Connect with us

international

യുഎഇ അതിശൈത്യത്തിലേക്ക്; താപനില 8 ഡിഗ്രി വരെ കുറയും

ജനുവരി 15 ബുധനാഴ്ച മുതല്‍ രാജ്യത്തിന്റെ വടക്കുഭാഗത്തു നിന്നുള്ള തണുത്ത കാറ്റ് വീശിത്തുടങ്ങുന്നതോടെയാണ് കാലാവസ്ഥയില്‍ മാറ്റമുണ്ടാകുന്നത്.

Published

on

ദുബൈ: യുഎഇ അതിശൈത്യത്തിലേക്കെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ആഴ്ച പകുതിയോടെ താപനിലയില്‍ വലിയ ഇടിവുണ്ടാകുമെന്നും വെറും രണ്ട് ദിവസത്തിനുള്ളില്‍ 7 മുതല്‍ 8 ഡിഗ്രി വരെ താപനില കുറയാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ജനുവരി 15 ബുധനാഴ്ച മുതല്‍ രാജ്യത്തിന്റെ വടക്കുഭാഗത്തു നിന്നുള്ള തണുത്ത കാറ്റ് വീശിത്തുടങ്ങുന്നതോടെയാണ് കാലാവസ്ഥയില്‍ മാറ്റമുണ്ടാകുന്നത്. ജനുവരി 15-ന് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ 3 മുതല്‍ 4 ഡിഗ്രി വരെ താപനില കുറയും. ജനുവരി 16-ഓടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും 5 ഡിഗ്രിയോളം താപനില താഴും. പര്‍വ്വത പ്രദേശങ്ങളില്‍ തണുപ്പ് അതിശക്തമായിരിക്കും. പുലര്‍ച്ചെ സമയങ്ങളില്‍ താപനില 5 മുതല്‍ 7 ഡിഗ്രി വരെ താഴാന്‍ സാധ്യതയുണ്ട്. അജ്മാന്‍ ഉള്‍പ്പെടെയുള്ള മരുഭൂമി പ്രദേശങ്ങളിലും താപനില 10 ഡിഗ്രിയില്‍ താഴെയായിരിക്കും.

 

international

പുതുവത്സരാഘോഷം ഒഴിവാക്കി സ്വീഡന്‍; ഗസ്സക്ക് ഐക്യദാര്‍ഢ്യവുമായി റാലി സംഘടിപ്പിച്ചു

ഇസ്രായേല്‍ കൊലപ്പെടുത്തിയ കുട്ടികളെയും സാധാരണക്കാരെയുമെക്കെ ഓര്‍ക്കാനും ഗസ്സയ്ക്കായി ശബ്ദമുയര്‍ത്താനും വേണ്ടിയാണ് പ്രതിഷേധക്കാര്‍ സെഗല്‍സ് ടോര്‍ഗ് സ്‌ക്വയറില്‍ കനത്ത ശൈത്യത്തെ അവഗണിച്ചും റാലി സംഘടിപ്പിച്ചത്.

Published

on

worldeസ്റ്റോക്ക്‌ഹോം: പുതുവത്സരാഘോഷങ്ങള്‍ ഒഴിവാക്കി ഗസ്സക്ക് ഐക്യദാര്‍ഢ്യവുമായി റാലി സംഘടിപ്പിച്ച് സ്വീഡന്‍. തലസ്ഥാനമായ സ്റ്റോക്ക്‌ഹോമില്‍ ബുധനാഴ്ച വൈകീട്ട് നടന്ന റാലിയില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. വിവിധ സിവില്‍ സൊസൈറ്റി സംഘടനകളുടെ ആഹ്വാനപ്രകാരമാണ് പുതുവത്സരാഘേഷങ്ങള്‍ ഒഴിവാക്കി ഗസ്സക്കായി ഇവര്‍ റാലി നടത്തിയത്.

ഇസ്രായേല്‍ കൊലപ്പെടുത്തിയ കുട്ടികളെയും സാധാരണക്കാരെയുമെക്കെ ഓര്‍ക്കാനും ഗസ്സയ്ക്കായി ശബ്ദമുയര്‍ത്താനും വേണ്ടിയാണ് പ്രതിഷേധക്കാര്‍ സെഗല്‍സ് ടോര്‍ഗ് സ്‌ക്വയറില്‍ കനത്ത ശൈത്യത്തെ അവഗണിച്ചും റാലി സംഘടിപ്പിച്ചത്.

ഫലസ്തീന്‍ പതാകകള്‍ വീശിയും പന്തം കൊളുത്തിയും പ്രകടനക്കാര്‍ സ്വീഡിഷ് പാര്‍ലമെന്റിലേക്കും റാലി നടത്തി. ”ഗസ്സയില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നു, സ്‌കൂളുകളും ആശുപത്രികളും തകര്‍ക്കപ്പെടുന്നു, വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുക, ഭക്ഷ്യക്ഷാമം അവസാനിപ്പിക്കുക’ എന്നിങ്ങനെ എഴുതിയ ബാനറുകളും റാലിയില്‍ ഉയര്‍ന്നു. ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യ അവസാനിപ്പിക്കണമെന്നും ഇസ്രായേലിനുള്ള ആയുധ വില്‍പ്പന നിര്‍ത്താന്‍ സ്വീഡന്‍ തയ്യാറാവണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

‘ഫലസ്തീനിലെ കൂട്ട മരണങ്ങളെയും ഉപരോധങ്ങളെയും ഈ സംഭവങ്ങളോടുള്ള ലോക രാജ്യങ്ങളുടെ മൗനത്തേയും ഞങ്ങള്‍ക്ക് കാണാതിരിക്കാനാവില്ല. അനീതിക്ക് നേരെ കണ്ണടച്ച് ഒരു പുതുവര്‍ഷം ആരംഭിക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യവുമില്ല’- പ്രതിഷേധം നടത്തിയ സംഘടനകളുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ‘ലോകം പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, ഫലസ്തീനില്‍ വംശഹത്യ തുടരുകയാണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും, ഫലസ്തീനികള്‍ കൊല്ലപ്പെടുന്നു, ഉപരോധം തുടരുന്നു, ടെന്റുകളില്‍ അഭയമില്ലാതെ ആളുകള്‍ മരവിച്ച് മരിക്കുന്നു’- എന്ന് പ്രസ്താവനയില്‍ പറയുന്നു.international

Continue Reading

international

ഖുറാനിന്‍ കൈവെച്ച് സത്യപ്രതിജ്ഞ; ന്യൂയോര്‍ക്കിന്റെ പുതിയ മെയറായി സൊഹറാന്‍ മംദാനി ചുമതലയേറ്റു

നഗരത്തിന്റെ മേയര്‍സ്ഥാനത്തെത്തുന്ന ആദ്യ മുസ്ലിംകൂടിയാണ് ഇന്ത്യന്‍വംശജനായ മംദാനി.

Published

on

ന്യൂയോര്‍ക്ക്: പുതുവര്‍ഷത്തില്‍ ന്യൂയോര്‍ക്ക് നഗരത്തിന്റെ പുതിയ മേയറായി ഡെമോക്രാറ്റിക് പാര്‍ട്ടിയംഗം സൊഹ്റാന്‍ മംദാനി സത്യപ്രതിജ്ഞ ചെയ്തു. മാന്‍ഹട്ടനിലെ ഡീകമ്മിഷന്‍ ചെയ്ത സബ്വേയിലായിരുന്നു ചടങ്ങ്. നഗരത്തിന്റെ മേയര്‍സ്ഥാനത്തെത്തുന്ന ആദ്യ മുസ്ലിംകൂടിയാണ് ഇന്ത്യന്‍വംശജനായ മംദാനി.

ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറലായ ലെറ്റിറ്റ ജെയിംസ് ചൊല്ലിക്കൊടുത്ത സത്യവാചകം, ഖുറാനില്‍ കൈവെച്ചാണ് അദ്ദേഹം ഏറ്റുചൊല്ലിയത്. ഭാര്യ റമാ ദുവാജിയും മംദാനിക്ക് അരികിലുണ്ടായിരുന്നു. ഇത് ജീവിതകാലത്തെ ഏറ്റവും വലിയ ബഹുമതിയും ആദരവുമാണെന്ന് മംദാനി പ്രതികരിച്ചു.

ന്യൂയോര്‍ക്ക് മേയര്‍മാര്‍ രണ്ടുവട്ടം സത്യപ്രതിജ്ഞ ചെയ്യുന്ന പതിവുണ്ട്. ആദ്യ സത്യപ്രതിജ്ഞ പഴയ സബ്വേയില്‍വെച്ചും പിന്നീട് മുന്‍സിപ്പാലിറ്റി ആസ്ഥാനമന്ദിരത്തിലുംവെച്ച് നടത്തുകയാണ് പതിവ്. ഈ രീതിയാണ് മംദാനിയും പിന്തുടരുക. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരുമണിക്ക് പൊതുജനങ്ങള്‍ക്ക് മുന്‍പാകെ സിറ്റിഹാളിലാണ് രണ്ടാമത്തെ സത്യപ്രതിജ്ഞ. യുഎസ് സെനറ്റര്‍ ബേണി സാന്‍ഡേഴ്സാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക.

ഇന്ത്യയില്‍ ജനിച്ച ഉഗാണ്ടന്‍ അക്കാദമീഷ്യനായ മഹ്‌മൂദ് മംദാനിയുടെയും ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീര നായരുടെയും മകനാണ് സൊഹ്റാന്‍ മംദാനി. ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലാണ് സൊഹ്റാന്‍ ജനിച്ചതും കുട്ടിക്കാലം ചെലവഴിച്ചതും. അദ്ദേഹത്തിന്റെ ഏഴാമത്തെ വയസ്സിലാണ് മംദാനി കുടുംബം ന്യൂയോര്‍ക്കിലേക്ക് കുടിയേറുന്നത്. 2018-ലാണ് അദ്ദേഹത്തിന് അമേരിക്കന്‍ പൗരത്വം ലഭിക്കുന്നത്.

 

Continue Reading

international

പുതുവര്‍ഷത്തെ വരവേറ്റ് കിരിബാത്തി ദ്വീപ്

ഇന്ത്യന്‍ സമയം ഉച്ച തിരിഞ്ഞ് മൂന്നരയ്ക്ക് കിരിബാത്തിലെ ക്രിസ്മസ് ഐലന്‍ഡിലാണ് പുതുവര്‍ഷം പിറന്നത്.

Published

on

പുതുവത്സരത്തെ വരവേറ്റ് കിരിബാത്തി ദ്വീപ്. ഇന്ത്യന്‍ സമയം ഉച്ച തിരിഞ്ഞ് മൂന്നരയ്ക്ക് കിരിബാത്തിലെ ക്രിസ്മസ് ഐലന്‍ഡിലാണ് പുതുവര്‍ഷം പിറന്നത്. മുപ്പത്തിമൂന്ന് ദ്വീപുകള്‍ ചേര്‍ന്നതാണ് റിപ്പബ്ലിക് ഓഫ് കിരിബാസ്. ഇതില്‍ ഇരുപത്തൊന്ന് ദ്വീപുകളില്‍ മാത്രമേ ജനവാസമുള്ളു.

കിരിബാസിലെ മൊത്തം ജനസംഖ്യ ഒന്നര ലക്ഷത്തില്‍ താഴെ മാത്രമാണ്. ക്രിസ്ത്യന്‍ മതക്കാരാണ് ഭൂരിപക്ഷം. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് സമുദ്രനിരപ്പ് ഉയരുന്നതു മൂലം റിപ്പബ്ലിക് ഓഫ് കിരിബാസ് സമുദ്രത്തില്‍ അപ്രത്യക്ഷമാകാനുള്ള സാധ്യത വലുതാണ്. അടുത്ത മുപ്പതോ നാല്‍പതോ വര്‍ഷത്തിനുള്ളില്‍ കിരിബാസ് അപ്രത്യക്ഷമാകുമെന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്.

ഫിജിയിലെ ഒരു ദ്വീപില്‍ ജനതയെ മാറ്റിപ്പാര്‍പ്പിക്കാന്‍ റിപ്പബ്ലിക് ഓഫ് കിരിബാസ് ഭൂമി വാങ്ങിയിരിക്കുകയാണിപ്പോള്‍. പക്ഷേ ജനിച്ചുവളര്‍ന്ന നാടുവിട്ട് എങ്ങോട്ടുമില്ലെന്നാണ് കിരിബാസുകാര്‍ പറയുന്നത്. തങ്ങളുടെ ജന്മനാടിനെ കടലെടുക്കാതിരിക്കട്ടെ എന്നാണ് അവരുടെ പുതുവല്‍സര പ്രാര്‍ത്ഥന.

Continue Reading

Trending