Connect with us

kerala

മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് പി.കെ കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രിയ്ക്ക് ശേഷം രണ്ടാമതായാണ് പി.കെ കുഞ്ഞാലിക്കുട്ടിയാണ് സത്യപ്രതിജ്ഞ ചെയ്തത്.

Published

on

പി.കെ കുഞ്ഞാലിക്കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയ്ക്ക് ശേഷം രണ്ടാമതായാണ് പി.കെ കുഞ്ഞാലിക്കുട്ടിയാണ് സത്യപ്രതിജ്ഞ ചെയ്തത്.
ഘടകകക്ഷികള്‍ ഉള്‍പ്പെടെ യുഡിഎഫിലെ മുഴുവന്‍ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെ കോണ്‍ഗ്രസിന് 12 മന്ത്രിമാരാണുള്ളത്. ലീഗിലെ അഞ്ചു മന്ത്രിമാരും കേരള കോണ്‍ഗ്രസ്, ആര്‍എസ്പി, സിഎംപി, കേരള കോണ്‍ഗ്രസ് ജേക്കബ് എന്നീ കക്ഷികളിലെ ഓരോ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ ദേശീയ നേതാക്കളും മറ്റു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

 

 

kerala

കേരളത്തിൻ്റെ 13ാമത് മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു

കേരളത്തിൻ്റെ 13ാമത് മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു.

Published

on

By

തിരുവനന്തപുരം: കേരളത്തിൻ്റെ 13ാമത് മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ പുരോഗമിക്കുകയാണ്.

ഘടകകക്ഷികള്‍ ഉള്‍പ്പെടെ യുഡിഎഫിലെ മുഴുവന്‍ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി ഉള്‍പ്പെടെ കോണ്‍ഗ്രസിന് 12 മന്ത്രിമാരാണുള്ളത്. ലീഗിലെ അഞ്ചു മന്ത്രിമാരും കേരള കോണ്‍ഗ്രസ്, ആര്‍എസ്പി, സിഎംപി, കേരള കോണ്‍ഗ്രസ് ജേക്കബ് എന്നീ കക്ഷികളിലെ ഓരോ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ ദേശീയ നേതാക്കളും മറ്റു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

 

Continue Reading

kerala

സത്യപ്രതിജ്ഞാ ചടങ്ങ്: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

നഗരത്തില്‍ എല്‍ഇഡി സ്‌ക്രീനുകള്‍

Published

on

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഘടകകക്ഷികളുമായുള്ള മന്ത്രിസ്ഥാന ചര്‍ച്ചകള്‍ തുടരുന്നതിനിടയിലും ചടങ്ങ് ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണി നേതൃത്വം. പന്തല്‍ നിര്‍മ്മാണവും സ്റ്റേജ് ഒരുക്കങ്ങളും അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്.

തിരക്ക് വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇത്തവണ സാധാരണയേക്കാള്‍ വലിയ പന്തലാണ് സജ്ജീകരിക്കുന്നത്. തുടക്കത്തില്‍ 12,000 പേര്‍ക്ക് പ്രവേശനം നല്‍കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും, പിന്നീട് പന്തലിന്റെ വിസ്തൃതി 50,000 പേരെ ഉള്‍ക്കൊള്ളാവുന്ന രീതിയിലേക്ക് വര്‍ധിപ്പിക്കുകയായിരുന്നു. പാസ് ലഭിക്കാത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും ചടങ്ങ് തത്സമയം കാണുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍ഇഡി സ്‌ക്രീനുകള്‍ ഒരുക്കുന്നുണ്ട്.

അതേസമയം സുരക്ഷ സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡിജിപി ചന്ദ്രശേഖര്‍ അറിയിച്ചു. എല്ലായിടങ്ങളിലും ശക്തമായ സുരക്ഷാ വിന്യാസമുണ്ടാകുമെന്നും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക് വ്യക്തമാക്കി.

നഗരത്തില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പോലീസ് പൂര്‍ത്തിയാക്കി.
ചടങ്ങില്‍ തമിഴ്നാട് മുഖ്യമന്ത്രി പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

Advertisement

 

Continue Reading

kerala

മന്ത്രി കസേരയില്‍ ആരൊക്കെ?; ചര്‍ച്ച ഇന്ന്

വി.ഡി സതീശന്‍ നേതൃത്വം നല്‍കുന്ന കേരളത്തിന്റെ പുതിയ സര്‍ക്കാര്‍ തിങ്കളാഴ്ച്ച നിലവില്‍ വരാനിരിക്കെ, മന്ത്രിസഭയിലെ അംഗങ്ങള്‍ ആരെല്ലാമെന്ന് ഇന്നറിയാം.

Published

on

തിരുവനന്തപുരം: വി.ഡി സതീശന്‍ നേതൃത്വം നല്‍കുന്ന കേരളത്തിന്റെ പുതിയ സര്‍ക്കാര്‍ തിങ്കളാഴ്ച്ച നിലവില്‍ വരാനിരിക്കെ, മന്ത്രിസഭയിലെ അംഗങ്ങള്‍ ആരെല്ലാമെന്ന് ഇന്നറിയാം. മുഖ്യമന്ത്രിക്കൊപ്പം തിങ്കളാഴ്ച തന്നെ എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്ന വിധത്തിലാണ് യു.ഡി.എ ഫില്‍ ചര്‍ച്ച പുരോഗമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതാക്കളുടെ യോഗം ഇന്നലെ തലസ്ഥാനത്ത് ചേര്‍ന്നു.

മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന തിങ്കളാഴ്ച തന്നെ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ നടക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. ഫുള്‍ ക്യാബിനെറ്റിനെ ഇന്ന് തീരുമാനിക്കും. എല്ലാ ഘടകകക്ഷി നേതാക്കളുമായും ഇന്ന് ചര്‍ച്ച നടത്തുമെന്നും അടൂര്‍ പ്രകാശ് അറിയിച്ചു. ഓരോ ഘടകകക്ഷികള്‍ക്കും നല്‍കുന്ന മന്ത്രി സ്ഥാനങ്ങളുടെ എണ്ണം, വകുപ്പുകള്‍ എന്നിവ സംബന്ധിച്ച് ഇന്നുതന്നെ ധാരണയിലെത്തും. മുസ്ലിംലീഗും കേരള കോണ്‍ഗ്രസും അടക്കമുള്ള ഘടകകക്ഷികള്‍ തങ്ങളുടെ മന്ത്രിമാരെ സംബന്ധിച്ച് പാര്‍ട്ടിതലത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇത് യു.ഡി.എഫ് നേതൃയോഗത്തില്‍ അറിയിക്കുകയും തുടര്‍ന്ന് മുന്നണിയുടെ അംഗീകാരത്തോടെ സതൃപ്രതിജ്ഞാ നടപടികളിലേക്ക് കടക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസിന്റെയും ഇന്ത്യ മുന്നണിയുടെയും ദേശീയ നേതാക്കള്‍ പങ്കെടുക്കും. ഒരു ലക്ഷം പ്രവര്‍ത്തകരെങ്കിലും സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാന്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍

മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഇന്ന് രാവിലെ 11 മുതല്‍ തുടങ്ങുന്ന ചര്‍ച്ചയില്‍ മന്ത്രിസ്ഥാനത്തിന്റെ എണ്ണം, വകുപ്പ് എന്നിവ സംബന്ധിച്ച് ധാരണയിലെത്തും.

Advertisement

 

Continue Reading

Trending