Connect with us

Sports

ക്രിക്കറ്റ് താരം യഷ് ദയാലിന് തിരിച്ചടി; പോക്‌സോ കേസിലെ ജാമ്യാപേക്ഷ കോടതി തള്ളി

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും യഷ് ദയാലിന് പങ്കുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നതെന്നും ചൂണ്ടിക്കാട്ടി അല്‍കബന്‍സാലാണ് ജാമ്യാപേക്ഷ തള്ളിയത്.

Published

on

ജയ്പുര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ആര്‍ സി ബി താരം യഷ് ദയാലിന്റെ മുന്‍കൂര്‍ ജാമ്യഹരജി ജയ്പുര്‍ പോക്‌സോ കോടതി തള്ളി.  കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും യഷ് ദയാലിന് പങ്കുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നതെന്നും ചൂണ്ടിക്കാട്ടി അല്‍കബന്‍സാലാണ് ജാമ്യാപേക്ഷ തള്ളിയത്.

ജയ്പുരിലെ സംഗനിര്‍ സദര്‍ പൊലീസ് സ്റ്റേഷനിലാണ് ക്രിക്കറ്റ് താരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ജയ്പുരിലും കാണ്‍പുരിലുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് പലപ്പോഴായി യഷ് ദയാല്‍ പീഡിപ്പിച്ചെന്ന് പരാതിക്കാരി പറയുന്നു. പെണ്‍കുട്ടിയുടെ ഫോണില്‍നിന്ന് കണ്ടെത്തിയ ചിത്രങ്ങള്‍, വിഡിയോകള്‍, ചാറ്റ്, കാള്‍ റെക്കോഡുകള്‍, ഹോട്ടലില്‍ താമസിച്ചതിന്റെ രേഖകള്‍ എന്നിവയുള്‍പ്പെടെ തെളിവായി പൊലീസ് ശേഖരിച്ചിട്ടുണ്ട്.

എന്നാല്‍ പെണ്‍കുട്ടിയുമായി പൊതുസ്ഥലത്തു മാത്രമേ കണ്ടുമുട്ടിയിട്ടുള്ളൂവെന്നും പ്രായപൂര്‍ത്തിയായ ആളെന്ന രീതിയിലാണ് പരിചയപ്പെട്ടതെന്നും ദയാലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. പെണ്‍കുട്ടി പലപ്പോഴായി ദയാലില്‍നിന്ന് പണം വാങ്ങിയിട്ടുണ്ട്. വീണ്ടും ചോദിച്ച് കിട്ടാതെ വന്നതോടെ താരത്തെ അപമാനിക്കാനായാണ് പരാതി നല്‍കിയത്. സമാനമായ മറ്റൊരു കേസ് ഗാസിയാബാദ് കോടതിയുടെ പരിഗണനയിലുണ്ടെന്നും എല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രതിഭാഗം വാദിച്ചെങ്കിലും മുന്‍കൂര്‍ ജാമ്യം നല്‍കാനാകില്ലെന്ന നിലപാട് കോടതി സ്വീകരിക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ചരിത്ര റണ്‍ ചേസില്‍ കര്‍ണാടകക്ക് അവിസ്മരണീയ ജയം

413 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കര്‍ണാടക, ഝാര്‍ഖണ്ഡിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി

Published

on

വിജയ് ഹസാരെ ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍ ചേസുമായി കര്‍ണാടക. 413 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കര്‍ണാടക, ഝാര്‍ഖണ്ഡിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി. മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ 15 പന്ത് ബാക്കി നില്‍ക്കെയാണ് നിലവിലെ ചാമ്പ്യന്മാര്‍ ജയം ഉറപ്പിച്ചത്. ലിസ്റ്റ് എ ക്രിക്കറ്റിലെ രണ്ടാമത്തെ വലിയ റണ്‍ ചേസാണ് ഈ മത്സരത്തിലൂടെ രേഖപ്പെടുത്തിയത്. 2006-ല്‍ ജോഹാനസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്ക 436 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച റെക്കോഡാണ് ഇനി മുന്നിലുള്ളത്.

ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത കര്‍ണാടകക്കെതിരെ ഝാര്‍ഖണ്ഡ് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 412 റണ്‍സ് നേടി. ശിഖര്‍ മോഹന്‍ (44), വിരാട് സിങ് (88), കുമാര്‍ കുശാഗ്ര (63) എന്നിവര്‍ ഉറച്ച അടിത്തറ ഒരുക്കി. ആറാം നമ്പറില്‍ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. 33 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഇഷാന്‍, വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറി സ്വന്തമാക്കി. 39 പന്തില്‍ ഏഴ് ഫോറും 14 സിക്‌സും സഹിതം 125 റണ്‍സാണ് ഇഷാന്‍ നേടിയത്. കര്‍ണാടകക്കായി അഭിലാഷ് ഷെട്ടി നാല് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ കര്‍ണാടക ഓപണര്‍മാര്‍ ശക്തമായ തുടക്കമെടുത്തു. മായങ്ക് അഗര്‍വാള്‍ (54) ദേവ്ദത്ത് പടിക്കല്‍ സഖ്യം 11.5 ഓവറില്‍ 114 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ദേവ്ദത്ത് പടിക്കല്‍ 118 പന്തില്‍ 10 ഫോറും ഏഴ് സിക്‌സും സഹിതം 147 റണ്‍സ് നേടി തകര്‍പ്പന്‍ ഇന്നിങ്‌സ് കളിച്ചു. കരുണ്‍ നായര്‍ (29), രവിചന്ദ്രന്‍ സ്മരണ്‍ (27), കൃഷ്ണന്‍ ശ്രീജിത്ത് (38) എന്നിവര്‍ പിന്തുണ നല്‍കി. അവസാന ഘട്ടത്തില്‍ അഭിനവ് മനോഹര്‍ (56*)യും ധ്രുവ് പ്രഭാകര്‍ (22 പന്തില്‍ 40*)യും ചേര്‍ന്ന് കര്‍ണാടകയെ ചരിത്ര ജയത്തിലേക്ക് നയിച്ചു.

സ്‌കോര്‍: ഝാര്‍ഖണ്ഡ് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 412, കര്‍ണാടക 47.3 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 413

 

Continue Reading

News

വിജയ് ഹസാരെ ട്രോഫി: ത്രിപുരയെ 145 റണ്‍സിന് തകര്‍ത്തു കേരളത്തിന് ഉജ്ജ്വല തുടക്കം

349 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ത്രിപുര 36.5 ഓവറില്‍ 203 റണ്‍സിന് പുറത്തായി.

Published

on

അഹ്‌മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് ആധികാരികമായ വിജയത്തോടെ തുടക്കം. ആദ്യ മത്സരത്തില്‍ ത്രിപുരയെ 145 റണ്‍സിന് പരാജയപ്പെടുത്തി കേരളം ശക്തമായ മുന്നേറ്റം നടത്തി. 349 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ത്രിപുര 36.5 ഓവറില്‍ 203 റണ്‍സിന് പുറത്തായി.

67 റണ്‍സ് നേടിയ ശ്രിദം പോളാണ് ത്രിപുരയുടെ ടോപ് സ്‌കോറര്‍. തേജസ്വി ജയ്‌സ്വാള്‍ (40), ഉദിയന്‍ ബോസ് (29), രജത് ദേയ് (21) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ബാറ്റര്‍മാര്‍. ഓപണര്‍മാര്‍ ഒന്നാം വിക്കറ്റില്‍ 60 റണ്‍സ് ചേര്‍ത്തെങ്കിലും തുടര്‍ന്ന് കേരള ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ത്രിപുരയുടെ ബാറ്റിങ് നിര തകര്‍ത്തു. ആറ് ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.

കേരളത്തിനായി തുടക്കത്തില്‍ അങ്കിത് ശര്‍മ, വിഗ്‌നേഷ് പുത്തൂര്‍, എം.ഡി. നിതീഷ്, കെ.എം. ആസിഫ് എന്നിവര്‍ വിക്കറ്റുകള്‍ നേടി. മധ്യനിരയിലും വാലറ്റത്തിലും ബാബ അപരാജിത് ആധിപത്യം പുലര്‍ത്തി അഞ്ചു വിക്കറ്റ് വീഴ്ത്തി നിര്‍ണായക പങ്കുവഹിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സാണ് അടിച്ചുകൂട്ടിയത്. വിഷ്ണു വിനോദിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് (102), ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന്റെ മിന്നുന്ന ഇന്നിംഗ്‌സും (94) കേരളത്തിന്റെ സ്‌കോറിന് അടിത്തറയിട്ടത്. ബാബ അപരാജിത് 64 റണ്‍സുമായി പിന്തുണ നല്‍കി. അങ്കിത് ശര്‍മ (28), അഭിഷേക് നായര്‍ (21), അഖില്‍ സ്‌കറിയ (18) എന്നിവരും ടീമിന് വിലപ്പെട്ട സംഭാവന നല്‍കി.

ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം മത്സരത്തിനിറങ്ങിയത്. സ്‌കോര്‍: കേരളം 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 348, ത്രിപുര 36.5 ഓവറില്‍ 203ന് പുറത്ത്.

കേരളത്തിന്റെ അടുത്ത മത്സരം വെള്ളിയാഴ്ച കര്‍ണാടകക്കെതിരെയാണ്.

 

Continue Reading

Sports

ഹിറ്റ്മാന്‍ താണ്ഡവം; വിജയ് ഹസാരെ ട്രോഫിയില്‍ രോഹിതിന് വേഗമേറിയ സെഞ്ച്വറി

61 പന്തിലാണ്  സെഞ്ചുറി തികച്ചത്.

Published

on

മുംബൈ: വിജയ് ഹസാരെ ട്രോഫിയിലേക്കുള്ള തിരിച്ചുവരവില്‍ ഗംഭീര പ്രകടനം നടത്തി ഹിറ്റ്മാന്‍. സിക്കിമിനെതിരായ മത്സരത്തില്‍ മുംബൈക്കായി ഓപ്പണറായി ഇറങ്ങിയ രോഹിത് 61 പന്തിലാണ്  സെഞ്ചുറി തികച്ചത്. 12 ഫോറും എട്ട് സിക്സും പറത്തിയ രോഹിത് 94 പന്തില്‍ 155 റണ്‍സെടുത്ത് പുറത്തായി. 18 ഫോറും 9 സിക്സും അടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിംഗ്സ്.

രോഹിത്തും അംഗ്രിഷ് രഘുവംശിയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 19.4 ഓവറില്‍ 141 റണ്‍സ് അടിച്ച് മുംബൈക്ക് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 38 റണ്‍സെടുത്ത അംഗ്രിഷ് രഘുവംശി പുറത്തായശേഷം ക്രീസിലെത്തിയ മുഷീര്‍ ഖാനും (27) സഹോദരന്‍ സര്‍ഫറാസ് ഖാനും (8) മുംബൈയെ എട്ട് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. നേരത്തെ ടോസ് നേടി ബാറ്റിംഗിനെത്തിയ മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സാണ് നേടിയത്.

ആന്ധ്രക്കെതിരായ മത്സരത്തില്‍ വിരാട് കോലി അര്‍ധസെഞ്ചുറിയും നേടി. ആദ്യം ബാറ്റ് ചെയ്ത സിക്കിം മുംബൈക്ക് 237 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍ ഓപ്പണറായി എത്തിയ രോഹിത് ശര്‍മ 29 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. മറ്റൊരു മത്സരത്തില്‍ ആന്ധ്രക്കെതിരെ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഡല്‍ഹിക്കായി മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ വിരാട് കോലി 40 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു.

ഡല്‍ഹിക്കായി ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ 44 പന്തില്‍ 74 റണ്‍സടിച്ച് വെടിക്കെട്ട് തുടക്കം നല്‍കിയപ്പോള്‍ അര്‍പിത് റാണ(0) ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ലെ മടങ്ങി. അര്‍പിത് റാണ പുറത്തായശേഷം മൂന്നാം നമ്പറില്‍ ക്രീസിലെ വിരാട് കോലി പ്രിയാന്‍ഷ് ആര്യക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 113 റണ്‍സെടുത്തു. 58 പന്തില്‍ 62 റണ്‍സെടുത്ത കോലി ഏഴ് ഫോറും ഒരു സിക്സും പറത്തി. കോലിക്കൊപ്പം 22 റണ്‍സെടുത്ത നിതീഷ് റാണയാണ് ക്രീസിലുള്ളത്.

 

Continue Reading

Trending