Connect with us

GULF

തീർഥാടകർക്ക് ജാ​ഗ്രതാനിർദേശം; തിരക്കുള്ള ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കി സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി

Published

on

റിയാദ്: റമദാൻ മാസവും ഉംറ സീസണും പരിഗണിച്ച് മക്കയിലെയും മദീനയിലെയും തീർഥാടകർക്കായി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി പുതിയ മാർഗനിർദശങ്ങൾ പുറപ്പെടുവിച്ചു. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ശ്വാസകോശ സംബന്ധമായ അണുബാധകൾ തടയുന്നതിനുമാണ് ഈ നടപടി.

ത്വവാഫ്, സഅ്‌യ് തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കുക, ഉംറക്ക് പുറപ്പെടുന്നതിന് മുമ്പ് ആവശ്യമായ വാക്സിനെടുക്കുക, പ്രായമായവരും രോഗങ്ങളുള്ളവരും കൂടുതൽ ജാഗ്രത പാലിക്കുക എന്നിവയൊക്കെയാണ് നിർദേശങ്ങൾ.

GULF

ഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും വിലക്കി സൗദി അറേബ്യ; വൻ തിരിച്ചടി

പകർച്ചവ്യാധി ഭീഷണിയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ ചൂണ്ടിക്കാട്ടിയാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ നടപടി

Published

on

ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും അടക്കമുള്ള പൗൾട്രി ഉൽപന്നങ്ങളുടെ ഇറക്കുമതി പൂർണമായും നിരോധിച്ച് സൗദി അറേബ്യ.  മറ്റ് 16 രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഭാഗിക നിരോധനവും പ്രഖ്യാപിച്ചു. പകർച്ചവ്യാധി ഭീഷണിയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ ചൂണ്ടിക്കാട്ടിയാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ നടപടി. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ നിരോധനമാണിത്. എത്ര കാലത്തേക്കാണ് നിരോധനമെന്ന് വ്യക്തമല്ല. എന്നാൽ, ഭീഷണി വിട്ടൊഴിയുന്ന മുറയ്ക്ക് നിരോധനത്തിൻ പുനഃപരിശോധനയുണ്ടാകും.

ഇന്ത്യ, അഫ്‍ഗാനിസ്ഥാൻ, ജർമനി, ഇറാൻ അടക്കമുള്ള 40 രാജ്യങ്ങൾക്കാണ് പൂർണ നിരോധനമുള്ളത്. കൂടാതെ ഓസ്ട്രേലിയ, യുഎസ്, ഇറ്റലി, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലെ ചില നഗരങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്കും നിരോധനം ബാധകമാണ്. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വിപണിയിലെ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുമാണ് നീക്കമെന്നാണ് വിശദീകരണം. ചില രാജ്യങ്ങളിൽ നിന്നുള്ള പൗൾട്രി ഉൽപന്നങ്ങൾക്ക് 2004 മുതൽ നിരോധനം നിലനിൽക്കുന്നുണ്ട്. ഇതിലേക്കാണ് പുതിയ രാജ്യങ്ങളെയും കൂട്ടിച്ചേർത്തത്. പക്ഷിപ്പനി പോലുള്ള പകർച്ച വ്യാധികൾ റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്കും കർശന സുരക്ഷ പരിശോധനയുണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

Continue Reading

GULF

മസ്ജിദുൽ ഹറാമിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ഇഫ്താറിൽ പങ്കുചേർന്ന് മക്ക ഡെപ്യൂട്ടി ഗവർണർ

Published

on

മക്ക: റമദാനിൽ മസ്ജിദുൽ ഹറാമിൽ സേവനമനുഷ്ഠിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആദരവുമായി മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ. ഹറം പള്ളിയിൽ വെച്ച് നടന്ന ഇഫ്താർ വിരുന്നിൽ അദ്ദേഹം സുരക്ഷാ സേനാംഗങ്ങൾക്കൊപ്പം പങ്കുചേർന്നു. വിവിധ സുരക്ഷാ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സേവനങ്ങൾ സുഗമമാക്കുന്നതിനും സുരക്ഷാ ഉദ്യോഗസ്ഥർ നടത്തുന്ന സമാനതകളില്ലാത്ത പരിശ്രമങ്ങളെ മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ അഭിനന്ദിച്ചതായി ഡെപ്യൂട്ടി ഗവർണർ അറിയിച്ചു. ഗവർണറുടെ പ്രത്യേക ആശംസകൾ അദ്ദേഹം ഉദ്യോഗസ്ഥർക്ക് കൈമാറി.

തീർഥാടകരുടെ സുഗമമായ സഞ്ചാരത്തിനും സുരക്ഷ വർധിപ്പിക്കുന്നതിനും സുരക്ഷാ വിഭാഗം നടത്തുന്ന പ്രവർത്തനങ്ങളെ അമീർ സഊദ് ബിൻ മിശ്അൽ പ്രശംസിച്ചു. ഈ പുണ്യകർമത്തിൽ പൂർണമായ സമർപ്പണത്തോടെ തുടർന്നും പ്രവർത്തിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരെ ആഹ്വാനം ചെയ്തു.

റമദാനിലെ തിരക്ക് നിയന്ത്രിക്കുന്നതിനും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഹറമിനകത്തും പുറത്തും നടപ്പിലാക്കുന്ന വിപുലമായ പ്രവർത്തന പദ്ധതികളെക്കുറിച്ച് അദ്ദേഹം ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടി. സന്ദർശകർക്ക് ലോകോത്തര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാനുള്ള കർമ്മപദ്ധതികൾ അദ്ദേഹം വിലയിരുത്തി.

Continue Reading

GULF

ഖത്തറില്‍ സര്‍ക്കാര്‍ മേഖലയിലെ റമദാന്‍ പ്രവൃത്തിസമയം പ്രഖ്യാപിച്ചു; ജീവനക്കാര്‍ക്ക് വിവിധ ഇളവുകള്‍

Published

on

By

ദോഹ: വിശുദ്ധ റമദാന്‍ മാസത്തില്‍ ഖത്തറിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രവൃത്തി സമയം അഞ്ച് മണിക്കൂറായി കുറച്ചു. മന്ത്രിസഭാ കാര്യാലയത്തിലെ ജനറല്‍ സെക്രട്ടേറിയറ്റാണ് തീരുമാനം അറിയിച്ചത്. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ഔദ്യോഗിക ജോലി സമയം. സിവില്‍ സര്‍വീസ് ആന്‍ഡ് ഗവണ്‍മെന്റ് ഡെവലപ്‌മെന്റ് ബ്യൂറോയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ജീവനക്കാര്‍ക്ക് രാവിലെ 10 മണി വരെ ജോലിയില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടെങ്കിലും, പ്രതിദിനം അഞ്ച് മണിക്കൂര്‍ ജോലി നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം. നിശ്ചിത നിബന്ധനകള്‍ക്ക് വിധേയമായി 30 ശതമാനം ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്ന് ജോലി ചെയ്യാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. ഖത്തറി സ്വദേശികളായ അമ്മമാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് മുന്‍ഗണന. പൊതുജന സേവനങ്ങള്‍ തടസ്സപ്പെടാതെയും ജീവനക്കാരുടെ ജോലിഭാരം ലഘൂകരിക്കുന്ന തരത്തിലുമാണ് പുതിയ സമയക്രമം. സ്വകാര്യ മേഖലയിലെ പരമാവധി പ്രവൃത്തി സമയം പ്രതിദിനം ആറ് മണിക്കൂര്‍, ആഴ്ചയില്‍ 36 മണിക്കൂര്‍ ആയിരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു

 

Continue Reading

Trending