News
സൊമാലിലാന്‍ഡിലെ പ്രകോപനപരമായ നീക്കങ്ങള്‍ അംഗീകരിക്കാനാകില്ല; ഇസ്രാഈലിനെതിരെ സൗദി അറേബ്യ
സൊമാലിയയുടെ പരമാധികാരത്തെയും അഖണ്ഡതയെയും വെല്ലുവിളിക്കുന്നതാണ് ഈ നടപടിയെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
സൊമാലിയയുടെ ഭാഗമായ സൊമാലിലാന്‍ഡിലേക്ക് ഇസ്രാഈല്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് നടത്തിയ സന്ദര്‍ശനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സൗദി അറേബ്യ. സൊമാലിയയുടെ പരമാധികാരത്തെയും അഖണ്ഡതയെയും വെല്ലുവിളിക്കുന്നതാണ് ഈ നടപടിയെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
ഇസ്രാഈലിന്റെ നീക്കത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച സൗദി. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎന്‍ ചാര്‍ട്ടറിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി. ഒരു രാജ്യത്തിന്റെ പരമാധികാരത്തില്‍ ഇടപെടുന്ന ഇത്തരം പ്രകോപനപരമായ നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
സൊമാലിയയുടെ ഐക്യത്തിനും പരമാധികാരത്തിനും സൗദി അറേബ്യ നല്കുന്ന പിന്തുണ ഈ അവസരത്തില്‍ മന്ത്രാലയം ആവര്‍ത്തിച്ചു. സഹോദര രാജ്യമായ സൊമാലിയയിലെ ജനങ്ങള്‍ക്കും അവരുടെ സര്‍ക്കാരിനും ഒപ്പം സൗദി ഉറച്ചുനില്‍ക്കുമെന്നും, രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
സൊമാലിയയില്‍ നിന്ന് വേറിട്ടുപോയി സ്വയംഭരണം പ്രഖ്യാപിച്ച മേഖലയാണ് സൊമാലിലാന്‍ഡ്. എന്നാല്‍, അന്താരാഷ്ട്ര സമൂഹം ഇതിനെ സൊമാലിയയുടെ ഭാഗമായാണ് ഇപ്പോഴും കണക്കാക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇസ്രയേല്‍ ഉദ്യോഗസ്ഥന്റെ സന്ദര്‍ശനം വിവാദമായിരിക്കുന്നത്.
-
india2 days agoബി.ജെ.പിയെ ‘ഭ്രഷ്ട് ജനതാ പാർട്ടി’യെന്ന് രാഹുൽ ഗാന്ധി; ഇരട്ട എൻജിൻ സർക്കാറുകൾ ജനജീവിതം നശിപ്പിക്കുന്നുവെന്ന് ആരോപണം
-
kerala3 days ago‘പഴയ ആശയവുമായി നിന്നാല്‍ വികസനമുണ്ടാവില്ല’; സിപിഎം സഹയാത്രികന് റെജി ലൂക്കോസ് ബിജെപിയില്‍
-
Sports3 days agoമുസ്താഫിസുറിന് പിന്തുണയുമായി സഹതാരങ്ങള്‍; ‘ഇവിടെ ചില കാര്യങ്ങള്‍ ശരിയല്ല’ -മോയിന്‍ അലി
-
india3 days agoമാതാ വൈഷ്ണോ ദേവി മെഡിക്കല്‍ കോളേജിന്റെ അംഗീകാരം റദ്ദാക്കിയ സംഭവം: ക്യാമ്പസുകളില്‍ ബിജെപി നടപ്പിലാക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പതിപ്പ്: ഒമര്‍ അബ്ദുള്ള
-
Sports3 days agoന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി; യുവതാരം പരിക്കേറ്റ് പുറത്ത്
-
india2 days agoഇന്‍ഡോറില്‍ മലിനജലം കുടിച്ച് മരണം; കലക്ടര്‍ ആര്‍എസ്എസ് ഓഫീസില്‍ ചര്‍ച്ചയില്‍
-
kerala3 days agoശമ്പള പരിഷ്കരണ ഉത്തരവിൽ ഉൾപ്പടെ പരിഹാരമായില്ല; ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
kerala1 day agoസെമന്യോ ഇനി മാഞ്ചസ്റ്റർ സിറ്റി താരം; പ്രീമിയർ ലീഗിൽ ആഴ്സനൽ–ലിവർപൂൾ ഗോൾരഹിത സമനില
