Connect with us

kerala

ഷൊർണ്ണൂരിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

രാവിലെ പാലക്കാട്ട് നിന്നും സ്കൂബാ സംഘം എത്തി നടത്തിയ തെരച്ചിലിലാണ്  മൃതദേഹം കണ്ടെത്തിയത്.

Published

on

പാലക്കാട് ഷൊർണ്ണൂരിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം സ്വദേശി ജിഷ്ണുവിന്റെ മൃതദേഹമാണ് കിട്ടിയത്. ഇന്നലെ വൈകിട്ട് ഭാരതപ്പുഴയിൽ കൂട്ടുകാരുമായി കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ജിഷ്ണു ഫാർമസ്യൂട്ടിക്കൽ കമ്പനി ജീവനക്കാരനാണ്. രാവിലെ പാലക്കാട്ട് നിന്നും സ്കൂബാ സംഘം എത്തി നടത്തിയ തെരച്ചിലിലാണ്  മൃതദേഹം കണ്ടെത്തിയത്.

kerala

ട്രോളിങ് നിരോധനം ആരംഭിച്ചു

Published

on

ഈ വർഷത്തെ ട്രോളിങ് നിരോധനം ആരംഭിച്ചു. ഞായറാഴ്ച അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം.

52 ദിവസത്തെ ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി നേരത്തെ തന്നെ ഉറപ്പു നൽകിയിട്ടുണ്ട്.

അന്യസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടർമാർ നിർദ്ദേശം നൽകണമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

Continue Reading

kerala

കോഴിക്കോട് യാത്രികൻ വെന്തു മരിച്ച സംഭവം: കാറില്‍ തീ പടര്‍ന്നതിന്റെ കാരണം വെളിപ്പെടുത്തി ഫോറൻസിക് റിപ്പോര്‍ട്ട്

Published

on

കോഴിക്കോട്: കോഴിക്കോട് യാത്രികൻ വെന്തു മരിച്ച സംഭവം: കാറില്‍ തീ പടര്‍ന്നതിന്റെ കാരണം വെളിപ്പെടുത്തി ഫോറൻസിക് റിപ്പോര്‍ട്ട്
ഓടുന്ന കാറിന് തീ പിടിച്ച്‌ യാത്രക്കാരന്‍ വെന്തുമരിക്കാനിടയായത് ഷോർട്ട് സർക്ക്യൂട്ട് കാരണമെന്ന് ഫോറൻസിക് കണ്ടെത്തല്‍. കാറിനുള്ളിലെ വയറിങില്‍നിന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയും ചെറുതായി പടർന്ന തീ കാർ ഓടിക്കൊണ്ടിരിക്കെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുകയും തീ ആളിക്കത്തുകയുമായിരുന്നുവെന്നാണ് ഫോറൻസിക് വിദഗ്ധരുടെ പ്രാഥമിക ഫലം.

തീപടർന്ന് പിടിക്കത്തക്ക വിധത്തില്‍ കാറിനുള്ളില്‍ മറ്റു വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് വിവരം. അപകടത്തെ തുടർന്ന് ഫോറൻസിക് വിദഗ്ധർ കാറില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷോർട്ട് സർക്യൂട്ട് സാധ്യത സ്ഥിരീകരിച്ചത്. കോഴിക്കോട് കോന്നാട് ബീച്ചില്‍ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ചേളന്നൂർ പുന്നശേരിയില്‍ പി. മോഹൻദാസ് (68) ആണ് മരിച്ചത്.

തീപടരുന്നത് കണ്ട യാത്രക്കാർ വാഹനം നിർത്താൻ ആവശ്യപ്പെടുകയും റോഡിന്റെ അരികിലേക്ക് കാർ നിർത്താൻ ശ്രമിക്കുന്നതിനിടെ തീ ആളിപ്പടരുകയുമായിരുന്നു. തീപിടിച്ച കാർ നിർത്തിയപ്പോള്‍ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സീറ്റ് ബെല്‍റ്റ് കുടുങ്ങി. ഇതോടെ മോഹൻദാസിന് പുറത്തിറങ്ങാൻ സാധിച്ചില്ല. അപ്പോഴേക്കും കാറിനുള്ളില്‍ തീ ആളിപ്പടരുകയായിരുന്നു.

Continue Reading

kerala

ആരാണ് അഡ്വ. ഹാരിസ് ബീരാന്‍

Published

on

എറണാകുളം ആലുവ സ്വദേശിയായ ഹാരിസ് ബീരാന്‍ സുപ്രീം കോടതി അഭിഭാഷകനാണ്. 2011 മുതല്‍ ഡല്‍ഹി കെഎംസിസിയുടെ പ്രസിഡന്റ്, ലോയേഴ്‌സ് ഫോറം ദേശീയ കണ്‍വീന്‍. മുസ്്‌ലിംലീഗ് ഭരണഘടനാ സമിതി അംഗം. പൗരത്വ നിയമഭേദഗതി ഉള്‍പ്പടെയുള്ള പാര്‍ട്ടിയുടെ മുഴുവന്‍ കേസുകളും ഡല്‍ഹി കേന്ദ്രീകരിച്ചു സുപ്രീംകോടതിയില്‍ ഏകോപിപ്പിക്കുന്നു. പല സംസ്ഥാനങ്ങളിലെയും പ്രധാനപ്പെട്ട കേസുകള്‍ നടത്തി ശ്രദ്ധേയമായി. ഡല്‍ഹി കേന്ദ്രീകരിച്ചു പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുന്നതില്‍ ഹാരിസ് ബീരാന് നല്ല പങ്കുണ്ട്.

പുതുതായി ഡല്‍ഹിയില്‍ ഉയരുന്ന മുസ്ലിം ലീഗ് ദേശിയ ആസ്ഥാനത്തിന്റെ മേല്‍നോട്ടം വഹിക്കുന്നു.
പൗരത്വ വിവേചന കേസിന് പുറമെ പ്രവാസി വോട്ട് അവകാശം സംബന്ധിച്ചുള്ള കേസ്, ഹിജാബ് കേസ്, ലവ് ജിഹാദ് കേസ് (ഹാദിയ), അബ്ദുല്‍ നാസര്‍ മഅദനിയുടെ കേസുകള്‍, ജേര്‍ണലിസ്റ്റ് സിദ്ധിഖ് കാപ്പന്റെ കേസ് തുടങ്ങിയ സുപ്രീം കോടയില്‍ വാദിച്ച് ശ്രദ്ധനേടി. യു.പി.എ സര്‍ക്കാര്‍ സമയത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെയും, പരിസ്ഥിതി മന്ത്രാലയത്തിന്റെയും അഭിഭാഷകനായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ സൗകര്യം മക്കയില്‍ പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയിലും അംഗമായിരുന്നു.

കളമശ്ശേരി രാജഗിരി സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും, എറണാകുളം മഹാരാജാസ് കോളജില്‍ പ്രീഡിഗ്രി വിദ്യാഭ്യാസവും, എറണാകുളം ഗവണ്മെന്റ് ലോ കോളേജില്‍നിന്നും നിയമബിരുദവും നേടി. 1998ല്‍ ഡല്‍ഹിയില്‍ അഭിഭാഷകനായി. സുപ്രീം കോടതിയില്‍ കപില്‍ സിബലിന്റെയും ദുഷ്യന്ത് ദാവേയുടെയും കീഴില്‍ പ്രാക്ടീസ് തുടങ്ങി. മുന്‍ അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ വി.കെ. ബീരാന്റെയും കാലടി ശ്രീ ശങ്കരാചാര്യ കോളേജിലെ മുന്‍ പ്രൊഫസര്‍ ടി.കെ സൈനബയുടെയും മകനാണ്. ടാനിയയാണ് ഭാര്യ. മക്കള്‍: അല്‍ റയാന്‍, അര്‍മാന്‍.

Continue Reading

Trending