News
നെയ്യാറ്റിന്‍കരയിലെ നീന്തല്‍ പരിശീലന കുളത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
കാരക്കോണത്ത് ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം ഉണ്ടായത്.
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ നീന്തല്‍ കുളത്തില്‍ മുങ്ങി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കാരക്കോണത്ത് ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം ഉണ്ടായത്.
മലയിന്‍കാവ് സ്വദേശി ഷാജിയുടെ മകന് നിയാസാണ് മരണപ്പെട്ടത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ നിയാസ്, ഇന്ന് രാവിലെ അനുജനും സുഹൃത്തിനുമൊപ്പം നീന്താനായി കുളത്തിലേക്ക് പോയതായിരുന്നു.
കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള നീന്തല്‍ പരിശീലന കുളത്തിലാണ് അപകടം നടന്നത്. മൂന്ന് മാസം മുന്‍പാണ് ഈ കുളം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ കുളത്തില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
News
മുസ്ലിം ലീഗ് ഫലസ്തീന് ഐക്യദാര്‍ഢ്യം; സാദിഖലി തങ്ങളെ നന്ദി അറിയിച്ച് ഫലസ്തീന് പ്രസിഡന്റ്
ഫലസ്തീന് ജനതക്ക് വര്‍ഷങ്ങളായി നല്കുന്ന നിരുപധിക പിന്തുണക്ക് നന്ദി അറിയിക്കുന്നതിനായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി സംസാരിക്കാന്‍ പ്രത്യേക പ്രതിനിധിയെ ചുമതലപ്പെടുത്തി ഫലസ്തീന് പ്രസിഡന്റ്.
ന്യൂഡല്‍ഹി: ഫലസ്തീന് ജനതക്ക് വര്‍ഷങ്ങളായി നല്കുന്ന നിരുപധിക പിന്തുണക്ക് നന്ദി അറിയിക്കുന്നതിനായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി സംസാരിക്കാന്‍ പ്രത്യേക പ്രതിനിധിയെ ചുമതലപ്പെടുത്തി ഫലസ്തീന് പ്രസിഡന്റ്. ഫലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ മത രാഷ്ട്രീയ കാര്യ ഉപദേഷ്ടാവും ചീഫ് ജസ്റ്റിസുമായ ഡോ. മഹമുദ് അല്‍ ഹബാഷാണ് നന്ദി അറിയിച്ചുകൊണ്ട് സയ്യിദ് സാദിഖലി തങ്ങളുമായി ദീര്‍ഘനേരം സംസാരിച്ചത്.
യുദ്ധത്തിന്റെ രൂക്ഷമായ പ്രതിസന്ധികള്‍ അവസാനമില്ലാതെ തുടരുമ്പോള്‍ മനുഷ്യ മനസാക്ഷിയെ ഫലസ്തീന് ജനതയോട് ചേര്‍ത്ത് നിര്‍ത്താന്‍ കാണിക്കുന്ന പരിശ്രമങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും എല്ലാ കാലത്തും തന്റെ രാജ്യത്തോട് ഐക്യദാര്‍ഢ്യപ്പെടുന്ന മുസ്ലിം ലീഗിന്റെ അധ്യ ക്ഷനോടുള്ള കടപ്പാട് അറിയിക്കുന്നതായും തങ്ങളുമായി ഫോണില്‍ സംസാരിക്കവൈ ഫലസ്തീന് പ്രസിഡന്റിന്റെ പ്രതിനിധി പറഞ്ഞു.
ഡല്‍ഹിയിലെ ഫലസ്തീന് എംബസിയില്‍ മുസ്ലിം ലീഗ് അധ്യക്ഷന്‍ നല്കിയ സ്വീകരണത്തിലാണ് ഫലസ്തീന് പ്രസിഡണ്ടിന്റെ പ്രത്യേക പ്രതിനിധി തങ്ങളുമായി സംസാരിച്ചത്. ഇ.അഹമ്മദ് സാഹിബും ഫലസ്തീന് വിമോചന നേതാവ് യാസര്‍ അറാഫത്തും തമ്മില്‍ നിലനിന്നിരുന്ന ആത്മബന്ധത്തിന്റെ തുടര്‍ച്ചയാണ് ഇന്നും മുസ്ലിം ലീഗ് പ്രസ്ഥാനവുമായി നിലനില്‍ക്കുന്നതെന്ന് കൂടിക്കാഴ്ച്ചയില്‍ ഫലസ്തീന് അംബാസിഡര്‍ അബ്ദുള്ള എം.അബു ഷാവേസ് പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിമാരായ അഡ്വ.ഹാരിസ് ബീരാന് എം.പി, ഖുറം അനീസ് ഉമര്‍, സി. കെ സുബൈര്‍, പി.കെ ബഷീര്‍ എംഎല്‍എ, മുസ്ലിം ലീഗ് ദേശീയ അസി. സെക്രട്ടറി ആസിഫ് അന്‍സാരി, ഡല്‍ഹി കെ.എം.സി.സി ഭാരവാഹികളായ കെ.കെ മുഹമ്മദ് ഹലീം, അഡ്വ. മര്‍സൂഖ് ബാഫഖി, അഡ്വ.അബ്ദുള്ള നസീഹ്, അഡ്വ. അഫ്സല് യൂസഫ്, മുത്തു കൊഴിച്ചെന, അതീബ് ഖാന് എന്നിവരും സന്നിഹിതരായി.
News
ഉംറ തീര്‍ത്ഥാടനത്തിനിടെ മലയാളി വനിത മക്കയില്‍ മരിച്ചു
ഉംറ കര്‍മങ്ങളും മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
റിയാദ്: ഉംറ തീര്‍ത്ഥാടനത്തിനായി വിശുദ്ധ നാട്ടിലെത്തിയ മലയാളി വനിത മക്കയില്‍ മരിച്ചു. മലപ്പുറം നിലമ്പൂര്‍ മൂത്തേടം വടക്കേ കൈ സ്വദേശിനി ആമിന പാലക്കപ്പറമ്പില്‍ (66) ആണ് വ്യാഴാഴ്ച രാത്രി താമസസ്ഥലത്ത് വച്ച് അന്തരിച്ചത്. അല്‍ അമീന് ഉംറ ഗ്രൂപ്പിന് കീഴില്‍ പത്ത് ദിവസത്തെ ഉംറ തീര്‍ത്ഥാടനത്തിനായാണ് ആമിന സൗദിയിലെത്തിയത്.
ഉംറ കര്‍മങ്ങളും മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം നിലവില്‍ മക്കയിലെ അല്‍ നൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മക്കയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഖബറടക്കവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഐ.സി.എഫ് മക്ക ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. അന്‍സാര്‍, ഹസീന, അഫ്സല് എന്നിവരാണ് മക്കള്‍
News
ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാര് തിരിച്ചെത്തി; ഭൂരിഭാഗവും വിദ്യാര്‍ത്ഥികള്‍
നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇറാനിലെ ഇന്ത്യന്‍ പൗരന്മാര് രാജ്യം വിടണമെന്ന് ഇന്ത്യന്‍ എംബസി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായി തുടരുന്ന ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാര് ഇന്ത്യയിലേക്ക് മടങ്ങിയെത്തി. രണ്ട് വിമാനങ്ങളിലായാണ് ഇവര്‍ ഡല്‍ഹിയില്‍ എത്തിയത്. സര്‍ക്കാര്‍ ഇടപെടലില്ലാതെ, സ്വന്തം നിലയില്‍ തന്നെയാണ് പൗരന്മാര് തിരിച്ചെത്തിയത്. മടങ്ങിയെത്തിയവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണെന്ന് വിവരം.
പതിവ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ള വിമാന സര്‍വീസുകളാണ് ഇന്ത്യന്‍ പൗരന്മാര് ഉപയോഗിച്ചത്. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇറാനിലെ ഇന്ത്യന്‍ പൗരന്മാര് രാജ്യം വിടണമെന്ന് ഇന്ത്യന്‍ എംബസി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇറാനിലേക്കുള്ള യാത്രകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒഴിവാക്കണമെന്നും എംബസി അറിയിച്ചു.
സംഘര്‍ഷം നടക്കുന്ന മേഖലകള്‍ ഒഴിവാക്കി യാത്ര ചെയ്യണം, പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം, ഇന്ത്യന്‍ എംബസിയുമായി സ്ഥിരമായി ബന്ധം പുലര്‍ത്തണം, പ്രാദേശിക മാധ്യമങ്ങള്‍ വഴി സാഹചര്യങ്ങള്‍ നിരീക്ഷിക്കണം എന്നീ നിര്‍ദേശങ്ങളും എംബസി നല്‍കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയും കുത്തനെ ഉയര്‍ന്ന വിലക്കയറ്റവും നേരിടുന്ന പശ്ചാത്തലത്തില്‍ ഡിസംബര്‍ 28നാണ് ഇറാനില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്.
തുടക്കത്തില്‍ സാമ്പത്തിക വിഷയങ്ങളിലൊതുങ്ങിയ പ്രക്ഷോഭം പിന്നീട് ഭരണകൂടവിരുദ്ധ സമരമായി മാറുകയായിരുന്നു. പതിറ്റാണ്ടുകള്‍ക്കുശേഷം ഇറാന് കണ്ട ഏറ്റവും വലിയ ആഭ്യന്തര കലാപമായി ഇത് മാറിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഇതിനകം മൂവായിരത്തോളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വധശിക്ഷകള്‍ നടപ്പാക്കിയാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ് നേരത്തെ ഇറാനെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനിലെ സ്ഥിതിഗതികള്‍ അന്താരാഷ്ട്ര സമൂഹം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
-
kerala2 days agoവീണയിൽ എ ഗ്രേഡ് നേടി അരുന്ധതി എസ്
-
kerala2 days agoഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടി വൈശാഖി അശോക്
-
kerala2 days agoശബരിമല സ്വർണക്കൊള്ള: രണ്ടാം കേസിലും തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി
-
Video Stories14 hours agoനാഗ്പൂർ കോർപറേഷനിൽ മുസ്ലിം ലീഗിന് നാല് സീറ്റ്
-
india2 days agoഅറബിക്കടലിൽ പാകിസ്താൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തു; ഒമ്പത് പേർ കസ്റ്റഡിയിൽ
-
News17 hours agoകാനഡ–ചൈന വ്യാപാര ബന്ധങ്ങള്‍ക്ക് പുതുജീവന്‍; താരിഫുകള്‍ കുറച്ചു
-
kerala16 hours agoവൈദികനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍
-
kerala2 days agoഎറണാകുളം തെരുവുനായ ആക്രമണം; എട്ട് പേർക്ക് കടിയേറ്റു
