Connect with us

News

ജെല്ലിക്കെട്ടില്‍ വിജയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി; പ്രഖ്യാപനവുമായി എം കെ സ്റ്റാലിന്‍

മൃഗസംരക്ഷണ വകുപ്പിലാകും ജോലി നല്‍കുക.

Published

on

ജെല്ലിക്കെട്ടില്‍ വിജയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മൃഗസംരക്ഷണ വകുപ്പിലാകും ജോലി നല്‍കുക. ജെല്ലിക്കെട്ടില്‍ ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

അളങ്കാനല്ലൂരില്‍ ജല്ലിക്കെട്ട് കാളകള്‍ക്കായി പ്രത്യേക ചികിത്സാ കേന്ദ്രം ആരംഭിയ്ക്കുമെന്നും ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചു എന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാടിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്ന യുവാക്കളുടെ ധീരതയെ ആദരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാടന്‍ കാളകള്‍ക്ക് ഗുണനിലവാരമുള്ള ചികിത്സയും ശാസ്ത്രീയ പരിചരണവും ഉറപ്പാക്കുന്നതിനായി അലങ്കനല്ലൂരില്‍ 2 കോടി രൂപ ചെലവില്‍ ഒരു അത്യാധുനിക മെഡിക്കല്‍, പരിശീലന സൗകര്യം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

നെയ്യാറ്റിന്‍കരയിലെ നീന്തല്‍ പരിശീലന കുളത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാരക്കോണത്ത് ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം ഉണ്ടായത്.

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ നീന്തല്‍ കുളത്തില്‍ മുങ്ങി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കാരക്കോണത്ത് ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം ഉണ്ടായത്.

മലയിന്‍കാവ് സ്വദേശി ഷാജിയുടെ മകന്‍ നിയാസാണ് മരണപ്പെട്ടത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ നിയാസ്, ഇന്ന് രാവിലെ അനുജനും സുഹൃത്തിനുമൊപ്പം നീന്താനായി കുളത്തിലേക്ക് പോയതായിരുന്നു.

കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള നീന്തല്‍ പരിശീലന കുളത്തിലാണ് അപകടം നടന്നത്. മൂന്ന് മാസം മുന്‍പാണ് ഈ കുളം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ കുളത്തില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Continue Reading

News

മുസ്‌ലിം ലീഗ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യം; സാദിഖലി തങ്ങളെ നന്ദി അറിയിച്ച് ഫലസ്തീന്‍ പ്രസിഡന്റ്

ഫലസ്തീന്‍ ജനതക്ക് വര്‍ഷങ്ങളായി നല്‍കുന്ന നിരുപധിക പിന്തുണക്ക് നന്ദി അറിയിക്കുന്നതിനായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി സംസാരിക്കാന്‍ പ്രത്യേക പ്രതിനിധിയെ ചുമതലപ്പെടുത്തി ഫലസ്തീന്‍ പ്രസിഡന്റ്.

Published

on

ന്യൂഡല്‍ഹി: ഫലസ്തീന്‍ ജനതക്ക് വര്‍ഷങ്ങളായി നല്‍കുന്ന നിരുപധിക പിന്തുണക്ക് നന്ദി അറിയിക്കുന്നതിനായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി സംസാരിക്കാന്‍ പ്രത്യേക പ്രതിനിധിയെ ചുമതലപ്പെടുത്തി ഫലസ്തീന്‍ പ്രസിഡന്റ്. ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ മത രാഷ്ട്രീയ കാര്യ ഉപദേഷ്ടാവും ചീഫ് ജസ്റ്റിസുമായ ഡോ. മഹമുദ് അല്‍ ഹബാഷാണ് നന്ദി അറിയിച്ചുകൊണ്ട് സയ്യിദ് സാദിഖലി തങ്ങളുമായി ദീര്‍ഘനേരം സംസാരിച്ചത്.

യുദ്ധത്തിന്റെ രൂക്ഷമായ പ്രതിസന്ധികള്‍ അവസാനമില്ലാതെ തുടരുമ്പോള്‍ മനുഷ്യ മനസാക്ഷിയെ ഫലസ്തീന്‍ ജനതയോട് ചേര്‍ത്ത് നിര്‍ത്താന്‍ കാണിക്കുന്ന പരിശ്രമങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും എല്ലാ കാലത്തും തന്റെ രാജ്യത്തോട് ഐക്യദാര്‍ഢ്യപ്പെടുന്ന മുസ്‌ലിം ലീഗിന്റെ അധ്യ ക്ഷനോടുള്ള കടപ്പാട് അറിയിക്കുന്നതായും തങ്ങളുമായി ഫോണില്‍ സംസാരിക്കവൈ ഫലസ്തീന്‍ പ്രസിഡന്റിന്റെ പ്രതിനിധി പറഞ്ഞു.

ഡല്‍ഹിയിലെ ഫലസ്തീന്‍ എംബസിയില്‍ മുസ്‌ലിം ലീഗ് അധ്യക്ഷന് നല്‍കിയ സ്വീകരണത്തിലാണ് ഫലസ്തീന്‍ പ്രസിഡണ്ടിന്റെ പ്രത്യേക പ്രതിനിധി തങ്ങളുമായി സംസാരിച്ചത്. ഇ.അഹമ്മദ് സാഹിബും ഫലസ്തീന്‍ വിമോചന നേതാവ് യാസര്‍ അറാഫത്തും തമ്മില്‍ നിലനിന്നിരുന്ന ആത്മബന്ധത്തിന്റെ തുടര്‍ച്ചയാണ് ഇന്നും മുസ്‌ലിം ലീഗ് പ്രസ്ഥാനവുമായി നിലനില്‍ക്കുന്നതെന്ന് കൂടിക്കാഴ്ച്ചയില്‍ ഫലസ്തീന്‍ അംബാസിഡര്‍ അബ്ദുള്ള എം.അബു ഷാവേസ് പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിമാരായ അഡ്വ.ഹാരിസ് ബീരാന്‍ എം.പി, ഖുറം അനീസ് ഉമര്‍, സി. കെ സുബൈര്‍, പി.കെ ബഷീര്‍ എംഎല്‍എ, മുസ്‌ലിം ലീഗ് ദേശീയ അസി. സെക്രട്ടറി ആസിഫ് അന്‍സാരി, ഡല്‍ഹി കെ.എം.സി.സി ഭാരവാഹികളായ കെ.കെ മുഹമ്മദ് ഹലീം, അഡ്വ. മര്‍സൂഖ് ബാഫഖി, അഡ്വ.അബ്ദുള്ള നസീഹ്, അഡ്വ. അഫ്‌സല്‍ യൂസഫ്, മുത്തു കൊഴിച്ചെന, അതീബ് ഖാന്‍ എന്നിവരും സന്നിഹിതരായി.

 

Continue Reading

News

ഉംറ തീര്‍ത്ഥാടനത്തിനിടെ മലയാളി വനിത മക്കയില്‍ മരിച്ചു

ഉംറ കര്‍മങ്ങളും മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.

Published

on

റിയാദ്: ഉംറ തീര്‍ത്ഥാടനത്തിനായി വിശുദ്ധ നാട്ടിലെത്തിയ മലയാളി വനിത മക്കയില്‍ മരിച്ചു. മലപ്പുറം നിലമ്പൂര്‍ മൂത്തേടം വടക്കേ കൈ സ്വദേശിനി ആമിന പാലക്കപ്പറമ്പില്‍ (66) ആണ് വ്യാഴാഴ്ച രാത്രി താമസസ്ഥലത്ത് വച്ച് അന്തരിച്ചത്. അല്‍ അമീന്‍ ഉംറ ഗ്രൂപ്പിന് കീഴില്‍ പത്ത് ദിവസത്തെ ഉംറ തീര്‍ത്ഥാടനത്തിനായാണ് ആമിന സൗദിയിലെത്തിയത്.

ഉംറ കര്‍മങ്ങളും മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം നിലവില്‍ മക്കയിലെ അല്‍ നൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മക്കയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഖബറടക്കവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഐ.സി.എഫ് മക്ക ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. അന്‍സാര്‍, ഹസീന, അഫ്‌സല്‍ എന്നിവരാണ് മക്കള്‍

Continue Reading

Trending