Connect with us

kerala

എന്റെ പൊന്നേ, ഏഴു മാസത്തിനിടെ സ്വര്‍ണത്തിന് കൂടിയത് 11,000 രൂപ!

Published

on

കൊച്ചി: സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ വര്‍ദ്ധിച്ചപ്പോള്‍ മഞ്ഞലോഹത്തിന് റെക്കോര്‍ഡ് വിലവര്‍ദ്ധന. ഒരു പവന് നാല്‍പ്പതിനായിരം രൂപയും ഗ്രാമിന് 5020 രൂപയുമാണ് ഇപ്പോഴത്തെ വില. ഏഴു മാസത്തിനിടെ പതിനൊന്നായിരം രൂപയുടെ വര്‍ദ്ധനയാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്.

കഴിഞ്ഞയാഴ്ച മാത്രം സ്വര്‍ണത്തിന് 1400 രൂപയാണ് വര്‍ദ്ധിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ 1975.87 ഡോളറിലാണ് ട്രായ് ഔണ്‍സ് വില എത്തിയിരിക്കുന്നത്. നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് കളം മാറ്റുന്ന സാഹചര്യത്തില്‍ വില ഇനിയും വര്‍ദ്ധിക്കുമെന്ന് തന്നെയാണ് വിദഗ്ദ്ധര്‍ പറയുന്നത്.

സംസ്ഥാനത്ത് ജൂലൈ 22നാണ് സ്വര്‍ണം പവന് 3700 രൂപ കടന്നത്. 2020 ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു വില. ജൂലൈയില്‍ നിന്ന് രണ്ടു മാസം കഴിയുമ്പോള്‍ 5,500 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു വര്‍ഷത്തിനിടെ ഏകദേശം പതിനയ്യായിരം രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്.

2008ലാണ് സ്വര്‍ണവില പതിനായിരത്തിലെത്തുന്നത്. 2011ല്‍ 20000 രൂപയായി. 2019ല്‍ 25,000 രപയും പിന്നിട്ടു. 2020 ജനുവരി ആറിന് വില മുപ്പതിനായിരത്തിലെത്തി. ജൂലൈ 31ന് നാല്‍പ്പതിനായിരവും. ജി.എസ്.ടി, കേന്ദ്ര-സംസ്ഥാന സെസ്സുകള്‍, പണിക്കൂലി എന്നിവയെല്ലാം ചേരുന്നതോടെ ഒരുപവന് ഏകദേശം 45,000 രൂപ നല്‍കേണ്ടി വരും. 12.5 ശതമാനമാണ് സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം. മൂന്ന് ശതമാനം ജി.എ്‌സ.ടിയും.

കോവിഡ് മഹാമാരി മൂലം മറ്റു നിക്ഷേപയിടങ്ങള്‍ ദുര്‍ബലമായതോടെയാണ് സ്വര്‍ണം കരുത്തു നേടിയത്. ഡോളര്‍ ഉള്‍പ്പെടെയുള്ള കറന്‍സികളുടെ തകര്‍ച്ചയും ഗുണകരമായി.

kerala

സ്വകാര്യ ബസ് ബൈക്കിലിടിച്ച് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം കീഴുപറമ്പ് ഓത്തുപള്ളിപ്പുറായ സ്വദേശി ജസിലിന്റെ മകന്‍ മുഹമ്മദ് ഇബാന്‍ (3) ആണ് മരിച്ചത്.

Published

on

കോഴിക്കോട് സംസ്ഥാനപാതയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് വയസ്സുകാരന്‍ മരിച്ചു. മലപ്പുറം കീഴുപറമ്പ് ഓത്തുപള്ളിപ്പുറായ സ്വദേശി ജസിലിന്റെ മകന്‍ മുഹമ്മദ് ഇബാന്‍ (3) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയില്‍ അരീക്കോട് ഭാഗത്തുനിന്നും അമിതവേഗതയില്‍ എത്തിയ സ്വകാര്യ ബസ് ബൈക്കിലിടിച്ചാണ് അപകടം. വളവില്‍ വെച്ച് ഓവര്‍ടേക്ക് ചെയ്തതാണ് അപകടകാരണം. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ സംസ്ഥാനപാത ഉപരോധിച്ചു.

Continue Reading

kerala

ആലുവയില്‍ തേനീച്ച ആക്രമണത്തില്‍ ക്ഷീരകര്‍ഷകന് ദാരുണാന്ത്യം

സമീപത്തെ പറമ്പില്‍ കെട്ടിയിരുന്ന പശു കരയുന്നത് കേട്ട് ചെന്ന ശിവദാസിനെ തേനീച്ചക്കൂട്ടം പൊതിയുകയായിരുന്നു.

Published

on

ആലുവയില്‍ തേനീച്ചകളുടെ ആക്രമണത്തില്‍ ക്ഷീരകര്‍ഷകന്‍ മരിച്ചു. തോട്ടുമുഖം മഹിളാലയം പറോട്ടില്‍ ലൈനില്‍ കുറുന്തല കിഴക്കേതില്‍ വീട്ടില്‍ ശിവദാസനാണ് (68) തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മരിച്ചത്. രക്ഷിക്കാന്‍ ശ്രമിച്ച മക്കള്‍ക്കും അയല്‍വാസികള്‍ക്കും പരിക്കേറ്റു.

ബുധനാഴ്ച രാവിലെയാണ് സംഭവം. സമീപത്തെ പറമ്പില്‍ കെട്ടിയിരുന്ന പശു കരയുന്നത് കേട്ട് ചെന്ന ശിവദാസിനെ തേനീച്ചക്കൂട്ടം പൊതിയുകയായിരുന്നു.

ശിവദാസിന്റെ കരച്ചില്‍ കേട്ട് മകന്‍ പ്രഭാതാണ് ആദ്യം ഓടിയെത്തിയത്. ഇതിന് പിന്നാലെ മകള്‍ സന്ധ്യ, സമീപ വാസികളായ പനച്ചിക്കല്‍ വീട്ടില്‍ അജി, പനച്ചിക്കല്‍ ശാന്ത തുടങ്ങിയവരും എത്തി. ഇവര്‍ക്കും പരിക്കേറ്റു. ശിവദാസനെയും ഇവരെയും ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിവദാസനെ രക്ഷിക്കാനായില്ല. ആലുവ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. രാജമ്മയാണ് ശിവദാസന്റെ ഭാര്യ. മരുമക്കള്‍: ശ്രീലക്ഷ്മി, രതീഷ്.

Continue Reading

kerala

എറണാകുളത്ത് തോക്ക് ചൂണ്ടി 80 ലക്ഷം കവര്‍ന്നു

കേസില്‍ വടുതല സ്വദേശി സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

എറണാകുളത്ത് തോക്ക് ചൂണ്ടി പണം കവര്‍ന്നു. കുണ്ടന്നൂരിലെ സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തില്‍ നിന്ന് ആണ് തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവര്‍ന്നത്. കേസില്‍ വടുതല സ്വദേശി സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുണ്ടന്നൂര്‍ ജംഗ്ഷനിലെ സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തിലാണ് കവര്‍ച്ച നടന്നത്. മുഖം മൂടി ധരിച്ചെത്തിയ സംഘം പണം ഇരട്ടിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് തോക്ക് ചൂണ്ടിയത്. മൂന്നുപേരടങ്ങുന്ന കാറില്‍ വന്ന സംഘം പണം കവര്‍ന്ന ശേഷം രക്ഷപെട്ടു. സുബിന്‍ എന്നയാള്‍ക്കാണ് പണം നഷ്ടമായത്.

80 ലക്ഷം രൂപ ക്യാഷ് ആയി കൊടുത്താല്‍ ഒരു കോടി രൂപ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം എന്നായിരുന്നു ഡീല്‍. ട്രേഡിങ് പ്രോഫിറ്റ് ഫണ്ട് എന്ന പേരിലുള്ള തട്ടിപ്പ് കേരളത്തില്‍ ആദ്യമായാണെന്ന് പൊലീസ് പറയുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. കവര്‍ച്ച നടന്ന സ്ഥാപനത്തില്‍ സിസിടിവി ദൃശ്യങ്ങളില്ല.

Continue Reading

Trending