X

സന്ദേശ് ജിങ്കന്‍ ഇനി ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന താരം

ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും കേരളാ ബ്ലാസ്‌റ്റേഴ്‌സ് മുന്‍ ക്യാപ്റ്റനുമായ സന്ദേശ് ജിങ്കന്‍ ഇന്ന് എടികെ മോഹന്‍ ബഗാനില്‍ കരാര്‍ ഒപ്പുവെക്കും. കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട സെന്റര്‍ ബാക്ക് ജിങ്കനു വേണ്ടിയുള്ള എടികെ മോഹന്‍ ബഗാന്‍ രംഗത്തു വരികയായിരുന്നു. എ ടി കെ മോഹന്‍ ബഗാനില്‍ അഞ്ചു വര്‍ഷത്തെ കരാറിലാണ് ജിങ്കന്‍ ഒപ്പുവെക്കുക.

ഒരു വര്‍ഷം 1.8 കോടിക്ക് മുകളിലാണ് ജിങ്കന്റെ ശമ്പളം എന്നാണ് പ്രാഥമിക വിവരം. ഈസ്റ്റ് ബംഗാളിന്റെയും എഫ്‌സി ഗോവയുടെയും വലിയ ഓഫറുകളെ മറികടന്നാണ് മാഹന്‍ ബഗാന്‍ ജിങ്കനെ സ്വന്തമാക്കുന്നത്.

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനല്ലാതെ വേറൊരു ക്ലബിനായും ഇതുവരെ കളിക്കാത്ത താരമാണ് ജിങ്കന്‍. കഴിഞ്ഞ സീസണ്‍ മുഴുവന്‍ പരിക്ക് കാരണം നഷ്ടപ്പെട്ട ജിങ്കന്‍ ഇപ്പോള്‍ പരിക്ക് മാറി പൂര്‍ണ ആരോഗ്യവാനായി തിരികെയെത്തി.

ആറ് സീസണുകള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി താരം കളിച്ചിട്ടുണ്ട്. കേരള ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാര്‍ അവസാനിപ്പിച്ചതിന് ശേഷം ജിംങ്കാന്‍ എടികെയുമായും മറ്റ് നിരവധി ഇന്ത്യന്‍ ക്ലബ്ബുകളുമായും ചര്‍ച്ച നടത്തിയിരുന്നു.

ഐഎസ്എല്‍ ആരംഭിച്ച 2014 മുതല്‍ ജിങ്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമായിരുന്നു, കഴിഞ്ഞ നാല് സീസണുകളിലും ക്ലബ്ബിന്റെ ക്യാപ്റ്റനായിരുന്നു. ബ്ലാസ്റ്റേഴ്‌സിനായി ജിങ്കാന്‍ 78 മത്സരങ്ങള്‍ കളിച്ചു. ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാറില്‍ അദ്ദേഹത്തിന് ഇനിയും രണ്ട് വര്‍ഷം ബാക്കിയുണ്ടെങ്കിലും വിദേശത്ത് കളിക്കാന്‍ ആഗ്രഹിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ക്ലബ് വിട്ടത്.

 

web desk 1: