Connect with us

News

ചരിത്രമെഴുതി റീമ ദോദിന്‍; ജോ ബൈഡന്റെ സംഘത്തില്‍ ഇടംപിടിച്ച അറബ് വംശജ

അറബ് ലോകവുമായുള്ള യുഎസിന്റെ ബന്ധം ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് സമ്പൂര്‍ണമായി വ്യത്യസ്തമായിരിക്കും എന്ന സൂചനയാണ് പുതിയ നിയമനങ്ങളില്‍ ട്രംപ് നല്‍കുന്നത്.

Published

on

വാഷിങ്ടണ്‍: തന്റെ വിദേശകാര്യ നയത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന സൂചന നല്‍കി നിയുക്ത യുഎസ് പ്രസിഡണ്ട് ജോ ബൈഡന്റെ നിയമനങ്ങള്‍. തന്റെ സംഘത്തില്‍ ഒരു അറബ്-അമേരിക്കനെ നിയമിച്ചാണ് ബൈഡന്‍ ചരിത്രം സൃഷ്ടിച്ചത്. ഫലസ്തീന്‍ വംശജയായ റീമ ദോദിന്‍ ആണ് ബൈഡന്റെ ടീമില്‍ ഇടം പിടിച്ചത്. വൈറ്റ് ഹൗസിലെ ഓഫീസ് ഓഫ് ലജിസ്ലേറ്റീവ് അഫയേഴ്‌സിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ആയാണ് നിയമനം.

ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം വൈറ്റ് ഹൗസിലെത്തുന്ന ആദ്യത്തെ ഫലസ്തീന്‍ അമേരിക്കന്‍ വംശജയാണ് റീമ. ഇവരുടെ മാതാപിതാക്കള്‍ ജോര്‍ദാനില്‍ നിന്ന് യുഎസിലേക്ക് കുടിയേറുകയായിരുന്നു.

നേരത്തെ, ഡെമോക്രാറ്റിക് സെനറ്റര്‍ റിച്ചാര്‍ഡ് ഡര്‍ബിന്റെ ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു ഇവര്‍. മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള ജുഡീഷ്യറി സബ് കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദധാരിണിയാണ്.

ഫലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ സ്വന്തം നാടിനു വേണ്ടി ശക്തമായി നില കൊണ്ട നേതാവ് കൂടിയാണ് റീമ. നിരാശരായ ജനതയുടെ അവസാനത്തെ അഭയമാണ് ചാവേര്‍ ബോംബറുകള്‍ എന്ന് ഒരിക്കല്‍ അവര്‍ പറഞ്ഞിരുന്നു. ജോര്‍ദാനിലെ സാമൂഹിക നീതി മന്ത്രിയായിരുന്ന മുസ്തഫ ദോദിന്റെ കൊച്ചു മകള്‍ കൂടിയാണ് ഇവര്‍.

അറബ് ലോകവുമായുള്ള യുഎസിന്റെ ബന്ധം ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് സമ്പൂര്‍ണമായി വ്യത്യസ്തമായിരിക്കും എന്ന സൂചനയാണ് പുതിയ നിയമനങ്ങളില്‍ ട്രംപ് നല്‍കുന്നത്. അറബ് ലോകത്ത് ട്രംപിനേക്കാള്‍ ജനപിന്തുണയും ബൈഡനുണ്ട്.

kerala

മന്ത്രിയുടെ വാദം പൊളിയുന്നു; ബാറുടമകളുമായി ചർച്ച നടന്നു; ആവശ്യങ്ങൾ പരിശോധിക്കുമെന്ന് ഉറപ്പ് നൽകി

ടൂറിസം വകുപ്പ് വിളിച്ച യോഗത്തില്‍ ബാറുടമകള്‍ പങ്കെടുത്തു. ബാറുടമകളുമായി മദ്യ നയത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നായിരുന്നു എംബി രാജേഷ് അറിയിച്ചിരുന്നത്.

Published

on

മദ്യ നയത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന എക്സൈസ് മന്ത്രിയുടെ വാദങ്ങള്‍ പൊളിയുന്നു. ബാറുടമകളുമായി ചര്‍ച്ച നടത്തി. ടൂറിസം വകുപ്പ് വിളിച്ച യോഗത്തില്‍ ബാറുടമകള്‍ പങ്കെടുത്തു. ബാറുടമകളുമായി മദ്യ നയത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നായിരുന്നു എംബി രാജേഷ് അറിയിച്ചിരുന്നത്. എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത ബാറുടമകള്‍ ഡ്രൈഡേ ഒഴിവാക്കണമെന്നും പ്രവര്‍ത്തന സമയം കൂട്ടണമെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ പരിശോധിക്കുമെന്ന് യോഗത്തില്‍ ഉറപ്പ് നല്‍കുകയും ചെയ്തു.

മെയ്21ന് ടൂറിസം വകുപ്പ് ഡയറക്ടര്‍ വിളിച്ച യോഗത്തിലാണ് ബാറുടമകള്‍ പങ്കെടുത്തത്. ഇതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. യോഗത്തിന്റെ ഏക അജണ്ട മദ്യനയ മാറ്റമായിരുന്നു. .യോഗ വിവരം അറിയിച്ച് ഓണ്‍ലൈന്‍ ലിങ്ക് നല്‍കി ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഇമെയില്‍ അയച്ചിരുന്നു. ബാറുടമകള്‍, ഹോംസ്റ്റേ ഉടമകള്‍ തുടങ്ങിയവരാണ് നയമാറ്റത്തിനുള്ള നിര്‍ദേശം നല്‍കാനുള്ള യോഗത്തില്‍ പങ്കെടുത്തത്. യോഗം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ഫെറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ എക്സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേര്‍ന്നത്.

അതേസമയം അനിമോന്റെ ശബ്ദരേഖയില്‍ എക്സൈസ് ഇന്റലിജന്‍സ് രഹസ്യ അന്വേഷണം ആരംഭിച്ചു. ശബ്ദരേഖയുടം ആധികാരികത, ഏത് സാഹാചര്യത്തില്‍ എന്നടക്കമുള്ള കാര്യങ്ങളാണ് എക്സൈസ് ഇന്റലിജന്‍സ് പരിശോധിക്കുന്നത്. കോഴ ആരോപണത്തില്‍ നാളെ മുതല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കാനിരിക്കെയാണ് ടൂറിസം യോഗത്തില്‍ ബാറുടമകള്‍ പങ്കെടുത്ത വിവരങ്ങള്‍ പുറത്തുവരുന്നത്.

ക്രൈംബ്രാഞ്ച് അന്വേഷണസഘം അനിമോന്റെയടക്കം മൊഴി രേഖപ്പെടുത്തും. കേസെടുത്തുള്ള അന്വേഷണം ആയിരിക്കില്ല. പ്രാഥമിക അന്വേഷണത്തില്‍ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. പണപ്പിരിവ് നടന്നോയെന്നും പണം ആര്‍ക്കെങ്കിലും കൈമാറിയോ എന്നും അന്വേഷിക്കും. ശബ്ദസന്ദേശത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്നും ക്രൈംബ്രാഞ്ച് പരിശോധിക്കും. സംസ്ഥാനത്തെ മദ്യനയത്തില്‍ ഇളവ് പ്രഖ്യാപിക്കണമെങ്കില്‍ ബാറുടമകള്‍ കോഴ നല്‍കണമെന്ന ശബ്ദസന്ദേശമാണ് അനിമോന്‍ പുറത്തുവിട്ടത്.

Continue Reading

india

ബംഗാളിൽ ബൂത്ത് സന്ദർശനത്തിന് വന്ന ബി.ജെ.പി സ്ഥാനാർഥിയെ ഓടിച്ചു തല്ലി, കല്ലെറിഞ്ഞു-വിഡിയോ

ജാര്‍ഗ്രാം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി പ്രണത് ടുഡുവിനാണ് മര്‍ദനമേറ്റത്.

Published

on

ആറാം ഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. ജാര്‍ഗ്രാം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി പ്രണത് ടുഡുവിനാണ് മര്‍ദനമേറ്റത്. മംഗലപോട്ടയിലെ 200-ാം നമ്പര്‍ ബൂത്ത് സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയായിരുന്നു ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് പ്രണതിനെ കല്ലെറിഞ്ഞും ഓടിച്ചിട്ടും മര്‍ദിച്ചത്. തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷനേടാനായി ഓടുന്ന ടുഡുവിന്റെയും സുരക്ഷാഉദ്യോഗസ്ഥരുടെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. കല്ലുകളില്‍ ചിലത് എം.എല്‍.എയുടെ അനുനായയികള്‍ ചിലരുടെ ദേഹത്ത് കൊള്ളുന്നതും ചിലത് വായുവിലൂടെ വരുന്നതും വീഡിയോയില്‍ കാണാം.

ബി.ജെ.പിയുടെ ബംഗാളിലെ ചുമതലയുള്ള നേതാവായ അമിത് മാളവ്യ സംഭവത്തില്‍ തൃണമൂലിനെതിരെയും മമതാ ബാനര്‍ജിക്കെതിരെയും വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകഴിഞ്ഞു. ബംഗാളില്‍ ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ് മമത ബാനര്‍ജി ചെയ്യുന്നതെന്ന് അമിത് മാളവ്യ എക്‌സില്‍ കുറിച്ചു.

മംഗലപോട്ടയില്‍ ബി.ജെ.പി വോട്ടര്‍മാരെ വോട്ടുചെയ്യാന്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബൂത്ത് സന്ദര്‍ശിക്കാനെത്തിയതായിരുന്നു താനെന്നും പ്രണത് ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. എന്നാല്‍ 200 ഓളം വരുന്ന അക്രമിസംഘം ലാത്തിയും കല്ലും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പ്രണത് പറഞ്ഞു. കേന്ദ്രപോലീസ് ഉടന്‍ സ്ഥലത്തെത്തിയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്. അല്ലാത്തപക്ഷം തങ്ങള്‍ കൊല്ലപ്പെടുമായിരുന്നുവെന്നും പ്രാദേശിക പൊലീസില്‍ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നും പ്രണത് ആരോപിച്ചു.

അതേസമയം പ്രണതിന്റെ ആരോപണം തൃണമൂല്‍ നേതൃത്വം നിഷേധിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്നും ഇത് കണ്ട വോട്ടര്‍മാര്‍ ക്ഷുഭിതരാവുകയും പ്രതിഷേധിക്കുകയുമായിരുന്നുവെന്നാണ് തൃണമൂല്‍ നേതൃത്വം വ്യക്തമാക്കുന്നത്. മാധ്യമങ്ങളുടെയടക്കം നിരവധി വാഹനങ്ങളും സംഘര്‍ഷത്തില്‍ തീവെച്ച് നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

2019ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പി പിടിച്ചടക്കിയ മണ്ഡലമാണ് ജാര്‍ഗ്രാം. 2014ല്‍ തൃണമൂലിന്റെ ഉമസറന്‍ വിജയിച്ച മണ്ഡലത്തില്‍ 2019ല്‍ വിജയിച്ചത് ബി.ജെ.പിയുടെ കുമാര്‍ ഹെംബ്രാം ആണ്. എന്നാല്‍ 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാര്‍ഗ്രാമിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വിജയം തൃണമൂലിനൊപ്പമായിരുന്നു. അതേസമയം ആറാം ഘട്ടത്തില്‍ പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. 77.99 ശതമാനമാണ് ഇവിടുത്തെ പോളിങ് നില.

Continue Reading

kerala

കോഴിക്കോട് കൂട്ടുകാരോടൊപ്പം കുളിക്കാന്‍ കുളത്തിലിറങ്ങിയ 14കാരന്‍ മുങ്ങിമരിച്ചു

കുളത്തിലേക്ക് ചാടിയ സഞ്ജയ് പൊങ്ങിവരാത്തതിനെ തുടര്‍ന്ന് പരിഭ്രാന്തരായ സുഹൃത്തുക്കള്‍ ബഹളം വയ്ക്കുകയായിരുന്നു

Published

on

കോഴിക്കോട്: സുഹൃത്തുക്കളോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് മാങ്കാവ് തറക്കല്‍ ക്ഷേത്രത്തിന് സമീപം ദ്വാരക വീട്ടില്‍ ജയപ്രകാശ്-സ്വപ്ന ദമ്പതികളുടെ മകന്‍ സഞ്ജയ് കൃഷ്ണ(14)  ആണ് മരിച്ചത്. കുളത്തില്‍ ചാടുന്നതിനിടെ തലയ്ക്ക് പരുക്കേറ്റ് കുട്ടി മുങ്ങിപ്പോവുകയായിരുന്നു. ആഴ്ചവട്ടം ശിവക്ഷേത്രത്തിലാണ് സഞ്ജയ് കൃഷ്ണയും സുഹൃത്തുക്കളും കുളിക്കാനിറങ്ങിയത്.

കുളത്തിലേക്ക് ചാടിയ സഞ്ജയ് പൊങ്ങിവരാത്തതിനെ തുടര്‍ന്ന് പരിഭ്രാന്തരായ സുഹൃത്തുക്കള്‍ ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേനയാണ് കുട്ടിയെ കരക്കെത്തിച്ചത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് സെന്റ്ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയാണ് സഞ്ജയ്. സഹോദരി: ശ്രീഷ.

Continue Reading

Trending