Connect with us

kerala

ടാങ്കര്‍ മറിഞ്ഞ് ഡീസല്‍ ചോര്‍ന്നു; മോട്ടറിന്റെ സ്വിച്ചിട്ടതോടെ സമീപത്തെ കിണറ്റില്‍ തീപിടിത്തം

കൊച്ചിയില്‍ നിന്ന് മലപ്പുറത്തേക്ക് ഡീസലുമായി വരികയായിരുന്ന ടാങ്കര്‍ 2 ദിവസം മുമ്പാണ് മറിഞ്ഞ് അപകടമുണ്ടായത്.

Published

on

മലപ്പുറം പരിയാപുരം ചീരട്ടമാലയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് ഡീസല്‍ ചോര്‍ന്നതിന് പിന്നാലെ സമീപ പ്രദേശത്തെ കിണറ്റില്‍ വന്‍ തീപിടിത്തമുണ്ടായി. കൊച്ചിയില്‍ നിന്ന് മലപ്പുറത്തേക്ക് ഡീസലുമായി വരികയായിരുന്ന ടാങ്കര്‍ 2 ദിവസം മുമ്പാണ് മറിഞ്ഞ് അപകടമുണ്ടായത്.

20000 ലിറ്ററോളം ഡീസലുണ്ടായിരുന്ന ടാങ്കറില്‍. നയാര കമ്പനിയുടെ ടാങ്കറിലുള്ള ഭൂരിപക്ഷം ഡീസലും പുറത്തേക്ക് ഒഴുകിയിരുന്നു. ഈ ഡീസല്‍ താഴ്ന്ന പ്രദേശത്തുള്ള വീടുകളിലെ കിണറുകളിലേക്കെത്തിയതാണ് തീ പിടിത്തത്തിനിടയാക്കിയത്.

പരിയാപുരം കൊല്ലറേശ്ശുമറ്റത്തില്‍ ബിജുവിന്റെ വീട്ടില്‍ ഇന്ന് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സ്വിച്ചിട്ടപ്പോഴാണ് വലിയ രീതിയില്‍ തീപിടിത്തമുണ്ടായത്. വെള്ളത്തില്‍ പൂര്‍ണ്ണമായും ഡീസല്‍ പടര്‍ന്നതിനാല്‍ കിണറിലെ തീ ഇതുവരെ അണയ്ക്കാന്‍ സാധിച്ചിട്ടില്ല. സമീപത്തെ മറ്റുവീടുകളിലെ കിണറുകളിലും ഡീസല്‍ പടര്‍ന്നിട്ടുണ്ട്. അധികൃതര്‍ ഇത് പരിശോധിച്ച് വരികയാണ്.

ഞായറാഴ്ച പുലര്‍ച്ചെ 2 മലക്കം മറിച്ചിലിന് ശേഷം 30 അടി താഴ്ചയിലേക്കാണ് ടാങ്കര്‍ ലോറി പതിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. ശബ്ദം കേട്ടെത്തിയ പ്രദേശവാസികള്‍ െ്രെഡവര്‍ രക്ഷപ്പെട്ട് കാബിനില്‍നിന്ന് പുറത്തുവരുന്നതാണ് കണ്ടത്. ഇയാള്‍ മാത്രമാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്.

 

kerala

ആലുവയില്‍ തേനീച്ച ആക്രമണത്തില്‍ ക്ഷീരകര്‍ഷകന് ദാരുണാന്ത്യം

സമീപത്തെ പറമ്പില്‍ കെട്ടിയിരുന്ന പശു കരയുന്നത് കേട്ട് ചെന്ന ശിവദാസിനെ തേനീച്ചക്കൂട്ടം പൊതിയുകയായിരുന്നു.

Published

on

ആലുവയില്‍ തേനീച്ചകളുടെ ആക്രമണത്തില്‍ ക്ഷീരകര്‍ഷകന്‍ മരിച്ചു. തോട്ടുമുഖം മഹിളാലയം പറോട്ടില്‍ ലൈനില്‍ കുറുന്തല കിഴക്കേതില്‍ വീട്ടില്‍ ശിവദാസനാണ് (68) തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മരിച്ചത്. രക്ഷിക്കാന്‍ ശ്രമിച്ച മക്കള്‍ക്കും അയല്‍വാസികള്‍ക്കും പരിക്കേറ്റു.

ബുധനാഴ്ച രാവിലെയാണ് സംഭവം. സമീപത്തെ പറമ്പില്‍ കെട്ടിയിരുന്ന പശു കരയുന്നത് കേട്ട് ചെന്ന ശിവദാസിനെ തേനീച്ചക്കൂട്ടം പൊതിയുകയായിരുന്നു.

ശിവദാസിന്റെ കരച്ചില്‍ കേട്ട് മകന്‍ പ്രഭാതാണ് ആദ്യം ഓടിയെത്തിയത്. ഇതിന് പിന്നാലെ മകള്‍ സന്ധ്യ, സമീപ വാസികളായ പനച്ചിക്കല്‍ വീട്ടില്‍ അജി, പനച്ചിക്കല്‍ ശാന്ത തുടങ്ങിയവരും എത്തി. ഇവര്‍ക്കും പരിക്കേറ്റു. ശിവദാസനെയും ഇവരെയും ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിവദാസനെ രക്ഷിക്കാനായില്ല. ആലുവ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. രാജമ്മയാണ് ശിവദാസന്റെ ഭാര്യ. മരുമക്കള്‍: ശ്രീലക്ഷ്മി, രതീഷ്.

Continue Reading

kerala

എറണാകുളത്ത് തോക്ക് ചൂണ്ടി 80 ലക്ഷം കവര്‍ന്നു

കേസില്‍ വടുതല സ്വദേശി സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

എറണാകുളത്ത് തോക്ക് ചൂണ്ടി പണം കവര്‍ന്നു. കുണ്ടന്നൂരിലെ സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തില്‍ നിന്ന് ആണ് തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവര്‍ന്നത്. കേസില്‍ വടുതല സ്വദേശി സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുണ്ടന്നൂര്‍ ജംഗ്ഷനിലെ സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തിലാണ് കവര്‍ച്ച നടന്നത്. മുഖം മൂടി ധരിച്ചെത്തിയ സംഘം പണം ഇരട്ടിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് തോക്ക് ചൂണ്ടിയത്. മൂന്നുപേരടങ്ങുന്ന കാറില്‍ വന്ന സംഘം പണം കവര്‍ന്ന ശേഷം രക്ഷപെട്ടു. സുബിന്‍ എന്നയാള്‍ക്കാണ് പണം നഷ്ടമായത്.

80 ലക്ഷം രൂപ ക്യാഷ് ആയി കൊടുത്താല്‍ ഒരു കോടി രൂപ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം എന്നായിരുന്നു ഡീല്‍. ട്രേഡിങ് പ്രോഫിറ്റ് ഫണ്ട് എന്ന പേരിലുള്ള തട്ടിപ്പ് കേരളത്തില്‍ ആദ്യമായാണെന്ന് പൊലീസ് പറയുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. കവര്‍ച്ച നടന്ന സ്ഥാപനത്തില്‍ സിസിടിവി ദൃശ്യങ്ങളില്ല.

Continue Reading

kerala

കോര്‍പ്പറേറ്റുകളുടെ വായ്പകള്‍ കണ്ണടച്ച് എഴുതിതള്ളുന്ന കേന്ദ്ര സര്‍ക്കാരിന് അര്‍ഹമായ സഹായം പോലും ഉറപ്പാക്കാനാകുന്നില്ല; പ്രിയങ്കാ ഗാന്ധി

വയനാട് ദുരിത ബാധിതരുടെ വായ്പകള്‍ എഴുതിതള്ളാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ഞെട്ടിപ്പിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി എംപി.

Published

on

വയനാട് ദുരിത ബാധിതരുടെ വായ്പകള്‍ എഴുതിതള്ളാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ഞെട്ടിപ്പിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി എംപി. തങ്ങളുടേതല്ലാത്ത കാരണത്താല്‍ സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത വേദനയിലൂടെ കടന്നുപോയവരാണ് മുണ്ടക്കൈയിലെ ദുരിത ബാധിതര്‍. എന്നാല്‍, കോര്‍പ്പറേറ്റുകളുടെ വായ്പകള്‍ കണ്ണടച്ച് എഴുതിതള്ളുന്ന കേന്ദ്ര സര്‍ക്കാരിന് അര്‍ഹമായ സഹായം പോലും ഉറപ്പാക്കാനാകുന്നില്ലെന്നും വിമര്‍ശനം.

കോര്‍പറേറ്റുകളുടെ വായ്പയുടെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയൊരു തുക മാത്രമാണ് ഇവരുടെ വായ്പയിനത്തില്‍ ലഭിക്കാനുള്ളത്. ജനങ്ങള്‍ക്ക് സഹായം അത്യാവശ്യമായിരുന്ന സാഹചര്യത്തില്‍ കേന്ദ്രം അവരെ പരാജയപ്പെടുത്തി എന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തോട് പൂര്‍ണമായും യോജിക്കുന്നുവെന്നും പ്രിയങ്ക എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

Continue Reading

Trending