Connect with us

india

കേന്ദ്ര കമ്മിറ്റി തീരുമാനം തള്ളി സിപിഎം ബംഗാള്‍ ഘടകം

ഇന്ത്യയില്‍ പ്രാദേശിക സഖ്യങ്ങളാണ് പ്രായോഗികം. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യവും പാര്‍ട്ടികളുടെ സ്വാധീനവും വ്യത്യസ്തമാണെന്നും പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

Published

on

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനത്തിനെതിരെ ബംഗാള്‍ ഘടകം. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം പൂര്‍ണമായും തള്ളുന്നതിനോട് ബംഗാളിലെ നേതാക്കള്‍ എതിര്‍പ്പു രേഖപ്പെടുത്തി. കേന്ദ്രകമ്മറ്റി യോഗത്തില്‍ അവര്‍ ഇക്കാര്യം ഉന്നയിച്ചു. എതിര്‍പ്പ് രാഷ്ട്രീയ പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ബംഗാള്‍ നേതാക്കളുടെ ആവശ്യം. അതേസമയം രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന് കേന്ദ്ര കമ്മിറ്റിയില്‍ അംഗീകാരം നല്‍കി. താഴേത്തട്ടിലെ ചര്‍ച്ചയ്ക്ക് ശേഷം രാഷ്ട്രീയ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കും. കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യമുണ്ടാക്കേണ്ട ആവശ്യമില്ലെന്നു നേരത്തെ പൊളിറ്റ് ബ്യൂറോയും തീരുമാനിച്ചിരുന്നു. യു.പിയില്‍ എസ്.പിയെ പിന്തുണയ്ക്കും. ഇന്ത്യയില്‍ പ്രാദേശിക സഖ്യങ്ങളാണ് പ്രായോഗികം. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യവും പാര്‍ട്ടികളുടെ സ്വാധീനവും വ്യത്യസ്തമാണെന്നും പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബി.ജെ.പിയെ തോൽപ്പിച്ച് ഇന്ത്യ സഖ്യം രാജ്യത്തെ രക്ഷിക്കും -സ്റ്റാലിൻ

ജനങ്ങളുടെ പ്രതീക്ഷക്കൊത്തുള്ള വിജയം ഇന്ത്യസഖ്യത്തിന് ഉണ്ടാവുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

Published

on

പത്ത് വര്‍ഷമായി അധികാരത്തിലുള്ള ഫാഷിസ്റ്റ് സര്‍ക്കാറിനെ തോല്‍പ്പിച്ച് ഇന്ത്യസഖ്യം രാജ്യത്തെ രക്ഷിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിന്‍. ജനങ്ങളുടെ പ്രതീക്ഷക്കൊത്തുള്ള വിജയം ഇന്ത്യസഖ്യത്തിന് ഉണ്ടാവുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

ബി.ജെ.പിക്കെതിരെയുള്ള ജനാധിപത്യ ശക്തികളുടെ കൂട്ടായ്മയാണ് ഇന്ത്യസഖ്യം. ഇതുവരെ ബി.ജെ.പിയെ എതിര്‍ക്കാന്‍ ആരുമുണ്ടാവില്ലെന്നാണ് അവര്‍ വിചാരിച്ചിരുന്നത്. എന്നാല്‍, ഇന്ത്യസഖ്യം ജനങ്ങള്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കിയെന്നും സ്റ്റാലിന്‍ പറഞ്ഞു.

വിശ്രമമില്ലാതെ പ്രചാരണം വഴി ബി.ജെ.പിയുടെ നുണക്കോട്ട പൊളിക്കാന്‍ ഇന്ത്യസഖ്യത്തിലെ നേതാക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നമ്മുടെ വിജയത്തിന് ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കിയുള്ളത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നത് വരെ മുഴുവന്‍ പ്രവര്‍ത്തകരും ജാഗ്രതയോടെയിരിക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

ജൂണ്‍ നാല് പുതിയ ഉദയത്തിന് തുടക്കമാകും. ഇന്ത്യസഖ്യം നേതാക്കളുടെ യോഗത്തില്‍ ഡി.എം.കെയെ പ്രതിനിധീകരിച്ച് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി.ആര്‍ ബാലു പങ്കെടുക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. നേരത്തെ ഇന്ത്യസഖ്യം വിജയിക്കുമെന്ന പ്രതീക്ഷയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.

ഇന്ന് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. ഇതുവരെയുള്ള ട്രെന്‍ഡ് വ്യക്തമാണ്. ഇന്ത്യാമുന്നണി രാജ്യത്ത് സര്‍ക്കാര്‍ രുപീകരിക്കാന്‍ പോവുകയാണ്. കടുത്ത ചൂടിനേയും അവഗണിച്ച് ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കാന്‍ നിങ്ങള്‍ വോട്ട് ചെയ്യാന്‍ വരുന്നത് അഭിമാനകരമായ കാര്യമാണെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.

ഇന്നും നിങ്ങള്‍ ഒരുമിച്ചെത്തി വോട്ട് ചെയ്യണം. ധാര്‍ഷ്ട്യത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റേയും പ്രതീകമായി മാറിയ ഈ സര്‍ക്കാരിന് അവസാന പ്രഹരം നല്‍കണമെന്നും രാഹുല്‍ ഗാന്ധി ജനങ്ങളോട് അഭ്യര്‍ഥിച്ചു. ജൂണ്‍ നാലിന് രാജ്യത്ത് പുതിയ സൂര്യന്‍ ഉദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading

india

ഏഴ് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്താനുള്ള തീരുമാനം ബി.ജെ.പിയെ തിരിച്ചടിച്ചു; റിപ്പോര്‍ട്ട്

ആദ്യഘട്ടങ്ങളില്‍ ബി.ജെ.പി തങ്ങളുടെ വോട്ടുവിഹിതം നിലനിര്‍ത്തിയിരുന്നെങ്കിലും തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ എന്‍.ഡി.എ സഖ്യകക്ഷികള്‍ പിന്തള്ളപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പ് 7 ഘട്ടങ്ങളിലായി നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പ്രതിപക്ഷത്തിന് അനുകൂലമായെന്ന് റിപ്പോര്‍ട്ട്. ആദ്യഘട്ടങ്ങളില്‍ ബി.ജെ.പി തങ്ങളുടെ വോട്ടുവിഹിതം നിലനിര്‍ത്തിയിരുന്നെങ്കിലും തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ എന്‍.ഡി.എ സഖ്യകക്ഷികള്‍ പിന്തള്ളപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

77 ദിവസങ്ങള്‍ക്കിടയില്‍ ഏഴ് ഘട്ടങ്ങളായി വോട്ടെടുപ്പ് നടത്താനുള്ള തീരുമാനം തങ്ങള്‍ക്ക് അനുകൂലമാണെന്ന് ബി.ജെ.പി വിശ്വസിച്ചിരിക്കെയാണ് റിപ്പോര്‍ട്ടിനെ സാധുകരിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. 2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ 37 ശതമാനം വോട്ടുവിഹിതം ആദ്യവാരത്തില്‍ തന്നെ പാര്‍ട്ടി മറികടക്കുമെന്ന് ലോക്നീതി-സി.എസ്.ഡി.എസ് കോ-ഡയറക്ടര്‍ സഞ്ജയ് കുമാര്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു.

എന്നാല്‍ ആദ്യഘട്ടത്തിന് ശേഷം ബി.ജെ.പിയുടെ വോട്ടുവിഹിതത്തില്‍ 5 മുതല്‍ ആറ് ശതമാനം വരെ വ്യത്യാസമുണ്ടായെന്ന് റിപ്പോര്‍ട്ട് പറയുന്നു. തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ 2014ലെ വോട്ട് വിഹിതമായ 31 ശതമാനത്തിലേക്ക് ബി.ജെ.പി തള്ളപ്പെട്ടിരിക്കാമെന്നും ലോക്നീതി വിലയിരുത്തുന്നു.

എന്‍.ഡി.എ 400 സീറ്റും ബി.ജെ.പി 370ല്‍ അധികം സീറ്റുകളും നേടുമെന്ന പാര്‍ട്ടിയുടെ പ്രചരണം വോട്ടര്‍മാരുടെ ഉള്ളില്‍ ഭയം വളര്‍ത്തിയെന്നും സഞ്ജയ് കുമാര്‍ ചൂണ്ടിക്കാട്ടി. ഭൂരിപക്ഷം നേടിയാല്‍ മോദിയ്ക്ക് അനായാസമായി ഭണഘടനയെ അട്ടിമറിക്കാന്‍ കഴിയുമെന്ന ചിന്ത വോട്ടര്‍മാരില്‍ ഉണ്ടായെന്നും സഞ്ജയ് കുമാര്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ ബി.ജെപിക്ക് പ്രതികൂലമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള കോണ്‍ഗ്രസിന്റെയും ഇന്ത്യാ സഖ്യത്തിന്റെയും പ്രചരണം ഗ്രാമങ്ങളിലും ഉള്‍പ്രദേശങ്ങളിലുമുള്ള വോട്ടര്‍മാരെ വലിയ രീതിയില്‍ സ്വാധീനിക്കുകയുമുണ്ടായി. രാജ്യത്തിന്റെ തെക്കുകിഴക്കന്‍ മണ്ഡലങ്ങളില്‍ നിന്ന് ബി.ജെ.പിക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ വടക്കുപടിഞ്ഞാറന്‍ മണ്ഡലങ്ങളില്‍ ബി.ജെ.പിയുടെ വോട്ടുവിഹിതം കുറഞ്ഞേക്കാമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

ദി ഹിന്ദു അടക്കമുള്ള മാധ്യമ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയാണ് ലോക്നീതി പോസ്റ്റ് പോള്‍ സര്‍വേ നടത്തുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങളെക്കാള്‍ വിശ്വസനീയമാണ് പോസ്റ്റ് പോള്‍ സര്‍വേ എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

Continue Reading

india

പൂനെ പോർഷെ അപകടം; രക്ത സാമ്പിളുകൾ മാറ്റി, പതിനേഴുകാരൻ്റെ അമ്മ അറസ്റ്റിൽ

അപകടം നടക്കുന്ന സമയത്ത് മകന്‍ മദ്യപിച്ചില്ലെന്ന് വരുത്തി തീര്‍ക്കുന്നതിനായി അമ്മ രക്ത സാമ്പിളുകള്‍ മാറ്റിയെന്ന് പൊലീസ് കണ്ടെത്തി.

Published

on

ബൈക്ക് യാത്രികരായ 2 പേരെ പോര്‍ഷെ കാര്‍ ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൗമാരക്കാരന്റെ അമ്മയെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടം നടക്കുന്ന സമയത്ത് മകന്‍ മദ്യപിച്ചില്ലെന്ന് വരുത്തി തീര്‍ക്കുന്നതിനായി അമ്മ രക്ത സാമ്പിളുകള്‍ മാറ്റിയെന്ന് പൊലീസ് കണ്ടെത്തി.

കേസില്‍ നടത്തിയ അന്വേഷണത്തില്‍ മകന്റെ രക്തസാമ്പിളുകള്‍ നീക്കം ചെയ്ത് പകരം അമ്മയുടെ രക്ത സാമ്പിളുകള്‍ സമര്‍പ്പിച്ചതായി പൂനെ പൊലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു.

മെയ് 19 ന് പൂനെയിലെ കല്യാണി നഗറില്‍ മദ്യപിച്ചെത്തിയ പതിനേഴുകാരൻ ഓടിച്ച പോര്‍ഷെ കാര്‍ ഇരുചക്രവാഹനത്തില്‍ ഇടിച്ച് രണ്ട് എഞ്ചിനീയർമാർ കൊല്ലപ്പെട്ടിരുന്നു. കുറ്റകൃത്യം മറച്ചുവെക്കുന്നതിനായി കുടുംബം നടത്തിയ ശ്രമങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി.
സംഭവത്തെ തുടര്‍ന്ന് 17കാരന്റെ വീട്ടിലെ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കുറ്റം ഏറ്റെടുക്കാന്‍ ഭീഷണിപ്പെടുത്തിയതിന് അച്ഛനേയും മുത്തച്ഛനേയും പൊലീസ് അറസ്റ്റ് ചെയ്തു. സർക്കാർ നടത്തുന്ന സസൂൺ ഹോസ്പിറ്റലിൽ 17 കാരൻ്റെ മെഡിക്കൽ പരിശോധനയിലും ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ട്.

Continue Reading

Trending