Connect with us

kerala

തീവ്ര നിലപാടുള്ളവരോടാണ് മുസ്‌ലിം ലീഗ് പൊരുതുന്നത്, അവർ വേണമെന്ന് മതേതര മനസുള്ളവരെല്ലാം ചിന്തിക്കുന്നു: വി.ഡി സതീശന്‍

Published

on

കാസർകോട്: യുഡിഎഫിന്റെ പുതുയു​ഗ യാത്ര സംസ്ഥാനത്തെ ദുർഭരണത്തിന് അന്ത്യം കുറിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതൊരു പുതുയുഗത്തിന്റെ ആരംഭമാണ്. വരാനിരിക്കുന്ന തലമുറകൾക്ക് പ്രതീക്ഷ നൽകുകയും കേരളത്തെ അടിസ്ഥാനപരമായി മാറ്റിയെടുക്കാൻ കഴിയുന്ന നിരവധി പദ്ധതികൾ വിശദീകരിക്കുകയും ചെയ്യുന്ന യാത്രയാണിത്. രാഷ്ട്രീകാര്യങ്ങളേക്കാൾ കൂടുതൽ ഭാവികേരളത്തെ കുറിച്ചുള്ള പദ്ധതികൾ ജനങ്ങൾക്ക് മുന്നിൽവെക്കുമെന്നും സതീശൻ പറ‍ഞ്ഞു.

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പദ്ധതി യുഡിഎഫിന്റെ കൈയിലുണ്ട്. ജിഎസ്ടിയിലൂടെ ഏറ്റവും കൂടുതൽ ഗുണം കിട്ടേണ്ട സംസ്ഥാനം കേരളമായിരുന്നു. എന്നാൽ നികുതിഘടന പുനഃസംഘടിപ്പിച്ചില്ല. ഭൂരിഭാഗം സംസ്ഥാനങ്ങളും അത് ചെയ്തിരുന്നു. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കണം. സമ്പദ്ഘടനയെ ഉത്തേജിപ്പിച്ച് ഖജനാവ് നിറയ്ക്കുകയെന്നതാണ് യുഡിഎഫിന്റെ പ്രധാന പദ്ധതി.

കേരളം കണ്ട ഏറ്റവും ദുർബലമായ സർക്കാരാണിത്. കേരളത്തെ അപകടകരമായ നിലയിലേക്കെത്തിച്ച മോശം സർക്കാർ. ഒന്നാം പിണറായി സർക്കാരിനേക്കാൾ മോശമാണ് രണ്ടാം പിണറായി സർക്കാർ. ആദ്യ പിണറായി സർക്കാർ എന്തൊക്കെയോ ചെയ്യാൻ ശ്രമിക്കുകയെങ്കിലും ചെയ്തു. എന്നാൽ ഇത്തവണത്തെ സർക്കാർ ആരോഗ്യമേഖലയെയാകെ വെന്റിലേറ്ററിലാക്കി. വിദ്യാഭ്യാസ മേഖലയാകെ പ്രതിസന്ധിയിലാണ്. കാലഹരണപ്പെട്ട കോഴ്‌സുകളാണ് നൽകുന്നത്. കാർഷികമേഖല തകർന്നുകിടക്കുകയാണ്. ജനങ്ങൾ പ്രതിസന്ധിയിലാകുമ്പോൾ സർക്കാരിന്റെ സാന്നിധ്യമില്ല. സർക്കാരില്ലായ്മയാണ് ഈ സർക്കാരിന്റെ മുഖമുദ്ര. അത് യുഡിഎഫ് മാറ്റിയെടുക്കും.

സിപിഎം തെറ്റുതിരുത്തലിൽ അല്ല, കൂടുതൽ തെറ്റുകളിലേക്കാണ് പോകുന്നത്. ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളെ ജാമ്യത്തിലിറക്കാൻ പെടുന്ന പാട് കാണുന്നില്ലേ. അയ്യപ്പന്റെ സ്വർണം കട്ടവർക്കെതിരെ നടപടിയെടുത്തില്ല. ഒരു പാവപ്പെട്ട രക്തസാക്ഷിയുടെ ഫണ്ട് തട്ടിയെടുത്തെന്ന് വെളിപ്പെടുത്തിയ ആൾക്കെതിരെ നടപടിയെടുത്തു. കൂടുതൽ അഹങ്കാരത്തിലേക്കും തെറ്റിലേക്കും വഴുതിവീഴുകയാണ് അവർ. അവർ ഇടതുപക്ഷമല്ല, ഞങ്ങളാണ് ഇടതുപക്ഷം. നെഹ്‌റുവിയൻ ഇടതുപക്ഷം. അവർ തീവ്ര വലതുപക്ഷമാണ്. സംഘ്പരിവാർ ചെയ്യുന്നത് പോലെയാണ് അവർ ചെയ്യുന്നത്. അത് കേരളത്തിന് മനസിലായി. അതിനാൽ കമ്യൂണിസ്റ്റ് അനുഭാവികൾ ഉൾപ്പെടെ ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്യും.

പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയൻ ന്യൂനപക്ഷ പ്രീണനമാണ്. അത് കഴിഞ്ഞപ്പോൾ ഭൂരിക്ഷ പ്രണനമായി. ഡൽഹിയിൽ മുഖ്യമന്ത്രി മലപ്പുറത്തിനെതിരെ അഭിമുഖം കൊടുത്തു. സജി ചെറിയാനും എ.കെ ബാലനും മറ്റ് സിപിഎം നേതാക്കളും പറഞ്ഞത് നമ്മൾ കേട്ടു. തീവ്ര നിലപാടുള്ളവരോടാണ് ലീഗ് പൊരുതുന്നത്. അവർ വേണമെന്ന് മതേതര മനസുള്ളവരെല്ലാം ചിന്തിക്കുന്നു.

kerala

‘സര്‍ക്കാര്‍ ആര്‍ആര്‍ടിഎസുമായി വരുന്നത് ഞാന്‍ മുന്നോട്ടുവച്ച അതിവേഗ പാതയെ അട്ടിമറിക്കാന്‍’; സര്‍ക്കാരിനെതിരെ വീണ്ടും ഇ. ശ്രീധരന്‍

Published

on

മലപ്പുറം: അതിവേഗ പാതയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വീണ്ടും ഇ. ശ്രീധരന്‍. താന്‍ മുന്നോട്ടു വെച്ച അതിവേഗ പാതയെ അട്ടിമറിക്കാനാണ് സര്‍ക്കാരിന്റെ ആര്‍ആര്‍ടിഎസ് എന്ന് ഇ. ശ്രീധരന്‍. ആര്‍ആര്‍ടിഎസിനെ അതിവേഗ റെയില്‍പാത എന്ന് വിളിക്കുന്നത് ശുദ്ധ വിവരക്കേടാണെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.

ആര്‍ആര്‍ടിഎസ് അംഗീകരിക്കപ്പെട്ട റെയില്‍വേ സംവിധാനം അല്ല. ആര്‍ആര്‍ടിഎസ് റെയില്‍വേ ആക്ട് പ്രകാരം നടപ്പാക്കാന്‍ കഴിയില്ലെന്നും അത് നടപ്പാക്കാനാവുക മെട്രോ ആക്ട് പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ആര്‍ടിഎസ് റെയില്‍വേയുടെ കീഴില്‍ അല്ല കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ കീഴിലാണ് വരികയെന്നും ശ്രീധരന്‍ പറഞ്ഞു.

Continue Reading

kerala

മലപ്പുറത്ത് സ്ത്രീക്ക് നേരെ പുലിയുടെ ആക്രമണം

Published

on

മലപ്പുറം: മലപ്പുറത്ത് സ്ത്രീക്ക് നേരെ പുലിയുടെ ആക്രമണം. പൂക്കോട്ടുംപാടം ഉപ്പുവള്ളിയിലാണ് സംഭവം. മാമ്പറ്റ വഴിമൂച്ചിക്കൽ നഗറിലെ ജാനകിയെയാണ് പുലി ആക്രമിച്ചത്. കുളത്തിൽ തുണി അലക്കാൻ പോയ സമയത്തായിരുന്നു സംഭവം. ജാനകിയുടെ മുഖത്തിനും തലയ്ക്കുമാണ് പരിക്കേറ്റത്. നിലവിൽ ജാനകിയെ നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Continue Reading

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണം അട്ടിമറിക്കുന്നു; രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല

കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് വന്‍ സ്രാവുകളെ രക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

Published

on

കണ്ണൂര്‍: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സംസ്ഥാന സര്‍ക്കാരിനെയും എസ്‌ഐടിയെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം ബോധപൂര്‍വം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും, കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് വന്‍ സ്രാവുകളെ രക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

എസ്.ഐ.ടി രൂപീകരിച്ച് നാല് മാസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തത് പ്രതികള്‍ക്ക് ‘സ്റ്റാറ്റിയൂട്ടറി ജാമ്യം’ ലഭിക്കാന്‍ അവസരമായി. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ളവര്‍ ജയില്‍ മോചിതരായത് അന്വേഷണ സംഘത്തിന്റെ വീഴ്ചയാണെന്നും ചെന്നിത്തല പറഞ്ഞു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ശേഷവും കാണാതായ സ്വര്‍ണ്ണം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ട് ലഭിക്കാത്തതാണ് കാലതാമസത്തിന് കാരണമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ എ. പത്മകുമാര്‍, എന്‍. വാസു തുടങ്ങിയവര്‍ക്ക് ഭരണകക്ഷിയിലുള്ള സ്വാധീനമാണ് പ്രോസിക്യൂഷന്‍ അനുമതി വൈകിപ്പിക്കാന്‍ കാരണമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Continue Reading

Trending