Connect with us

Video Stories

അരക്ഷിതാവസ്ഥ അവസാനിപ്പിക്കണം

Published

on

ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ വിദ്യാഭ്യാസ മേഖലയില്‍ അപരിഹാര്യമായി തുടരുന്ന അരാജകത്വം സംസ്ഥാനത്തെ അരക്ഷിതാവസ്ഥയിലെത്തിച്ചിരിക്കുകയാണ്. പ്രൈമറി തലം തൊട്ട് ഉന്നത വിദ്യാഭ്യാസ രംഗം വരെ വിവാദങ്ങളൊഴിയാതെ കുത്തഴിഞ്ഞു കിടക്കുന്നത് സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയാണ് തെളിയിക്കുന്നത്. വിദ്യാര്‍ഥികളെയും അധ്യാപകരെയും ബാധിക്കുന്ന ഗുരുതര പ്രശ്‌നങ്ങളില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്താനാവാത്ത വകുപ്പ് മന്ത്രി മാനേജ്‌മെന്റുകളുടെ താത്പര്യങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുന്ന നിലപാടാണ് പലപ്പോഴും സ്വീകരിക്കുന്നത്. സ്വാശ്രയ മെഡിക്കല്‍-എഞ്ചിനീയറിങ് പ്രവേശത്തെ സങ്കീര്‍ണമാക്കിയതിലും ഉന്നത കലാലയങ്ങളിലെ വിദ്യാര്‍ഥി പീഢനങ്ങള്‍ അവസാനിപ്പിക്കുന്നതിലും വിദ്യാഭ്യാസ മന്ത്രിയുടെ ഇരട്ടത്താപ്പ് പ്രകടമായിരുന്നു. കോര്‍പറേറ്റ് താത്പര്യങ്ങളുടെ സംരക്ഷനായി വകുപ്പ് മന്ത്രി മാറുന്നുവെന്ന ആക്ഷേപം ഇക്കാരണങ്ങളാല്‍ കൊണ്ട് പ്രസക്തമാവുകയാണ്.
സ്വാശ്രയ പ്രവേശം, പൂട്ടിപ്പോകുന്ന എയ്ഡഡ് സ്‌കൂളുകള്‍, അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ മാനദണ്ഡങ്ങള്‍, പാഠ പുസ്തകം, സര്‍വകലാശാലകളുടെ പ്രവര്‍ത്തന ക്ഷമതയും നിലവാരവും അധ്യാപകരുടെ സുരക്ഷിതത്വവും അവകാശങ്ങളും തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ നിലപാടില്ലാതെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. വിദ്യാഭ്യാസ മേഖലയില്‍ മുച്ചൂടും മാറ്റമുണ്ടാകുമെന്നും സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായം അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുമെന്നും വീമ്പ് പറഞ്ഞാണ് ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ഇതിന് പ്രാപ്തനായ സാമാജികന്റെ കൈകളിലായിരിക്കും വിദ്യാഭ്യാസ വകുപ്പെന്നും ഇടതുപക്ഷം മേനി പറഞ്ഞു. എന്നാല്‍ അക്കാദമിക യോഗ്യത മാത്രമല്ല, ഭരണപാടവവും വിദ്യാഭ്യാസ വകുപ്പിനെ സക്രിയമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് അനിവാര്യമാണെന്ന് പ്രഫ. സി. രവീന്ദ്രനാഥിന്റെ നിസ്സഹായത വെളിവാക്കുന്നു. സംസ്ഥാനത്തെ സമരാഭാസങ്ങളുടെ കൂത്തരങ്ങാക്കുന്നതിനു വേണ്ടി വിദ്യാഭ്യാസ വകുപ്പിനെ വിടാതെ പിന്തുടരുന്ന ഇടതു യുവജന പ്രസ്ഥാനങ്ങളും വിദ്യാര്‍ഥി സംഘടനകളും സ്വന്തം സര്‍ക്കാറിന്റെയും മന്ത്രിയുടെയും നിസംഗതക്കു മുന്നില്‍ നിഷ്‌ക്രിയരായി നോക്കിനില്‍ക്കുന്നത് എത്ര നാണക്കേടാണ്? ലോ അക്കാദമിയിലെ തീക്ഷ്ണമായ സമരച്ചൂളയില്‍ നിന്നു എസ്.എഫ്.ഐക്ക് വാലുമടക്കി ഒളിച്ചോടേണ്ടി വന്നതിന്റെ ഗതികേടും എത്ര അപമാനകരമാണ്?
നല്ല വില കിട്ടിയാല്‍ ആധാര ശില പോലും വില്‍ക്കുന്ന കമ്പോളമായി വിദ്യാഭ്യാസ മേഖല മാറിയെന്ന കവി പി. കുഞ്ഞിരാമന്‍ നായരുടെ വിലാപം ഏറ്റുപറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മേഖലയെക്കുറിച്ച് പരിതപിച്ചത്. ഇക്കൊല്ലത്തെ സ്വാശ്രയ കരാറിന്റെ രേഖകള്‍ മറിച്ചുനോക്കിയാല്‍ ഇത് എത്രമാത്രം ശരിയായിരുന്നുവെന്ന് മുഖ്യമന്ത്രിക്ക് ബോധ്യമാകും. സര്‍ക്കാറിനും വിദ്യാര്‍ഥികള്‍ക്കും ഭീമമായ നഷ്ടവും സ്വാശ്രയ മാനേജ്‌മെന്റ് മാഫിയക്ക് കൊള്ളലാഭവും നേടിക്കൊടുക്കുന്നതായിരുന്നില്ലേ ഇടതു സര്‍ക്കാറിന്റെ കരാറ്? വൈകിയുദിച്ച വിവേകമാണ് പിണറായിയുടെ പരിഭവത്തിന്റെ നിദാനമെന്നേ പറയാനൊക്കൂ. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മന്ത്രിയുടെയോ അദ്ദേഹമുള്‍ക്കൊള്ളുന്ന പ്രസ്ഥാനത്തിന്റെയൊ മാത്രം പ്രശ്നമായി വ്യവഹരിക്കപ്പെട്ടവരെ തിരിഞ്ഞുകുത്തുകയാണ് ഇവയെല്ലാം. ഭരണ വൈഭവത്തിന്റെ അഭാവം പേറുന്ന ഒരു സര്‍ക്കാറില്‍ നിന്നോ പ്രസ്താവനകളില്‍ മാത്രം ഇരട്ടച്ചങ്കിന്റെ ആര്‍ജവം പ്രകടിപ്പിക്കുന്ന മുഖ്യമന്ത്രിയില്‍ നിന്നോ ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനാവില്ല. മൂന്നു കാരണളാണ് വിദ്യാഭ്യാസ മേഖലയെ അരക്ഷിതാവസ്ഥിയിലേക്ക് നയിച്ചിട്ടുള്ളത്. വകുപ്പിന്റെ വിശാലതയും ഇടപെടലിന്റെ മേഖലയും കൃത്യമായി മനസ്സിലാക്കുന്നതില്‍ വിദ്യാഭ്യാസ മന്ത്രി തികഞ്ഞ പരാജയമായതാണ് പ്രധാനം. കൃത്യമായ വീക്ഷണവും ആസൂത്രണവുമില്ലാതെയാണ് ഇടതു സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് എന്നതാണ് രണ്ടാമത്തെ കാരണം. സര്‍ക്കാറിന്റെ പ്രഖ്യാപിത താത്പര്യങ്ങളേക്കാള്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കു വേണ്ടി വകുപ്പ് വഴിമാറുന്നു എന്നതാണ് മറ്റൊരു കാരണം. ഏതു സര്‍ക്കാറിനെയും ഇക്കാര്യങ്ങള്‍ അലട്ടുമെങ്കിലും ക്രിയാശേഷിയും ഭരണ മികവുമുള്ളവരെ സര്‍ക്കാറിന്റെയും വകുപ്പിന്റെയും തലപ്പത്ത് പ്രതിഷ്ഠിച്ചാണ് കഴിഞ്ഞ കാലങ്ങളില്‍ ഇതു മറികടന്നിരുന്നത്. വിദ്യാഭ്യാസം എന്നത് കേവലം വിവര സിദ്ധിയല്ല, വിവേകവും ധാര്‍മിക- മാനുഷിക-മൂല്യങ്ങള്‍ ഉള്‍ച്ചേര്‍ന്നുള്ള തിരിച്ചറിവ് കൂടിയാണ്. ഇത് തിരിച്ചറിഞ്ഞ് ശ്രദ്ധാപൂര്‍വമായ കാല്‍വെപ്പുകളാണ് വിദ്യാഭ്യാസ മേഖലയില്‍ വേണ്ടത്. വിദ്യാഭ്യാസ മേഖലയെ സമ്പൂര്‍ണമായും അന്താരാഷ്ട്രവത്കരിക്കുമെന്ന് വേദികളിലെല്ലാം മന്ത്രി വാതോരാതെ പ്രസംഗിച്ചിട്ടെന്തു ഫലം? പ്രായോഗിക തലത്തില്‍ പുതുമായര്‍ന്ന പദ്ധതികള്‍ നടപ്പാക്കിയാണ് ഇത് പ്രകടമാക്കേണ്ടത്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തുടങ്ങിവച്ച അന്താരാഷ്ട്രവത്കരണ പദ്ധതികള്‍ക്കപ്പുറം ഇടതു സര്‍ക്കാറിന് സ്വന്തമായി അവകാശപ്പെടാനുള്ള യാതൊന്നുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
പാഠപുസ്തക വിതരണത്തില്‍ മാപ്പര്‍ഹിക്കാനാവാത്ത വീഴചയാണ് ഇടതു സര്‍ക്കാറില്‍ നിന്നുണ്ടായത്. മുഴുവന്‍ കുട്ടികള്‍ക്കും പാഠപുസ്തകം കിട്ടിയില്ലെന്ന വിവരം വിദ്യാര്‍ഥി സംഘടനകള്‍ വിവാദമാക്കിയതിനു ശേഷമാണ് വകുപ്പ് മന്ത്രി അറിയുന്നത്. അധ്യാപക-വിദ്യാര്‍ഥി സംഘടനകള്‍ ഇക്കാര്യം സര്‍ക്കാറിനെ മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കിലും ഗുരുതരമായ അലംഭാവം തുടര്‍ന്നതായിരുന്നു വിദ്യാര്‍ഥികളെ വലച്ചത്. താന്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നുവെങ്കില്‍ നാലുദിനം കൊണ്ട് പ്രശ്‌നം പരിഹരിക്കുമായിരുന്നുവെന്ന് പറഞ്ഞ മന്ത്രി യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടുകയാണുണ്ടായത്. ഇതോടുകൂടി വകുപ്പ് മന്ത്രിയിലുള്ള വിശ്വാസ്യത പോലും പൊതുസമൂഹത്തിനു നഷ്ടപ്പെട്ടുവെന്നതാണ് സത്യം. പിന്നീടിങ്ങോട്ട് വിദ്യാഭ്യാസ മേഖലയില്‍ നൂറുകൂട്ടം പ്രശ്‌നങ്ങളാണ് പരിഹാരം കാണാതെ കിടക്കുന്നത്. വിദ്യാഭ്യാസ നയത്തിന് പ്രാഥമിക ചര്‍ച്ച പോലും നടത്താത്ത സര്‍ക്കാറിന് ഇതില്‍ കൂടുതല്‍ ഈ മേഖലയെ സമ്പന്നമാക്കാമെന്ന് കരുതുന്നതാണ് തെറ്റ്. പൊതു വിദ്യാഭ്യാസം സംരക്ഷിക്കാനെന്ന പേരില്‍ സ്‌കൂള്‍ ഗ്രൗണ്ടുകളില്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് നിര്‍വൃതിയടയുകയാണ് മന്ത്രി. വിദ്യാഭ്യാസ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി ആറാം പ്രവൃത്തി ദിവസം നടത്തിയ അധ്യാപക ക്ലസ്റ്റര്‍ പരിശീലനം ഇടതു അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സംയുക്ത അധ്യാപക സമിതിയുടെ നേതൃത്വത്തിലാണ് ബഹിഷ്‌കരിച്ചത്. മുവ്വായിരത്തോളം അധ്യാപര്‍ക്ക് ശമ്പളവും സ്ഥിര തസ്തികയും നിഷേധിച്ച സര്‍ക്കാറിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ തുടക്കമായിരുന്നു അത്. പുനര്‍വിന്യാസം, അധ്യാപകരുടെ തസ്തിക നിര്‍ണയം നടത്തി നിയമനാംഗീകാരം തുടങ്ങിയ കാര്യത്തിലും അധ്യാപക സമൂഹം പ്രതിഷേധത്തിലാണ്. അടച്ചുപൂട്ടുന്ന സ്‌കൂളുകള്‍ ഏറ്റെടുക്കുമെന്ന വാഗ്ദാനം പാലിച്ചില്ലെന്നു മാത്രമല്ല, ഏകാധ്യാപക സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ഇതുവരെ വേതനം നല്‍കിയിട്ടില്ല. വിദ്യാര്‍ഥികളും അധ്യാപകരും നീറിപ്പുകഞ്ഞ് കഴിയുന്ന സാഹചര്യത്തില്‍ വിടുവായത്തങ്ങള്‍ക്ക് പകരം പരിഹാരക്രിയകളാണ് ഇനി വേണ്ടത്. എന്നാല്‍ മാത്രമേ വിദ്യാഭ്യാസ മേഖലയിലെ അരാജകത്വവും അരക്ഷിതാവസ്ഥയും അവസാനിപ്പിക്കാനാവുകയൂള്ളൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending