Connect with us

india

മടങ്ങി വരും- മോദിയെ ‘അന്തകന്‍’ ആക്കി ബി.ജെ.പി പോസ്റ്റ്

ഇന്ത്യ സഖ്യത്തിന്റെ മൂന്നാം സെഷന്‍ നാളെ മുംബൈയില്‍ ആരംഭിക്കും.

Published

on

പ്രതിപക്ഷഐക്യമുന്നണിയായ ഇന്ത്യയുടെ യോഗം മുംബൈയില്‍ വച്ച് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ബിജെപി പോസ്റ്റര്‍. ബിജെപിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

2024 ഞാന്‍ മടങ്ങി വരും…! എന്നാണ് പോസ്റ്ററിലെ വാക്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഉണ്ട്. പ്രധാനമന്ത്രി മോദിയെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് പ്രതിപക്ഷം കരുതുന്നു… സ്വപ്നം കണ്ടോളൂ… ടെര്‍മിനേറ്റര്‍ എപ്പോഴും വിജയിക്കുമെന്ന് അടിക്കുറിപ്പും പോസ്റ്ററിന് നല്‍കിയിട്ടുണ്ട്.

അതേസമയം ഇന്ത്യ സഖ്യത്തിന്റെ മൂന്നാം സെഷന്‍ നാളെ മുംബൈയില്‍ ആരംഭിക്കും.ആഗസ്ത് 31നും സെപ്തംബര്‍ ഒന്നിനുമായിട്ടാണ് മൂന്നാമത് യോഗം നടക്കുന്നത്. മുംബൈയില്‍ നടക്കുന്ന ഇന്ത്യ സഖ്യത്തിന്റെ മൂന്നാം സെഷന്‍ വേദിയാകുക നിര്‍ണായക ചര്‍ച്ചകള്‍ക്ക്. കൂടുതല്‍ കക്ഷികള്‍ സഖ്യത്തിന്റെ ഭാഗമാകുമെന്ന സൂചനയും പുറത്തു വരുന്നുണ്ട്.ജൂണ്‍ 23ന് പട്‌നയില്‍ നടന്ന ആദ്യ സെഷനില്‍ 16 പാര്‍ട്ടികളാണ് പങ്കെടുത്തത്. ജൂലായ് 17,18 തിയതികളില്‍ ബെംഗളൂരുവില്‍ നടന്ന യോഗത്തില്‍ 26 പാര്‍ട്ടികള്‍ പങ്കെടുത്തു. ഇതിന്റെ തുടര്‍ച്ചയായാണ് മുംബൈയില്‍ അടുത്ത യോഗം ചേരുന്നത്.

ഇന്ത്യ സഖ്യത്തിന് ഒരു കണ്‍വീനറെ നിശ്ചയിക്കുക, വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിക്കുക എന്നിവയാണ് മുംബൈ യോഗത്തിന്റെ രണ്ട് പ്രധാന അജണ്ടകള്‍. വിവിധ കക്ഷികളെ ഒരുമിച്ചു കൊണ്ടുപോകേണ്ട ചുതമല പുതുതായി രൂപം നല്‍കുന്ന കോ-ഓഡിനേഷന്‍ കമ്മിറ്റിക്കായിരിക്കും.ഇന്ത്യ സഖ്യത്തിന്റെ പൊതുമിനിമം പരിപാടിയുടെ കരടു സംബന്ധിച്ചും സഖ്യത്തിന് പൊതുവായ ഒരു ലോഗോ രൂപകല്‍പ്പന ചെയ്യുന്നതു സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും.

ശിവസേന ഉദ്ദവ് വിഭാഗവും ശരത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയും ചേര്‍ന്നാണ് യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. സീറ്റ് വിഭജനവും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും സംബന്ധിച്ച ചര്‍ച്ചകള്‍ മറ്റു കാര്യങ്ങളിലെല്ലാം ധാരണയില്‍ എത്തിയ ശേഷമേ ഉണ്ടാകൂ എന്ന് ഇന്ത്യ സഖ്യ നേതാക്കള്‍ പ്രതികരിച്ചു. ഒരുമിച്ചു തിരഞ്ഞെടുപ്പിനെ നേരിടുന്നതിനൊപ്പം ഒരുമിച്ച് തന്നെ തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ നടത്തുക എന്ന നിര്‍ദേശവും മുന്നിലുണ്ട്.

india

ജി റാം ജി ബില്‍; തൊഴിലുറപ്പ് പദ്ധതിയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു: ഹാരിസ് ബീരാന്‍ എംപി

വിബി-ജി റാം ജി ബില്‍ അവതരിപ്പിച്ച നടപടിക്കെതിരെ രാജ്യസഭയില്‍ രൂക്ഷവിമര്‍ശനവുമായി ഹാരിസ് ബീരാന്‍ എം.പി

Published

on

രണ്ട് പതിറ്റാണ്ടിലേറെയായി ഗ്രാമീണ മേഖലയുടെ കരുത്തായിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കി പകരം വികസിത് ഭാരത് – ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ (ഗ്രാമീണ്‍) അഥവാ വിബി-ജി റാം ജി ബില്‍ അവതരിപ്പിച്ച നടപടിക്കെതിരെ രാജ്യസഭയില്‍ രൂക്ഷവിമര്‍ശനവുമായി ഹാരിസ് ബീരാന്‍ എം.പി. വ്യാഴാഴ്ച അര്‍ദ്ധരാത്രി വരെ നീണ്ടുനിന്ന നാടകീയമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് മുസ്ലിം ലീഗ് പ്രതിനിധിയായ ഹാരിസ് ബീരാന്‍ ബില്ലിലെ അപകടകരമായ വ്യവസ്ഥകള്‍ അക്കമിട്ട് നിരത്തിയത്. തൊഴിലുറപ്പ് പദ്ധതിയെ ഒരു ‘അവകാശ’ അധിഷ്ഠിത നിയമത്തില്‍ നിന്നും വെറും ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായി തരംതാഴ്ത്തുന്നത് രാജ്യത്തെ ദരിദ്രരോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബില്ലിന്റെ സാമ്പത്തിക ഘടനയില്‍ വരുത്തിയ മാറ്റമാണ് എം.പി പ്രധാനമായും ചൂണ്ടിക്കാട്ടിയത്. പഴയ നിയമപ്രകാരം തൊഴിലാളികളുടെ വേതനം പൂര്‍ണ്ണമായും (100%) കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നെങ്കില്‍, പുതിയ ബില്ലില്‍ ഇത് കേന്ദ്രവും സംസ്ഥാനങ്ങളും 60:40 എന്ന അനുപാതത്തില്‍ പങ്കിടണമെന്നാണ് വ്യവസ്ഥ. ഇത് കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും സാമ്പത്തിക പ്രതിസന്ധിയിലുള്ള സംസ്ഥാനങ്ങളില്‍ പദ്ധതിയുടെ നടത്തിപ്പ് അവതാളത്തിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനങ്ങള്‍ക്ക് മേല്‍ ഇത്ര വലിയ ബാധ്യത അടിച്ചേല്‍പ്പിക്കുന്നത് സഹകരണ ഫെഡറലിസത്തിന് വിരുദ്ധമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Continue Reading

india

എസ്‌ഐആര്‍; ഗുജറാത്തില്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 73 ലക്ഷം പേര്‍ പുറത്ത്

73.73 ലക്ഷം വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (സിഇഒ) ഹരീത് ശുക്ല പറഞ്ഞു.

Published

on

തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസിഐ) വെള്ളിയാഴ്ച ഗുജറാത്തിലെ വോട്ടര്‍ പട്ടികകളുടെ പ്രത്യേക തീവ്രമായ പുനരവലോകനത്തിന്റെ (എസ്‌ഐആര്‍) ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഗുജറാത്തിലെ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഏകദേശം 74 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കപ്പെട്ടു, മൊത്തം വോട്ടര്‍മാരുടെ എണ്ണം നേരത്തെ 5.08 കോടിയില്‍ നിന്ന് 4.34 കോടിയായി കണക്കാക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 73.73 ലക്ഷം വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (സിഇഒ) ഹരീത് ശുക്ല പറഞ്ഞു.

കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സംസ്ഥാനത്ത് 5,08,43,436 വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ‘എസ്‌ഐആര്‍ പ്രചാരണ വേളയില്‍, കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് മൊത്തം 73,73,327 വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യപ്പെട്ടു,’ ശ്രീ. ശുക്ല പറഞ്ഞു.

കരട് വോട്ടര്‍ പട്ടികയില്‍ താഴെപ്പറയുന്ന വിഭാഗങ്ങളിലെ വോട്ടര്‍മാരുടെ പേരുകള്‍ ഇല്ലാതാക്കി – മരിച്ച വോട്ടര്‍മാര്‍ (18,07,278), ഹാജരാകാത്ത വോട്ടര്‍മാര്‍ (9,69,662), സ്ഥിരമായി കുടിയേറിയ വോട്ടര്‍മാര്‍ (40,25,553), രണ്ടിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ (3,81,470), മറ്റുള്ളവ (1,49 ഓഫീസുകളില്‍ നിന്ന്)

നവംബര്‍ നാലിന് ഗുജറാത്തില്‍ ആരംഭിച്ച എസ്‌ഐആര്‍ ഡിസംബര്‍ 14ന് അവസാനിച്ചു. കരട് റോളുകള്‍ പ്രസിദ്ധീകരിച്ച ശേഷം, അവ സംബന്ധിച്ച എതിര്‍പ്പുകളും ക്ലെയിമുകളും ജനുവരി 18 വരെ അധികാരികള്‍ക്ക് സമര്‍പ്പിക്കാമെന്ന് ECI നേരത്തെ അറിയിച്ചു. ഒക്ടോബര്‍ 27-ന് ആരംഭിച്ച സംസ്ഥാനവ്യാപക പ്രചാരണത്തിന്റെ പരിശോധനാ ഘട്ടം 33 ജില്ലകളിലും 182 നിയമസഭാ മണ്ഡലങ്ങളിലും പൂര്‍ത്തിയാക്കിയതായി കമ്മീഷന്‍ അറിയിച്ചു.

Continue Reading

Cricket

ഏഷ്യ കപ്പ്; ശ്രീലങ്കയെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

Published

on

അണ്ടര്‍ 19 ഏഷ്യ കപ്പില്‍ ഇന്ത്യ ഫൈനലില്‍. ദുബൈയില്‍ നടന്ന സെമിയില്‍ ശ്രീലങ്കയെ എട്ടു വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തി. മഴ കാരണം മത്സരം 20 ഓവറാക്കി ചുരുക്കിയിരുന്നു. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക എട്ടു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 12 പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 139 റണ്‍സെടുത്തു. അതേസമയം ഫൈനലില്‍ ഇന്ത്യ പാകിസ്താനെയാണ് നേരിടാനുള്ളത്.

മലയാളി താരം ആരോണ്‍ ജോര്‍ജിന്റെയും വിഹാന്‍ മല്‍ഹോത്രയുടെയും അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യന്‍ വിജയത്തിലേക്ക് എത്തിച്ചത്. ആരോണ്‍ 49 പന്തില്‍ 58 റണ്‍സും മല്‍ഹോത്ര 45 പന്തില്‍ 61 റണ്‍സെടുത്തും പുറത്താകാതെ നിന്നു. ഓപ്പണര്‍മാരായ ആയുഷ് മാത്രെയും (എട്ടു പന്തില്‍ ഏഴ്) വൈഭവ് സൂര്യവംശിയും (ആറു പന്തില്‍ ഒമ്പത്) വേഗത്തില്‍ മടങ്ങിയിരുന്നു. മൂന്നാം വിക്കറ്റില്‍ ആരോണും മല്‍ഹോത്രയും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി.

അതേസമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് ആദ്യംതന്നെ പാളി. 28 റണ്‍സെടുക്കുന്നതിനിടെ ടീമിന് മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. ദുല്‍നിത് സിഗേര (1), വിരാന്‍ ചാമുദിത (19), കാവിജ ഗാമേജ് (2) എന്നിവരാണ് പുറത്തായത്. നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ വിമത് ദിന്‍സാരയും ചാമികയും ചേര്‍ന്ന് ടീം സ്‌കോര്‍ 50 കടത്തി. പിന്നാലെ 29 പന്തില്‍ 32 റണ്‍സെടുത്ത ദിന്‍സാര പുറത്തായി. കിത്മ വിതനപതിരണ (7), ആദം ഹില്‍മി (1) എന്നിവരും പുറത്തായതോടെ ശ്രീലങ്ക ആറിന് 84 എന്ന നിലയിലേക്ക് വീണു.

ഏഴാം വിക്കറ്റില്‍ സെത്മിക സെനവിരത്നെയുമായി ചേര്‍ന്ന് സ്‌കോര്‍ 130 കടത്തി. ചാമിക 42 റണ്‍സെടുത്തും സെനവിരത്‌നെ 30 റണ്‍സെടുത്തും പുറത്തായി. പിന്നാലെ ശ്രീലങ്കയുടെ ഇന്നിങ്‌സ് എട്ടിന് 138 റണ്‍സില്‍ പൂര്‍ത്തിയായി. ഇന്ത്യക്കായി ഹെനില്‍ പട്ടേലും കനിഷ്‌ക് ചൗഹാനും രണ്ട് വീതം വിക്കറ്റെടുത്തു.

Continue Reading

Trending