പട്ടികവിഭാഗങ്ങളിലെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ/ബിരുദാനന്തര കോഴ്‌സുകളിലെ പഠനത്തിന് ഒഎന്‍ജിസി (ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍) സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നു. പ്രതിമാസം 4000 രൂപ എന്ന നിരക്കില്‍ ഒരു വര്‍ഷത്തേക്ക് 48,000 രൂപ തോതിലാണ് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. 1000 സ്‌കോളര്‍ഷിപ്പില്‍ അമ്പതു ശതമാനം പെണ്‍കുട്ടികള്‍ക്കാണ് നല്‍കുക.
യോഗ്യത: പ്ലസ്ടു പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡ് വാങ്ങി ജയിക്കണം. ബിരുദാനന്തര സ്‌കോളര്‍ഷിപ്പിന് ബിരുദ കോഴ്‌സിന് 60 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡ് വാങ്ങി ജയിക്കണം.
എഞ്ചിനീയറിങ്-494, എംബിബിഎസ്-90, എംബിഎ-146, ജിയോളജി/ ജിയോഫിസിക്‌സ് മാസ്റ്റേഴ്‌സ്-270 എന്നിങ്ങനെ ഓരോ വിഷയത്തിലും സ്‌കോളര്‍ഷിപ്പ് നല്‍കും. നാലു വര്‍ഷത്തേക്കാണ് എംബിബിഎസ്/ എഞ്ചിനീയറിങ് സ്‌കോളര്‍ഷിപ്പ്.
അപേക്ഷയും അനുബന്ധ രേഖകളും ജനുവരി 21നകം ‘Incharge, HR/ER, ONGC, 7th Floor, East Wing, CMDA Tower-I, No.I, Gandhi Irwin Road, Egmore, Chennai-600008’ എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ongcindia.com.