News
ആഗോള അയ്യപ്പ സംഗമം; കണക്കു പിഴവിൽ പൂർണ ഉത്തരവാദിത്വം ബോർഡിന്, കെ ജയകുമാർ
ഓഡിറ്റ് റിപ്പോര്‍ട്ട് അന്തിമമല്ലെന്ന് കെ. ജയകുമാര്‍
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ചെലവുകണക്കുകളിലെ പിഴവുകള്‍ മുന്‍ ദേവസ്വം ബോര്‍ഡിന്റേതാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ വ്യക്തമാക്കി. നന്ദഗോവിന്ദം ഭജന്‍സിന്റെ പേര് ഉള്‍പ്പെട്ടത് ദേവസ്വം ബോര്‍ഡിന്റെ പിഴവാണെന്നും കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പിശകുണ്ടെന്ന സത്യവാങ്മൂലം കോടതിയെ അറിയിക്കുമെന്നും, വീഴ്ച സമ്മതിച്ച് കെ ജയകുമാര്‍.
അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പുചെലവ് 4.99 കോടി രൂപയായി നിജപ്പെടുത്താനാണ് തീരുമാനം. കരാര്‍പ്രകാരം (എം.ഒ.യു) എട്ട് കോടി രൂപയായിരുന്നെങ്കിലും 4.99 കോടി മാത്രമേ നല്‍കാനാകൂ എന്ന് സംഘാടകരായ IIIC ബോര്‍ഡ് അറിയിച്ചതായി വ്യക്തമാക്കി. സ്പോണ്‍സര്‍ഷിപ്പിലൂടെ 3.85 കോടി രൂപ ലഭിക്കുമെന്നാണു പ്രതീക്ഷ. ഇതില്‍ ഏകദേശം ഒരു കോടി രൂപയുടെ കുറവ് ഇപ്പോഴും നിലനില്ക്കുന്നു.
ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഏഴ് കോടിയോളം രൂപ വകയിരുത്തിയിരുന്നെങ്കിലും കൂടുതല്‍ തുക നല്‍കില്ലെന്ന് അറിയിക്കുമെന്നും കെ ജയകുമാര്‍ പറഞ്ഞു. ഇതിനകം അഡ്വാന്‍സായി നല്‍കിയിരുന്ന മൂന്ന് കോടി രൂപ തിരികെ ലഭിച്ചതായും ഇനി ഏകദേശം 1.15 കോടി രൂപ കൂടി നല്‍കാനുണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കി.
News
കണ്ണൂരില്‍ ദുരൂഹ മരണം; ടാപ്പിങ് തൊഴിലാളി വീടിനുള്ളില്‍ മരിച്ച നിലയില്‍
രക്തക്കറയും മുഖത്ത് മുറിവും കണ്ടെത്തി
കണ്ണൂര്‍: ആലക്കോട് നടുവില്‍ ടാപ്പിങ് തൊഴിലാളിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിത്തട്ട് സ്വദേശിയായ മേലാട്ട് സാലു (59)യാണ് മരിച്ചത്.
വീടിന്റെ അകത്ത് കട്ടിലിന് താഴെ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
വീടിനകത്ത് രക്തക്കറയും മുഖത്ത് മുറിവും കണ്ടെത്തിയതോടെ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. മരണത്തിന്റെ കാരണത്തെക്കുറിച്ച് വ്യക്തതയില്ല. സംഭവത്തില്‍ കുടിയാന്മല പൊലീസ് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണമായി കേസെടുത്ത് വിശദമായ പരിശോധന തുടരുകയാണ്.
News
ഉപ്പ് മുതല്‍ ഉറക്കക്കുറവ് വരെ: ഹൃദയം തകര്‍ക്കുന്ന ജീവിതശൈലികള്‍
ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും ഹൃദയാഘാതം വര്‍ധിച്ചു വരുന്നത് ആശങ്കയുണര്‍ത്തുന്ന കാര്യമാണ്.
ദശാബ്ദങ്ങളായി ലോകത്ത് അനവധി മരണങ്ങള്‍ക്ക് കാരണമാകുന്നത് ഹൃദ്രോഗങ്ങളാണ്. ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും ഹൃദയാഘാതം വര്‍ധിച്ചു വരുന്നത് ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. ജീവിതശൈലിയിലെ ചില തെറ്റായ ശീലങ്ങളാണ് ഹൃദയാരോഗ്യം തകരാന്‍ പ്രധാന കാരണം. ഇവ തിരിച്ചറിഞ്ഞ് മാറ്റം വരുത്തിയാല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുകയും ദീര്‍ഘായുസ് നേടുകയും ചെയ്യാം.
ചെറുപ്പക്കാരില്‍ ഹൃദ്രോഗം കൂടാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് ശാരീരിക പ്രവര്‍ത്തനക്കുറവ്. ശരീരം ആക്റ്റീവ് അല്ലാതെ ഇരിക്കുമ്പോള്‍ കാലറി ചെലവ് കുറയും. ഇത് പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് വഴിവെക്കും. ഇവയെല്ലാം ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് മിതമായതോ കഠിനമായതോ ആയ എയ്റോബിക് വ്യായാമവും രണ്ടു ദിവസം സ്ട്രെങ്ങ്ത്ത് ട്രെയിനിങ്ങും നിര്‍ബന്ധമാണ്.
കിടന്നും ഇരുന്നും ഫോണ്‍ സ്ക്രോള്‍ ചെയ്യുന്നത് പലരുടെയും പതിവാണ്. എന്നാല്‍ ഫോണില്‍ നിന്നുള്ള നീലപ്രകാശം ഉറക്കഹോര്‍മോണ്‍ ആയ മെലാടോണിന്റെ ഉത്പാദനം കുറയ്ക്കുന്നു. കൂടാതെ കോര്‍ട്ടിസോള്‍ ഉയരാന്‍ ഇടയാക്കുകയും സമ്മര്‍ദം വര്‍ധിപ്പിക്കുകയും ചെയ്യും. ഉറക്കക്കുറവ് രക്തസമ്മര്‍ദം ഉയരാന്‍ കാരണമാകുകയും ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത കൂട്ടുകയും ചെയ്യും. ഉറങ്ങുന്നതിന് മുന്‍പ് ഫോണ്‍ ഒഴിവാക്കി പുസ്തകം വായിക്കുന്നതും നല്ല ഉറക്കശീലങ്ങള്‍ പിന്തുടരുന്നതും ഗുണകരമാണ്. പകല്‍ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സ്വാഭാവിക പ്രകാശം ലഭിക്കുകയും ചെയ്യുന്നത് ഉറക്കഗുണം മെച്ചപ്പെടുത്തും.
ഉപ്പ് ഭക്ഷണത്തിന് രുചി കൂട്ടുന്നതാണ്. എന്നാല്‍ അതില്‍ അടങ്ങിയിരിക്കുന്ന സോഡിയത്തിന്റെ അളവ് കൂടുമ്പോള്‍ രക്തസമ്മര്‍ദം ഉയരും. ഇത് ഹൃദയാഘാതം ഉള്‍പ്പെടെയുള്ള ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകും. ഒരു ദിവസം 2,300 മില്ലിഗ്രാമില്‍ കൂടുതലായ ഉപ്പ് ഏകദേശം ഒരു ടീസ്പൂണ്‍ ഉപയോഗിക്കാതിരിക്കുകയാണ് ഉചിതം. ശരീരത്തിന് ആവശ്യമായ സോഡിയം ലഭിക്കുന്നതിനു മീതെ ഉപയോഗം ദോഷകരമാണ്.
ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ഡോക്ടറെ സമീപിക്കുന്നവരാണ് പലരും. എന്നാല്‍ ഇരുപതുകള്‍ മുതല്‍ നാല്പതുകള് വരെ പ്രായമുള്ളവരും ഇടവേളകളില്‍ ആരോഗ്യപരിശോധനകള്‍ നടത്തണം. ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് എന്നിവ ഹൃദ്രോഗസാധ്യത കൂട്ടും. ഇവ കൃത്യമായി പരിശോധിച്ച് രേഖപ്പെടുത്തുന്നത് രോഗസാധ്യത മുന്‍കൂട്ടി തിരിച്ചറിയാന്‍ സഹായിക്കും.
നെഞ്ചെരിച്ചില്‍ പോലുള്ള ലക്ഷണങ്ങള്‍ പലപ്പോഴും ദഹനപ്രശ്നമായി തെറ്റിദ്ധരിക്കപ്പെടാം. എന്നാല്‍ ചില സാഹചര്യങ്ങളില്‍ അത് ഹൃദയാഘാതത്തിന്റെ സൂചനയായിരിക്കും. ലക്ഷണങ്ങള്‍ സ്വയം മാറിപ്പോകും എന്ന് കരുതി അവഗണിക്കുന്നത് അപകടകരമാണ്. ഹൃദയവുമായി ബന്ധപ്പെട്ട ഏതെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണം.
ഹൃദയം ആരോഗ്യത്തോടെ സൂക്ഷിക്കുന്നത് ചെറിയ ശീലമാറ്റങ്ങളിലൂടെ തന്നെ സാധ്യമാണ്. ഇന്ന് തുടങ്ങുന്ന ജാഗ്രത നാളെയുടെ സുരക്ഷിത ജീവിതത്തിന് അടിത്തറയാകും.
main stories
മുണ്ടക്കൈ-ചൂരല്‍മല ഭവന പദ്ധതി; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം, ഫെബ്രുവരി 28ന് ശേഷം മാത്രം പ്രവേശനം – പി.എം.എ സലാം
വീടുകള്‍ ഭംഗിയോടെയും വൃത്തിയോടെയും ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്കായി മുസ്ലിംലീഗ് ആദ്യഘട്ടത്തില്‍ നിര്‍മിച്ച ഭവനങ്ങളുടെ അവസാനഘട്ട മിനുക്കുപണികള്‍ പുരോഗമിക്കുകയാണ്. വീടുകള്‍ ഭംഗിയോടെയും വൃത്തിയോടെയും ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രോജക്ട് സൈറ്റിലേക്ക് വലിയ തോതില്‍ ആളുകള്‍ എത്തുന്നതുമൂലം നിര്‍മാണ-അവസാനപണികള്‍ക്ക് പ്രയാസം നേരിടുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ഫെബ്രുവരി 28-നുള്ള ഉദ്ഘാടനം കഴിഞ്ഞ് മാത്രമേ പ്രവര്‍ത്തകരും പൊതുജനങ്ങളും സൈറ്റ് സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്താവൂ എന്ന് അഭ്യര്‍ത്ഥിച്ചു.
മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.എം.എ സലാം പ്രസ്താവനയില്‍ എല്ലാവരും സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു. ദുരിതബാധിതര്‍ക്കുള്ള വീടുകളുടെ കൈമാറ്റം സുഗമമായി നടത്തുന്നതിനായാണ് നിയന്ത്രണ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
-
india2 days agoപട്നയിൽ വാലന്റൈൻ ദിനത്തിൽ കമിതാക്കളെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ
-
kerala2 days agoജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് മരിച്ച നിലയിൽ
-
kerala2 days agoസ്വിമ്മിംഗ് പൂളില്‍ വീണ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് വയസുകാരിക്ക് ദാരുണാന്ത്യം
-
kerala2 days agoതാമരശ്ശേരിയില്‍ കിണറുകളിലെ വെള്ളത്തിന് നീല നിറം; ആശങ്കയില്‍ വീട്ടുകാര്‍
-
kerala2 days agoമഞ്ചേശ്വരത്ത് വോട്ടുവെട്ടൽ; ഫോം-7 ഉപയോഗിച്ച് വ്യാജ പരാതി നൽകിയ ബിജെപി ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കാൻ നിർദേശം
-
kerala2 days ago‘എവിടെയെല്ലാം സ്വാഭാവിക നടപടികള്‍ ഉണ്ടായി, എല്ലാം ദൈവനിശ്ചയം പോലെ നടക്കും’; സജിചെറിയാന് പ്രേംകുമാറിന്റെ മറുപടി
-
kerala2 days agoഎം.വി ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ യാത്രയിൽ പി.കെ ശശി പങ്കെടുക്കില്ല
-
kerala2 days ago‘ഞാനാണോ സര്‍ക്കാര്‍ ?, എല്ലാം മാറിക്കൊണ്ടിരിക്കുകയല്ലേ ?’; ശബരിമല യുവതീ പ്രവേശന കേസില്‍ ഉരുണ്ടു കളിച്ച് എംവി ഗോവിന്ദന്
