കൊച്ചി: മലയാള സിനിമയിലെ ത്രില്ലര്‍ വിഭാഗത്തിന് പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിച്ച മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ‘ദൃശ്യം’ പരമ്പരയുടെ മൂന്നാം ഭാഗം ഒന്നാം ഭാഗത്തിന്റെ പാറ്റേണിലാണ് ഒരുക്കുന്നതെന്ന് സംവിധായകന്‍ ജീത്തു ജോസഫ് വ്യക്തമാക്കി. രണ്ടാം ഭാഗത്തേതില്‍ നിന്ന് വ്യത്യസ്തമായി, ‘ദൃശ്യം 3’ കൂടുതല്‍ ഇമോഷണല്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ദൃശ്യം ഒന്നാം ഭാഗം പോലെ അല്ലായിരുന്നു രണ്ടാം ഭാഗം. ഇനി രണ്ടാം ഭാഗം പോലെയല്ല മൂന്നാം ഭാഗം. കുറച്ചുകൂടി ഇമോഷണല്‍ ആയിരിക്കും മൂന്നാം ഭാഗം. ജോര്‍ജ്കുട്ടിയുടെ കുടുംബത്തില്‍ ഇനി എന്തൊക്കെ സംഭവിക്കാം എന്നതാണ് സിനിമ കാണിക്കുന്നത്’ ജീത്തു ജോസഫ് പറഞ്ഞു.
കഥാപാത്രങ്ങളുടെ ഐഡന്റിറ്റി നിലനിര്‍ത്തുന്നതിലാണ് പ്രധാന ശ്രദ്ധയെന്നും, അത് നഷ്ടപ്പെട്ടാല്‍ സിനിമയ്ക്ക് അര്‍ത്ഥമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാം ഭാഗത്തില്‍ ഒരു പ്രത്യേക നരേറ്റീവ് പാറ്റേണ്‍ ഉണ്ടായിരുന്നുവെങ്കിലും, മൂന്നാം ഭാഗം അത്തരത്തിലൊരു ഘടനയിലല്ല. ‘വേണമെങ്കില്‍ ഒന്നാം ഭാഗത്തിന്റെ പാറ്റേണിലാണ് ‘ദൃശ്യം 3′ ഒരുങ്ങുന്നതെന്ന് പറയാം,’ എന്നാണ് ജീത്തു ജോസഫിന്റെ വാക്കുകള്‍.
ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വര്‍ഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് മൂന്നാം ഭാഗത്തില്‍ അവതരിപ്പിക്കുന്നതെന്നും, ആദ്യ രണ്ട് ഭാഗങ്ങളെ പോലെ ഒരു ഹെവി ഇന്റലിജന്റ് സിനിമയായിരിക്കില്ല ‘ദൃശ്യം 3’ എന്നും ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
2013 ഡിസംബര്‍ 19ന് പുറത്തിറങ്ങിയ ‘ദൃശ്യം’ മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായി മാറിയിരുന്നു. 75 കോടി രൂപയാണ് ചിത്രം തിയേറ്ററുകളില്‍ നിന്ന് നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസന്‍, ആശാ ശരത്, സിദ്ദിഖ്, എസ്തര്‍ അനില്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
2021 ഫെബ്രുവരി 19ന് പുറത്തിറങ്ങിയ ‘ദൃശ്യം 2’ ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു പ്രേക്ഷകരിലേക്ക് എത്തിയത്. ആദ്യ രണ്ട് ഭാഗങ്ങളും സൂപ്പര്‍ഹിറ്റുകളായി മാറിയിരുന്നു.