Connect with us

Video Stories

വര്‍ഗ്ഗീയ കളികളിലെ ആപത്ത്

Published

on

മഹിതമായ സര്‍വമത സാഹോദര്യവും സാര്‍വലൗകികമായൊരു സംസ്‌കാരികതയുമുള്ള നാടാണ് ഇന്ത്യയുടെ തെക്കേയറ്റത്തും പടിഞ്ഞാറന്‍ തീരത്തുമായി പരിലസിച്ചുകിടക്കുന്ന നമ്മുടെ കൊച്ചു കേരളം. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ പലവിധത്തിലുള്ള സാമുദായിക കലാപങ്ങളും കൂട്ടക്കൊലകളും അരങ്ങേറിയിട്ടും ഈ നാടിനെ രാജ്യത്തെ മാനവ സാഹോദര്യത്തിന്റെ പച്ചത്തുരുത്തായി പിടിച്ചുനിര്‍ത്തുന്നതിന് ഹേതുവായത് മഹാന്മാരായ ജന നേതാക്കളുടെയും മത പണ്ഡിതരുടെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും നിഷ്‌കാമമായ പങ്കാളിത്തവും സജീവതയും കൊണ്ടായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ ഇന്ത്യാ മഹാരാജ്യത്തേക്ക് ഒരു പോര്‍ച്ചുഗീസ് ലോക സഞ്ചാരി എത്തുന്നതിന് എത്രയോ മുമ്പേതന്നെ ഇവിടേക്ക് അറബികളുടേതടക്കമുള്ള സാംസ്‌കാരികതയുടെ കുത്തൊഴുക്കുണ്ടായിട്ടുണ്ട്. സെന്റ് തോമസ് മുതല്‍ മാലിക്ബ്‌നു ദീനാര്‍ വരെ കേരളത്തിലെത്തിയപ്പോള്‍ പെരുമാള്‍ രാജാവ് തിരുനബിയുടെ നാട്ടിലേക്ക് പോയി. അറേബ്യന്‍ നവോത്ഥാന കാലത്തുതന്നെ കേരളത്തിന്റെ മലബാര്‍ പ്രദേശം ലോകത്ത് വിജ്ഞാനത്തിന്റെ കൈത്തിരി തെളിച്ചിരുന്നു. സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണഗുരു, അയ്യങ്കാളി, വി.ടി ഭട്ടതിരിപ്പാട്, കൊയിലാണ്ടിയിലെയും പാണക്കാട്ടെയും തങ്ങള്‍മാര്‍, മുസ്്‌ലിം നവോത്ഥാന നേതാക്കള്‍ തുടങ്ങിയ അസംഖ്യം ഉല്‍പതിഷ്ണുക്കള്‍ കേരളത്തെ ഇന്നത്തെ അവസ്ഥയിലേക്ക് പാകപ്പെടുത്തുന്നതില്‍ സവിശേഷമായി വിജയിച്ചിട്ടുണ്ട്.

നിര്‍ഭാഗ്യമെന്നുപറയട്ടെ, ഇന്ന് തെളിമയാര്‍ന്ന ഈ സൗഹാര്‍ദപ്പൊയ്കയിലേക്കും വിഷക്കിറ്റുകളുമായി ഇറങ്ങിയിരിക്കുകയാണ് ചില വര്‍ഗീയതല്‍പരര്‍. എണ്ണമറ്റ ജീവിത പ്രശ്‌നങ്ങള്‍ക്കിടയിലുഴലുന്ന സാധാരണക്കാരന്റെ മനസ്സുകളെ ചഞ്ചലിതമാക്കി കുളംകലക്കി മീന്‍പിടിക്കാന്‍ മാത്രമല്ല, അവക്ക് വിഷംകൊടുത്ത് കൈ നനയാതെ കോരിയെടുക്കാനുള്ള ഹിഡണ്‍ അജണ്ടയുമായാണ് ചില രക്തരാക്ഷസന്മാരുടെ വരവ്. ഏപ്രില്‍ പന്ത്രണ്ടിന് നടക്കാനിരിക്കുന്ന മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്മേലാണ് ഇവരുടെ കഴുകന്‍ കണ്ണുകള്‍. ഈ ജില്ലയില്‍ തന്നെ ആറോളം ചെറുപ്പക്കാരെ മതത്തിന്റെ പേരില്‍ കുരുതികൊടുത്തവര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കാസര്‍കോട് ജില്ലയിലും ഇരുട്ടിന്റെ മറവില്‍ നിരപരാധിയായ ഒരു ചെറുപ്പക്കാരനെ പച്ചക്ക് കശാപ്പ് ചെയ്തു. മതാധ്യാപകനായിരുന്ന കുടക് മടിക്കേരി സ്വദേശി റിയാസാണ് പള്ളിക്കടുത്തുള്ള മുറിയില്‍ കിടന്നുറങ്ങുമ്പോള്‍ കഴുത്തറുത്ത് കൊലചെയ്യപ്പെട്ടത്. പശു മാതാവാണെന്നും അതിനെ കൊന്നുതിന്നുന്നത് മഹാപാതകമാണെന്നും വാദിക്കുന്നവര്‍ തങ്ങളെപോലെ തന്നെ മജ്ജയും മാംസവുമുള്ള ഒരു യുവാവിനെ കൊലപ്പെടുത്തിയത് അന്ധമായ മതവിരോധം കൊണ്ടുമാത്രമായിരുന്നു.
മലപ്പുറത്ത് മറ്റൊരു വിവാദത്തിന് കൂടി കഴിഞ്ഞ ദിവസം ഇക്കൂട്ടര്‍ തിരികൊളുത്തിയിരിക്കയാണ്. ബീഫ് കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്നും തന്നെ വിജയിപ്പിച്ചാല്‍ ഗുണമേന്മയുള്ള ബീഫ് മലപ്പുറത്ത് ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്നുമാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ഥി ശ്രീപ്രകാശ് തട്ടിവിട്ടത്. ജില്ലയില്‍ നല്ലൊരു ശതമാനം പേര്‍ മുസ്്‌ലിംകളാണെന്നതു ശരിതന്നെ. എന്നാല്‍ അവര്‍ക്കെല്ലാം ബീഫാണ് പ്രിയം എന്ന രീതിയിലാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയുടെ പകല്‍ പുലമ്പല്‍. ബി.ജെ.പി അടുത്തിടെ ഭരണമേറ്റെടുത്ത ഉത്തര്‍പ്രദേശില്‍ അനധികൃത അറവുശാലകളുടെ പേരിലായിരുന്നു അധികാരമേറ്റ് രണ്ടാംനാള്‍ മുതല്‍ പശ്ചിമ യു.പിയിലൊട്ടാകെ സംഘ്പരിവാരത്തിന്റെയും പൊലീസിന്റെയും കാടിളക്കം.
ബീഫ് കഴിക്കുന്നതിനെ കേരളത്തില്‍ ആരെങ്കിലും എതിര്‍ക്കുകയോ തടസ്സപ്പെടുത്തുകയോ ഇതുവരെ ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് രണ്ടര ലക്ഷം മെട്രിക് ടണ്‍ പ്രതിവര്‍ഷം ഭോജ്യമാംസമായി വില്‍ക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇതൊന്നും കഴിക്കുന്നത് ഏതെങ്കിലുമൊരു സമുദായം മാത്രമല്ല. വയനാട്, ഇടുക്കി തുടങ്ങിയ മലയോര ജില്ലകളില്‍ നിന്നാണ് ഏറെ മാംസവും വില്‍പനക്കെത്തുന്നത്. പോത്ത്, കാള, ആട്, കോഴി എന്നിവയുടെ മാംസമാണ് കൂടുതലും വിറ്റുപോകുന്നതും. ഇതില്‍ പോത്തും കാളയുമെല്ലാം ബീഫ് എന്ന കണക്കിലാണ് പെടുന്നത്. എരുമപ്പാലും കേരളത്തില്‍ ക്ഷീര രംഗത്ത് സുപ്രധാന വരുമാന ഘടകമാണ്. ബീഫ് കഴിക്കുന്നവരില്‍ ബ്രാഹ്മണരൊഴികെ എല്ലാ വിഭാഗക്കാരും ഇവിടെയുണ്ട്. ഓണത്തിനും സംക്രമത്തിനും രണ്ടാം നാളുകളില്‍ മാംസ വിഭവങ്ങളാണ് കേരളീയര്‍ ഭക്ഷിക്കുന്നത്. ബി.ജെ.പി നേതാക്കള്‍ പോലും പരസ്യമായി ബീഫ് കഴിക്കുന്നുമുണ്ട്. യോഗി സര്‍ക്കാരിന്റെ നടപടികള്‍ കേരളത്തിലെ മാംസ പ്രിയരായ അനുയായികള്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടാകുമെന്ന ഭയത്തില്‍ നിന്നാണ് ബി.ജെ.പി സ്ഥാനാര്‍ഥിയുടെ മേല്‍പ്രസ്താവനയെന്നാണ് അനുമാനിക്കേണ്ടത്.
മലപ്പുറത്ത് യു.ഡി.എഫിന്റെ ഉരുക്കുകോട്ടയില്‍ ഏതുവിധേനയും വിള്ളല്‍ വീഴ്ത്തി ഭൂരിപക്ഷം കുറക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമമെങ്കില്‍ അല്‍പമെങ്കിലും വോട്ട് കൂട്ടാന്‍ കഴിയുമോ എന്ന പരീക്ഷണമാണ് ബി.ജെ.പി നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് സി.പി.എം നിയന്ത്രണത്തിലുള്ള പൊലീസിന്റെ ബി. ജെ.പിയോടുള്ള അയഞ്ഞ സമീപനത്തെയും കാണേണ്ടത്. കാസര്‍കോട് റിയാസ് മുസ്്‌ലിയാര്‍, മലപ്പുറം കൊടിഞ്ഞിയിലെ അനില്‍കുമാര്‍ എന്ന ഫൈസല്‍ തുടങ്ങിയവരുടെ കുടുംബങ്ങളോടും അവര്‍ പ്രവര്‍ത്തിച്ചുവന്ന സമൂഹത്തോടും വിശ്വസിച്ചുപോന്ന ആശയത്തോടുമൊക്കെ കടുത്ത വിരോധമാണ് സംഘ്പരിവാറുകാരെ കൊലപാതകങ്ങള്‍ക്ക് പ്രേരിപ്പിച്ചതെങ്കില്‍, തങ്ങളുടെ ഭരണത്തിന്‍കീഴില്‍ മത ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലെന്ന തോന്നലാണ് ഇവകളില്‍ പിണറായി സര്‍ക്കാരും ആഭ്യന്തരവകുപ്പും സ്വീകരിച്ച നിലപാടുകള്‍ വ്യക്തമാക്കുന്നത്. മാത്രമല്ല, കേരളത്തിലെ ഇടതു ഭരണ മുന്നണിയിലെ പ്രധാനപ്പെട്ട ഒരു പാര്‍ട്ടിയൊന്നടങ്കം ഗോവയില്‍ ബി.ജെ.പിയുടെ ഭരണമുന്നണിയിലേക്ക് ചേക്കേറിയിരിക്കുകയുമാണ്. സംഘ്പരിവാറിന്റെ ആശയങ്ങള്‍ കൊണ്ടുനടക്കുന്ന ശിവസേനയുടെ പ്രഭൃതികളാണ് കൊച്ചിയില്‍ യുവാക്കളെ പരസ്യമായി അടിച്ചോടിച്ചത്. അവിടെയും പിണറായിയുടെ പൊലീസ് ഓച്ഛാനിച്ചുനിന്നു. ഏറ്റവുമൊടുവില്‍ ശിവസേനാ തലവന്‍ ചോദിക്കുന്നത്, മലപ്പുറത്ത് ബീഫ് നിരോധിക്കുമെന്ന് ബി.ജെ.പിക്ക് പറയാന്‍ കഴിയുമോ എന്നാണ്.
മത സൗഹാര്‍ദത്തിന്റെ ഈ കേരകേദാര ഭൂമിയെക്കൂടി ഏതുവിധേനയും മനുസ്മൃതിയുടെ കൈപ്പിടിയിലാക്കുകയെന്നതാണ് ഈ നിഷാദന്മാരുടെ ഉള്ളിലിരിപ്പെന്ന് ഇതിലൂടെയൊക്കെ വ്യക്തം. പക്ഷേ ഒന്നോര്‍ക്കുക. ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്്മായില്‍ സാഹിബ് മുതല്‍ ഇ. അഹമ്മദ് വരെയുള്ള രണധീരരെ ജനായത്ത സഭയിലേക്ക് വാരിപ്പുണര്‍ന്നയച്ച സംസ്ഥാനത്തെ ഏറ്റവുമധികം ജനസംഖ്യയുള്ള മലപ്പുറത്തെ പിന്നാക്കഭൂമി കേരളത്തിന്റെ നെടുച്ഛേദമാണ്. വെള്ളക്കാരെ കെട്ടുകെട്ടിക്കാന്‍ വീരമൃത്യുവരിച്ച ദുരന്തവാഗണിലെ രക്തം പുരണ്ടതാണ് ഈ ഹരിതഭൂമി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

എഐ സഹായത്തോടെ ശ്വാസകോശ അര്‍ബുദം നേരത്തേ കണ്ടെത്താം; നൂതന രക്തപരിശോധന വികസിപ്പിച്ച് ബ്രിട്ടീഷ് ഗവേഷകര്‍

ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ക്ക് സാധാരണ കോശങ്ങളില്‍ നിന്ന് വ്യത്യസ്തമായ കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി

Published

on

ലണ്ടന്‍: ശ്വാസകോശ അര്‍ബുദം (ലങ് കാന്‍സര്‍) നേരത്തേ കണ്ടെത്താനും രോഗത്തിന്റെ പുരോഗതി നിരീക്ഷിക്കാനും സഹായിക്കുന്ന നൂതന ഐഎ അധിഷ്ഠിത രക്തപരിശോധന വികസിപ്പിച്ച് യുകെയിലെ ഗവേഷകര്‍. ‘ ലങ്കാന്‍സീക്ക് ‘ (LungCanSeek) എന്ന് പേരിട്ടിരിക്കുന്ന ഈ പരിശോധന രോഗനിര്‍ണയത്തിലെ കാലതാമസം കുറയ്ക്കാനും ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാനും സഹായിക്കുമെന്ന് ഗവേഷകസംഘം വ്യക്തമാക്കി.

യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് നോര്‍ത്ത് മിഡ്‌ലാന്‍ഡ്‌സ് എന്‍എച്ച്എസ് ട്രസ്റ്റ് (UHNM), കീലെ സര്‍വകലാശാല, ലോഫ്ബറോ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. ഫ്യൂറിയര്‍ ട്രാന്‍സ്‌ഫോം ഇന്‍ഫ്രാറെഡ് (FT-IR) മൈക്രോസ്‌പെക്ട്രോസ്‌കോപ്പി എന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് രക്തപരിശോധനയില്‍ ഉപയോഗിക്കുന്നത്.

ട്യൂമറില്‍ നിന്ന് വേര്‍പെട്ട് രക്തത്തിലൂടെ സഞ്ചരിക്കുന്ന കാന്‍സര്‍ കോശങ്ങളെ (Circulating Tumor Cells-CTS) കണ്ടെത്താന്‍ നിലവില്‍ ഉപയോഗിക്കുന്ന രീതികള്‍ സങ്കീര്‍ണ്ണവും ചെലവേറിയതുമാണ്. പലപ്പോഴും ഈ കോശങ്ങള്‍ രക്തത്തിലെത്തുമ്പോള്‍ ആകൃതിയിലും സ്വഭാവത്തിലും മാറ്റം സംഭവിക്കുന്നതിനാല്‍ കണ്ടെത്താന്‍ കഴിയാതെ പോകാറുണ്ട്. എന്നാല്‍ രക്തത്തിലെ ഓരോ കോശത്തിനും പ്രത്യേകം കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്നും, അത് തിരിച്ചറിയാനാണ് പുതിയ പരിശോധന രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഗവേഷകര്‍ വിശദീകരിച്ചു.

ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ക്ക് സാധാരണ കോശങ്ങളില്‍ നിന്ന് വ്യത്യസ്തമായ കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. ഐഎ ഉപയോഗിച്ച് ഈ ഡാറ്റ ഡിജിറ്റലായി വിശകലനം ചെയ്യുമ്പോള്‍, ദശലക്ഷക്കണക്കിന് സാധാരണ കോശങ്ങള്‍ക്കിടയില്‍ നിന്ന് ഒരു കാന്‍സര്‍ കോശത്തെ പോലും കണ്ടെത്താന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

1,814 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ 1,095 പേര്‍ ശ്വാസകോശ അര്‍ബുദബാധിതരും 719 പേര്‍ കാന്‍സര്‍ ഇല്ലാത്തവരുമായിരുന്നു. ലങ്കാന്‍സീക്ക് പരിശോധനയില്‍ ഐഎ പോസിറ്റീവ് ആയി കണ്ടെത്തിയവരെ പിന്നീട് കുറഞ്ഞ ഡോസ് CT സ്‌കാന്‍ (LDCT) ഉപയോഗിച്ച് സ്ഥിരീകരിച്ചു.

ഈ പുതിയ സമീപനം ഡോക്ടര്‍മാര്‍ക്ക് ശ്വാസകോശ അര്‍ബുദം തുടക്കഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ സഹായിക്കുമെന്നും അതോടൊപ്പം അനാവശ്യ സ്‌കാനുകളും ചികിത്സാചെലവും കുറയ്ക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

 

 

Continue Reading

kerala

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്

Published

on

പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

Continue Reading

Trending