നേരത്തെ 2 പ്രാവശ്യം നോട്ടീസ് നല്‍കിയിട്ടും ഹാജരാകാതിരുന്ന എ.സി മൊയ്തീന് മൂന്നാമത്തെ നോട്ടീസിലാണ് ഇ.ഡിക്ക് മുന്നിലെത്തുന്നത്.
കഴിഞ്ഞ കൊല്ലം നടന്ന ഒരു തര്‍ക്കമാണ് ഇപ്പോള്‍ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികവിവരം.
ഉപതിരഞ്ഞെടുപ്പിനെ തുടർന്ന് മാറ്റിവെച്ച സമരപരിപാടികളെ കുറിച്ച് ചർച്ച ചെയ്യാൻ യുഡിഎഫ് സംസ്ഥാന ഏകോപന സമിതി യോഗം സെപ്റ്റംബർ 13ന് ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരം കന്റോൺമെന്റ് ഹൗസിൽ ചേരുമെന്ന് കൺവീനർ എംഎം ഹസൻ അറിയിച്ചു.
അമ്പലപ്പുഴ കരൂര്‍ തെക്ക് ബ്രാഞ്ച് സെക്രട്ടറി അന്‍സറിനെയാണ് അമ്പലപ്പുഴ ഏരിയ സെന്റര്‍ അംഗം എ പി ഗുരുലാല്‍ കഴുത്തിന് പിടിച്ച് പുറത്തേക്ക് തള്ളുകയും അസഭ്യം പറയുകയും ചെയ്തത്
ഡി.വൈ.എഫ്.ഐ പാനൂര്‍ ബ്ലോക്ക് സെക്രട്ടറി കിരണിന് എതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ സഭ്യമല്ലാത്ത ഭാഷയില്‍ പ്രചാരണം നടത്തുന്നെന്നതിന് എതിരെയാണ് വിമര്‍ശനം
സാമൂഹ്യദ്രോഹികളുടെ ഇടപെടലുകള്‍ മൂലം, അല്‍പ്പനാള്‍ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍, നിര്‍വ്യാജമായ ഖേദം അറിയിക്കുന്നുവെന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.
എടക്കര ചീക്കിലോട് വാഹനം സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിന് കാരണം. യുവതിയും കുടുംബവും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സിബിഐ റിപ്പോര്‍ട്ടില്‍ ഗണേഷ്കുമാര്, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവരെപ്പറ്റി പരമാര്‍ശമുണ്ട്.
പൊള്ളയായ വികസനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയതെന്നും ട്വിറ്റര്‍ പോസ്റ്റിലൂടെ കോണ്‍ഗ്രസ് രൂക്ഷവിമര്‍ശനം ഉന്നയിച്ചു
ഗണേഷിന്റെ തിരക്കഥയിൽ സരിത ഉന്നയിച്ച വ്യാജ ആരോപണങ്ങളുടെ ചിലവിൽ അനർഹമായി കിട്ടിയതാണത്. സിബിഐയുടെ കണ്ടെത്തൽ ഏറെ ഗൗരവമുള്ളതാണെന്നും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍.