ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മാതാവ് കല്‍പകം യെച്ചൂരി അന്തരിച്ചു. ഗുരുഗ്രാമിലെ ആശുപത്രിയില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. 89 വയസായിരുന്നു. കല്‍പകത്തിന്റെ ആഗ്രഹമനുസരിച്ച് മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി എയിംസിനു കൈമാറി.

ചെന്നൈ സ്റ്റെല്ല മേരീസ് കോളേജില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രതന്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

ഭര്‍ത്താവ്: പരേതനായ സര്‍വേശ്വര സോമയാജലു യെച്ചൂരി. മക്കള്‍: സീതാറാം യെച്ചൂരി, ബീമാ ശങ്കര്‍.