞ്ച്...
ചന്ദ്രികയുടെ പുരോഗതിയില്‍ അഭിമാനം കൊണ്ടിരുന്ന കെ.എം സീതി സാഹിബിന്റെയും പത്രപ്രവര്‍ത്തനം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരുന്ന സി.എച്ചിന്റെയും സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരത്തിനായി യത്നിച്ച മാനേജര്‍ സയ്യിദ് ഖാജാഹുസൈന്‍ ചന്ദ്രിക ആഴ്ചപ്പതിപ്പ് വളര്‍ത്തിയെടുക്കുന്നതില്‍ വിജയിച്ചു.
അദ്ദേഹത്തോടൊപ്പം കഴിച്ചുകൂട്ടിയ അമൂല്യമായ സന്ദര്‍ഭങ്ങള്‍ ഇപ്പോള്‍ വിഷാദാത്മകമായ സ്മരണകളായിത്തീര്‍ന്നിരിക്കുന്നു. തിരുവനന്തപുരത്തെയും ഓച്ചിറയിലെയും ചടങ്ങുകള്‍ മനസ്സില്‍ തിളങ്ങിനില്ക്കുന്നു.
കേരളത്തെക്കുറിച്ചും ഇവിടുത്തെ മതസൗഹാര്‍ദ്ദത്തെക്കുറിച്ചും ഏറെ അഭിമാനത്തോടെ സംസാരിച്ചിട്ടുണ്ട്. പൗരത്വ പ്രക്ഷോഭത്തെ തുടര്‍ന്ന് മുസ്്ലിം യൂത്ത്ലീഗിന്റെ ഷാഹിന്‍ബാഗ് സ്ക്വയറില്‍ നടത്തിയ പ്രസംഗം മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് അവേശം നല്‍കുന്നതായിരുന്നു.
കഴിഞ്ഞ രണ്ട് ലോക്സഭാതിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ബീഹാര്‍ നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി 23 നേതാക്കള്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം ഉപയോഗിച്ചത്. രഹസ്യമാക്കിവെച്ച കത്തിന്റെ വിശദാംശങ്ങള്‍ ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതോടെയാണ് നേതൃത്വത്തിന് ഇടപെടേണ്ടിവന്നത്.
ആൻഫീൽഡിലെ ഗോൾമഴ പെയ്ത മത്സരത്തിൽ സൂപ്പർ താരം മുഹമ്മദ് സലാഹിന്റെ ഹാട്രിക്കാണ് ലിവർപൂളിന് ജയമൊരുക്കിയത്. മൂന്നുതവണ പിന്നിൽ നിന്ന ശേഷം തിരിച്ചുവന്ന ലീഡ്സ് യുർഗൻ ക്ലോപ്പിന്റെ സംഘത്തെ 3-3 ൽ പിടിച്ചുകെട്ടുമെന്ന് തോന്നിച്ചെങ്കിലും 88-ാം മിനുട്ടിൽ...
എതിര്‍വശത്തുനിന്നും വണ്‍വേ തെറ്റിച്ച് വന്ന ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആംബുലന്‍സിന്റെ മുന്‍ഭാഗം തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.