Connect with us

News

കൊല്ലത്ത് ബാര്‍ ജീവനക്കാരിയെ ശല്യം ചെയ്ത കേസ്; അഭിഭാഷകനും സുഹൃത്തും റിമാന്‍ഡില്‍

ബാറിലെ ജീവനക്കാരിയായ യുവതിയെ പ്രതികള്‍ ജോലിസ്ഥലത്തും പിന്നീട് താമസസ്ഥലത്തും എത്തി ശല്യം ചെയ്തതായി പരാതിയില്‍ പറയുന്നു.

Published

on

കൊല്ലം: കൊല്ലം നഗരത്തില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ബാറിലെ വനിതാ ജീവനക്കാരിയെ ശല്യം ചെയ്ത കേസില്‍ അഭിഭാഷകനും അദ്ദേഹത്തിന്റെ സുഹൃത്തും റിമാന്‍ഡില്‍. കൊല്ലം ബാര്‍ അസോസിയേഷന്‍ അംഗമായ ചാത്തന്നൂര്‍ ചാമവിള വീട്ടില്‍ ഹരിശങ്കര്‍ (32), തോപ്പില്‍ക്കടവ് ലേക്‌സൈഡ് അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന അര്‍ജുന്‍ (35) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ബാറിലെ ജീവനക്കാരിയായ യുവതിയെ പ്രതികള്‍ ജോലിസ്ഥലത്തും പിന്നീട് താമസസ്ഥലത്തും എത്തി ശല്യം ചെയ്തതായി പരാതിയില്‍ പറയുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ ഉപയോഗിച്ചിരുന്ന പ്രതികളുടെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത ഇരുവരെയും കോടതിയില്‍ ഹാജരാക്കിയതിനു പിന്നാലെ റിമാന്‍ഡ് ചെയ്തു. കേസില്‍ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

kerala

‘കേസിനെ നേരിടാനുള്ള എല്ലാ നിയമസഹായവും യുഡിഎഫില്‍നിന്നുണ്ടാകും’; പാരഡി പാട്ടിന്റെ ശില്പിയുമായി സംസാരിച്ച് കെ.സി വേണുഗോപാല്‍ എംപി

കേരളം മുഴുവന്‍ ഏറ്റുപാടുന്ന പോറ്റിയെ കേറ്റിയെ പാരഡി ഗാനം എഴുതിയ ജി.പി കുഞ്ഞബ്ദുള്ളയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി ഫോണില്‍ സംസാരിച്ചു.

Published

on

കേരളം മുഴുവന്‍ ഏറ്റുപാടുന്ന പോറ്റിയെ കേറ്റിയെ പാരഡി ഗാനം എഴുതിയ ജി.പി കുഞ്ഞബ്ദുള്ളയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി ഫോണില്‍ സംസാരിച്ചു. കേസിനെ നേരിടാനുള്ള എല്ലാ നിയമസഹായവും കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ നിന്നുണ്ടാകുമെന്ന് കെ.സി വേണുഗോപാല്‍ എംപി ഉറപ്പ് നല്‍കി.

ശാസ്താവിന്റെ സ്വര്‍ണ്ണം കൊള്ളയടിച്ചവര്‍ ഇന്നും പാര്‍ട്ടിക്കുള്ളില്‍ എല്ലാ പദവികളും നിലനിര്‍ത്തിക്കൊണ്ട് അധികാരം ആസ്വദിക്കുകയാണെന്നും വിശ്വാസത്തെ മുറിവേല്‍പ്പിച്ചുകൊണ്ട് അവര്‍ നടത്തിയ കൊള്ളയാണ് കുറ്റകരമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ആ കൊള്ളയെ’പാട്ടാക്കിയവര്‍’ ഇന്ന് വിശ്വാസത്തെ വൃണപ്പെടുത്തിയവരാകുന്ന കാഴ്ച, ഭരണകൂട ഭീകരതയുടെ നേര്‍ച്ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അസഹിഷ്ണുതയുടെ വക്താക്കളായി മാറിയെന്നതിന് കുഞ്ഞബ്ദുള്ളയടക്കമുള്ളവര്‍ ഒരുക്കിയ ഗാനം ഏറ്റവും മികച്ച ഉദാഹരണമാവുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു.

തദ്ദേശതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും എല്‍.ഡി.എഫിനും തിരിച്ചടിയായി മാറിയതായി വിലയിരുത്തപ്പെട്ട ‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ടിനെതിരെയാണ് പൊലീസ് നടപടി. തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല നല്‍കിയ പരാതിയില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി സൈബര്‍ പൊലീസാണ് കേസെടുത്തത്.

ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുല്ല, ഗായകന്‍ ഡാനിഷ് മലപ്പുറം, ഗാനം ചിത്രീകരിച്ച സി.എം.എസ് മീഡിയ, നിര്‍മാതാവ് സുബൈര്‍ പന്തല്ലൂര്‍ എന്നിവരെ പ്രതിചേര്‍ത്താണ് ബുധനാഴ്ച രാത്രി തിരുവനന്തപുരം സൈബര്‍ സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പരാതിയില്‍ ഗാനരചയിതാവിന്റെ പേര് കുഞ്ഞുപിള്ള എന്ന് രേഖപ്പെടുത്തിയതിനാല്‍ എഫ്.ഐ.ആറിലും അതുതന്നെയാണ് ചേര്‍ത്തിരിക്കുന്നത്.

ഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപമാനിക്കുന്ന തരത്തില്‍ മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുകയും മതസൗഹാര്‍ദം തകര്‍ക്കുകയും ചെയ്യുന്ന രീതിയിലാണ് ഗാനം നിര്‍മിച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. നവമാധ്യമങ്ങളിലൂടെയും നേരിട്ടും പ്രചരിപ്പിച്ച് സമൂഹത്തില്‍ സമാധാന ലംഘനം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെയാണു ഗാനം നിര്‍മിച്ചതെന്നും പരാതിയില്‍ ആരോപിക്കുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) 2023 പ്രകാരം 299, 353(1)(സി) വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതി എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന് കൈമാറിയതിനു പിന്നാലെ, കേരള പൊലീസ് സൈബര്‍ ഓപറേഷന്‍ വിങ്ങിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് അയ്യപ്പന്റെ പേര് പരാമര്‍ശിക്കുന്നുവെന്ന കാരണവും ചൂണ്ടിക്കാട്ടി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

Continue Reading

News

സുരക്ഷാ ഭീഷണി: ബംഗ്ലാദേശിലെ ഇന്ത്യ വിസ അപേക്ഷാ കേന്ദ്രങ്ങള്‍ അടച്ചു

അപേക്ഷകള്‍ സമര്‍പ്പിക്കാനായി മുന്‍കൂട്ടി അനുമതിയെടുത്ത എല്ലാ അപേക്ഷകര്‍ക്കും പിന്നീട് ഒരു സ്ലോട്ട് നല്‍കുമെന്ന് ഇന്ത്യന്‍ വിസ അപ്ലിക്കേഷന്‍ സെന്റര്‍(ഐവിഎസി) വ്യക്തമാക്കി.

Published

on

ധാക്ക: സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ബംഗ്ലാദേശിലെ രണ്ട് വിസ അപേക്ഷാ കേന്ദ്രങ്ങള്‍ ഇന്ത്യ അടച്ചുപൂട്ടി. രാജ്ഷാഹി ഖുല്‍ന എന്നിവിടങ്ങളിലെ വിസ കേന്ദ്രങ്ങളാണ് അടച്ചു പൂട്ടിയത്. അപേക്ഷകള്‍ സമര്‍പ്പിക്കാനായി മുന്‍കൂട്ടി അനുമതിയെടുത്ത എല്ലാ അപേക്ഷകര്‍ക്കും പിന്നീട് ഒരു സ്ലോട്ട് നല്‍കുമെന്ന് ഇന്ത്യന്‍ വിസ അപ്ലിക്കേഷന്‍ സെന്റര്‍(ഐവിഎസി) വ്യക്തമാക്കി.

ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ അടുത്ത കാലത്തുണ്ടായ ഭീഷണികകളുടെയും ബംഗ്ലാദേശ് രാഷ്ട്രീയ നേതാക്കളുടെ പ്രകോപനപരമായ ഇന്ത്യ വിരുദ്ധ പ്രസ്താവനകളുടെയും പശ്ചാത്തത്തിലാണ് നീക്കം. ബംഗ്ലാദേശിന്റെ ഹൈക്കമ്മീഷണര്‍ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ മുഹമ്മദ് റിയാസ് ഹമീദുള്ളയെ വിളിച്ച് പ്രതിഷേധം അറിയിച്ചതിന് ശേഷമാണ് ഈ നീക്കം.

Continue Reading

News

പൂജാരി ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍

വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് മൃതദേഹം ക്ഷേത്രക്കുളത്തില്‍ കണ്ടെത്തിയത്

Published

on

കല്‍പകഞ്ചേരി: തുവ്വക്കാട് വാരണാക്കര മൂലങ്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പറവൂര്‍ സ്വദേശി മനപ്പറമ്പില്‍ ശരത്ത് (33) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് മൃതദേഹം ക്ഷേത്രക്കുളത്തില്‍ കണ്ടെത്തിയത്. നാലുമാസം മുന്‍പാണ് ശരത്ത് ക്ഷേത്രത്തില്‍ പൂജാരിയായി ജോലി ആരംഭിച്ചത്. ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള വീട്ടിലായിരുന്നു താമസം.

ബുധനാഴ്ച വൈകുന്നേരം പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രം അടച്ചിരുന്നു. വ്യാഴാഴ്ച രാവിലെ ക്ഷേത്രം തുറക്കാതിരുന്നതിനെ തുടര്‍ന്ന് മറ്റ് ജീവനക്കാര്‍ നടത്തിയ തിരച്ചിലിലാണ് പൂജാരിയെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം മൃതദേഹം പുറത്തെടുത്തു. തുടര്‍ന്ന് കല്‍പകഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

Trending