Connect with us

main stories

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ച് പ്രസിഡന്റ്

ശ്രീലങ്കയില്‍ അടിയന്തരവസ്ഥ പിന്‍വലിച്ചു.

Published

on

കൊളംബോ: ശ്രീലങ്കയില്‍ അടിയന്തരവസ്ഥ പിന്‍വലിച്ചു.പ്രസിഡന്റ് ഇത് സംബഡിച്ച് ഉത്തരവിറക്കി.കഴിഞ്ഞ ദിവസം ഏറെ വൈകിയാണ് ഇത് സംബഡിച്ച് ഉത്തരവിറക്കിയത്.ഈ മാസം ഒന്നു മുതലാണ് ശ്രീലങ്കയില്‍ അടിയന്തരസ്ഥ പ്രഖ്യാപിച്ചിരുന്നത്.

വാറന്റില്ലാതെ അറസ്റ്റിനും സഞ്ചാര സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും നിയന്ത്രിക്കാനും ശ്രീലങ്കയില്‍ അടിയന്തരാവസ്ഥക്കാലത്ത് പോലീസിനും പട്ടാളത്തിനും അനുമതിയുണ്ടായിരുന്നു.കനത്ത സമര്‍ദത്തെ തുടര്‍ന്നാണ് അടിയന്തരവസ്ഥ പിന്‍വലിച്ചത് എന്നാണ് ലോകത്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം ശ്രീലങ്കയില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ഭരണ പ്രതിസന്ധിയും രൂക്ഷമാകുന്നു. ജനരോഷം തണുപ്പിക്കാന്‍ സര്‍വകക്ഷി ദേശീയ സര്‍ക്കാരുണ്ടാക്കാനുള്ള ഭരണകക്ഷിയുടെ ശ്രമം വിഫലമായി. 41 എം.പിമാര്‍ ഭരണസഖ്യം വിട്ട് സ്വതന്ത്ര നിലപാട് സ്വീകരിച്ചതോടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. ഇതില്‍ മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ എസ്.എല്‍.എഫ്.പി പാര്‍ട്ടിയുടെ 15 അംഗങ്ങളും ഉള്‍പ്പെടുന്നു. 41 എംപിമാര്‍ സ്വതന്ത്ര നിലപാട് സ്വീകരിച്ചതോടെ ഭരണ മുന്നണിയായ പീപ്പിള്‍സ് ഫ്രീഡം അലയന്‍സിന്റെ അംഗ സംഖ്യ 105 ആയി ചുരുങ്ങി. കേവല ഭൂരിപക്ഷത്തിന് 113 പേരുടെ പിന്തുണയാണ് വേണ്ടത്.

ഭൂരിപക്ഷം നഷ്ടമായതോടെ പ്രതിപക്ഷം ആവശ്യപ്പെടുന്നതു പോലെ പാര്‍ലമെന്റ് പിരിച്ചുവിട്ട് ഇടക്കാല സര്‍ക്കാറിനെ നിയമിക്കാന്‍ പ്രസിഡന്റ് നിര്‍ബന്ധിതനാവേണ്ടി വരും. ഇടക്കാല സര്‍ക്കാറില്‍ പ്രതിപക്ഷ പ്രതിനിധികളും ഉണ്ടാകും. സര്‍ക്കാരില്‍ ചേരാനുള്ള പ്രസിഡന്റ് ഗോട്ടോബയ രാജപക്സെയുടെ ആഹ്വാനം പ്രതിപക്ഷം തള്ളി.

പ്രധാനമന്ത്രി ഒഴികെ 26 കാബിനറ്റ് മന്ത്രിമാരും ഞായറാഴ്ച രാജിവെച്ചിരുന്നു. ഇതില്‍ ഗോട്ടോബയയുടെ സഹോദരനും ധനമന്ത്രിയുമായ ബേസില്‍ രാജപക്സെയും ഉള്‍പ്പെടുന്നു. പകരം ധനവകുപ്പിന്റെ ചുമതല നല്‍കിയ നീതിന്യായ വകുപ്പ് മന്ത്രി അലി സബ്രി 24 മണിക്കൂര്‍ തികയും മുന്‍പെ പദവി രാജിവെച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ രഞ്ജിത് സിയബലപിത്യയും ചൊവ്വാഴ്ച രാജിവെച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

main stories

ഗാന്ധിയോടും പാവങ്ങളോടുമുള്ള യുദ്ധം

EDITORIAL

Published

on

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം ഒരേ സമയം മഹാത്മാഗാന്ധിയോടും രാജ്യത്തെ പട്ടിണി പാവങ്ങളോടുമുള്ള യുദ്ധപ്രഖ്യാപനമാണ്. രാഷ്ട്രപിതാവും രാഷ്ട്ര ശില്‍പിയുമുള്‍പ്പെടെയുള്ള ദേശീയ നേതാക്കളോടുള്ള മോദി സര്‍ക്കാറിന്റെ വിരോധം ചരിത്രത്തിന്റെ ഭാഗമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരപോരാട്ടം മുതല്‍ ആധുനിക ഇന്ത്യയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ വരെ നിര്‍ണായക പങ്കുവഹിച്ച പൂര്‍വസൂരികളായ ഭരണാധികാരികളുടെയും നേതാക്കളുടെയും ഓര്‍മകള്‍പോലും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ ബി.ജെ.പി ഗവണ്‍മെന്റ തുടര്‍ന്നുവരികയാണ്. അവരുടെ നാമഥേയത്തിലുള്ള സ്ഥലങ്ങളുടെയും പദ്ധതികളുടെയും പേരുകള്‍ മായ്ച്ചുകളയുകയെന്നത് ഹോബിയാക്കിമാറ്റിയ ഈ സര്‍ക്കാറിന്റെ ചെയ്തികളുടെ ഏറ്റവും ഒടുവിലത്തേതാണ് തൊഴിലുറപ്പ് പദ്ധതിയുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷമുള്ള സ്വച്ഛ് ഭാരത്, മന്‍മോഹന്‍ സിങ്ങി ന്റെ കാലത്തെ നിര്‍മല്‍ ഭാരത് അഭിയാനായിരുന്നു. ഇന്ദിരാ ആവാസ് യോജനയെ പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജനയും രാജീവ് ആവാസ് യോജനയെ (ചേരി നിര്‍മാര്‍ജനം) സര്‍ദാര്‍ പട്ടേല്‍ നാഷണല്‍ മിഷന്‍ ഫോര്‍ ആര്‍ ബന്‍ ഹൗസിങ്ങായും നാഷണല്‍ ഇഗവേണന്‍സ് പ്ലാന്‍, ഡിജിറ്റല്‍ ഇന്ത്യയായും നാഷണല്‍ മാനുഫാക്ചറിങ് പോളിസി, മെയ്ക്ക് ഇന്‍ ഇന്ത്യയായും മാറ്റിയത് ഈ സര്‍ക്കാര്‍ തന്നെയാണ്. ഇങ്ങനെ ഇരുപതിലധികം പദ്ധതികളുടെ പേരാണ് മാറ്റംവരുത്തിയിരിക്കുന്നത്. എന്നാല്‍ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റത്തോടൊപ്പം, ദാരിദ്ര്യനിര്‍മാര്‍ജ്ജന പദ്ധതികളില്‍ ലോകത്തെ ഏറ്റ വും വലുതെന്ന് വിശേഷിപ്പിക്കപ്പെട്ട പ്രസ്തുത പദ്ധതിയില്‍ അടിമുടി മാറ്റംവരുത്തിക്കൊണ്ട് ഈ സംവിധാനത്തെ അക്ഷരാര്‍ത്ഥത്തില്‍ അട്ടിമറിക്കുകയാണ് എന്‍.ഡി.എ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ദാരിദ്ര്യ നിര്‍മാര്‍ജ്ജനമെന്ന ആത്യന്തിക ലക്ഷ്യത്തെ ഇല്ലാതാക്കി എന്നുമാത്രമല്ല, പദ്ധതിയുടെ ഭാവിതന്നെ അവതാളത്തിലാക്കുംവിധമാണ് പൊളിച്ചെഴുത്തുണ്ടായിരിക്കുന്നത്.

ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ട് ഗ്രാമീണ കുടുംബങ്ങള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 100 ദിവസത്തെ കൂലിത്തൊഴില്‍ ഉറപ്പുനല്‍കുന്ന തരത്തിലാണ് മന്‍മോഹന്‍ സിങിന്റെ നേത്യത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. 2005 ല്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം എന്ന പേരില്‍ ആരംഭിച്ച പദ്ധതി, 2009 ഒക്ടോബര്‍ രണ്ടുമുതല്‍ യു.പി.എ സര്‍ക്കാര്‍ ‘മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം’ എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു. 2020-21 കാലയളവില്‍ കോവിഡ് മഹാമാരിയെത്തുടര്‍ന്ന്, 7.55 കോടി ഗ്രാമീണ കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്തക്കളായി മാറിയിരുന്നത്. തൊഴില്‍ ആവശ്യത്തിനനുസരിച്ച് 15 ദിവസത്തിനകം അനുവദിക്കണം, 100 തൊഴില്‍ദിനങ്ങള്‍, തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും തൊഴില്‍ ആവശ്യപ്പെടാം, ഗ്രാമസഭകളും ഗ്രാമപ്പഞ്ചായത്തുകളും തൊഴില്‍ നിശ്ചയിക്കും, കേന്ദ്ര സംസ്ഥാനങ്ങളുടെ സാമ്പത്തികബാധ്യത ഫണ്ടില്‍ കേന്ദ്രത്തിന് പ്രാഥമിക ഉത്തരവാദിത്വം (90 ശതമാനം വിഹിതം കേന്ദ്രം, 10 ശതമാ നം സംസ്ഥാനം), സാങ്കേതികവിദ്യയുടെ ഉപയോഗം നിര്‍ബന്ധിത വ്യവസ്ഥയല്ല, സോഷ്യല്‍ ഓഡിറ്റിങ്ങിന് ഊന്നല്‍ എന്നിങ്ങനെ ലളിതമായ വ്യവസ്ഥകളിലൂടെ പരമാവധി ആളുകളെ പദ്ധതിയുടെ ഭാഗമാക്കുകയായിരുന്നു മന്‍മോഹന്‍ സര്‍ക്കാറിന്റെ ലക്ഷ്യമെങ്കില്‍ ഇന്ന് പാവപ്പെട്ടവര്‍ക്ക് ഒരിക്കലും പ്രാപ്യമാകരുതെന്ന ലക്ഷ്യത്തിലേക്കാണ് പദ്ധതിയെ പരിവര്‍ത്തിച്ചിരിക്കുന്നത്.

കേന്ദ്രം നിശ്ചയിക്കുന്ന വിഹിതത്തിനനുസരിച്ചാകും തൊഴിലുറപ്പ്, സംസ്ഥാനങ്ങള്‍ക്കും ബാധ്യത, 125 തൊഴില്‍ദിനങ്ങള്‍, കാര്‍ഷികസീസണിന്റെ മൂര്‍ധന്യഘട്ടം കണക്കിലെടുത്ത് 60 ദിവസംവരെ തൊഴിലുറപ്പില്‍ മറ്റ് തൊഴിലനുവദിക്കേണ്ട, ദേശീയ അടിസ്ഥാനസൗകര്യ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പി.എം ഗതിശക്തിയുമായി ബന്ധപ്പെടുത്തി വികസിത് ഗ്രാമപ്പഞ്ചായത്തുകള്‍ തൊഴില്‍ നിശ്ചയിക്കും.

കേന്ദ്രം 60 ശതമാനം സംസ്ഥാനം 40 ശതമാനം ചെലവ് വഹിക്കും, അധികമായാല്‍ ആ ബാധ്യതയും സംസ്ഥാനങ്ങള്‍ ഏറ്റെടുക്കണം, ബയോമെട്രിക് ഒതന്റിക്കേഷന്‍, ഡാഷ്‌ബോര്‍ഡുകള്‍, ജിയോസ്‌പേഷ്യല്‍ പ്ലാനിങ് എന്നിവ നിര്‍ബന്ധം, വിശ്വാസ്യതയുറപ്പാക്കാന്‍ ഡിജിറ്റല്‍ സംവിധാനം, വ്യവസ്ഥാകാലംഘനത്തിന് 10,000 രൂപവരെ പിഴ എന്നിങ്ങനെയുള്ള വ്യവസ്ഥകളാണ് പുതുതായി ചേര്‍ത്തിരിക്കു ന്നത്. കഴിഞ്ഞയാഴ്ച മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും അന്ന് വെളിപ്പെടുത്തിയതില്‍ പദ്ധതിപ്പേരില്‍ നിന്ന് രാഷ്ട്രപിതാവിനെ പാടേ തഴഞ്ഞിരുന്നില്ല. ‘പൂജ്യ ബാപ്പു ഗ്രാമീണ്‍ റോസ്ഗാര്‍ ഗാരന്റിയോജന’ എന്നായിരുന്നു പുറത്ത് പ്രചരിച്ച പേര്. എന്നാല്‍, തിങ്കളാഴ്ച്ച ലോക്‌സഭാ അംഗങ്ങള്‍ക്ക് പരിശോധനയ്ക്കായി നല്‍കിയ ബില്ലിന്റെ പേരില്‍നിന്ന് ഗാന്ധിജി തീര്‍ത്തും ഒഴിവാക്കപ്പെട്ടു. പേര് വികസിത് ഭാരത് ഗാരന്റി ഫോര്‍ റോസ്ഗാര്‍ അജീവിക മിഷന്‍ ഗ്രാമീണ്‍ എന്നായി മാറുകയായിരുന്നു. ഏതായാലും രാഷ്ട്രപിതാവിനോടും രാജ്യത്തെ പാവങ്ങളോടും ഒരേസമയം യുദ്ധപ്രഖ്യാപനം നടത്തിയതിലൂടെ രാജ്യത്തോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ മറ്റൊരു കൊലച്ചതിയാണ് തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിച്ചതിലൂടെ സംഭവിച്ചിരിക്കുന്നത്‌

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തിനും വര്‍ഗ്ഗീയ വിഭജനത്തിനുമെതിരായ വിധിയെഴുത്ത്: മുസ്‌ലിം ലീഗ്

സി.പി.എം അഴിച്ചുവിടുന്ന അക്രമവും ഗുണ്ടായിസവും ആ പാർട്ടിയുടെ അന്ത്യം കുറിക്കുമെന്ന് മുസ്ലിംലീഗ്

Published

on

തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാതെ സംസ്ഥാന വ്യാപകമായി സി.പി.എം അഴിച്ചുവിടുന്ന അക്രമവും ഗുണ്ടായിസവും ആ പാർട്ടിയുടെ അന്ത്യം കുറിക്കുമെന്ന് കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി യോഗം വ്യക്തമാക്കി. അധികാരത്തിന്റെ അഹന്തയിലാണ് സി.പി.എം അഴിഞ്ഞാടിയത്. കണ്ണൂരിലെ പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്തതും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യു.ഡി.എഫ് പ്രവർത്തകരുടെ വീടുകൾ ആക്രമിച്ചതും സി.പി.എമ്മുകാരാണ്. കണ്ണൂരിലെ പാറാട് വടിവാളുമായി വീടുകളിൽ കയറി വാഹനങ്ങൾ നശിപ്പിക്കുകയും പ്രവർത്തകർക്ക് നേരെ വാളോങ്ങുകയും ചെയ്ത ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. കോഴിക്കോട് വടകര താലൂക്കിൽ വ്യാപകമായ അക്രമം നടത്തി. ഏറാമല, ചേമഞ്ചേരി, പൂക്കാട് പ്രദേശങ്ങളിൽ സി.പി.എമ്മുകാർ അഴിഞ്ഞാട്ടം നടത്തി. യു.ഡി.എഫ് പ്രവർത്തകർക്ക് സുരക്ഷ ഒരുക്കുന്നതിൽ പോലീസ് അമ്പേ പരാജയപ്പെട്ടു. വടിവാളും ബോംബുമായി യു.ഡി.എഫ് പ്രവർത്തകരെ നേരിടാമെന്ന് കരുതേണ്ട. അധികാരം നഷ്ടപ്പെടുമ്പോൾ സി.പി.എം കയ്യാങ്കളിയുമായി രംഗത്തിറങ്ങുന്നത് ആദ്യത്തെ സംഭവമല്ല. അക്രമ രാഷ്ട്രീയത്തെ യു.ഡി.എഫ് കൈയും കെട്ടി നോക്കി നിൽക്കില്ല. രാവും പകലും യു.ഡി.എഫിന് വേണ്ടി പ്രവർത്തിച്ച ഓരോരുത്തരെയും സംരക്ഷിക്കാൻ മുസ്ലിംലീഗ് രംഗത്തുണ്ടാകും. വാളും കുന്തവുമായി ജനങ്ങളെ പേടിപ്പിച്ച് നിർത്തി വോട്ട് ചെയ്യിക്കുന്ന കാലം കഴിഞ്ഞിട്ടുണ്ട്. ജനം തോൽപിച്ചിട്ടും പാഠം പഠിക്കാത്ത സി.പി.എം പശ്ചിമബംഗാളിലെ ചരിത്രം പഠിക്കുന്നത് നല്ലതാണെന്നും യോഗം മുന്നറിയിപ്പ് നൽകി.

Continue Reading

kerala

നാട്ടിലെ നല്ല കമ്യൂണിസ്റ്റുകാരെ കണ്ടാല്‍ ചിരിക്കണം, അവരുടെ പ്രതീക്ഷ യുഡിഎഫ് ആണ് – വി.ഡി സതീശന്‍

‘കേരളത്തെ കൈപിടിച്ച് ഉയര്‍ത്താന്‍ ഇനി യു.ഡി.എഫിന് മാത്രമേ സാധിക്കൂ എന്ന് ജനം ചിന്തിച്ചതിന്റെ കൂടി വിജയമാണിത്’

Published

on

നാട്ടിലെ നല്ല കമ്യൂണിസ്റ്റുകാരെ കണ്ടാല്‍ ചിരിക്കണമെന്നും അവരുടെ പ്രതീക്ഷ യു.ഡി.എഫ് ആണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി എറണാകുളം ടൗണ്‍ഹാളില്‍ നല്‍കിയ സ്വീകരണത്തിലായിരുന്നു വി ഡി സതീശന്റെ പ്രതികരണം.

നല്ല കമ്യൂണിസ്റ്റുകാരെയും നല്ല ഇടത് സഹയാത്രികരെയും കാണുമ്പോള്‍ ചിരിക്കണം. അവര്‍ നമുക്കാണ് വോട്ട് ചെയ്തത്. സി.പി.എമ്മിലും എല്‍.ഡി.എഫിലുമുള്ള അവരുടെ എല്ലാ പ്രതീക്ഷയും നശിച്ചെന്നും കമ്യൂണിസ്റ്റുകാരുടെ മുഴുവന്‍ പ്രതീക്ഷയും ഇപ്പോള്‍ യു.ഡി.എഫിലാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

കേരളത്തെ കൈപിടിച്ച് ഉയര്‍ത്താന്‍ ഇനി യു.ഡി.എഫിന് മാത്രമേ സാധിക്കൂ എന്ന് ജനം ചിന്തിച്ചതിന്റെ കൂടി വിജയമാണിത്. താഴെത്തട്ടിലുള്ള ഓരോ പ്രവര്‍ത്തകന്റെയും വിയര്‍പ്പിന്റെ ഫലമാണെന്നും പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കുന്നതു പോലെ വിജയങ്ങളില്‍ നിന്നും പാഠം പഠിക്കണമെന്നും സതീശന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിലും ഈ വിജയം ആവര്‍ത്തിക്കാനുള്ള പരിശ്രമം നേതാക്കള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് അടിത്തറ വിപുലീകരിക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. കുറേക്കൂടി ശക്തമായ യു.ഡി.എഫായിരിക്കും നിയമസഭ തെരഞ്ഞെടുപ്പ് നേരിടുകയെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ആഗ്രഹിക്കുന്ന സീറ്റുകളുടെ എണ്ണത്തിലേക്ക് എത്താന്‍ ഇതിനേക്കാള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യണമെന്നും നി ഡി സതീശന്‍ പറഞ്ഞു.

Continue Reading

Trending