News

രാജസ്ഥാനില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് രണ്ട് മരണം; നിരവധി പേര്‍ കുടുങ്ങി

By vismaya

February 08, 2026

രാജസ്ഥാന്‍: രാജസ്ഥാനിലെ കോട്ട നഗരത്തില്‍ ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് അപകടം. റസ്റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൂര്‍ണമായും ഇടിഞ്ഞുവീഴുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

കെട്ടിടം തകര്‍ന്നുവീണ സമയത്ത് റസ്റ്റോറന്റില്‍ നിരവധി ഉപഭോക്താക്കളും ജീവനക്കാരും ഉണ്ടായിരുന്നതായി പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു. അപകടവിവരം ലഭിച്ച ഉടന്‍ പൊലീസ് സംഘങ്ങളും രക്ഷാപ്രവര്‍ത്തക സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇതുവരെ അഞ്ച് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. നിരവധി പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

”വലിയ അപകടമാണ് സംഭവിച്ചത്. ഇതുവരെ രണ്ട് മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കെട്ടിടം തകര്‍ന്നതിന്റെ കാരണം അന്വേഷിച്ചുവരികയാണ്,” മന്ത്രി മദന്‍ ദിലാവര്‍ പറഞ്ഞു.

കെട്ടിടം തകര്‍ന്നതിന്റെ കാരണം നിലവില്‍ വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായ ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിന്റെ പഴക്കം, സുരക്ഷാ മാനദണ്ഡങ്ങള്‍, ആവശ്യമായ ഫിറ്റ്‌നസ് രേഖകള്‍ ഉണ്ടായിരുന്നോയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. രാജസ്ഥാനില്‍ റസ്റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്ന മൂന്ന് നില കെട്ടിടം തകര്‍ന്നു; രണ്ട് മരണം, നിരവധി പേര്‍ കുടുങ്ങി

രാജസ്ഥാനിലെ കോട്ട നഗരത്തില്‍ ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് ഗുരുതരമായ അപകടം. റസ്റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൂര്‍ണമായും ഇടിഞ്ഞുവീഴുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

കെട്ടിടം തകര്‍ന്നുവീണ സമയത്ത് റസ്റ്റോറന്റില്‍ നിരവധി ഉപഭോക്താക്കളും ജീവനക്കാരും ഉണ്ടായിരുന്നതായി പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു. അപകടവിവരം ലഭിച്ച ഉടന്‍ പൊലീസ് സംഘങ്ങളും രക്ഷാപ്രവര്‍ത്തക സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇതുവരെ അഞ്ച് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. നിരവധി പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

”വലിയ അപകടമാണ് സംഭവിച്ചത്. ഇതുവരെ രണ്ട് മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കെട്ടിടം തകര്‍ന്നതിന്റെ കാരണം അന്വേഷിച്ചുവരികയാണ്,” മന്ത്രി മദന്‍ ദിലാവര്‍ പറഞ്ഞു.

കെട്ടിടം തകര്‍ന്നതിന്റെ കാരണം നിലവില്‍ വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായ ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിന്റെ പഴക്കം, സുരക്ഷാ മാനദണ്ഡങ്ങള്‍, ആവശ്യമായ ഫിറ്റ്‌നസ് രേഖകള്‍ ഉണ്ടായിരുന്നോയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.