News
യുദ്ധഭൂമിയിലും വര്‍ണ, വംശീയ വിവേചനങ്ങള്‍ നേരിടേണ്ടിവരുന്നതായി റിപ്പോര്‍ട്ട്
ഗുരുരെയുടേത് ഒറ്റപ്പെട്ട അനുഭവമല്ലെന്നാണ് അല്‍ജസീറ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്.
കീവ്: യുക്രെയ്നിലെ യുദ്ധഭൂമിയില്‍നിന്ന് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്കും വര്‍ണ, വംശീയ വിവേചനങ്ങള്‍ നേരിടേണ്ടിവരുന്നതായി റിപ്പോര്‍ട്ട്. കാല്‍നടയായും കിട്ടുന്ന വാഹനത്തില്‍ തൂങ്ങിപ്പിടിച്ചും ഏറെ സാഹസികമായാണ് സിംബാബ്വേയില്‍നിന്നുള്ള ബഹിരാകാശ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ബര്‍ലാനി മുഫാരോ ഗുരുരെ പോളിഷ് അതിര്‍ത്തിയിലെത്തിയത്. നാലു ദിവസത്തെ യാത്രാക്ഷീണം മാറാന്‍ പോലും കാത്തിരിക്കാതെ അതിര്‍ത്തി കവാടത്തിലേക്കുള്ള അഭയാര്‍ത്ഥി ക്യൂവില്‍ മണിക്കൂറുകളോളം കാത്തുനിന്ന ഗുരുരെക്ക് നിരാശപ്പെടേണ്ടിവന്നു.
അഭയാര്‍ത്ഥികളിലെ യുക്രെയ്ന്‍കാരെ മാത്രം കടത്തിവിട്ട പോളിഷ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അവളെയും മറ്റ് ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളെയും പിടിച്ചുതള്ളി. മണിക്കൂറുകള്‍ക്കുശേഷം ഏറെ കെഞ്ചി അപേക്ഷിച്ചതിനെതുടര്ന്നാണ് അതിര്‍ത്തിയിലേക്ക് പ്രവേശനം ലഭിച്ചതെന്ന് ഗുരുരെ പറയുന്നു. മൃഗങ്ങളോടെന്ന പോലെയാണ് പോളിഷ് ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്ന് പത്തൊമ്പതുകാരിയായ വിദ്യാര്‍ത്ഥി കുറ്റപ്പെടുത്തി. ജീവനുമായി രക്ഷപ്പെട്ട തങ്ങള്‍ക്ക് ഇത്രയും വലിയൊരു ദുരനുഭവം നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ഗുരുരെയുടേത് ഒറ്റപ്പെട്ട അനുഭവമല്ലെന്നാണ് അല്‍ജസീറ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്. യുക്രെയ്നില്‍നിന്ന് അതിര്‍ത്തി കടക്കുന്ന വിദേശ വംശജരോടെല്ലാം പോളിഷ് അധികൃതര്‍ ഏറെ മോശമായാണ് പെരുമാറുന്നത്. നേരത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നിഷേധിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. യുക്രെയ്ന് പൗരന്മാരെ മാത്രം തിരഞ്ഞുപിടിച്ച് ട്രെയ്നില്‍ കയറ്റിക്കൊണ്ടുപോയതായി അവര്‍ പറഞ്ഞു. അഭയാര്‍ത്ഥികളെ കൊണ്ടുപോകാനെത്തുന്ന പോളിഷ്, റൊമേനിയന്‍ ട്രെയ്നുകളില്‍ യുക്രെയ്നികള്‍ക്കും വെള്ളക്കാര്ക്കുമാണ് മുന്‍ഗണന നല്‍കുന്നതെന്ന ആരോപണവും ശക്തമാണ്. ഏഷ്യന്‍, ആഫ്രിക്കന്‍, പശ്ചിമേഷ്യന്‍ പൗരന്മാരോട് കടുത്ത അവഗണനയാണ് കാണിക്കുന്നത്.
News
ഭര്‍ത്താവിനെ കൊലപ്പെടുത്തി ശരീരം കഷണങ്ങളാക്കി ഗംഗയിലും ഓടയിലും തള്ളി; ഭാര്യയും ആണ്‍സുഹൃത്തും അറസ്റ്റില്‍
ആണ്‍സുഹൃത്തുമായുള്ള ബന്ധത്തെ തുടര്‍ന്ന് ദമ്പതികള്‍ക്കിടയില്‍ സ്ഥിരം കലഹങ്ങള്‍ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്
ഉത്തര്‍പ്രദേശ്: ഭര്‍ത്താവിനെ കൊലപ്പെടുത്തി ശരീരം മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കഷ്ണങ്ങളാക്കിയ ശേഷം ഗംഗയിലും അഴുക്കുചാലിലും തള്ളിയ കേസില്‍ യുവതിയും ആണ്‍സുഹൃത്തും പൊലീസ് പിടിയിലായി. ചാന്ദൗസി പ്രദേശത്ത് നടന്ന സംഭവത്തില്‍ റൂബി എന്ന യുവതിയെയും സുഹൃത്ത് ഗൗരവിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 38 വയസുള്ള രാഹുലാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഡിസംബര്‍ 15ന് പ്രദേശത്തെ അഴുക്കുചാലില്‍ നിന്ന് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കൈയും തലയും വേര്‍പ്പെട്ട നിലയിലായിരുന്ന ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ചോദ്യം ചെയ്യലിനിടെ റൂബി കൊലപാതകം സമ്മതിച്ചു. ആണ്‍സുഹൃത്ത് ഗൗരവിന്റെ സഹായത്തോടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് യുവതി മൊഴി നല്കി. ഇരുമ്പ് വടികൊണ്ട് രാഹുലിന്റെ തലയ്ക്ക് അടിച്ച് മരണം ഉറപ്പാക്കിയ ശേഷം, മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് ശരീരം കഷ്ണങ്ങളാക്കിയതായും യുവതി പൊലീസിനോട് പറഞ്ഞു. പിന്നീട് ശരീരഭാഗങ്ങള്‍ രാജ്ഘട്ടില്‍ എത്തിച്ച് ഗംഗയില്‍ ഒഴുക്കുകയും ചില ഭാഗങ്ങള്‍ സമീപത്തെ അഴുക്കുചാലില്‍ തള്ളുകയുമായിരുന്നു.
ആണ്‍സുഹൃത്തുമായുള്ള ബന്ധത്തെ തുടര്‍ന്ന് ദമ്പതികള്‍ക്കിടയില്‍ സ്ഥിരം കലഹങ്ങള്‍ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. രാഹുലിനെ കാണാനില്ലെന്ന പരാതി യുവതി തന്നെ മുമ്പ് പൊലീസില്‍ നല്‍കിയിരുന്നെങ്കിലും, മൊഴിയിലെ അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് കുടുംബത്തെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി. അന്വേഷണത്തിനിടെ രാഹുലിന്റെ മൊബൈല്‍ ഫോണ്‍ വീടിന്റെ പരിസരത്ത് വെച്ചാണ് സ്വിച്ച് ഓഫ് ആയതെന്ന് കെണ്ടത്തി. തുടര്‍ന്നാണ് മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയത്. ശരീരം മുറിക്കാന്‍ ഉപയോഗിച്ച ഉപകരണവും ആക്രമണത്തിന് ഉപയോഗിച്ച ഇരുമ്പ് വടിയും പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
main stories
ചര്‍ച്ചില്‍ കയറി ബൈബിളിനെയും കന്യാമറിയത്തെയും മുഹമ്മദ് നബിയെയും അധിഷേപിച്ച് ഹിന്ദുത്വവാദി
കന്യാമറിയം ഗർഭിണിയായത് എങ്ങനെ എന്ന് ചോദിച്ചായിരുന്നു അധിക്ഷേപം.
ബംഗളൂരു: ക്രിസ്ത്യൻ പള്ളിയിൽ കയറി ബൈബിളിനെയും കന്യാമറിയത്തെയും അധിക്ഷേപിച്ച് ഹിന്ദുത്വവാദിയുടെ ആക്രോശം. ബംഗളൂരു സ്വദേശി സത്യനിഷ്ഠ ആര്യയാണ് പ്രാർത്ഥനാഹാളിലേക്ക് അതിക്രമിച്ച് കയറി ജയ്ശ്രീറാം മുഴക്കി പുരോഹിതനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സ്വന്തം എക്സിൽ പോസ്റ്റ് ചെയ്തത്.
യേശുവിനെയും കന്യാമറിയത്തെയും മുഹമ്മദ് നബിയെയും ഇയാൾ അപകീർത്തിപ്പെടുത്തി സംസാരിക്കുന്നുണ്ട്. കന്യാമറിയം ഗർഭിണിയായത് എങ്ങനെ എന്ന് ചോദിച്ചായിരുന്നു അധിക്ഷേപം. ബൈബിൾ ഇന്ത്യയിൽ വേണ്ടെന്നും ഇവിടെ മനുസ്മൃതി മതിയെന്നും ഇയാൾ പറയുന്നുണ്ട്. ടീം റൈസിംഗ് ഫാൾക്കൺ എന്ന ഗ്രൂപ്പ് രൂപീകരിച്ചാണ് ഇയാളുടെ വിദ്വേഷ പ്രചാരണം. ഡിസംബർ 22നാണ് ഈ വീഡിയോകൾ പോസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസ് നടപടി ആവശ്യപ്പെട്ട് നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്.
main stories
‘ഇത് ഹിന്ദു രാഷ്ട്രം’; സാന്താ തൊപ്പി വില്‍പ്പന തടഞ്ഞ് ഒഡിഷയില്‍ ഭീഷണി
ഈ സംഭവത്തില്‍ മതത്തിന്റെ പേരില്‍ തൊഴിലിനും ഉപജീവനത്തിനുമേല് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രമിച്ചതാണ് എന്ന വിമര്‍ശനമാണ് ഉയരുന്നത്.
ഭുവനേശ്വര്‍: ക്രിസ്മസ് ആഘോഷത്തിന് മുന്നോടിയായി ഒഡിഷയില്‍ സാന്താ തൊപ്പികള്‍ വില്‍പ്പന നടത്തിയ വഴിയോര കച്ചവടക്കാര്‍ക്കെതിരെ ഒരു സംഘം ആളുകള്‍ ഭീഷണി മുഴക്കിയ സംഭവം വലിയ വിവാദത്തിന് വഴിവെക്കുന്നു. ‘ ഇത് ഹിന്ദു രാഷ്ട്രമാണ്. ഇവിടെ ക്രിസ്ത്യന്‍ വസ്തുക്കള്‍ അനുവദിക്കില്ല ‘ എന്നായിരുന്നു സംഘത്തിന്റെ ഭീഷണി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വ്യാപക പ്രതിഷേധം ഉയര്‍ന്നത്.
ഭഗവാന് ജഗന്നാഥന്റെ നാട്ടില്‍ സാന്താ തൊപ്പികള്‍ വില്ക്കാന് അനുവദിക്കില്ല എന്ന് വ്യക്തമാക്കിയ സംഘം, കച്ചവടക്കാരെ പൊതുവഴിയില്‍ തടഞ്ഞ് ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലമാണ് തങ്ങള്‍ സാന്താ തൊപ്പികള്‍ വില്‍ക്കുന്നതെന്ന് കച്ചവടക്കാര്‍ വ്യക്തമാക്കിയെങ്കിലും, അതോടെ ഭീഷണി കൂടുതല്‍ ശക്തമാവുകയായിരുന്നു.
‘ നിങ്ങള്‍ ദരിദ്രനാണെങ്കില്‍ ഭഗവാന് ജഗന്നാഥനുമായി ബന്ധപ്പെട്ട വസ്തുക്കള്‍ വില്‍ക്കൂ. ക്രിസ്ത്യന്‍ മതവുമായി ബന്ധപ്പെട്ട ഒന്നും ഇവിടെ അനുവദനീയമല്ല ‘ എന്ന് സംഘത്തിലെ ഒരാള്‍ പറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതോടൊപ്പം, ‘ നിങ്ങള്‍ ഹിന്ദുവായിട്ട് എങ്ങനെ ഇത്തരം വസ്തുക്കള്‍ വില്ക്കാന് കഴിയും? ഇത് അനുവദിക്കില്ല ‘ എന്നും അവര്‍ ഭീഷണി മുഴക്കിയതായി വീഡിയോയില്‍ കാണാം.
ഡിസംബര്‍ മാസമാകുമ്പോള്‍ ക്രിസ്മസ് തൊപ്പികള്‍, അലങ്കാര ലൈറ്റുകള്‍, ക്രിസ്മസ് ട്രീകള്‍ എന്നിവ ഇന്ത്യയിലെ മിക്ക നഗരങ്ങളിലും വില്‍പ്പനയ്ക്കെത്തുന്നത് സാധാരണ കാഴ്ചയാണ്. വിവിധ മതവിഭാഗങ്ങളിലുള്ള ആളുകള്‍ ഉപജീവനത്തിനായി ഇത്തരം ഉത്സവ വസ്തുക്കള്‍ വില്‍ക്കുന്നത് രാജ്യത്തിന്റെ മതസൗഹാര്‍ദ്ദത്തിന്റെ ഭാഗമായാണ് പൊതുവെ കാണപ്പെടുന്നത്.
എന്നാല്‍, ഈ സംഭവത്തില്‍ മതത്തിന്റെ പേരില്‍ തൊഴിലിനും ഉപജീവനത്തിനുമേല് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രമിച്ചതാണ് എന്ന വിമര്‍ശനമാണ് ഉയരുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര് സംഭവത്തെ ശക്തമായി അപലപിക്കുകയും, ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യവും തൊഴില്‍സ്വാതന്ത്ര്യവും ചൂണ്ടിക്കാട്ടുകയും ചെയ്തു.
സംഭവത്തില്‍ ഇതുവരെ ഔദ്യോഗിക നടപടികള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. എന്നാല്‍, ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ മതസൗഹാര്‍ദ്ദവും സാമൂഹിക സഹവര്‍ത്തിത്വവും സംബന്ധിച്ച വലിയ ചര്‍ച്ചകള്‍ക്കാണ് സംഭവം വഴിവെച്ചിരിക്കുന്നത്.
-
kerala1 day agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala2 days agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala2 days agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
kerala1 day agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
india2 days agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india2 days agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
