Connect with us

News

തൃത്താലയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം; നാട്ടുകാര്‍ പ്രതിഷേധത്തില്‍

സമീപപ്രദേശത്ത് മീന്‍ പിടിച്ച് മടങ്ങുന്നതിനിടെ പുല്ലിനിടയില്‍ മറഞ്ഞുകിടന്നിരുന്ന പൊട്ടിയ വൈദ്യുതി കമ്പി ശ്രദ്ധയില്‍പ്പെടാതെ കാലോടെ തട്ടി വൈദ്യുതി ഷോക്കേറ്റ് ചന്ദ്രന്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.

Published

on

പാലക്കാട്: തൃത്താലയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം. കപ്പൂര്‍ അന്തിമഹാളന്‍കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാത്തന്‍പൊന്നത്ത് പറമ്പില്‍ ചന്ദ്രന്‍ (50) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. സമീപപ്രദേശത്ത് മീന്‍ പിടിച്ച് മടങ്ങുന്നതിനിടെ പുല്ലിനിടയില്‍ മറഞ്ഞുകിടന്നിരുന്ന പൊട്ടിയ വൈദ്യുതി കമ്പി ശ്രദ്ധയില്‍പ്പെടാതെ കാലോടെ തട്ടി വൈദ്യുതി ഷോക്കേറ്റ് ചന്ദ്രന്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.

പ്രദേശത്ത് വൈദ്യുതി ലൈനുകള്‍ ദിവസങ്ങളായി പൊട്ടിക്കിടക്കുകയായിരുന്നുവെന്നും, ഇതുസംബന്ധിച്ച് അധികൃതരെ പലതവണ അറിയിച്ചിട്ടും യാതൊരു നടപടി സ്വീകരിച്ചില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം.

ഗുരുതരമായ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വാളയാര്‍ ആള്‍ക്കൂട്ടക്കൊലയില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കേസില്‍ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്.

Published

on

പാലക്കാട്: വാളയാര്‍ ആള്‍കൂട്ടകൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അട്ടപ്പള്ളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന പ്രതിയാണ് അറസ്റ്റിലായത്. ഇയാളും മര്‍ദനത്തില്‍ പങ്കെടുത്തുവെന്നാണ് നിഗമനം. കേസില്‍ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്.

ഛത്തീസ്ഗഡ് സ്വദേശിയായ രാമനാരായണന്‍ കഞ്ചിക്കോട് കിംഫ്രയില്‍ ജോലി തേടി ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാല്‍ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി. തുടര്‍ന്ന് മോഷ്ടാവാണെന്നാരോപിച്ച് കഴിഞ്ഞ ബുധനാഴ്ച ആള്‍ക്കുട്ടം ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

 

Continue Reading

News

ആശുപത്രി കിടക്കയില്‍ രോഗിയെ മര്‍ദിച്ച സംഭവം; ഡോക്ടറെ സര്‍വീസില്‍ നിന്ന് പുറത്താക്കി

ഡോക്ടര്‍ മുഖത്തും ശരീരത്തും പലതവണ ഇടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തതായി സിങ് പറഞ്ഞു.

Published

on

ഷിംല: ആശുപത്രി കിടക്കയില്‍ ചികിത്സയിലായിരുന്ന രോഗിയെ മര്‍ദിച്ച സംഭവത്തില്‍ ഡോക്ടറെ സര്‍വീസില്‍ നിന്ന് പുറത്താക്കി. വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡോ. രാഘവ് നിരൂലയെ പുറത്താക്കിയത്.

ഡിസംബര്‍ 22ന് ഷിംലയിലെ ഇന്ദിര ഗാന്ധി മെഡിക്കല്‍ കോളേജിലാണ് സംഭവം നടന്നത്. ശ്വാസകോശത്തിലെ അണുബാധയ്ക്ക് ചികിത്സയിലായിരുന്ന 36കാരനായ അര്‍ജുന്‍ സിങ് ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ടും ഓക്‌സിജന്റെ അളവ് കുറഞ്ഞതും കാരണം നിരീക്ഷണത്തിനായി രണ്ട് മണിക്കൂര്‍ ആശുപത്രി കിടക്കയില്‍ കിടക്കുകയായിരുന്നു.

പതിവ് പരിശോധനയ്ക്കിടെയാണ് ഡോ. നിരൂല അനാവശ്യ ചോദ്യങ്ങള്‍ ഉന്നയിച്ചതെന്നും, ആരോഗ്യസ്ഥിതിയും ഓക്‌സിജന്റെ കുറവും കാരണം തനിക്ക് ശരിയായി പ്രതികരിക്കാന്‍ കഴിയാതിരുന്നതാണ് ഡോക്ടറെ പ്രകോപിപ്പിച്ചതെന്നും അര്‍ജുന്‍ സിങ് ആരോപിച്ചു. തുടര്‍ന്ന് ഡോക്ടര്‍ മുഖത്തും ശരീരത്തും പലതവണ ഇടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തതായി സിങ് പറഞ്ഞു.

ആക്രമണത്തിന്റെ ഫലമായി മൂക്കില്‍നിന്നും വായില്‍നിന്നും രക്തസ്രാവം ഉണ്ടായതായും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കേറ്റതായും അര്‍ജുന്‍ സിങ് വ്യക്തമാക്കി. ആക്രമണ സമയത്ത് മറ്റൊരു ഡോക്ടര്‍ തന്റെ കാലുകള്‍ പിടിച്ചതിനാല്‍ സ്വയം പ്രതിരോധിക്കാന്‍ കഴിയാതിരുന്നതായും അദ്ദേഹം ആരോപിച്ചു.

മര്‍ദനത്തിനിടെ തന്റെ ഓക്‌സിജന്‍ പൈപ്പ് പൊട്ടിപ്പോയതായും ഇതുമൂലം തന്റെ ജീവന് അപകടമുണ്ടായെന്നും സിങ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിങ്ങിന്റെ സഹോദരനാണ് പകര്‍ത്തിയത്.

സംഭവത്തില്‍ ഡോ. രാഘവ് നിരൂലയെ ഐജിഎംസി ഷിംലയിലെ പള്‍മണറി മെഡിസിന്‍ വിഭാഗത്തിലെ സീനിയര്‍ റെസിഡന്റ് സ്ഥാനത്തുനിന്ന് പിരിച്ചുവിടുന്നതായി ഹിമാചല്‍ പ്രദേശ് ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഉത്തരവില്‍ വ്യക്തമാക്കി.

Continue Reading

kerala

മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള മുസ്‌ലിം ലീഗ് പ്രതിനിധികളായ ഭാരവാഹികളെ പ്രഖ്യാപിച്ചു

മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള മുസ്ലിം ലീഗ് ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.

Published

on

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള മുസ്ലിം ലീഗ് ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ വെട്ടം ആലിക്കോയ, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കെ.ടി. അഷ്‌റഫ്, ട്രഷറര്‍ ബഷീര്‍ രണ്ടത്താണി, ഡെപ്യൂട്ടി ലീഡര്‍ യാസ്മിന്‍ അരിമ്പ്ര, വിപ്പ് ഷരീഫ് കുറ്റൂര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി, വൈസ് പ്രസിഡന്റ്, അഡ്വ. എ.പി സ്മിജി, ആരോഗ്യ- വിദ്യഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ പി.കെ. അസ്ലു, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന നിയാസി

 

Continue Reading

Trending