ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തീവണ്ടിയില്‍വെച്ച് മുസ്‌ലിം യുവതിയെ ബലാത്സംഗം ചെയ്ത പോലീസുകാരന് പോലീസ് സ്‌റ്റേഷനില്‍ വി.ഐ.പി പരിഗണന. യുവതിയെ ബലാത്സംഗം ചെയ്തത് ഗവണ്‍മെന്റ് റെയില്‍വേ പോലീസ് കോണ്‍സ്റ്റബിളായ കമാല്‍ ശുക്ല(24)ആണ്. ഇയാള്‍ക്ക് സ്‌റ്റേഷനില്‍ വി.ഐ.പി പരിഗണന നല്‍കുന്ന ദൃശ്യങ്ങള്‍ ഒരു മാധ്യമ പ്രവര്‍ത്തകനാണ് പുറത്തുവിട്ടത്.

ജനതാകാ റിപ്പോര്‍ട്ടറിന്റെ എഡിറ്റര്‍ ഇന്‍ ചീഫായ റിഫാത് ജാവീദാണ് സോഷ്യല്‍മീഡിയയിലൂടെ ദൃശ്യങ്ങള്‍ പുറംലോകത്തെ കാണിച്ചത്. വീഡിയോയില്‍ ഇയാള്‍ക്ക് സുഖസൗകര്യങ്ങള്‍ നല്‍കുന്നത് കാണാം. ഉത്തര്‍പ്രദേശ് പോലീസിനെകൂടി ടാഗ് ചെയ്ത് ഷെയര്‍ ചെയ്ത വീഡിയോയില്‍ ഇതുവരെ പോലീസിന്റെ പ്രതികരണം വന്നിട്ടില്ല.

ചൊവ്വാഴ്ച്ചയാണ് ലക്‌നൗ ഛണ്ഡീഗഢ് എക്‌സ്പ്രസ്സില്‍ 25-കാരിയായ മുസ്‌ലിം യുവതിയെ കമാല്‍ ശുക്ല ബലാത്സംഗം ചെയ്തത്. മൊറാദാബാദില്‍ നിന്നും ഡ്യൂട്ടിക്ക് കയറിയ ഇയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീയെ ബലാത്സംഗം ചെയ്യുകയായിരുന്നു. യാത്രക്കിടെ ട്രെയിന്‍ മാറിക്കയറിയ യുവതിയെ ടിടിഇ സിഡേബിള്‍ഡ് കോച്ചിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഡ്യൂട്ടിക്ക് കയറിയ കമാല്‍ ശുക്ല കോച്ചിലെ യുവാക്കളെ പുറത്താക്കി റമസാന്‍ നോമ്പുകാരിയായ സ്ത്രീയെ ബലാത്സംഗം ചെയ്യുകയായിരുന്നു. രാത്രി ഒന്‍പതുമണിക്ക് ട്രെയിന്‍ ബിജ്‌നോറില്‍ എത്തിയപ്പോള്‍ സ്ത്രീയെ പൂട്ടിയിട്ടിരിക്കുകയാണെന്ന് ആളുകള്‍ ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് നിര്‍ബന്ധിച്ച് കോച്ച് തുറപ്പിച്ചപ്പോള്‍ സ്ത്രീയെ അബോധാവസ്ഥയിലാണ് കണ്ടത്. ഇവരെ ആസ്പത്രിയിലും കമാലിനെ യാത്രക്കാര്‍ പിടികൂടുകയും ചെയ്തു. പിറകെ ഇയാള്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയെങ്കിലും സ്റ്റേഷനില്‍ വി.ഐ.പി പരിഗണനയാണ് ലഭിക്കുന്നത്.

watch video: