local
കൊണ്ടോട്ടി നിയോജകമണ്ഡലം മുസ്ലീംലീഗ്; നസീം പുളിക്കല്‍ പ്രസിഡന്റ് എ ഷൗക്കത്തലി ഹാജി ജനറല്‍ സെക്രട്ടറി
കൊണ്ടോട്ടി നിയോജകമണ്ഡലം മുസ് ലിംലീഗ് കമ്മിറ്റി ഭാരവാഹികളെ ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.
കൊണ്ടോട്ടി : കൊണ്ടോട്ടി നിയോജകമണ്ഡലം മുസ് ലിംലീഗ് കമ്മിറ്റി ഭാരവാഹികളെ ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. നസീം പുളിക്കലാണ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിയായി എ ഷൗക്കത്തലി ഹാജിയേയും ട്രഷററായി കെ.എ സഗീറിനെയും ഓര്‍ഗനൈസിങ് സെക്രട്ടറിയാ യി അഷ്റഫ് മടാനെയും തങ്ങള്‍ പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റുമാര്‍: കെ.പി മൂസക്കുട്ടി, താണി ക്കല്‍ കുഞ്ഞുട്ടി ഹാജി, അഡ്വ. കെ.കെ ഷാഹുല്‍ഹമീദ്, പി.കെ അബ്ദുല്ലക്കോയ, എം.സി നാസര്‍, സെക്രട്ടറിമാര്‍: എ.എ. സലാം (ഓഫീസ് ചാര്‍ജ്ജ്), കെ. ഇമ്പിച്ചിമോതി, എ.പി കുഞ്ഞാന്, വി.പി. സിദ്ദീഖ്, മുസാഫൗലൂദ്, ടി.പി അഷ്റഫ്.
അതോടൊപ്പം ചെറുകാവ് പഞ്ചായത്ത്, കൊണ്ടോട്ടി മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ താഴെ പറയുന്നമാറ്റങ്ങള് വരുത്തിയതായും അറിയിച്ചു. ചെറുകാവ് പഞ്ചായത്തില്‍ നിന്നുള്ള ജില്ലാ പ്രവര്‍ത്തകസമിതിയംഗമായ പ്രസിഡന്റ്, കെ.എം സല്‍മാനെ ചെറുകാവ് പഞ്ചായത്ത് മുസ്ലിംലീഗിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായും പ്രസ്തുത ഒഴിവിലേക്ക് ജില്ലാ വര്‍ക്കിങ് കമ്മിറ്റി അംഗമായി മുസ്ലിംലീഗ് ചെറുകാവ് പഞ്ചായത്ത് പ്രസിഡന്റ്റായ എ. അബ്ദുല്‍ കരീമി
നെയും ചെറുകാവ് പഞ്ചായത്ത് മുസ്ലിംലീഗിന്റെ ട്രഷററായി കെ.ടി സക്കീര്‍ ബാബുവിനെയും നിശ്ചയിച്ചിരിക്കുന്നു. കൊണ്ടോട്ടി മുനിസിപ്പല്‍ മുസ്ലിം ലീഗിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായി ഇ.എം ഉമ്മറിനെ ഉള്‍പ്പെടുത്തി.
local
എസ്ഐആര്‍; കരട് പട്ടികയില്‍ നിന്ന് മലപ്പുറത്ത് നൂറിലധികം വോട്ടര്‍മാര്‍ പുറത്ത്
ബിഎല്‍ഒമാരുടെ അനാസ്ഥയാണ് കരട് പട്ടികയില്‍ നിന്ന് പുറത്താകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
മലപ്പുറം: എസ്ഐആര്‍ കരട് പട്ടികയില്‍ നിന്ന് ജില്ലയിലെ വിവിധ ഇടങ്ങളില്‍ നൂറിലധികം വോട്ടര്‍മാര്‍ പുറത്ത്. മൂര്‍ക്കനാട് പഞ്ചായത്തിലെ കുളത്തൂര്‍ കുറുപ്പത്താലിലെ 205-ാം ബൂത്തില്‍ നിന്ന് 500 ലധികം പേരാണ് പുറത്തായത്.
തിരുന്നാവായ പഞ്ചായത്തിലെ അജിതപ്പടിയിലെ 181-ാം ബൂത്തില്‍ 538 പേരും തൃപ്പങ്ങോട് പഞ്ചായത്തിലെ പെരിന്തല്ലൂര്‍ 62-ാം ബൂത്തില്‍ 298 പേരും കരട് വോട്ടര്‍ ലിസ്റ്റില്‍ നിന്ന് പുറത്തായി. ബിഎല്‍ഒമാരുടെ അനാസ്ഥയാണ് കരട് പട്ടികയില്‍ നിന്ന് പുറത്താകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഇവരോട് ജനുവരി 14ന് ഹിയറിങ്ങിന് ഹാജരാകാന്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. കോഴിക്കോട് കുറ്റ്യാടി പഞ്ചായത്തിലും സമാനമായ രീതിയില്‍ നൂറുക്കണക്കിന് വോട്ടര്‍മാര്‍ പുറത്തായിരുന്നു.
local
ചന്ദ്രിക ഡോപ്പ എന്‍.സി.ഇ.ആര്.ടി സയന്‍സ് ക്വിസ്; പ്രൊ. രാജാറാം എസ് ശര്‍മ്മ മുഖ്യാതിഥി
കോഴിക്കോട് കാലിക്കറ്റ് ടവറില്‍ നടക്കുന്ന മത്സരത്തിന്റെ രജിസ്ട്രേഷന് ജനുവരി 15ന് അവസാനിക്കും.
കോഴിക്കോട്: പ്ലസ് വണ്‍, പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്കായി ചന്ദ്രിക ദിനപത്രവും ഡോപ്പ കോച്ചിങ് സെന്റററും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല എന്‍.സി.ഇ.ആര്.ടി സയന്‍സ് ക്വിസ് 18ന് കോഴിക്കോട്ട് നടക്കും. മുന്‍ എന്‍.സി.ഇ.ആര്.ടി ജോയിന്റ് ഡയറക്ടര്‍ പ്രൊ. രാജാറാം എസ് ശര്‍മ്മ മുഖ്യാതിഥിയാവും. പൂര്‍ണമായും എന്‍.സി.ഇ.ആര്.ടി സയന്‍സ് സിലബസിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയാധിഷ്ഠിതമായ മത്സരത്തില്‍ വിജയികള്‍ക്ക് മികച്ച ക്യാഷ് പ്രൈസുകളും ബ്രാന്‍ഡ് ന്യൂ ലാപ്ടോപ്പുകളും സ്കോളര്‍ഷിപ്പും ലഭിക്കും. മത്സരത്തിലെ മുഴുവന്‍ ഫൈനലിസ്റ്റുകള്‍ക്കും പ്രത്യേക സര്‍ട്ടിഫിക്കറ്റും ഗിഫ്റ്റ് വൗച്ചറുകളും ലഭ്യമാകും. പൂര്‍ണമായും സ്കൂളുകള്‍ മുഖാന്തരം രജിസ്ട്രേഷന് നടക്കുന്ന മത്സരത്തില്‍ ഒരു സ്കൂളിനെ പ്രതിനിധീകരിച്ച് മൂന്ന് വിദ്യാര്‍ത്ഥികളാവും മത്സര രംഗത്തുണ്ടാവുക.
കോഴിക്കോട് കാലിക്കറ്റ് ടവറില്‍ നടക്കുന്ന മത്സരത്തിന്റെ രജിസ്ട്രേഷന് ജനുവരി 15ന് അവസാനിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്കൂള്‍ മുഖേന 8139000219, 9645322200 നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
local
മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം; ബഹ്റൈന്‍ കെഎംസിസി തിരൂര്‍ മണ്ഡലം കമ്മിറ്റി സ്നേഹാദരം നല്കി ആദരിച്ചു
മൂന്നര പതിറ്റാണ്ടു കാലത്തിലേറെയായി പ്രവാസ ജീവിതം നയിച്ച് ജോലിയില്‍ നിന്ന് വിരമിച്ചു നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി ബഹ്റൈന്‍ തിരൂര്‍ മണ്ഡലം പ്രസിഡന്റ് അഷ്റഫ് കുന്നത്തുപറമ്പിലിന് കെഎംസിസി ബഹ്റൈന്‍ തിരൂര്‍ മണ്ഡലം കമ്മിറ്റി സ്നേഹാദരം നല്കി ആദരിച്ചു.
മൂന്നര പതിറ്റാണ്ടു കാലത്തിലേറെയായി പ്രവാസ ജീവിതം നയിച്ച് ജോലിയില്‍ നിന്ന് വിരമിച്ചു നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി ബഹ്റൈന്‍ തിരൂര്‍ മണ്ഡലം പ്രസിഡന്റ് അഷ്റഫ് കുന്നത്തുപറമ്പിലിന് കെഎംസിസി ബഹ്റൈന്‍ തിരൂര്‍ മണ്ഡലം കമ്മിറ്റി സ്നേഹാദരം നല്കി ആദരിച്ചു.
കെഎംസിസി ബഹ്റൈന്‍ മലപ്പുറം ജില്ല പ്രവര്‍ത്തക സംഗമത്തില്‍ വെച്ചു കെഎംസിസി ബഹ്റൈന്‍ സ്റ്റേറ്റ് പ്രസിഡന്റ് ഹബീബ് റഹ്മാന്റെ സാന്നിധ്യത്തില്‍ കെഎംസിസി ബഹ്റൈന്‍ മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാല്‍ താനൂര്‍ മൊമെന്റോ നല്കി. ബഹ്റൈന്‍ കെഎംസിസിയുടെ നിറസാന്നിദ്ധ്യവും കെഎംസിസിയുടെ സജീവ പ്രവര്‍ത്തകനുമാണ് അഷ്റഫ് കുന്നത്തുപറമ്പില്‍. കൂടാതെ മലപ്പുറം ഡിസ്ട്രിക്ട് ഫോറം, ബഹ്റൈന്‍ തിരൂര്‍ കൂട്ടായ്മ, മാപ്പിള കലാ അകാദമി ബഹ്റൈന്‍ ചാപ്റ്റര്‍ തുടങ്ങി നിരവധി സംഘടനകളില്‍ ഭാരവാഹിത്വം വഹിച്ചു.
ദീര്‍ഘ കാലമായി മനാമ പൊലീസ് കോര്‍ട്ടില്‍ ജോലി ചെയ്ത് വരികയായിരുന്ന അഷ്റഫ് സാഹിബ് എല്ലാവര്ക്കും പ്രിയപ്പെട്ടവനായിരുന്നു. കഴിഞ്ഞ ദിവസം കുടുംബസമേതം താത്കാലികമായി നാട്ടിലേക്ക് മടങ്ങി. യാത്ര അയപ്പ് സംഗമത്തില്‍ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് റഫീഖ് തോട്ടക്കര, ജില്ല ജനറല്‍ സെക്രട്ടറി അലി അക്ബര്‍ ഓര്‍ഗനൈസിങ് സെക്രട്ടറി റിയാസ്, ഉമ്മര്‍ ഉള്‍പ്പെടെ മലപ്പുറം ജില്ല ഭാരവാഹികള്‍,തിരൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എം മൗസല്‍ മൂപ്പന് തിരൂര്‍, ട്രഷറര്‍ റഷീദ് പുന്നത്തല, ഓര്‍ഗനൈസിങ് സെക്രട്ടറി റമീസ് കല്പ, മണ്ഡലം ഭാരവാഹികള്‍ ആയ സുലൈമാന്‍ പട്ടര് നടക്കാവ്,താജു ചെമ്പ്ര, ഫാറൂഖ് തിരൂര്‍, ഇബ്രാഹിം പരിയാപുരം, മുനീര്‍ ആതവനാട്, ഹുനൈസ് മാങ്ങാട്ടിരി, ശംസുദ്ധീന്‍ കുറ്റൂര്‍, റഷീദ് മുത്തൂര്‍, സലാം ചെമ്പ്ര എന്നിവര്‍ സംബന്ധിച്ചു.
-
kerala2 days agoകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്
-
News2 days agoഎക്സിലെ അശ്ലീല ഉള്ളടക്കം; കേന്ദ്ര നടപടിക്ക് പിന്നാലെ തെറ്റ് സമ്മതിച്ച് കമ്പനി, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു
-
kerala2 days ago‘ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നിറവേറ്റി’: വി ഡി സതീശന്
-
News2 days agoഎഫ്എ കപ്പില്‍ നിന്ന് ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കി ആറാം ഡിവിഷന് ടീം
-
News2 days agoദക്ഷിണാഫ്രിക്കന്‍ കടലില്‍ ‘ബ്രിക്സ് പ്ലസ്’ നാവിക അഭ്യാസം തുടങ്ങി ചൈന, റഷ്യ, ഇറാന്
-
GULF2 days agoനാല്പതു തവണ ഹജ്ജ് കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;
-
kerala2 days agoദേശീയപാത 66: വെങ്ങളം-രാമനാട്ടുകര റീച്ചിലെ ടോള്‍ പിരിവിന് വിജ്ഞാപനം; ടോള്‍ പിരിവ് ചൊവ്വാഴ്ച തുടങ്ങിയേക്കും
-
kerala2 days agoപേരിലേ ബാലനുള്ളൂ, വർഗീയതയിൽ മൂത്തോൻ; എ.കെ. ബാലനെതിരെ ഷാഫി പറമ്പിൽ
