Connect with us

kerala

എടപ്പാളില്‍ വൈക്കോലിന് തീപിടിച്ചു; കെടുത്തിയപ്പോള്‍ കണ്ടത് വീട്ടമ്മയുടെ മൃതദേഹം

വൈക്കോലിന് തീപിടിച്ചതറിഞ്ഞെത്തിയ നാട്ടുകാരും പൊന്നാനിയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് സംഘവും ചേര്‍ന്ന് തീ കെടുത്തിയപ്പോഴാണ് വീട്ടമ്മയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

എടപ്പാള്‍ (മലപ്പുറം): വീടിനു സമീപത്തെ തൊഴുത്തിന് മുകളില്‍ ശേഖരിച്ച വൈക്കോലിന് തീപിടിച്ച് വീട്ടമ്മ വെന്തു മരിച്ചു. എടപ്പാള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം ഉദിനിക്കര കായലും പള്ളത്ത് പ്രഭാകരന്റെ ഭാര്യ അരുന്ധതി (55) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറിനാണ് സംഭവം.
വൈക്കോലിന് തീപിടിച്ചതറിഞ്ഞെത്തിയ നാട്ടുകാരും പൊന്നാനിയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് സംഘവും ചേര്‍ന്ന് തീ കെടുത്തിയപ്പോഴാണ് വീട്ടമ്മയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വാളയാറിലേത് ആള്‍ക്കൂട്ട ആക്രമണമല്ല; യുപിയിലേതുപോലെ RSS ക്രിമിനലുകള്‍ നടപ്പിലാക്കിയ പച്ചയായ വര്‍ഗീയ കൊലപാതകം: സന്ദീപ് വാര്യര്‍

വിദ്വേഷം തലയ്ക്കുപിടിച്ച ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Published

on

പാലക്കാട്: വാളയാറില്‍ ഛത്തീസ്ഗഡ് സ്വദേശിയെ തല്ലിക്കൊന്ന സംഭവം കേവലം ആള്‍ക്കൂട്ട ആക്രമണമല്ലെന്നും ഉത്തര്‍പ്രദേശിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ആര്‍എസ്എസ് ക്രിമിനലുകള്‍ നടപ്പിലാക്കിയ പച്ചയായ വര്‍ഗീയ കൊലപാതകമാണെന്നും കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. നീ ബംഗ്ലാദേശുകാരനാണോ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. കേവലം സംശയത്തിന്റെ പേരിലല്ലെന്നും മറിച്ച് വിദ്വേഷം തലയ്ക്കുപിടിച്ച ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സംഘപരിവാര്‍ പടച്ചുവിടുന്ന അപരവിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരയായി റാം നാരായണ്‍ മാറിപ്പോയി എന്നത് മാത്രമാണ് ഇവിടെ സംഭവിച്ചതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ഈ കൊലപാതകത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗൂഢാലോചന പുറത്തുകൊണ്ടുവരണം. പിടിയിലായ പ്രതികള്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ഇവരുടെ ഫോണ്‍ കോളുകള്‍ അടിയന്തരമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ കൊലയാളികളെ സംരക്ഷിക്കാനും നിയമത്തില്‍ നിന്ന് രക്ഷിക്കാനും ബിജെപി-ആര്‍എസ്എസ് സംസ്ഥാന-ജില്ലാ നേതാക്കള്‍ സജീവമായി രംഗത്തുണ്ട്. ഭരണകൂടം ഈ ഒത്തുകളി അനുവദിക്കരുത്. കേരളത്തിന്റെ മണ്ണില്‍ ഉത്തരേന്ത്യന്‍ മോഡല്‍ വിദ്വേഷ രാഷ്ട്രീയത്തിന് വിത്തിടാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള താക്കീതാവണം ഈ കേസ്. മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയാത്ത ഈ വിദ്വേഷ പ്രത്യയശാസ്ത്രത്തെ നമുക്ക് ചെറുത്തെ മതിയാകൂ. റാം നാരായണന് നീതി ലഭിക്കും വരെ പ്രതിഷേധം തുടരും. പ്രതികളെയും അവരെ സഹായിക്കുന്ന നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും സന്ദീപ് വാര്യര്‍ കുറിച്ചു.

വാളയാര്‍ അള്ളപ്പട്ടത്ത് ആള്‍ക്കൂട്ട മര്‍ദനത്തിലാണ് ഛത്തീസ്ഗഢ് സ്വദേശി രാംനാരായണന്‍ (31) കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചക്ക് ശേഷം രണ്ടരയോടെ അട്ടപ്പള്ളം മാതാളികാട് ഭാഗത്തായിരുന്നു സംഭവം. തൊഴിലുറപ്പ് തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന സ്ഥലത്ത് വീടിനും കടകള്‍ക്കും സമീപം സംശയാസ്പദ രീതിയില്‍ രാംനാരായണിനെ കണ്ടെത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. സമീപത്തുണ്ടായിരുന്ന യുവാക്കള്‍ സ്ഥലത്തെത്തി ഇയാളെ പിടികൂടി. മോഷണക്കുറ്റം ആരോപിച്ച് ഇവര്‍ മര്‍ദിച്ചെന്നും രക്തം ഛര്‍ദിച്ചെന്നുമാണ് അറിയുന്നത്. അതേസമയം, കൈയില്‍ മോഷണവസ്തുക്കളൊന്നുമുണ്ടായിരുന്നില്ല. കുഴഞ്ഞുവീണ ഇയാളെ രാത്രി ആറോടെ പൊലീസെത്തി ആംബുലന്‍സില്‍ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോകുംവഴി പുതുശ്ശേരിയിലെത്തിയതോടെ കുഴഞ്ഞുവീണു. ജില്ല ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിച്ചു.

കൊല്ലപ്പെട്ട രാം നാരായണിന്റെ ശരീരത്തില്‍ നാല്‍പതിലധികം മുറിവുകളാണ് കണ്ടെത്തിയത്. നിലത്തിട്ട് ചവിട്ടി വലിച്ചതിന്റെയും പാടുകളുണ്ട്.

മോഷ്ടാവെന്നാരോപിച്ച് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ അട്ടപ്പള്ളം സ്വദേശികളായ കല്ലങ്കാട് വീട്ടില്‍ അനു (38), മഹല്‍കാഡ് വീട്ടില്‍ പ്രസാദ് (34), മഹല്‍കാഡ് വീട്ടില്‍ മുരളി (38), കിഴക്കേ അട്ടപ്പള്ളം ആനന്ദന്‍ (55), വിനീത നിവാസില്‍ ബിപിന്‍ (30) എന്നിവരെ വാളയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആള്‍ക്കൂട്ട ആക്രമണത്തിന് ഭാരതീയ ന്യായ സംഹിത 103 (2) പ്രകാരമാണ് കേസെടുത്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇനിയും പ്രതികളെ പിടികൂടാനുണ്ട്.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

‘പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്ത് ഛത്തീസ്ഗഡ് സ്വദേശിയായ റാം നാരായണ്‍ എന്ന യുവാവിനെ തല്ലിക്കൊന്ന വാര്‍ത്ത കേവലം ഒരു ‘ആള്‍ക്കൂട്ട ആക്രമണമല്ല’. ഇത് ഉത്തര്‍പ്രദേശിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ആര്‍എസ്എസ് ക്രിമിനലുകള്‍ നടപ്പിലാക്കിയ പച്ചയായ വര്‍ഗീയ കൊലപാതകമാണ്.

?’നീ ബംഗ്ലാദേശുകാരനാണോ?’ എന്ന് ചോദിച്ചായിരുന്നു ആ മര്‍ദ്ദനം. കേവലം സംശയത്തിന്റെ പേരിലല്ല, മറിച്ച് വിദ്വേഷം തലയ്ക്കുപിടിച്ച ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഈ ക്രൂരതയ്ക്ക് പിന്നില്‍. സംഘപരിവാര്‍ പടച്ചുവിടുന്ന അപരവിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരയായി റാം നാരായണ്‍ മാറിപ്പോയി എന്നത് മാത്രമാണ് ഇവിടെ സംഭവിച്ചത്. ?ഈ കൊലപാതകത്തില്‍ ശക്തമായ അന്വേഷണം വേണം. ?ഗൂഢാലോചന പുറത്തുകൊണ്ടുവരണം: പിടിയിലായ പ്രതികള്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ഇവരുടെ ഫോണ്‍ കോളുകള്‍ അടിയന്തരമായി പരിശോധിക്കണം.

?ഈ കൊലയാളികളെ സംരക്ഷിക്കാനും നിയമത്തില്‍ നിന്ന് രക്ഷിക്കാനും ബിജെപി-ആര്‍എസ്എസ് സംസ്ഥാന-ജില്ലാ നേതാക്കള്‍ സജീവമായി രംഗത്തുണ്ട്. ഭരണകൂടം ഈ ഒത്തുകളി അനുവദിക്കരുത്. കേരളത്തിന്റെ മണ്ണില്‍ ഉത്തരേന്ത്യന്‍ മോഡല്‍ വിദ്വേഷ രാഷ്ട്രീയത്തിന് വിത്തിടാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള താക്കീതാവണം ഈ കേസ്. ?മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയാത്ത ഈ വിദ്വേഷ പ്രത്യയശാസ്ത്രത്തെ നമുക്ക് ചെറുത്തെ മതിയാകൂ. റാം നാരായണന് നീതി ലഭിക്കും വരെ പ്രതിഷേധം തുടരും. ?പ്രതികളെയും അവരെ സഹായിക്കുന്ന നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്.’

Continue Reading

kerala

‘സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളിയെ ചോദ്യം ചെയ്യണം’; അന്വേഷണം വന്‍തോക്കുകളിലേക്ക് എത്തിയിട്ടില്ല: വി.ഡി. സതീശന്‍

‘കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുണ്ടായിരുന്നു’

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഹൈകോടതി ഉത്തരവിലൂടെ പ്രതിപക്ഷം ഉന്നയിച്ചത് ശരിയാണെന്ന് അടിവരയിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എസ്.ഐ.ടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തുകയാണെന്നും അതുകൊണ്ടാണ് അന്വേഷണം മന്ദഗതിയിലായതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡ് അംഗങ്ങളെ അറസ്റ്റ് ചെയ്യുകയോ പ്രതി ചേര്‍ക്കുകയോ ചെയ്തില്ല. വന്‍ സ്രാവുകളിലേക്ക് നീങ്ങിയില്ല എന്നാണ് ഹൈകോടതി പറഞ്ഞത്. തെരഞ്ഞെടുപ്പ് സി.പി.എം പ്രതികൂട്ടിലാകുമെന്ന് അറിയാവുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് അനാവശ്യമായി എസ്.ഐ.ടിക്ക് മീതെ സമ്മര്‍ദം ചെലുത്തിയത്. സ്വര്‍ണക്കൊള്ളയില്‍ വന്‍തുക കൈമാറ്റം ചെയ്തിട്ടുണ്ട്. രാജ്യാന്തര റാക്കറ്റ് ഇതിന്റെ പിന്നിലുണ്ട്. കേസില്‍ അന്തര്‍ സംസ്ഥാന ബന്ധമുണ്ടെന്ന് വ്യക്തമാണ്. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും പ്രതിപക്ഷ ഉന്നയിച്ച് എല്ലാ കാര്യങ്ങളും ശരിയാണെന്ന് തെളിഞ്ഞു. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് മുന്‍ ദേവസ്വം മന്ത്രിയെ ഉടന്‍ ചോദ്യം ചെയ്യണമെന്നും വിഡി സതീശന്‍ പറഞ്ഞു.

ദ്വാരപാലക ശില്‍പം ചെന്നൈയില്‍ എത്താന്‍ ഒരു മാസവും ഒമ്പത് ദിവസവും വൈകിയത് വ്യാജനുണ്ടാക്കാന്‍ ആയിരിക്കുമെന്ന് ആദ്യം പ്രതിപക്ഷം സംശയം ഉന്നയിച്ചിരുന്നു.ഈ സംശയം ഹൈകോടതി പിന്നീട് ശരിവെച്ചെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള; കേസിലെ കോടതി നിരീക്ഷണം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നത്: സണ്ണി ജോസഫ്

ഉന്നതരായവരെ പ്രതി ചേര്‍ക്കാനോ ചോദ്യം ചെയ്യാനോ എസ്‌ഐടിക്ക് മടിയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കോടതി നിരീക്ഷണം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എന്നാല്‍ ഉന്നതരായവരെ പ്രതി ചേര്‍ക്കാനോ ചോദ്യം ചെയ്യാനോ എസ്‌ഐടിക്ക് മടിയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

അന്വേഷണം മന്ദഗതിയിലാണെന്ന് ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടിയെന്നും കോടതി മാത്രമാണ് ആശ്യാമെന്നും സണ്ണി ജോസഫ് പറഞ്ഞു. സര്‍ക്കാരിന്റെ കള്ളക്കളി പുറത്ത് വരുന്നുണ്ടെന്നും പങ്കജ് ഭണ്ഡാരിയുടെ അറസ്റ്റ് തത്കാലത്തേക്കുള്ള ആശ്വാസ നടപടിയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഉന്നതരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും കൂടുതല്‍ പ്രതികളുണ്ടെന്നും കോടതി പറഞ്ഞു. ഇഡി അന്വേഷിക്കണം എന്ന ഹൈക്കോടതി നിരീക്ഷണം ഗൗരവമുള്ളതാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

Continue Reading

Trending