Connect with us

kerala

സമാധാനം ഉറപ്പ് വരുത്തണം,പാലക്കാട് സംഭവങ്ങൾ ദൗർഭാഗ്യകരം;സാദിഖലി ശിഹാബ് തങ്ങൾ

ഇനിയും ചോര വീഴാതിരിക്കാനുള്ള ജാഗ്രത ഭരണകൂടത്തിന്റെയും ബന്ധപ്പെട്ട കക്ഷിനേതാക്കളുടെയും ഭാഗത്തു നിന്നും ഉണ്ടാകണമെന്നും തങ്ങൾ പറഞ്ഞു.

Published

on

കേരളത്തെ കൊലക്കളമാക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും സമാധാനം ഉറപ്പുവരുത്താനും ജാഗ്രത പുലർത്തണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു.

പാലക്കാട്ട് നടന്ന കൊലപാതകങ്ങൾ ദൗർഭാഗ്യകരമാണ്. കൊലപാതകങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന ചില സംഘടനകളുടെ ധാരണ ശരിയല്ല. സംസ്ഥാനത്ത്‌ സമാധാനം ഉറപ്പുവരുത്തുന്നതിൽ സർക്കാരും ഭരണസംവിധാനങ്ങളും ജാഗ്രത പുലർത്തണം.
അതിവൈകാരികമായി പ്രതികരിച്ചതുകൊണ്ട് സമൂഹത്തിന് ഒരു നേട്ടവും ഉണ്ടാകില്ല. ആയുധമെടുത്തു കൊണ്ടല്ല, ആശയങ്ങളിലൂടെയാണ് സംവാദങ്ങൾ നടക്കേണ്ടത്. വെറുപ്പിന്റെ ആശയങ്ങൾക്ക് പ്രചാരം നൽകാതെ സ്നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കാൻ എല്ലാവരും രംഗത്തുവരണം. ആശയങ്ങളിലും വീക്ഷണത്തിലും വ്യത്യാസമുണ്ടെങ്കിലും മനുഷ്യൻ എന്ന നിലയിൽ പരസ്പരബഹുമാനം കാത്തുസൂക്ഷിക്കണം. മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കു ചേരുന്നു. ഇനിയും ചോര വീഴാതിരിക്കാനുള്ള ജാഗ്രത ഭരണകൂടത്തിന്റെയും ബന്ധപ്പെട്ട കക്ഷിനേതാക്കളുടെയും ഭാഗത്തു നിന്നും ഉണ്ടാകണമെന്നും തങ്ങൾ പറഞ്ഞു. കേരളത്തിന്റെ മഹിതമായ സാംസ്കാരിക പാരമ്പര്യത്തെയും സൗഹൃദത്തെയും തകർക്കാൻ ശ്രമിക്കുന്നവർ ആരായാലും അവരെ ഒറ്റപ്പെടുത്താൻ സമൂഹം തയ്യാറാവണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ടയര്‍ പൊട്ടിയ ടിപ്പര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു; മൂന്നുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന രണ്ട് സഹോദരികളും പരിക്കില്ലാതെ രക്ഷപെട്ടു.

Published

on

തിരുവനന്തപുരം: ആക്കുളത്ത് ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് വന്‍ ദുരന്തം ഒഴിവായി. ഉച്ചയ്ക്ക് 2.15ഓടെയാണ് അപകടം ഉണ്ടായത്. ആക്കുളത്തു നിന്നും കുളത്തൂര്‍ ഭാഗത്തേക്ക് എംസാന്‍ഡുമായി പോയ ടിപ്പര്‍ ലോറിയിലെ പിന്‍ഭാഗത്തെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ലോറി വലത്തേക്ക് കയറി സമീപം നിന്ന കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന ശ്രീകാര്യം സ്വദേശിയായ ഡോക്ടര്‍ മിലിന്ദും അവരുടെ രണ്ട് സഹോദരികളും പരിക്കില്ലാതെ രക്ഷപെട്ടു. ലോറിയില്‍ ഉണ്ടായിരുന്ന മണലാണ് കാറിന് മുകളിലേക്ക് വീണത്.

 

Continue Reading

kerala

കോര്‍പ്പറേഷനുകളില്‍ പുതിയ മേയര്‍മാര്‍ ചുതലയേറ്റു

സംസ്ഥാനത്ത് നാല് കോര്‍പറേഷനുകളില്‍ പുതിയ യുഡിഎഫ് മേയര്‍മാര്‍ ചുതലയേറ്റു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കോര്‍പറേഷനുകളില്‍ മേയര്‍മാര്‍ ചുതലയേറ്റു. തിരുവനന്തപുരത്ത് വി.വി.രാജേഷും കൊല്ലത്ത് എ.കെ.ഹഫീസും മേയർമാരായി. കൊച്ചിയിൽ മിനി മോളും തൃശൂരിൽ ഡോ. നിജി ജസ്റ്റിനും തെരഞ്ഞെടുക്കപ്പെട്ടു.ഒ.സദാശിവനാണ് കോഴിക്കോട് മേയർ. കണ്ണൂരിൽ പി.ഇന്ദിരയും ചുമതലയേറ്റു. ഉച്ചക്ക് ശേഷമാണ് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നടക്കുക.

തെരഞ്ഞെടുപ്പ് നടന്ന ആറ് കോർപറേഷനുകളിലും 86 മുനിസിപ്പാലിറ്റികളിലും അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടന്നു. കോട്ടയം നഗരസഭ അധ്യക്ഷനായി കോൺഗ്രസ് അംഗം എം.പി സന്തോഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു.

തെരഞ്ഞെടുപ്പ് നടന്ന ആറ് കോര്‍പറേഷനുകളിലും 86 മുനിസിപ്പാലിറ്റികളിലും അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടന്നു. കോട്ടയം നഗരസഭ അധ്യക്ഷനായി കോണ്‍ഗ്രസ് അംഗം എം.പി സന്തോഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഉച്ചക്ക് ശേഷമാണ് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നടക്കുക. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നാളെ രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30നും നടക്കും.

 

 

Continue Reading

kerala

പൊലീസ് തടഞ്ഞ ബൈക്ക് മറിഞ്ഞ് അപകടം; യാത്രികനും പൊലീസുകാരനും പരിക്ക്

എന്നാല്‍ പരിക്കേറ്റ യാത്രികനെ ആശുപത്രിയിലെത്തിക്കാതെ പോലീസ് സംഘം കടന്നു കളയുകയായിരുന്നു.

Published

on

ആലപ്പുഴ: പൊലീസ് തടഞ്ഞ ബൈക്ക് മറിഞ്ഞ് പൊലീസുകാരനും യാത്രികനും പരുക്ക്. ക്രിസ്മസ് ആഘോഷം കഴിഞ്ഞു ബൈക്കില്‍ വന്ന യുവാക്കളെയാണ് പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് മറിയുകയും കണ്ണമാലി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും പൊലീസുക്കാരനും ബൈക്ക് യാത്രികര്‍ക്കും പരിക്കേറ്റു. എന്നാല്‍ പരിക്കേറ്റ യാത്രികനെ ആശുപത്രിയിലെത്തിക്കാതെ പോലീസ് സംഘം കടന്നു കളയുകയായിരുന്നു. ബൈക്കില്‍നിന്നും റോഡില്‍ വീണ യുവാക്കളില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണ്.

 

Continue Reading

Trending