Connect with us

Video Stories

രാഹുല്‍ഗാന്ധിയെ വെറുതെ വിടുക

Published

on

ഭരണ കെടുകാര്യസ്ഥതയുടെയും വിദ്വേഷ രാഷ്ട്രീയത്തിന്റെയും മേലുള്ള ജനരോഷത്തെ രാജ്യസുരക്ഷയുടെയും ആകാരവാഗൈ്വഭവത്തിന്റെയും കെട്ടുകാഴ്ചകളില്‍ മയക്കി നരേന്ദ്രമോദി നേടിയ രണ്ടാമൂഴം ഇന്ത്യയിലെ മതേതരജനാധിപത്യ വിശ്വാസികളില്‍ വലിയ ഉത്കണ്ഠയും വേദനയുമാണ് ഇപ്പോള്‍ സമ്മാനിച്ചിരിക്കുന്നത്. അപ്രതീക്ഷിതരീതിയില്‍ ബി.ജെ.പി കഴിഞ്ഞ തവണത്തെ 283ല്‍നിന്ന് 303 സീറ്റുകള്‍ നേടിയപ്പോള്‍ 44ല്‍ നിന്ന് കോണ്‍ഗ്രസ് എട്ടു സീറ്റു മാത്രം അധികം നേടിയിരിക്കുന്നു. ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലമായ അമേത്തിയില്‍ രാഹുല്‍ഗാന്ധി പരാജയപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസിന് തനിച്ച് കേവല ഭൂരിപക്ഷം നേടാന്‍ സാധ്യമാകില്ലെന്നിരിക്കെ, തെരഞ്ഞെടുപ്പിനുമുമ്പ് ഉണ്ടാകേണ്ടിയിരുന്ന പ്രതിപക്ഷഐക്യനിര കേവല വ്യക്തിഗത താല്‍പര്യങ്ങളില്‍ കുടുങ്ങി ഛിന്നഭിന്നമായതാണ് ഈ ദുസ്ഥിതിയിലേക്ക് ആ പാര്‍ട്ടികളെയും ജനതയെയും വലിച്ചിഴച്ചത്. കൂടിയിരുന്ന് കേഴുകമാത്രമാണ് ഇനി രക്ഷയെന്ന് കരുതുന്നത് രാജ്യത്തെ 55 ശതമാനം വരുന്ന ജനതയോട് (കോണ്‍ഗ്രസിന് വോട്ടു ചെയ്തവര്‍ 11 കോടി) ചെയ്യുന്ന ചതിയായിരിക്കും.
പതിനേഴാം ലോക്‌സഭയില്‍ വെറും 52 അംഗങ്ങളെ മാത്രം വിജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞ കോണ്‍ഗ്രസിന് കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് കഴിയാതിരുന്ന ഉയിര്‍ത്തെഴുന്നേല്‍പ് ഇനി സാധ്യമാകുമോ എന്നാണ് എല്ലാവരും ഉന്നയിക്കുന്നതിപ്പോള്‍. കേരളത്തില്‍ 15 സീറ്റ് ലഭിച്ചതാണ് രാജ്യത്താകെ ഉയര്‍ത്തിപ്പിടിക്കാവുന്ന ഏക നേട്ടം. പഞ്ചാബിലും ജനപിന്തുണ നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടിലേതാണ് പത്ത്‌സീറ്റുകള്‍. തെക്കേഇന്ത്യ കഴിഞ്ഞാല്‍ രാജ്യത്ത് കോണ്‍ഗ്രസിന് അവകാശപ്പെടാനുള്ളത് വെറും 19 സീറ്റുകള്‍ മാത്രം. കഴിഞ്ഞവര്‍ഷം തെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും നേടിയ വിജയം പോലും കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പില്‍ കൈവരിക്കാനായില്ല എന്നത് എവിടെയോ എന്തെല്ലാമോ അരുതാത്തത് സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ ദു:സൂചനയാണ്. കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് 2017 ഒടുവില്‍ ഉയര്‍ത്തപ്പെട്ടശേഷം ഭഗീരഥപ്രയത്‌നമാണ് പാര്‍ട്ടിക്കുവേണ്ടി രാഹുല്‍ഗാന്ധി നിര്‍വഹിച്ചതെന്ന് ഏവരും സമ്മതിക്കും. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് പ്രത്യേകിച്ചും ഏതാണ്ട് ഒറ്റയാനെപോലെ രാജ്യം മുഴുവനും ഓടിനടന്ന് പ്രധാനമന്ത്രിക്കും ആര്‍.എസ്.എസ്സിനും ബി.ജെ.പിക്കുമെതിരെ പോരാടിയ രാഹുലിന് പക്ഷേ സ്വന്തം പാര്‍ട്ടിക്കകത്തുനിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചോ എന്ന് പരിശോധിക്കേണ്ട സന്ദര്‍ഭമാണിത്. ഏതാനും മാസം മുമ്പ് ജനറല്‍ സെക്രട്ടറിമാരിലൊരാളായി സഹോദരി പ്രിയങ്കകൂടി എത്തിയതോടെ പാര്‍ട്ടിയില്‍ പുത്തന്‍ ഊര്‍ജം സന്നിവേശിക്കപ്പെട്ടു എന്ന പ്രതീതിയായിരുന്നു പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും. യു.പിയില്‍ ഉള്‍പ്പെടെ പ്രിയങ്ക തനിച്ച് ദിവസങ്ങളെടുത്ത് നിരവധി റാലികളിലാണ് പങ്കെടുത്തത്. അവയെയൊന്നും വോട്ടാക്കിമാറ്റാന്‍ എന്തുകൊണ്ട് രാജ്യം മുഴുവന്‍ വേരോട്ടമുള്ള പാര്‍ട്ടി സംവിധാനത്തിന് കഴിഞ്ഞില്ല എന്നത് ഓരോ കോണ്‍ഗ്രസുകാരനും ആത്മപരിശോധനക്ക് വിധേയമാക്കേണ്ട സങ്കീര്‍ണമായ വിഷയം തന്നെയാണ്. ഇവിടെ വേണ്ടത് മനസ്സുതുറന്നുള്ള പരിശോധനകളും പരിഹാര നടപടികളുമാണ്.
ഫലം പുറത്തുവന്നശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വീഴ്ചയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുകയാണെന്നാണ് രാഹുല്‍ ഗാന്ധി പരസ്യമായി പ്രഖ്യാപിച്ചത്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകസമിതി യോഗത്തില്‍ രാഹുലും പ്രിയങ്കയും നേതാക്കള്‍ക്കെതിരെ പൊട്ടിത്തെറിച്ചതായാണ് വിവരം. താന്‍ ആര്‍.എസ്.എസ്സിനും ബി.ജെ.പിക്കുമെതിരെ ഓടിനടന്ന് പ്രസംഗിച്ചപ്പോള്‍ മറ്റു നേതാക്കളെല്ലാം എവിടെയായിരുന്നു എന്ന രാഹുലിന്റെ ചോദ്യം ഓരോ ഇന്ത്യക്കാരന്റെയുംകൂടി ചോദ്യമാണ്. ജില്ലാതലങ്ങളിലേക്കുവരെ നിസ്സാര സംഘടനാപ്രശ്‌നങ്ങള്‍ക്കുപോലും അധ്യക്ഷന്റെ സമയം ദുരുപയോഗപ്പെടുത്തിയെന്ന രാഹുലിന്റെ പരിഭവം നൂറു ശതമാനം മറുപടി അര്‍ഹിക്കുന്നതാണ്. മോദിക്കെതിരെ റഫാല്‍ അഴിമതിയുയര്‍ത്തിക്കാട്ടി ‘ചൗക്കിദാര്‍ ചോര്‍ഹേ’ എന്ന് നാടുനീളെ പ്രവര്‍ത്തകരോട് വിളിപ്പിച്ചപ്പോഴും ഒരു യോഗത്തില്‍പോലും ഇതര നേതാക്കള്‍ അതേറ്റെടുക്കാന്‍ മുന്നോട്ടുവന്നില്ല. യുദ്ധക്കളത്തില്‍ തന്റെ സഹോദരനെ തനിച്ചാക്കി നേതാക്കള്‍ അലസരായിരുന്നുവെന്ന പ്രിയങ്കയുടെ കുറ്റപ്പെടുത്തലിന് മറുപടി കിട്ടിയേതീരൂ. രാഹുല്‍ രാജി സന്നദ്ധത അറിയിച്ചുവെന്നും അത് പ്രവര്‍ത്തക സമിതി തള്ളിയെന്നുമാണ് വാര്‍ത്ത. അദ്ദേഹം രാജിയില്‍ ഉറച്ചുനിന്നാല്‍ ഈ സന്നിഗ്ധ ഘട്ടത്തില്‍ നേതൃത്വം ആരേറ്റെടുക്കുമെന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. കുടുംബവാഴ്ചയെന്നാണ് രാഹുലിനെതിരെ മോദിയും ബി.ജെ.പിയും ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്ന്. അതേ ആക്ഷേപം രാഹുല്‍ കമല്‍നാഥ്, അശോക്‌ഗെലോട്ട് എന്നീ പാര്‍ട്ടിമുഖ്യമന്ത്രിമാര്‍ക്കെതിരെയും ഉന്നയിച്ചിട്ടുണ്ട്. മധ്യപ്രദേശിലെയും (ഒരുസീറ്റ്) രാജസ്ഥാനിലെയും (പൂജ്യം) കനത്ത തിരിച്ചടിക്കുകാരണം മക്കള്‍ രാഷ്ട്രീയവും നേതാക്കള്‍ തമ്മിലുള്ള വിഴുപ്പലക്കലുമാണെന്ന വിലയിരുത്തല്‍ ശരിയുമാണ്.
132 വര്‍ഷം പാരമ്പര്യമുള്ള ഒരു കക്ഷിയെ സംബന്ധിച്ചിടത്തോളം അറുപതു വര്‍ഷത്തെ തുടര്‍ഭരണം നേതാക്കളിലും പ്രവര്‍ത്തകരിലും പോരാട്ടാര്‍ജവത്തെ ന്യൂനീകരിച്ചിട്ടുണ്ടെന്നത് ശരിതന്നെ. ബി.ജെ.പിയെപോലെ വര്‍ഗീയത പറഞ്ഞ് ജനവികാരങ്ങളെ ചൂഷണം ചെയ്യാന്‍ കോണ്‍ഗ്രസിനാകില്ല, അത് ശരിയുമല്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന് കോണ്‍ഗ്രസല്ലാതെ പൂര്‍ണമായും വിശ്വസിക്കാവുന്ന മറ്റൊരു മതേതര ദേശീയ കക്ഷിയെ പ്രതീക്ഷക്കുപോലും കിട്ടുന്നുമില്ല. പാവങ്ങളുടെയും മത ന്യൂനപക്ഷങ്ങളുടെയും അത്താണിയാണ് ഇന്നുമീ കക്ഷി. കോണ്‍ഗ്രസ് തകരുക എന്നാല്‍ മതേതരത്വത്തിന്റെകൂടി തകര്‍ച്ചയാണ്; ജനങ്ങളുടെയും രാജ്യത്തിന്റെയും. ബഹുജനങ്ങളില്‍ മതേതരത്തോടുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനും സംഘടനാസംവിധാനത്തെ പരസ്പര പര്യാലോചനകളിലൂടെ ഉടച്ചുവാര്‍ക്കാനും ശക്തിപ്പെടുത്താനുമാകട്ടെ രാഹുലിന്റെയും നേതാക്കളുടെയും ഇനിയുള്ള പരിശ്രമം. ഒളിച്ചോട്ടമോ കുറുക്കുവഴികളോ അല്ല, കഠിനാധ്വാനം മാത്രമാണ് അതിനുള്ളവഴി. 1977ല്‍ നാമാവശേഷമായെന്നുകരുതിയ കോണ്‍ഗ്രസിനെ 189ല്‍ നിന്ന് ഇരട്ടിയിലേക്ക് (374) മൂന്നു വര്‍ഷം കൊണ്ട് തിരിച്ചെത്തിച്ച ഇന്ദിരാഗാന്ധിയുടെ സഹനസേവനമാതൃകയും 1984ലെ 415 സീറ്റെന്ന റെക്കോര്‍ഡും ചരിത്രത്തിനും കോണ്‍ഗ്രസിനും മുന്നിലുണ്ട്. പാര്‍ട്ടി അധ്യക്ഷനെ ചുമതലകള്‍ സ്വതന്ത്രമായി നിര്‍വഹിക്കാന്‍ വിടാനും അദ്ദേഹത്തെപോലെ ഇതര നേതാക്കളും കീഴ്ഘടകങ്ങളും പ്രവര്‍ത്തകരും ധീരതയോടെ കഠിനാധ്വാനത്തിന് രംഗത്തിറങ്ങാനും തയ്യാറുണ്ടോ എന്നുമാത്രമേ അറിയേണ്ടതുള്ളൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

മധ്യപ്രദേശില്‍ കഫ് സിറപ്പ് ദുരന്തം: മരണം 15 ആയി; രണ്ട് പുതിയ കഫ് സിറപ്പുകള്‍ക്കൂടി നിരോധിച്ചു

റീലൈഫ്, റെസ്പിഫ്രഷ് എന്നീ രണ്ട് കഫ് സിറപ്പുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി

Published

on

ചിന്ദ്വാര: മധ്യപ്രദേശില്‍ കോള്‍ഡ്രിഫ് കഫ് സിറപ്പ് കുടിച്ച കുട്ടികളുടെ മരണം 15 ആയി. ഇതിന്റെ പശ്ചാത്തലത്തില്‍ റീലൈഫ്, റെസ്പിഫ്രഷ് എന്നീ രണ്ട് കഫ് സിറപ്പുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. ഗുജറാത്തില്‍ നിര്‍മ്മിക്കുന്ന ഈ മരുന്നുകളില്‍ അപകടകാരിയായ ഡൈ എത്തിലീന്‍, ഗ്ലൈക്കോള്‍ എന്നിവയുടെ അളവ് കൂടുതലാണെന്ന് പരിശോധനയില്‍ കണ്ടെത്തി.

മരണങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു. മരുന്ന് നിര്‍ദേശിച്ച ഡോക്ടര്‍ പ്രവീണ്‍ സോണിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഫ് സിറപ്പ് ഉപയോഗിച്ചതിന് പിന്നാലെ കുട്ടികളുടെ വൃക്കയും തലച്ചോറും കേടുപാടുകള്‍ സംഭവിച്ചതായി പ്രാഥമിക വിലയിരുത്തല്‍.

തമിഴ്‌നാട്ടില്‍ ഉല്‍പാദിപ്പിച്ച കഫ് സിറപ്പിലും അതേ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങള്‍ വില്‍പ്പന വിലക്കി. കേന്ദ്രം നിയോഗിച്ച ഉന്നത സമിതി ആറ് സംസ്ഥാനങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുകയാണ്.

Continue Reading

Video Stories

ഉജ്വലമായ മുന്നേറ്റത്തോടെ എം.എസ്.എഫ് ക്യാമ്പസ് കാരവൻ ഏഴു ദിനങ്ങൾ പിന്നിട്ടു

പെരിന്തൽമണ്ണ പി.ടി. എം കോളജിൽ നിന്ന് തുടങ്ങി വളാഞ്ചേരി മജില്സ്
കോളജിൽ സമാപിച്ചു

Published

on

മലപ്പുറം: ‘സർഗ വസന്ത കലാലയം സമരോത്സുക വിദ്യാർ ത്ഥിത്വം’ എന്ന പ്രമേയത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയിലെ ക്യാമ്പസുകളിൽ സംഘടിപ്പിക്കുന്ന ‘കാമ്പസ് കാരവൻ’ ഏഴു ദിവസം പിന്നിട്ട് ആവേശത്തോടെ ഇന്ന് സമാപിക്കും.

ഏഴാം ദിവസത്തെ ഉദ്ഘാടനം പെരിന്തൽമണ്ണ ഗവൺമെൻ്റ് പി.ടി.എം കോളേജിൽ ജാഥാ ക്യാപ്റ്റൻ കബീർ മുതുപറമ്പ്‌ നിർവ്വഹിച്ചു. വിദ്യാർത്ഥി പക്ഷ നിലപാടുകൾക്ക് വേണ്ടി എം.എസ്.എഫ് ക്യാമ്പസുകളിൽ നടത്തുന്ന സമരപ്രക്ഷോഭങ്ങൾക്ക്‌ വിദ്യാർഥികൾ നൽകുന്ന പിന്തുണയുടെ നേർകാഴ്ചയാണ് ക്യാമ്പസ് യാത്രയിൽ ലഭിക്കുന്ന സ്വീകരണം.

വെല്ലുവിളികളെ നേരിട്ടുകൊണ്ടും കലാലയങ്ങളിൽ സർഗാത്മകമായ പ്രവർത്തനങ്ങൾ നടത്തിയും കഴിഞ്ഞ കാലയളവിൽ എം.എസ്.എഫ് യൂണിയൻ നടത്തിയ ആകെ പ്രവർത്തനങ്ങളുടെ പ്രതിഫലനമാകും
ഈ തിരഞ്ഞെടുപ്പ് വിധി എന്നും ജാഥാ നായകൻ എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് പറഞ്ഞു.

ജാഥാ ക്യാപ്റ്റൻ എം.എ സ്.എഫ് ജില്ലാ പ്രസിഡൻ്റ് കബിർ മുതുപറമ്പ്, വൈസ് ക്യാപ്റ്റൻ ഷിബി മക്കരപറബ്‌, ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.ഇസ്മായിൽ,സെക്രട്ടറി എ.വി നബീൽ,ടെക്ഫെഡ് സംസഥാന ചെയർമാൻ ജലീൽ കാടാമ്പുഴ,
അറഫാ ഉനൈസ്, റമീസ കാവനൂർ, ജുമാന ജെബീൻ,അഡ്വ.ഒ.പി റഹൂഫ് ,അജ്മൽ മേലേതിൽ, നബീൽ വട്ടപ്പറമ്പ്,സുൽത്താൻ ആലംങ്കീർ,നബിൽ കുമ്പളാംകുഴി,സൽമാൻ ഒടമല,മുബഷീർ പുഴക്കാട്ടിരി,അംജദ് പുറമണ്ണൂർ,റിഫാക്കത്തലി എടയൂർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

ഇന്ന് മലബാർ കോളേജ് മാണൂർ,ഐ.എച്ച്,ആർ.ഡി വട്ടംകുളം,അസബാഹ് കോളേജ് വളയംങ്കുളം,എം.ഇ.എസ് പൊന്നാനി,ഗവൺമെൻ്റ് കോളേജ് തവനൂർ എന്നീ ക്യാമ്പസുകളിൽ പര്യടനം പൂർത്തിയാകുന്നതോടെ ക്യാമ്പസ് കാരവൻ പര്യടനം പൂർത്തിയാക്കും.

Continue Reading

kerala

കോള്‍ഡ്രിഫ് കഫ് സിറപ്പ് വില്‍പ്പന തടയാനുള്ള പരിശോധനയും സാമ്പിള്‍ ശേഖരണവും ഇന്നും തുടരും

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 170 ബോട്ടിലുകള്‍ കണ്ടെടുത്തിരുന്നു.

Published

on

സംസ്ഥാനത്ത് കോള്‍ഡ്രിഫ് കഫ് സിറപ്പിന്റെ വില്‍പ്പന തടയാനുള്ള പരിശോധനയും സാമ്പിള്‍ ശേഖരണവും ഇന്നും തുടരും. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 170 ബോട്ടിലുകള്‍ കണ്ടെടുത്തിരുന്നു. 52 സാമ്പിളുകളാണ് ആദ്യ ഘട്ടത്തില്‍ പരിശോധിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ കഫ് സിറപ്പുകള്‍ കഴിച്ച് കുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ രണ്ട് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് കഫ് സിറപ്പ് നല്‍കരുതെന്ന കര്‍ശന നിര്‍ദ്ദേശം ഡ്രഗ് കണ്‍ട്രോളര്‍ നല്‍കിയിരുന്നു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് വില്‍ക്കരുതെന്നും മെഡിക്കല്‍ സ്റ്റോറുകള്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

Trending