Connect with us

Culture

പെരിയ ഇരട്ടക്കൊലപാതകം: മൂടിവെക്കാന്‍ ഒന്നുമില്ലെങ്കില്‍ സി.ബി.ഐ വരട്ടെയെന്ന് കെ. സുധാകരന്‍

Published

on

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ മൂടിവെക്കാന്‍ ഒന്നുമില്ലെങ്കില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെ. സുധാകരന്‍. സ്വതന്ത്ര അന്വേഷണ ഏജന്‍സി വരാതെ ഈ കേസ് ഒരിക്കലും തെളിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഷുഹൈബിനെ കൊന്നപ്പോള്‍ ആ ശരീരത്തിലുണ്ടായ വെട്ടും കല്ല്യോട്ടെ യുവാക്കളുടെ ശരീരത്തിലെ വെട്ടും സമാനതകളുള്ളതാണ്. വെട്ടുകള്‍ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ അറിയുന്ന പൊലീസ് ഓഫീസര്‍മാരോട് കാസര്‍കോട് നിന്ന് മാറിക്കോളാന്‍ പറഞ്ഞു. അന്വേഷണ സംഘത്തില്‍നിന്ന് പൊയ്ക്കോളാനും അവര്‍ പറഞ്ഞു.

ഷുഹൈബിന്റെ കൊലയാളി സംഘത്തില്‍പ്പെട്ട ആരോ ഒരാള്‍ കല്ല്യോട്ട് കൊലപാതകത്തിലും ഉണ്ട്. വെട്ടുകള്‍ കണ്ടാല്‍ അത് തിരിച്ചറിയാം. മഴു കൊണ്ടാണ് കൃപേഷിനേയും ശരത്തിനെയും വെട്ടിയത്. അല്ലാതെ അത്രയും ഡീപ്പായി ഉള്ളിലോട്ട്പോകില്ല. ആരോ കൊണ്ടുവച്ച തുരുമ്പിച്ച വാളല്ലേ പൊലീസ് പുറത്തെടുത്തു കാണിച്ചത്. കൃപേഷിനേയും ശരത്തിനേയും കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടുന്നത് വരെ കോണ്‍ഗ്രസ് വെറുതെയിരിക്കുമെന്ന് ആരും സ്വപ്‌നം കാണേണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.

കോടിയേരിയും പിണറായിയും പ്രതികളെ സഹായിക്കില്ല, പാര്‍ട്ടിയുടെ പരിരക്ഷ കിട്ടില്ല എന്നുപറഞ്ഞിട്ട് കാസര്‍കോട്ടെ എം.പിയും എം.എല്‍.എയും അടക്കമുള്ള സി.പി.എമ്മുകാര്‍ എന്തിനാണ് മുഖ്യപ്രതി പീതാംബരന്റെ വീട്ടില്‍പോയതെന്നും സുധാകരന്‍ ചോദിച്ചു. ഞങ്ങളുടെ രണ്ടു പ്രവര്‍ത്തകരെ താലിബാന്‍ ഭീകരന്മാരെ കടത്തിവെട്ടും വിധം വെട്ടിനുറുക്കിയ സംഭവത്തിന് ഉന്നതര്‍ പലരും ഒത്താശ ചെയ്തിട്ടുണ്ട്. കണ്ണൂരില്‍ നിന്നുള്ള ഗുണ്ടകളും ക്രിമിനലുകളാണ് കൊല നടത്തിയതെന്ന് ആദ്യം പറഞ്ഞ പൊലീസ് അതെല്ലാം വിഴുങ്ങിയെന്നും കെ സുധാകരന്‍ ആരോപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ഭൂട്ടാന്‍ വാഹനക്കടത്ത് കേസ്: മമ്മൂട്ടി, ദുല്‍ഖര്‍, പൃഥ്വിരാജ് വീടുകളില്‍ ഇ ഡി റെയ്ഡ്

ദുല്‍ഖറിന്റെ കൊച്ചിയിലെ രണ്ട് വീടുകളിലും, ചെന്നൈയിലെ വീട്ടിലും, മമ്മൂട്ടിയുടെ കടവന്ത്രയിലെ വീടിലും ഇ ഡി ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.

Published

on

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) വന്‍ റെയ്ഡ് നടത്തി. നടന്‍മാരായ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് എന്നിവരുടെ വീടുകളിലടക്കം 17 സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. ദുല്‍ഖറിന്റെ കൊച്ചിയിലെ രണ്ട് വീടുകളിലും, ചെന്നൈയിലെ വീട്ടിലും, മമ്മൂട്ടിയുടെ കടവന്ത്രയിലെ വീടിലും ഇ ഡി ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.

ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇ ഡി വ്യക്തമാക്കി. നടന്‍ അമിത് ചക്കാലക്കലിന്റെയും, അഞ്ച് ജില്ലകളിലായ വാഹന ഡീലര്‍മാരുടെയും വീടുകളിലേക്കും റെയ്ഡ് വ്യാപിപ്പിച്ചു. കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, ചെന്നൈ എന്നിവിടങ്ങളിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഭൂട്ടാന്‍ വാഹനക്കടത്തിനെതിരെ നേരത്തെ കസ്റ്റംസ് വകുപ്പ് നടത്തിയ റെയ്ഡില്‍ ദുല്‍ഖറിന്റെ ഡിഫെന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഡിഫെന്‍ഡര്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു, ഹൈക്കോടതി കേസില്‍ ഇടക്കാല ഉത്തരവായി തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഈ കേസിന് ”നംഖോര്‍” (ഭൂട്ടാനീസ് ഭാഷയില്‍ ‘വാഹനം’ എന്നര്‍ത്ഥം) എന്നാണ് കസ്റ്റംസ് ഓപ്പറേഷനില്‍ നല്‍കിയ പേര്. രാജ്യതലത്തിലുള്ള വാഹനക്കള്ളക്കടത്ത് ശൃംഖലയാണ് അന്വേഷണ ഏജന്‍സികള്‍ ലക്ഷ്യമിടുന്നത്. മോട്ടോര്‍വാഹന വകുപ്പ്, എടിഎസ്, പൊലീസ് എന്നിവരുടെ സഹകരണത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.

Continue Reading

Film

60 കോടി രൂപ തട്ടിപ്പ് ബോളിവുഡ് താരം ശില്‍പ്പാ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തു

നേരത്തേ സെപ്റ്റംബറില്‍ ശില്‍പ്പാ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെയും ചോദ്യം ചെയ്തിരുന്നു.

Published

on

മുംബൈ: ബോളിവുഡ് നടിയും സംരംഭകയുമായ ശില്‍പ്പാ ഷെട്ടിയെ മുംബൈ പോലീസിന്റെ ഇക്കണോമിക് ഒഫന്‍സസ് വിങ് നാലര മണിക്കൂറിലേറെ ചോദ്യം ചെയ്തു. 60 കോടി രൂപയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം നടത്തിയത്.

പോലീസ് ശില്‍പ്പയുടെ വസതിയിലെത്തിയാണ് ചോദ്യം നടത്തി. സംശയാസ്പദമായ ഇടപാടുകള്‍, സ്വന്തം പരസ്യ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലെ പണമിടപാടുകള്‍ എന്നിവയെ സംബന്ധിച്ച വിവരങ്ങളും രേഖകളും താരം പൊലീസിന് കൈമാറി. ഇവ പരിശോധനക്ക് വിധേയമാണ്.

നേരത്തേ സെപ്റ്റംബറില്‍ ശില്‍പ്പാ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെയും ചോദ്യം ചെയ്തിരുന്നു. കേസില്‍ ശില്‍പ്പയ്ക്കും രാജിനുമെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

വ്യവസായിയായ ദീപക് കോത്താരിയുടെ പരാതിയിലാണ് ശില്‍പ്പയും രാജും ഇരുവരും പ്രതികളായിരുന്നതെന്ന് പറയുന്നത്. 2015-നും 2023-നും ഇടയില്‍ ബിസിനസ് വികസനത്തിനായി നല്‍കിയ പണം അവര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവെന്നാണ് പരാതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Continue Reading

Film

തീയേറ്ററുകളിൽ ചിരി പടർത്താൻ ഷറഫുദീൻ- അനുപമ പരമേശ്വരൻ ചിത്രം “പെറ്റ് ഡിറ്റക്ടീവ്” ഒക്ടോബർ 16ന് റിലീസ് റെഡി..

ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്.

Published

on

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം “പെറ്റ് ഡിറ്റക്ടീവ്” റിലീസ് തീയതി പുറത്ത്. ഒക്ടോബർ 16ന് ചിത്രം ആഗോള റിലീസായത്തും. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. കോ പ്രൊഡ്യൂസേഴ്സ് – ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി. വിതരണം – ഡ്രീം ബിഗ് ഫിലിംസ്.

സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ഒരു പക്കാ അഡ്വഞ്ചർ ഫൺ ഫാമിലി കോമഡി എൻ്റർടെയിനർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ഇതുവരെ പുറത്ത് വന്ന ചിത്രത്തിലെ ഗാനങ്ങളും പോസ്റ്ററുകളും സൂചിപ്പിക്കുന്നത്. ചിത്രത്തിൽ നിന്ന് പുറത്ത് വന്ന തീം സോങ് “തേരാ പാരാ ഓടിക്കോ”, റെട്രോ വൈബ് സമ്മാനിച്ച  തരളിത യാമം” എന്നീ ഗാനങ്ങൾ സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായി മാറിയിട്ടുണ്ട്. കുട്ടികൾ ഉൾപ്പെടെ എല്ലാത്തരം പ്രേക്ഷകരെയും ആദ്യാവസാനം പൊട്ടിച്ചിരിപ്പിക്കുന്ന ഒരു വിനോദ ചിത്രമായിരിക്കും ഇതെന്നാണ് ചിത്രത്തിൻ്റെ അപ്ഡേറ്റുകൾ നൽകുന്ന സൂചന. സമ്പൂർണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ ആണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

“പടക്കളം” എന്ന സൂപ്പർഹിറ്റിന് ശേഷം പുറത്ത് വരുന്ന ഷറഫുദ്ദീൻ ചിത്രമെന്ന നിലയിലും, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പ്രേമത്തിന് ശേഷം ഷറഫുദ്ദീൻ – അനുപമ പരമേശ്വരൻ ടീം ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും വലിയ പ്രതീക്ഷയാണ് “പെറ്റ് ഡിറ്റക്ടീവ്” പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. ഇവരെ കൂടാതെ വിനയ് ഫോർട്ട്, രഞ്ജി പണിക്കർ, ജോമോൻ ജ്യോതിർ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്.

തിങ്ക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. രാജേഷ് മുരുകേശൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രൻ ആണ്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റർ.

പ്രൊഡക്ഷൻ ഡിസൈനെർ – ദീനോ ശങ്കർ, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജയ് വിഷ്ണു, കോസ്റ്റ്യൂം ഡിസൈനർ – ഗായത്രി കിഷോർ, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ – പ്രണവ് മോഹൻ, പോസ്റ്റ് പ്രൊഡക്ഷൻ ഹെഡ് – വിജയ് സുരേഷ്, ലൈൻ പ്രൊഡ്യൂസർ – ജിജോ കെ ജോയ്, സംഘട്ടനം – മഹേഷ് മാത്യു, വരികൾ – അധ്രി ജോയ്, ശബരീഷ് വർമ്മ, വിഎഫ്എക്സ് – 3 ഡോർസ് , കളറിസ്റ്റ് – ശ്രീക് വാര്യർ, ഡിഐ – കളർ പ്ലാനറ്റ്, ഫിനാൻസ് കൺട്രോളർ – ബിബിൻ സേവ്യർ, സ്റ്റിൽസ് – റിഷാജ് മൊഹമ്മദ്, അജിത് മേനോൻ, പ്രോമോ സ്റ്റിൽസ് – രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ – എയിസ്തെറ്റിക് കുഞ്ഞമ്മ, ടൈറ്റിൽ ഡിസൈൻ – ട്യൂണി ജോൺ,  പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending