Article

പുതുയുഗ യാത്ര നാടിനെ വീണ്ടെടുക്കാന്‍

By Akhila

February 06, 2026

വി.ഡി സതീശന്‍

പിണറായി വിജയന്‍ സര്‍ക്കാര്‍ പത്ത് വര്‍ഷത്തെ ദുര്‍ഭരണത്തിലൂടെ തകര്‍ത്ത കേരളത്തെ വീണ്ടെടുക്കുന്നതിനാണ് ഐക്യജനാധിപത്യ മുന്നണി കാസര്‍ കോട് മുതല്‍ തിരുവനന്തപുരം വരെ ‘പുതുയുഗ യാത്ര’ സംഘടിപ്പിക്കുന്നത്. മോദി ഭരണകൂടത്തെ പോലെ ധാര്‍ഷ്ട്യവും ഫാഷിസവുമാണ് ഇടതുപക്ഷമെന്ന് അ വകാശപ്പെടുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെയും മുഖമുദ്ര. സര്‍ക്കാരില്ലായ്മയാണ് കേരളം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. തിരഞ്ഞെടുത്ത സര്‍ക്കാരിന്റെ സാന്നിധ്യം ഉണ്ടാകണമെന്ന് ജനം ആഗ്രഹിക്കുമ്പോഴൊന്നും അതുണ്ടാകാറില്ല. പത്ത് വര്‍ഷം കൊണ്ട് ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ ഉള്‍പ്പെടെ എല്ലാം തകര്‍ത്ത് തരിപ്പണമാക്കി. ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാത്ത അവസ്ഥ. ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ധനപ്രതിസന്ധി. ഭരണ ത്തിന്റെ തണലില്‍ ശബരിമലയിലെ സ്വര്‍ ണവും സി.പി.എം കൊള്ളസംഘം തട്ടിയെടുത്തു. ഈ സര്‍ക്കാരിനെ തുറന്നു കാട്ടുന്നതിനൊപ്പം യു.ഡി.എഫ് അധികാ രത്തില്‍ എത്തിയാല്‍ എന്തു ചെയ്യുമെന്ന് ജനങ്ങളോട് പറയേണ്ടതുണ്ടെന്ന ബോധ്യവും ഞങ്ങള്‍ക്കുണ്ട്. കടക്കെണിയില്‍നിന്നും കേരളത്തെ രക്ഷിക്കുന്നത് ഉള്‍പ്പെടെ ആരോഗ്യ വിദ്യാഭ്യാസ, വികസന മേഖലകളില്‍ യു.ഡി.എഫിന് കൃത്യമായ ബദല്‍ പദ്ധതികളും പരിപാടികളുമുണ്ട്. പുതുയുഗ യാത്രയുടെ ഭാഗമായി ഓരോ പ്രദേശങ്ങളിലെ പ്രത്യേകമായ പ്ര ശങ്ങള്‍ അതത് പ്രദേശങ്ങളിലെ ജനങ്ങ ളുമായി ചര്‍ച്ച ചെയ്യും.

ശബരിമല ധര്‍മ്മശാസ്താവിന്റെ സ്വര്‍ണം പൊതിഞ്ഞ കട്ടിളയും വാതില്‍പ്പടിയും ദ്വാരപാലകശില്‍പങ്ങളും മോഷ്ടിച്ചു കേസില്‍ മൂന്ന് സി.പി.എം നേതാക്കളാണ് ജയിലില്‍ കിടക്കുന്നത്. സ്വര്‍ണം കട്ടത് സി.പി.എം നേതാക്കളാണ്. മോഷണക്കേ സില്‍ പ്രതികളായ നേതാക്കളെ സംരക്ഷി ക്കുന്നത് മുഖ്യമന്ത്രിയും സര്‍ക്കാരും സി. പി.എം നേതൃത്വവുമാണ്. ശബരിമല സ്വര്‍ ണക്കൊള്ളയില്‍ കോടതി നിയോഗിച്ച എ സ്.ഐ.ടിയുടെ പ്രവര്‍ത്തനത്തെയും മു ഖ്യമന്ത്രിയുടെ ഓഫീസ് മരവിപ്പിച്ചു. പ്രാഥമിക കുറ്റപത്രം പോലും നല്‍കാതെ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുകയാ ണ്. പ്രതികള്‍ പുറത്തിറങ്ങി തെളിവുകളെല്ലാം നശിപ്പിച്ച് മുന്‍ ദേവസ്വം മന്ത്രിയെയും ഇപ്പോഴത്തെ ദേവസ്വം മന്ത്രിയെയും രക്ഷിച്ച് സ്വര്‍ണക്കൊള്ളയിലെ അന്വേഷണം എങ്ങും എത്തിക്കാതിരിക്കാനുള്ള ശ്രമമാണ് സര്‍ക്കാരും സി.പി.എമ്മും നടത്തുന്നത്.

അഴിമതിയും ധൂര്‍ത്തും പിന്‍വാതില്‍ നിയമനങ്ങളും നടത്തി കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടുമ്പോഴും അതിന്റെ ഇരകളായി മാറ്റപ്പെ ടുന്നത് സാധാരണക്കാരാണ്. പെട്രോളി നും ഡീസലിനും നികുതിക്ക്പുറമെ രണ്ട് രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ സെസ് ഇ നത്തില്‍ ഏര്‍പ്പെടുത്തിയത്. ഭൂമിയുടെ ന്യായവിലയും 20 ശതമാനം വര്‍ധിപ്പിച്ചു.

വില കൂട്ടില്ലെന്നു പറഞ്ഞ 13 ഇന സബ് സിഡി ഭക്ഷ്യവസ്തുതുക്കളുടെ വില വര്‍ധി പ്പിച്ചു. അതില്‍ പല സാധനങ്ങളും കിട്ടാ നില്ലാത്ത അവസ്ഥയുമാണ്. വെള്ളക്കരം 300 ശതമാനമാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹി ക ഉപയോക്താക്കള്‍ നേരത്തെ 1000 ലിറ്റ റിന് 4.41 രൂപയാണ് നല്‍കിയിരുന്നതെ ങ്കില്‍ അത് 14.41 രൂപയായി ഉയര്‍ന്നു. 2021 മെയ് മുതല്‍ നാല് തവണ വൈദ്യുതി നി രക്ക് വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ ക്കുള്ള ഫീസുകളും കുത്തനെ വര്‍ധിപ്പി ച്ചു. പതിനൊന്നു മാസമായി രാജ്യത്ത് വി ലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാ നങ്ങളില്‍ ഒന്നാം സ്ഥാനത്താണ് കേരളം. കടുത്ത ധനപ്രതിസന്ധിയെതുടര്‍ന്ന് മാസ ങ്ങളായി സംസ്ഥാനത്ത് ട്രഷറി നിയന്ത്ര ണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സര്‍ക്കാര്‍ പടിയിറങ്ങുമ്പോള്‍ സംസ്ഥാന ത്തിന്റെ മൊത്തം കടം 6 ലക്ഷം കോടി യാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ക്ഷേ മനിധി ബോര്‍ഡ് അടക്കം നല്‍കാനുള്ള കുടിശ്ശിക 2 ലക്ഷം കോടി വരും. ഇത് കൂ ടി കണക്കാക്കിയാല്‍ ആകെ കടം 8 ല ക്ഷം കോടിയാകും. തുച്ഛമായ വേതന വര്‍ ധനവിന് വേണ്ടി തെരുവിലിറങ്ങിയ ആശ പ്രവര്‍ത്തകരെയും അങ്കണവാടി ജീവന ക്കാരെയും അപമാനിച്ചതും ഇടതു സര്‍ ക്കാരിലെ മന്ത്രിമാരാണ്.

കാലങ്ങള്‍ കൊണ്ട് കേരളം വിദ്യാഭ്യാ സ- ആരോഗ്യ മേഖലകളില്‍ ആര്‍ജിച്ചെ ടുത്ത നേട്ടങ്ങളൊക്കെ ഈ സര്‍ക്കാര്‍ പ ത്തു വര്‍ഷം കൊണ്ട് ഇല്ലാതാക്കി. സര്‍വ കലാശാലകളിലെയും കോളജുകളിലെ യും അക്കദമിക് അന്തരീക്ഷം തകര്‍ത്ത് ത രിപ്പണമാക്കി. കുട്ടികള്‍ കൂട്ടത്തോടെ വി ദേശരാജ്യങ്ങളിലക്ക് ചേക്കേറുകയാണ്. ബ്രെയിന്‍ ട്രെയിനാണ് കേരളത്തില്‍ സം ഭവിക്കുന്നത്. ആരോഗ്യ മേഖല വെന്റിലേ റ്ററിലാണ്. ആശുപത്രികളിലെ ശ്രദ്ധയില്ലാ യ്മയും കൈപ്പിഴകളും നിരന്തരമായി വര്‍ ധിക്കുകയാണ്. തിരുവനന്തപുരം മെഡി ക്കല്‍ കോളജിലെ പരിമിതികളെ കുറിച്ച് തുറന്നു പറഞ്ഞ ഡോക്ടറെ അഭിനന്ദിച്ച് കു റവുകള്‍ പരിഹരിക്കുന്നതിന്പകരം ആ ക്ഷേപിക്കാനാണ് ഈ മന്ത്രിയും സര്‍ക്കാ രും ശ്രമിച്ചത്. ചികിത്സാ പിഴവില്‍ നാലാം ക്ലാസുകാരിയായ ഒരു കുഞ്ഞിന്റെ വലത് കൈ മുറിച്ചു മാറ്റേണ്ടിവന്നതും കേരള ത്തിലാണ്. ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നും ഇല്ലാതെ സര്‍ക്കാര്‍ ആശുപത്രി തുറന്ന് വച്ച് എത്രയെത്ര കുടുംബങ്ങളെ യാണ് ഇവര്‍ അനാഥമാക്കിയത്.

ഉദ്യോഗസ്ഥ- രാഷ്ട്രീയ അഴിമതിയുടെ ഏറ്റവും വലിയ സ്മാരകമായി ദേശീയപാ ത മാറി. ദേശീയ പാതയിലെ അഴിമതി നിര്‍ മ്മിതികള്‍ തകര്‍ന്നുവീഴുന്നത് പതിവ് സം ഭവമായി. റീല്‍സ് എടുക്കാനും ക്രെഡിറ്റ് എ ടുക്കാനും നടന്നവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ട മില്ല. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തത്തില്‍നിന്നും ഒഴിഞ്ഞു മാ റാനാകില്ല. നൂറ്റി അന്‍പതോളം സ്ഥലത്ത് ദേശീയപാത നിര്‍മ്മാണത്തില്‍ പാളിച്ചക ളുണ്ടായിട്ടും പിണറായി സര്‍ക്കാരിന് ഒരു പരാതിയും ഇല്ല, കേന്ദ്ര- സംസ്ഥാന സര്‍ ക്കാരുകള്‍ ഒത്തുകളിക്കുകയാണ്. മോദിയുടെയും അമിത്ഷായുടെയും മുന്നില്‍ കുനിഞ്ഞ് നില്‍ക്കുന്നയാളാണ് പിണറായി വിജയന്‍. മോദിയും അമിത് ഷായും എവിടെ ഒപ്പിടാന്‍ പറഞ്ഞാലും അവിടെയൊക്കെ ഒപ്പിടും. അതാണ് പി.എം ശ്രീയിലും തൊഴില്‍ ഭേദഗതി നിയമത്തിലും കണ്ടത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പി ലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ ത്തില്‍നിന്നും രക്ഷപ്പെടാന്‍ തൃശൂര്‍ പാര്‍ല മെന്റ് സിറ്റാണ് സി.പി.എം ബി. ജെ.പിക്ക് തീ റെഴുതിക്കൊടുത്തത്. മുഖ്യമന്ത്രിക്കും കുടും ബാംഗങ്ങള്‍ക്കും സി. പി. എം നേതാക്കള്‍ എതിരായ എത്രയെത്ര അഴിമതി കേസുകളി ലാണ് ബി.ജെ.പി – സി. പി.എം കൂട്ടുകെട്ടില്‍ ഒത്തുതീര്‍പ്പായത്. മൈക്കിന് മുന്നില്‍ വര്‍ഗീ യതക്ക് എതിരായ പോരാട്ടവും സ്റ്റേജിന് പി ന്നില്‍ വര്‍ഗീയ വാദികളെ ആശ്ലേഷിക്കുന്ന കാപട്യവും കേരളത്തിലെ ജനം തിരിച്ചറി ഞ്ഞ് തുടങ്ങിയിട്ടുണ്ട്