എടപ്പാള്‍ (മലപ്പുറം): വീടിനു സമീപത്തെ തൊഴുത്തിന് മുകളില്‍ ശേഖരിച്ച വൈക്കോലിന് തീപിടിച്ച് വീട്ടമ്മ വെന്തു മരിച്ചു. എടപ്പാള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം ഉദിനിക്കര കായലും പള്ളത്ത് പ്രഭാകരന്റെ ഭാര്യ അരുന്ധതി (55) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറിനാണ് സംഭവം.
വൈക്കോലിന് തീപിടിച്ചതറിഞ്ഞെത്തിയ നാട്ടുകാരും പൊന്നാനിയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് സംഘവും ചേര്‍ന്ന് തീ കെടുത്തിയപ്പോഴാണ് വീട്ടമ്മയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.