Sports
‘ടീമിലെടുത്തത് ഗംഭീറിന്റെ ഇഷ്ടക്കാരനെ’; ആയുഷ് ബദോനിയെ ടീമിലെടുത്തതിനെതിരെ വിമര്‍ശനം ശക്തം
വിജയ് ഹസാരെ ട്രോഫിയില്‍ റണ്ണടിച്ചുകൂട്ടുന്ന ദേവ്ദത്ത് പടിക്കലിനെയോ റുതുരാജ് ഗെയ്ക്വാദിനെയോ സെലക്ടര്‍മാര്‍ ഇത്തവണയും പരിഗണിച്ചില്ല.
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ വാഷിംഗ്ടണ്‍ സുന്ദറിന് പകരം ആയുഷ് ബദോനിയെ ഇന്ത്യന്‍ ടീമിലെടുത്തതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ആദ്യ മത്സരത്തിനിടെ പരിക്കേറ്റ് വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്തായിരുന്നു. ഇതിനു പിന്നാലെയാണ് ഡല്‍ഹി താരമായ ആയുഷ് ബദോനിയെ ടീമിലുള്‍പ്പെടുത്തിയത്.
ആഭ്യന്തര ക്രിക്കറ്റിലോ ഐപിഎല്ലിലോ ആസാമാന്യ പ്രകടനങ്ങളൊന്നും നടത്തിയിട്ടുള്ള താരമല്ല ബദോനിയെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇന്ത്യന്‍ പരിശീലകന് ഗൗതം ഗംഭീര്‍ ലക്നൗ സൂപ്പര്‍ ജയന്റ്സ് മെന്ററായിരിക്കെയാണ് ബദോനി ഐപിഎല്ലില്‍ ലക്നൗവിനായി കളിക്കുന്നത്. ലക്നൗ ടീമിലുള്ളപ്പോഴെ ബദോനി ഗംഭീറിന്റെ പ്രിയപ്പെട്ടവനായിരുന്നുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
വിജയ് ഹസാരെ ട്രോഫിയില്‍ റണ്ണടിച്ചുകൂട്ടുന്ന ദേവ്ദത്ത് പടിക്കലിനെയോ റുതുരാജ് ഗെയ്ക്വാദിനെയോ സെലക്ടര്‍മാര്‍ ഇത്തവണയും പരിഗണിച്ചില്ല. വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ച മൂന്ന് കളികളില്‍ എട്ട് റണ്‍സ് ശരാശരിയില്‍ 16 റണ്‍സ് മാത്രമാണ് ബദോനി ഈ സീസണില്‍ നേടിയത്. വിജയ് ഹസാരെ ട്രോഫിയില്‍ റിഷബ് പന്തിന് കീഴില്‍ ഡല്‍ഹി ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ബദോനി. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ 11 മത്സരങ്ങളില്‍ 148.19 സ്ട്രൈക്ക് റേറ്റില്‍ 329 റണ്‍സെടുത്ത ബദോനി രണ്ട് വിക്കറ്റും നേടി.
ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇതുവരെ കളിച്ച 27 മത്സരങ്ങളില്‍ 36.47 ശരാശരിയില്‍ 693 റണ്‍സ് മാത്രമാണ് ബദോനി നേടിയത്. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും മാത്രമാണ് ബദോനിയുടെ അക്കൗണ്ടിലുള്ളത്. 22 വിക്കറ്റുകളും ബദോനി നേടി. വാഷിംഗ്ടണ്‍ സുന്ദറിന് പകരം പരിഗണിക്കാവുന്ന ഓള് റൗണ്ടര്‍ എന്ന നിലയിലാണ് ബദോനിയെ ടീമിലെടുത്തതെന്ന വാദമുണ്ടെങ്കിലും സുന്ദര്‍ ബൗളിംഗ് ഓള് റൗണ്ടറും ബദോനി ബാറ്റിംഗ് ഓള് റൗണ്ടറുമാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. സുന്ദറിനെപ്പോലെ ബദോനി സ്പെഷ്യലിസ്റ്റ് സ്പിന്നറല്ലെന്നും പാര്‍ട് ടൈം സ്പിന്നര്‍ മാത്രമാണെന്നും ചൂണ്ടിക്കാട്ടുന്ന ആരാധകര്‍ ഗംഭീറിന്റെ ഇഷ്ക്കാരനയതിനാലാണ് ബദോനി ടീമിലെത്തിയതെന്നും വിമര്‍ശിച്ചു.
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ സെഞ്ചുറി നേടിയ റുതുരാജ് ഗെയ്ക്വാദിനെ തഴഞ്ഞ് റിഷഭ് പന്തിനെയും ഇപ്പോള്‍ സുന്ദറിന് പരിക്കേറ്റപ്പോള്‍ ബദോനിയെയും ടീമിലെടുത്തത് ഫേവറ്റൈറ്റിസമാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. റിഷഭ് പന്തും ആയുഷ് ബദോനിയും ഗംഭീറിന്റെ ഡല്‍ഹിയില്‍ നിന്നുള്ള താരങ്ങളാണെന്നതും ശ്രദ്ധേയമാണ്.
Sports
വന്‍കരാ കിരീടമാണ് സലാഹിന്റെ ലക്ഷ്യം
2017 ലും 2021 ലും കപ്പിനും ചുണ്ടിനുമിടയില്‍ വന്‍കരയിലെ ഒന്നാം സ്ഥാനപ്പട്ടം നഷ്ടമായ താരമാണ് മുഹമ്മദ് സലാഹ്.
റബാത്ത്: 2017 ലും 2021 ലും കപ്പിനും ചുണ്ടിനുമിടയില്‍ വന്‍കരയിലെ ഒന്നാം സ്ഥാനപ്പട്ടം നഷ്ടമായ താരമാണ് മുഹമ്മദ് സലാഹ്. 2021 ലെ ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ഫൈനല്‍ സോക്കര്‍ ലോകം കണ്ടതാണ്. ലിവര്‍പൂളില്‍ സഹതാരമായിരുന്ന സാദിയോമാനേയുടെ സെനഗലിനെതിരെ ഷൂട്ടൗട്ടിലെ തോല്‍വി. അതിന് മുമ്പ് കാമറൂണിനെതിരായ ഫൈനലായിരുന്നു ആഘാതമായത്. ഇന്നിപ്പോള്‍ സലാഹിന് പ്രായം 33.
വന്‍കരാപ്പട്ടം സ്വന്തമാക്കാനുള്ള കാര്യമായ അവസരം. ക്ലബ് സോക്കറിത സോക്കറില്‍ വെല്ലുവിളി നേരിടുന്ന കാലവുമാണിത്. വിവാദ സാഹചര്യത്തിലാണ് സലാഹ് ലിവര്‍പൂള്‍ വിട്ടത്. നല്ല നിലയില്‍ സീസണ് ആരംഭിച്ചതിന് ശേഷം തുടര്‍ തോല്‍വികളില്‍ അദ്ദേഹം ബലിയാടായി. തുടര്‍ച്ചയായി മൂന്ന് മല്‍സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്നപ്പോള്‍ താരം ക്ഷുഭിതനായി പ്രതികരിച്ചു. അതോടെ കോച്ച് ആര്‍നേ സ്ലോട്ട് ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ നിന്നും അദ്ദേഹത്തെ തഴഞ്ഞപ്പോള്‍ സലാഹ് ലിവര്‍ വിടുമെന്ന പ്രചാരണം വന്നു.
എന്നാല്‍ ബ്രൈട്ടണെതിരായ മത്സരത്തില്‍ കളിച്ച ശേഷം കോച്ചുമായി സംസാരിച്ചു. തുടര്‍ന്നാണ് ആഫ്രിക്കന്‍ നാഷന്‍സ് കപ്പിനായി നാട്ടിലേക്ക് തിരിച്ചത്. ഈജിപ്ത് ഇതിനകം കളിച്ച എല്ലാ മത്സരങ്ങളിലും സലാഹ് പന്ത് തട്ടിയിരുന്നു. നാല് ഗോളുകളും സ്വന്തമാക്കി. ഇതോടെ വന്‍കരാ ചാമ്പ്യന്‍ഷിപ്പില്‍ അദ്ദേഹത്തിന്റെ ഗോള്‍ സമ്പാദ്യം 11 ആയി ഉയര്‍ന്നു. ഈജിപ്തിന് വേണ്ടി ആഫ്രിക്കന്‍ നോഷന്‍സ് കപ്പില്‍ കൂടുതല്‍ ഗോളുകള്‍ നേടിയത് ഹസന് അല്‍ഷാസ്ലിയാണ്. അദ്ദേഹത്തിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഒരു ഗോള്‍ കൂടി നേടിയാല്‍ മതി. ഐവറിക്കെതിരെ മര്‍മോഷ് തുടക്കത്തില്‍ നേടിയ ഗോള്‍ ഈജിപ്തിന് ആത്മവിശ്വാസമായി. ഈജിപ്തിന്റെ രണ്ടാം ഗോള്‍ സലാഹിന്റെ കോര്‍ണര്‍ കിക്കില്‍ നിന്നുമായിരുന്നു. രണ്ടാം പകുതിയിലെ സലാഹ് ഗോളാവട്ടെ അനുഭവക്കരുത്തിന്റെ തെളിവും. ഇനി നാളെ സെനഗലിനെതിരായ സെമിയാണ്. 2021 ലെ ഫൈനല്‍ തോല്‍വിക്കുള്ള പ്രതികാരത്തിനുള്ള അവസരം.
News
വനിതാ പ്രീമിയർ ലീഗ്: യുപി വാരിയേഴ്സിനെ ഒൻപത് വിക്കറ്റിന് തകർത്ത് ആർസിബി
ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ആർസിബി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
മുംബൈ: വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്സിനെ ഒൻപത് വിക്കറ്റിന് തകർത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗളൂരു (ആർസിബി) ഗംഭീര ജയം സ്വന്തമാക്കി. ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ആർസിബി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത യുപി വാരിയേഴ്സിനെ ആർസിബി ബൗളർമാർ കർശനമായി നിയന്ത്രിച്ചു. 35 പന്തിൽ 45 റൺസെടുത്ത ദീപ്തി ശർമയാണ് യുപിയുടെ ടോപ് സ്കോറർ. ശ്രേയങ്ക പാട്ടീലും നദീൻ ഡി ക്ലെർക്കും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ഓപ്പണർ മെഗ് ലാന്നിംഗ് 21 പന്തിൽ 14 റൺസുമായി പുറത്തായി. ഹർലീൻ ദിയോളും (11) മടങ്ങി. ഫോബി ലിച്ച്ഫീൽഡ് 11 പന്തിൽ 20 റൺസെടുത്തു. തുടർന്ന് ദീപ്തി ശർമയും ഡിയാൻഡ്രെ ഡോട്ടിനും ചേർന്ന് 72 പന്തിൽ 93 റൺസ് കൂട്ടിച്ചേർത്ത് ഇന്നിംഗ്സ് ഉയർത്തി. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 145 റൺസാണ് യുപി വാരിയേഴ്സ് നേടിയത്.
146 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ആർസിബി വെറും 12 ഓവറിൽ തന്നെ മത്സരം തീർത്തു. ഓപ്പണർ ഗ്രേസ് ഹാരിസ് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ജയത്തിന്റെ അടിത്തറ. 212 സ്ട്രൈക്ക് റേറ്റിൽ 40 പന്തിൽ 85 റൺസാണ് ഹാരിസ് അടിച്ചുകൂട്ടിയത്. ഏഴാം ഓവറിൽ മൂന്ന് സിക്സും രണ്ട് ഫോറും ഉൾപ്പെടെ അഞ്ച് ബൗണ്ടറികൾ അവർ നേടി. പവർപ്ലേയിൽ ആർസിബി 78 റൺസെടുത്തു—വനിതാ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോർ.
ക്യാപ്റ്റൻ സ്മൃതി മന്ദാന 32 പന്തിൽ 47 റൺസുമായി മികച്ച പിന്തുണ നൽകി. ഓപ്പണിംഗ് കൂട്ടുകെട്ടിൽ സ്മൃതിയും ഗ്രേസും ചേർന്ന് 137 റൺസ് നേടി. ഗ്രേസ് ഹാരിസിന്റെ വിക്കറ്റ് ശിഖ പാണ്ടെ വീഴ്ത്തി. തുടർന്ന് റിച്ചാ ഘോഷ് രണ്ട് പന്തിൽ നാല് റൺസുമായി പുറത്താകാതെ നിന്നു.
News
അണ്ടർ 19 ലോകകപ്പ് സന്നാഹം: മഴക്കളിയിൽ ഇംഗ്ലണ്ടിന് 20 റൺസ് ജയം, ഇന്ത്യക്ക് തോൽവി
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്തെങ്കിലും, മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 34.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്ത നിലയിൽ നിൽക്കേ മഴ കളി തടസപ്പെടുത്തി.
അണ്ടർ 19 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 20 റൺസിന്റെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്തെങ്കിലും, മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 34.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്ത നിലയിൽ നിൽക്കേ മഴ കളി തടസപ്പെടുത്തി. തുടർന്ന് മത്സരം പുനരാരംഭിക്കാനാകാതിരുന്നതോടെ ഡക്വർത്ത്–ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ടിനെ 20 റൺസിന് വിജയികളായി പ്രഖ്യാപിച്ചു.
296 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് വേണ്ടി ജോസഫ് മൂർസ് (46), ബെൻ മയേഴ്സ് (34), തോമസ് റ്യൂവ് (66 പന്തിൽ 71*) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. മഴ മൂലം കളി നിർത്തുമ്പോൾ ഡക്വർത്ത്–ലൂയിസ് നിയമപ്രകാരം ആവശ്യമായ സ്കോറിനെക്കാൾ 20 റൺസ് മുൻപിലായിരുന്നു ഇംഗ്ലണ്ട്. ഇന്ത്യക്കായി ഖിലൻ പട്ടേൽ രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ഇന്ത്യക്കായി അഭിഗ്യാൻ കുണ്ഡു 82 റൺസുമായി ടോപ് സ്കോററായി. ക്യാപ്റ്റൻ ആയുഷ് മാത്രെ 49 റൺസും ആർ. എസ്. അംബ്രീഷ് 48 റൺസും കനിഷ്ക് ചൗഹാൻ 45 റൺസും നേടി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറിൽ തന്നെ തിരിച്ചടിയേറ്റു. മികച്ച ഫോമിലായിരുന്ന കൗമാരതാരം വൈഭവ് സൂര്യവൻഷി നാല് പന്തിൽ ഒരു റൺ മാത്രം നേടി പുറത്തായി. കഴിഞ്ഞ സന്നാഹ മത്സരത്തിൽ 50 പന്തിൽ 96 റൺസടിച്ച് തിളങ്ങിയ വൈഭവിന് ഇംഗ്ലണ്ടിനെതിരെ ആ മികവ് ആവർത്തിക്കാനായില്ല. ഇംഗ്ലണ്ടിനായി ജെയിംസ് മിന്റോ അഞ്ച് വിക്കറ്റും സെബാസ്റ്റ്യൻ മോർഗൻ രണ്ട് വിക്കറ്റും സ്വന്തമാക്കി.
ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം സ്കോട്ലൻഡിനെതിരെയായിരുന്നു. ഇന്ത്യൻ ബാറ്റിംഗിന് ശേഷം മഴ തടസപ്പെടുത്തിയ ആ മത്സരത്തിൽ ഡക്വർത്ത്–ലൂയിസ് നിയമപ്രകാരം 121 റൺസിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.
-
News2 days agoഎക്സിലെ അശ്ലീല ഉള്ളടക്കം; കേന്ദ്ര നടപടിക്ക് പിന്നാലെ തെറ്റ് സമ്മതിച്ച് കമ്പനി, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു
-
kerala2 days agoകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്
-
News2 days agoദക്ഷിണാഫ്രിക്കന്‍ കടലില്‍ ‘ബ്രിക്സ് പ്ലസ്’ നാവിക അഭ്യാസം തുടങ്ങി ചൈന, റഷ്യ, ഇറാന്
-
kerala2 days ago‘ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നിറവേറ്റി’: വി ഡി സതീശന്
-
News2 days agoഎഫ്എ കപ്പില്‍ നിന്ന് ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കി ആറാം ഡിവിഷന് ടീം
-
kerala2 days agoദേശീയപാത 66: വെങ്ങളം-രാമനാട്ടുകര റീച്ചിലെ ടോള്‍ പിരിവിന് വിജ്ഞാപനം; ടോള്‍ പിരിവ് ചൊവ്വാഴ്ച തുടങ്ങിയേക്കും
-
GULF2 days agoനാല്പതു തവണ ഹജ്ജ് കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;
-
kerala2 days agoപേരിലേ ബാലനുള്ളൂ, വർഗീയതയിൽ മൂത്തോൻ; എ.കെ. ബാലനെതിരെ ഷാഫി പറമ്പിൽ
