Connect with us

kerala

അബ്ദുള്ളക്കുട്ടിയുടെ വാദം പൊളിയുന്നു; ഹോട്ടലില്‍ കയ്യേറ്റമുണ്ടായില്ലെന്ന് വെളിയങ്കോട്ടെ ഹോട്ടല്‍ മാനേജര്‍

എന്നാല്‍ ഹോട്ടലിനു പുറത്തുവച്ച് എന്തെങ്കിലും നടന്നോയെന്ന് അറിയില്ലെന്നും മാനേജര്‍ വ്യക്തമാക്കി. ഹോട്ടലില്‍നിന്ന് ഇറങ്ങുമ്പോള്‍ രണ്ട് പേര്‍ മനഃപ്പൂര്‍വം പ്രശ്‌നമുണ്ടാക്കാനായി എത്തിയിരുന്നുവെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞിരുന്നു.

Published

on

മലപ്പുറം: ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുല്ലക്കുട്ടിയുടെ അപകടം സംബന്ധിച്ചുള്ള വാദം പൊളിയുന്നു. അബ്ദുള്ളക്കുട്ടിക്ക് നേരെ കയ്യേറ്റമുണ്ടായില്ലെന്ന് ഹോട്ടല്‍ മാനേജര്‍ പറഞ്ഞു. വെളിയങ്കോട് ഹോട്ടലില്‍ നിന്ന് ഇറങ്ങുമ്പോള്‍ അങ്ങനെയൊരു ആക്രമണ സംഭവവും നടന്നിട്ടില്ലെന്നും ഹോട്ടല്‍ മാനേജര്‍ വ്യക്തമാക്കി.

എന്നാല്‍ ഹോട്ടലിനു പുറത്തുവച്ച് എന്തെങ്കിലും നടന്നോയെന്ന് അറിയില്ലെന്നും മാനേജര്‍ വ്യക്തമാക്കി. ഹോട്ടലില്‍നിന്ന് ഇറങ്ങുമ്പോള്‍ രണ്ട് പേര്‍ മനഃപ്പൂര്‍വം പ്രശ്‌നമുണ്ടാക്കാനായി എത്തിയിരുന്നുവെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.

അതേസമയം, അബ്ദുള്ളക്കുട്ടിക്ക് ഭീഷണിയെന്ന പരാതിയില്‍ രണ്ട് പൊലീസ് സ്േറ്റഷനുകളില്‍ കേസ് എടുത്തു. വാഹനത്തില്‍ ലോറിയിടിച്ചതിന് കാടാമ്പുഴ പൊലീസ് കേസെടുത്തു. ഹോട്ടലില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്നതിന് പൊന്നാനിയിലും കേസെടുത്തിട്ടുണ്ട്.

അബ്ദുള്ളക്കുട്ടിയുടെ കാറിന് പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. അപകടം ആസൂത്രിതമെന്ന് സംശയിക്കുന്നതായി അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. അതിനിടെ, അപകടത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. അക്രമത്തിനെതിരെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ഇന്ന് ബിജെപി പ്രതിഷേധം സംഘടിപ്പിക്കും.

Advertisement
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം സെപ്റ്റംബർ 5 ,6,7 തിയ്യതികളിൽ ബി പോക്കർ സാഹിബ് നഗറിൽ

Published

on

കോഴിക്കോട്: “അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്”എന്ന തലവാചകത്തിൽ മെമ്പർഷിപ്പ് കാമ്പയിൻ സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം സെപ്റ്റംബർ 5,6,7 തീയതികളിൽ കോഴിക്കോട് സരോവരം ട്രേഡ് സെൻ്ററിൽ സജ്ജീകരിച്ച ബി പോക്കർ സാഹിബ് നഗറിൽ വെച്ച് നടക്കും.

മുസ്‌ലിം ലീഗ് ചരിത്രത്തിലെ മറക്കാനാവാത്ത അധ്യായങ്ങൾ സമ്മാനിച്ച മഹാനായ നേതാവാണ് ബി പോക്കർ സാഹിബ്.അദ്ദേഹത്തിൻറെ ഓർമ്മകൾ പുതിയകാലത്ത് അനിവാര്യമായി ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തിലാണ് സമ്മേളനത്തിൽ ബി പോക്കർ സാഹിബ് നഗർ എന്ന നാമകരണം ചെയ്തിരിക്കുന്നത്.
സെപ്റ്റംബർ അഞ്ചിന് പതാക ഉയർത്തൽ,ആറിന് 4000 പേർ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം,ഏഴിന് കൗൺസിൽ മീറ്റ് എന്ന രീതിയിലാണ് സമ്മേളനം ചിട്ടപ്പെടുത്തിയത്. സമ്മേളനത്തിന്റെ പ്രചരണാർത്ഥം വൈറ്റ് ഗാർഡ് സംഗമം,
മണ്ഡലം സമ്മേളന സംഗമങ്ങൾ,പഞ്ചായത്ത് യാത്ര,പൂർവ്വകാല നേതൃസംഗമം,നേതൃ സ്മൃതി,സെമിനാറുകൾ,മുഹബ്ബത് കീ ബസാർ,സുവനീർ എഴുത്ത് സംഗമം, തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കപ്പെടും. 6 ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലയിലെ ആയിരം യൂണിറ്റുകളിൽ നിന്നായി പ്രസിഡൻറ്, ജനറൽ സെക്രട്ടറി,ട്രഷറർ ഉൾപ്പെടെയുള്ള പ്രധാന ഭാരവാഹികളും മേൽ കമ്മിറ്റികളിലെ ഭാരവാഹികളും പങ്കെടുക്കും.നേരത്തെ രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന പുതിയ നേതൃത്വത്തെ ഭാവിയിൽ ആദർശപരമായി സജ്ജമാക്കുന്ന രീതിയിലാണ് സമ്മേളനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

പ്രമേയത്തിൻറെ ഉള്ളടക്കം ജനങ്ങളിൽ എത്തിക്കാൻ ലക്ഷ്യം വെച്ചു കൊണ്ടുള്ള വിവിധ
സെഷനുകൾ പ്രതിനിധി സമ്മേളനത്തിൽനടക്കും.സാമൂഹിക തിന്മകളും വർഗീയതകളും അരാഷ്ട്രീയതകളും നിറയുന്ന അനീതിയുടെ കാലത്ത് യുവത്വം അവക്കെതിരെയുള്ള .പ്രതിരോധ ശക്തികളായി ഉ ഉയർന്ന് വരണമെന്ന ലക്ഷ്യത്തിലുള്ള സന്ദേശങ്ങൾ സമ്മേളനത്തിലുടനീളം കൈമാറും.
വിവിധ മേഖലകളിലെ പ്രഗൽഭ വ്യക്തിത്വങ്ങൾ സമ്മേളനത്തിൽ അതിഥികളായി പങ്കെടുക്കും.

സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ നിർവ്വഹിച്ചു.ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.മൊയ്തീൻ കോയ സ്വാഗതവും ട്രഷറർ കെ.എം.എ. റഷീദ് നന്ദിയും പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ കെ.എ. കാദർ മാസ്റ്റർ, കെ.കുഞ്ഞാമുട്ടി, ഒ.പി. നസീർ, യൂത്ത് ലീഗ് നേതാക്കളായ ആഷിക് ചെലവൂർ, സാജിദ് നടുവണ്ണൂർ, എ ഷിജിത്ത് ഖാൻ, ഷഫീക്ക് അരക്കിണർ, വി.അബ്ദുൽ ജലീൽ, എസ്.വി ഷൗലീക്ക്, സിറാജ് ചിറ്റേടത്ത്, സമദ് നടേരി, റഹ്മത്ത് കടലുണ്ടി, എം. നസീഫ്, ജാഫർ സാദിഖ്, ഹാഫിസ് മാതാഞ്ചേരി, നിസാർ തോപ്പയിൽ, അനീസ് തോട്ടുങ്ങൽ, ഫാസിൽ കെ.എം, സത്താർ കീഴരിയൂർ, മുനീർ പനങ്ങോട്ട്, സ്വാഹിബ്, മുഹമ്മദ്, ഷമീർ പാഴൂർ, നൈസാം രാജഗിരി, അഫ്നാസ് ചോറോട്, ഐ.സൽമാൻ, സി.കെ ഷക്കീർ, അസീർ പനോളി, നൗഷാദ് കെ, നിസാർ കെ.കെ, സലീം.ഇ.പി, റഫീഖ് ടി.കെ, എ.ബി.എം. ശിഹാബ്, സലീം മിലാസ്, സി.കെ.ജറീഷ്, ഫസൽ കൂനഞ്ചേരി,സി.എ നൗഫൽ, മുഹ്സിൻ വളപ്പിൽ, നിസാർ തോപ്പയിൽ, എ.പി സമദ്, ഷരീഫ് വെണ്ണക്കോട്, സിറാജ് കിണാശ്ശേരി, കോയമോൻ പുതിയപാലം തുടങ്ങിയവർ സംബന്ധിച്ചു.

Advertisement
Continue Reading

kerala

ആശകള്‍ ബാക്കിവച്ച് ശ്രീഹരി മടങ്ങി; നോവായി 12കാരന്റെ മരണം

കണ്ണീരിലായ കുടുംബത്തിന് ആശ്വാസമായി ഏന്മകജെ പഞ്ചായത്ത് മുസ്്‌ലിം യൂത്ത് ലീഗ്

Published

on

കാസര്‍കോട്: പെര്‍ള ബേദ്രംപള്ളയില്‍ കഴിഞ്ഞ ദിവസം മരിച്ച ഏഴാം ക്ലാസുകാരന്റെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തി. ബന്‍പുത്തടക്ക ദുര്‍ഗാ പരമേശ്വരി എ.യു.പി സ്‌കൂളിലെ വിദ്യാര്‍ഥി ശ്രീഹരി (12)യെയാണ് കഴിഞ്ഞ ദിവസം ബേദ്രംപള്ളയിലെ താമസ സ്ഥലത്ത് കിടപ്പുമുറിയില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്തനംതിട്ട അടൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് കുടിയേറിയതാണ് ശ്രീഹരിയുടെ കുടുംബം. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ പിതാവിന്റെ തുച്ഛമായ വരുമാനത്തിലും കഠിനമായ പരിമിതികള്‍ക്കിടയിലും അമ്മയും രണ്ടു അനുജത്തിമാരുമടങ്ങുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു പഠനത്തിലും മറ്റു കാര്യങ്ങളിലും ഏറെ മിടുക്കനായിരുന്ന ശ്രീഹരി.

ഞായറാഴ്ച ഉച്ചയോടെയുണ്ടായ അപ്രതീക്ഷിത ദുരന്തം മാതാപിതാക്കള്‍ക്കും സഹോദരിമാര്‍ക്കും താങ്ങാനാവുന്നതിലുമപ്പുറമായിരുന്നു. ജന്മനാട്ടില്‍ നിന്നും അകലെ മകനെ നഷ്ടപ്പെട്ട് പകച്ചുനിന്ന കുടുംബത്തിന് താങ്ങായി നാടിന്റെ നന്മയാര്‍ന്ന കരുതലോടെ ജനപ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും അടിയന്തരമായി ഇടപെട്ടു. ദുരന്തവിവരമറിഞ്ഞ് മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷറഫ് ഇടപെടുകയും കുട്ടിയുടെ ഭൗതികശരീരം ജന്മനാടായ അടൂരിലേക്ക് കൊണ്ടുപോകുന്നതിനുള്ള ആംബുലന്‍സ് സൗകര്യം അടിയന്തരമായി ക്രമീകരിക്കുകയും ചെയ്തു. യാത്രയ്ക്കുള്ള മുഴുവന്‍ ചെലവുകളും മുസ്്‌ലിം യൂത്ത് ലീഗ് ഏന്മകജെ പഞ്ചായത്ത് കമ്മിറ്റി ഏറ്റെടുത്ത് മാതൃകയായി.

ഞായറാഴ്ച രാത്രി എട്ടുമണിയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. എന്‍മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുസുമാവതി, വൈസ് പ്രസിഡന്റ് സിദ്ദീഖ് വോളമുകര്‍, പ്രധാന അധ്യാപകന്‍ സാജു, ബെദ്രംപള്ളയിലെ പ്രിയപ്പെട്ടവര്‍, അധ്യാപകര്‍ എന്നിവരടങ്ങുന്നവര്‍ നിറഞ്ഞ കണ്ണുകളോടെ കുരുന്നിന് വിടചൊല്ലാന്‍ ആശുപത്രി പരിസരത്ത് എത്തിയിരുന്നു. ഒടുവില്‍, ഒരിക്കലും ഉണങ്ങാത്ത നൊമ്പരമായി ശ്രീഹരിയുടെ ഭൗതികശരീരം ജന്മനാട്ടിലേക്ക് യാത്രയാക്കി.

പെര്‍ള ബേദ്രംപള്ളയില്‍ കഴിഞ്ഞ ദിവസം മരിച്ച ശ്രീഹരിയുടെ മൃതദേഹം ജന്മനാടായ പത്തനംതിട്ട അടൂരിലേക്ക് കൊണ്ടുപോകുന്നു

Advertisement
Continue Reading

kerala

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

വടക്കന്‍ കേരളത്തില്‍ വരും മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പുള്ളത്. എന്നാല്‍ നാളെ മുതല്‍ സംസ്ഥാനത്തെ ഒരു ജില്ലകളിലും പ്രത്യേക അലര്‍ട്ടുകള്‍ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടിമിന്നല്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന് പുറമെ വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം വരുത്തുന്നതിനാല്‍ പൊതുജനങ്ങള്‍ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി

 

Advertisement
Continue Reading

Trending