മാഡ്രിഡ്: കാത്തിരുന്ന സ്പാനിഷ് ക്ലൈമാക്‌സിന് പ്രതീക്ഷിച്ച അന്ത്യം. അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം സൈനുദ്ദീന്‍ സിദാന്‍ പരിശീലിപ്പിക്കുന്ന റയല്‍ മാഡ്രിഡ് ലാലീഗ ജേതാക്കള്‍. ഇന്നലെ നടന്ന അവസാന പോരാട്ടത്തില്‍ മലാഗയെ രണ്ട് ഗോളിന് തകര്‍ത്താണ് 96 പോയന്റുമായി റയല്‍ ചാമ്പ്യന്മാരായത്. സൂപ്പര്‍ താരങ്ങളായ കൃസ്റ്റിയാനോ റൊണാള്‍ഡോ, കരീം ബെന്‍സേമ എന്നവരാണ് സമര്‍ദ്ദ പോരാട്ടത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. അതേ സമയം റയലിന് വെല്ലുവിളി ഉയര്‍ത്തിയ ബാര്‍സിലോണ അവസാന പോരാട്ടത്തില്‍ വിറച്ചാണെങ്കിലും ഐബറിനെ തോല്‍പ്പിച്ചു. ഒരു ഘട്ടത്തില്‍ രണ്ട് ഗോളിന് പിറകിലായിരുന്നു ബാര്‍സ. പക്ഷേ നെയ്മറും സുവാരസും പിന്നെ മെസിയുടെ പെനാല്‍ട്ടിയും ടീമിന് തുണയായി. ഒരു പെനാല്‍ട്ടി മെസി നഷ്ടമാക്കുകയും ചെയ്തു