2021ല്‍ മൊഹാലിയിലെ പഞ്ചാബ് പൊലീസ് ഇന്റലിജന്‍സ് ആസ്ഥാനത്തിനു നേര്‍ക്ക് നടന്ന റോക്കറ്റാക്രമണത്തില്‍ ലാന്‍ഡക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.
അമ്മയ്ക്ക് ആശുപത്രിയിലേക്കു ഭക്ഷണം കൊണ്ടുപോകാന്‍ വീട്ടിലെത്തിയപ്പോഴാണ് ഉള്ളിയേരി മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ലിനീഷ് കുമാറിനെ വ്യാഴാഴ്ച രാത്രി 8.30ന് അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്.
അലീഗഢ്, ഹാഥറസ്, കസ്ഗന്ജ്, എറ്റാഹ് തുടങ്ങിയ ജില്ലകളില്‍നിന്നായി പതിനായിരത്തോളം പേര് അപേക്ഷ നല്‍കിയതായി അലീഗഢ് സോണ്‍ ഡെപ്യൂട്ടി ലേബര്‍ കമീഷണര്‍ സിയറാം അറിയിച്ചു.
19 പേർക്ക് പരിക്കേറ്റു.
ജനുവരിയില്‍ നടക്കുന്ന ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന് തിരഞ്ഞെടുപ്പില്‍ സോക്കര്‍ ബോഡിയുടെ ഇടപെടല്‍ ഉണ്ടാകരുതെന്നാണ് ഫിഫയുടെ നിര്‍ദ്ദേശം.
വിവിധ ഡിപ്പാർട്ടുമെന്റുകളിൽ ജോലി ചെയ്യുന്ന ആയിരത്തോളം പേർക്കാണ് ജോലി നഷ്ടമാകുന്നത്.
രണ്ടാം സെമസ്റ്റര്‍ എം.എ. ഫിനാന്‍ഷ്യല്‍ ഇക്കണോമിക്സ്, എം.എ. ഇക്കണോമിക്സ് (സി.സി.എസ്.എസ്.) ഏപ്രില്‍ 2023 പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.
തിരുവല്ല ഏരിയ കമ്മിറ്റിയംഗം പ്രാകാശ് ബാബുവിനെതിരെയാണ് പരാതി.
മുംബൈയിലേക്കുള്ള തിരിച്ചുവരവില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കു ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ലഭിച്ചു.
കഴിഞ്ഞ ദിവസം ഇസ്രാഈല്‍ സൈന്യം കമാല്‍ അദ്വാന് ആശുപത്രിയിലെ മൃതദേഹങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വികൃതമാക്കുന്നുവെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.