Video Stories
പ്രധാനമന്ത്രിയുടേത് വങ്കത്തരം
കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാനും ഭീകരപ്രവര്‍ത്തനം നിരോധിക്കാനുമാണ് 2016 നവംബര്‍ ഒന്‍പതിന് രാജ്യത്തെ ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനങ്ങളോടുള്ള വലിയവായിലെ വാഗ്ദാനം. ഇതിനുശേഷം എന്തുഗുണഫലമുണ്ടായെന്നു കണക്കുകള്‍ വെച്ച് നിരത്താനോ എത്രരൂപ ബാങ്കുകളിലെത്തിയെന്നു വെളിപ്പെടുത്താനോ അമ്പതുദിവസത്തേക്ക് പ്രഖ്യാപിച്ച നോട്ടു നിയന്ത്രണം ഇതുവരെയും പൂര്‍ണമായി പിന്‍വലിക്കാനോ മോദി തയ്യാറായിട്ടില്ല. നടപടിവഴിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സര്‍ക്കാര്‍ വ്യക്തമാക്കാതിരിക്കെ ഇന്ത്യന്‍ റിസര്‍വ് ബാങ്ക്, ലോകബാങ്ക്, ഐ.എം.എഫ് തുടങ്ങിയ സ്ഥാപനങ്ങളും നോബല്‍ സമ്മാന ജേതാവ് അമര്‍ത്യസെന്‍, ഫോബ്‌സ് മാഗസിന്‍ അടക്കമുള്ള സാമ്പത്തിക വിദഗ്ധരുമാണ് ഈ സത്യം ഇന്ത്യന്‍ ജനതയോട് വിളിച്ചുപറഞ്ഞത്. ഇതിനിടെ മുന്‍ പ്രധാനമന്ത്രിയും ഐ.എം.എഫ് ഉദ്യോഗസ്ഥനും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറുമായ ഡോ. മന്‍മോഹന്‍സിങ് തന്റെ ഒരു അഭിപ്രായം താനംഗമായ രാജ്യസഭയില്‍ പ്രകടിപ്പിച്ചു. നോട്ടു റദ്ദാക്കല്‍ ജനങ്ങളെ സംഘടിതമായി കൊള്ളയടിക്കലാണെന്നും ലോകത്തൊരിടത്തും സ്വന്തം അധ്വാന ഫലം എടുക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായിട്ടില്ലെന്നും രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ചയില്‍ രണ്ടു ശതമാനം വരെ കുറവുവരുമെന്നുമായിരുന്നു പരിണതപ്രജ്ഞനും പക്വമതിയുമായ ഡോ. മന്‍മോഹന്‍സിങ് പറഞ്ഞത്. ഇതിനൊന്നും ഇതുവരെയും വിശ്വാസ്യ യോഗ്യമായ മറുപടി പറയാതെ ഒഴിഞ്ഞുമാറി നടന്ന അതേ പ്രധാനമന്ത്രി ബുധനാഴ്ച പൊടുന്നനെ രാജ്യത്തെ ലോകത്തിനു മുന്നില്‍ അപമാനപ്പെടുത്തുംവിധം തീര്‍ത്തും സംസ്‌കാര ശൂന്യമായ പ്രസ്താവവുമായി രംഗത്തുവന്നിരിക്കുന്നു. ‘കുളിമുറിയില്‍ മഴക്കോട്ടിട്ട് കുളിക്കുന്ന വിദ്യ അറിയുന്നയാളാണ് ഡോക്ടര്‍ സാബ്’ എന്നായിരുന്നു മന്‍മോഹനെക്കുറിച്ച് മോദിയുടെ വ്യക്തിപരമായ പ്രകാപനപരമായ പരാമര്‍ശം.
രാജ്യത്തെ സര്‍ക്കാരിന്റെ നടപടിയെക്കുറിച്ച് പ്രതിപക്ഷത്തെ ഒരു നേതാവിന് അഭിപ്രായ പ്രകടനം നടത്താനാവില്ല. അങ്ങനെ വന്നാല്‍ അതിനെ ഏതു ഭാഷയുപയോഗിച്ചും എതിര്‍ക്കും എന്നായിരിക്കുന്നു മോദിയുടെ രീതി. കാലും കയ്യുമില്ലാത്തവര്‍ക്കും ആസനമുണ്ടെങ്കില്‍ ഏതു കസേരയിലും കയറിയിരിക്കാം. എന്നാല്‍ അത് ആസനത്തിലെ തണലായി കൊണ്ടു നടക്കുന്നത് മിതമായി പറഞ്ഞാല്‍ മര്യാദകേടാണ്. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ബജറ്റിന് മുന്നോടിയായുള്ള രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയിലും മോദിയുടെ ഈ സംസ്‌കാരം ജനം നന്നായി തിരിച്ചറിഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ സുഖം അനുഭവിച്ചത് ഒരു കുടുംബം മാത്രമാണെന്നായിരുന്നു നാടിനുവേണ്ടി രണ്ടുപേരെ ബലിയര്‍പ്പിച്ച നെഹ്‌റു കുടുംബത്തോടുള്ള മോദിയുടെ തരംതാണ കമന്റ്. ഇത് പരിഹാസമെന്ന വാക്കുമാത്രം കൊണ്ട് നിസ്സാരവത്കരിക്കാനാകുന്നതാണോ. അത്രയും നിസ്സാരക്കാരും അസാംസ്‌കാരികരുമാണോ ഇന്ത്യന്‍ ജനതയെന്നാണോ രാജ്യത്തിന്റെ പ്രധാനമന്ത്രി കരുതുന്നത്. രാജ്യത്തെ ജനങ്ങളുടെ മൂന്നിലൊന്നിന്റെ കൂടി പിന്തുണയില്ലാത്തവരാണ് ഇതെല്ലാം കാട്ടിക്കൂട്ടുന്നതെന്നതാണ് ഏറെ ഗൗരവതരവും കൗതുകകരവുമായിട്ടുള്ളത്.
അതിഥിദേവോ ഭവ: എന്നാണല്ലോ ഇന്ത്യന്‍ സംസ്‌കാരം നമ്മെയെല്ലാം പഠിപ്പിക്കുന്നത്. മുന്‍ പ്രധാനമന്ത്രിയുടെ പത്‌നിയായി വന്ന’കുറ്റ’ത്തിന് ഇറ്റലി സ്വദേശിയായ വനിതയെ എന്തെല്ലാം പറഞ്ഞാണ് പ്രധാനമന്ത്രിയുടെ പാര്‍ട്ടിക്കാരും പ്രസ്ഥാനക്കാരും ഇപ്പോഴും ആക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ യശസ്സ് ദേശാന്തരങ്ങളിലേക്ക് പടര്‍ത്തിയ മത ന്യൂനപക്ഷങ്ങളുടെയും അധ:സ്ഥിതരുടെയും പ്രതിനിധി കൂടിയായ മുന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദിനോടും മക്കളോടും രാജ്യത്തെ ജനപ്രതിനിധികളോടും അദ്ദേഹത്തിന്റെ മരണ സമയത്തും പിന്നീടും ഒരു രാജ്യത്തെ ഭരണാധികാരികള്‍ കാണിച്ചു കൂട്ടിയ പേക്കൂത്തുകളെന്താണെന്ന് ഊഹിക്കാന്‍ പോലുമാകുന്നില്ല. മരണപ്പെട്ടിട്ടുപോലും ബജറ്റവതരണത്തിനായി പാര്‍ലമെന്റ് നിര്‍ത്തിവെക്കാതിരിക്കാനായി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കൃത്രിമശ്വാസം കൊടുത്തു. രോഗിയും ക്ഷീണിതയുമായ, പത്തു വര്‍ഷം രണ്ടു കേന്ദ്ര സര്‍ക്കാരുകളെ നിയന്ത്രിച്ച വനിതക്ക് പോലും രണ്ടു മണിക്കൂറോളം ഒരു സര്‍ക്കാര്‍ ആസ്പത്രിയുടെ വാതില്‍ക്കല്‍ കൊടും തണുപ്പില്‍ കാത്തിരിക്കേണ്ടിവരിക. ഇതൊന്നും അറിയാത്തവരാണ് കേന്ദ്രം ഭരിക്കന്നവരെന്ന് കരുതണമെന്നാണോ ഭരണക്കാര്‍ പറയുന്നത്. ഇതിനെക്കുറിച്ച് ഇ. അഹമ്മദ് കുഴഞ്ഞുവീണ പാര്‍ലമെന്റില്‍ പോലും സംസാരിക്കാനാവുന്നില്ലെന്നതോ അതിനെക്കുറിച്ച് സര്‍ക്കാരിന് ഒരു വാക്കുപോലും ഉരിയാടാനാവില്ലെന്നതോ ഒക്കെ ആശാസ്യമായി കരുതണമെന്നാണോ നിങ്ങള്‍ പറയുന്നത്. രണ്ടു സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം നടന്ന ദാരുണമായ ഭൂമി കുലുക്കത്തെപോലും തന്റെ രാഷ്ട്രീയ പ്രസംഗത്തിനുള്ള വിഷയമാക്കി പരസ്പര വിദ്വേഷത്തിന്റെ അട്ടിപ്പേറു പേറുന്ന ഒരു പ്രസ്ഥാനത്തെക്കുറിച്ച് അഭിമാനം പേറുകയും അതിലംഗമായിരിക്കുകയും ചെയ്യുന്ന ധാനമന്ത്രി. രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ക്കും രാഷ്ട്രപിതാവിനും വരെ കടുത്ത അവഹേളനം നേരിടേണ്ടിവരുന്ന കാലത്ത് ഇതെല്ലാമെന്ത് അല്ലേ.
ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിനും അഭിപ്രായപ്രകടനങ്ങള്‍ക്കുമാണ് പ്രധാനമെന്നും കയ്യൂക്കിനല്ലെന്നും എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അതിനെല്ലാം ഒരു ലക്ഷ്മണരേഖ വേണമെന്ന് ഭാരതീയ സംസ്‌കാരത്തെക്കുറിച്ച് മാലോകരെ പരിശീലിപ്പിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ടതുണ്ടോ. ജര്‍മനിയിലെ ഒരു ഭീകരനായ നേതാവ് പറഞ്ഞത് നമ്മളാണ് ശ്രേഷ്ഠന്മാരെന്നും ആയിരം കൊല്ലം നാം ലോകം ഭരിക്കുമെന്നൊക്കെയായിരുന്നുവെന്നും ചരിത്രത്താളുകളില്‍ കാണാം. എന്നാല്‍ വെറും പതിനൊന്നു കൊല്ലം കൊണ്ട് തന്റെ സിംഹാസനം ലോക ജനതയുടെ വെറുപ്പിലും രോഷത്തിലും തകര്‍ന്നുതരിപ്പണമായതും അതേ ചരിത്രത്തിന്റെ പിന്നാമ്പുറത്തുണ്ട്. സാധാരണ പോലെ മരിക്കാന്‍ പോലും ആ നാസി തലവന് ആയില്ലെന്ന് ചിലരെല്ലാം ഓര്‍ക്കുന്നത് നന്ന്. ജനരോഷത്തെതന്നെക്കൊല്ലാന്‍ വരുന്നേ എന്നു നിലവിളിച്ച് മറക്കാന്‍ ശ്രമിക്കുന്നത് മൗഢ്യമാണ്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമാണ് ഇന്ത്യയിലുള്ളത്. അതിലുമെത്രയോ വലുതാണ് ആയിരക്കണക്കിന് ആണ്ടുകളായി ഇന്ത്യയിലെ മുക്കിലും മൂലയിലുമായി പരന്നുപന്തലിച്ചുകിടക്കുന്ന തേജസ്സാര്‍ന്ന മാനവികതയും പരസ്പര സാഹോദര്യവും. വോട്ടുകള്‍ക്ക് മാത്രമല്ല മറ്റെന്തിനും മേലെയാണ് മനുഷ്യരുടെ വികാരത്തിന് സ്ഥാനം. അതിനെ പരിഹസിക്കുന്നത് മിതമായി പറഞ്ഞാല്‍ തികഞ്ഞ വങ്കത്തരമാണ്. ഏകാധിപതികള്‍ക്ക് നേര്‍വഴി കാട്ടിക്കൊടുക്കാന്‍ കൂടെയിരിക്കുന്ന് അപ്പം ഭുജിക്കുന്നവര്‍ക്ക് കഴിയില്ലെന്ന് ഓര്‍ക്കുക. അവര്‍ക്ക് എന്നും അത് കിട്ടണമെന്ന വിചാരം മാത്രമാവും. എന്നാലത് തല്‍കാലത്തേക്ക് മാത്രമാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കിക്കലാണ് പ്രതിപക്ഷ ദൗത്യം. അതുമാത്രമാണ് പ്രതിപക്ഷം ചെയ്യുന്നത്.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
-
kerala3 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി’; ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍
-
kerala3 days ago
പിണറായിയുടെ കൂറ്റന്‍ ഫ്ളക്സിന് 15 കോടി; ധൂര്‍ത്ത് കൊണ്ട് ആറാടി സര്‍ക്കാര്‍ വാര്‍ഷികാഘോഷം
-
india3 days ago
വഖഫ് പ്രക്ഷോഭം; തെലങ്കാനയിലെ വാറങ്കലില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ അണിനിരന്ന് ആയിരങ്ങള്‍
-
kerala3 days ago
ചാവക്കാടും ആറുവരി പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു
-
kerala3 days ago
ദേശീയപാത തകര്‍ച്ച: ഗഡ്കരിയെ നേരില്‍ കണ്ട് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി
-
kerala3 days ago
റാപ്പ് സംഗീതത്തിന് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗവുമായി പുലബന്ധമില്ല; വേടനെതിരെ വിവാദ പ്രസ്താവനയുമായി കെ.പി ശശികല
-
india3 days ago
കന്നഡ എഴുത്തുക്കാരി ബാനു മുഷ്താഖിന് ബുക്കര്‍ സമ്മാനം; ഇന്ത്യയിലേക്ക് രണ്ടാം തവണ